NEWSWorld

ഇഫ്താർ വിരുന്നിനിടെ ഐ എസ് ആക്രമണം

ഇഫ്താർ വിരുന്നിനിടെ ഐ എസ് ആക്രമണം. കിഴക്കൻ സിറിയയിൽ അമേരിക്കൻ പിന്തുണയുള്ള സംഘത്തിന്‍റെ മുൻ മേധാവി നടത്തിയ ഇഫ്താർ വിരുന്നിനിടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നടത്തിയ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. മോട്ടോർ സൈക്കിളിലെത്തിയ അക്രമി വീടിനുനേരേ വെടിയുതിർക്കുകയായിരുന്നു.

ദെയ്ർ ഇൽ-സോർ പ്രവിശ്യയിലെ അബു കസബ് മേഖലയിൽ ബുധനാഴ്ച രാത്രിയാണ് ആക്രമണമു ണ്ടായത്. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്‍റെ വക്താവിന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

Signature-ad

Back to top button
error: