World
-
ശ്രീലങ്കയിൽ ദേശീയ സർക്കാരിനു നീക്കം; മഹിന്ദ രാജപക്സെ രാജിവയ്ക്കും
കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ സർവകക്ഷി ദേശീയ സർക്കാരിനു തയാറാണെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അറിയിച്ചു. ഇതിനായി പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവയ്ക്കും. ദേശീയ സർക്കാർ ചർച്ചകൾക്കായി നാളെ ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ പാർലമെന്റിൽ പ്രതിനിധികളുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ക്ഷണമുണ്ട്. അതിരൂക്ഷമായ വിലക്കയറ്റത്താൽ പൊറുതിമുട്ടിയ ജനം പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജിക്കായി പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിൽ രണ്ടാഴ്ചയായി സമരം തുടരുകയാണ്. സമരത്തെ പിന്തുണച്ച് എല്ലാ തൊഴിലാളി സംഘടനകളും ഇന്നു മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ അർധരാത്രി മുതൽ 24 മണിക്കൂർ റെയിൽവേ യൂണിയനുകൾ പണിമുടക്കുന്നതിനാൽ ട്രെയിനുകൾ ഓടില്ല. അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായി തുടരുന്നു. മരുന്ന് ഇറക്കുമതി ചെയ്യാനാവാത്തതിനാൽ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി. രാജ്യാന്തര കടം തിരിച്ചടവു മുടങ്ങിയ ശ്രീലങ്ക രാജ്യാന്തര നാണ്യ നിധിയിൽ നിന്നു വായ്പയ്ക്കായി ശ്രമിക്കുന്നു.
Read More » -
66 പേർ കൊല്ലപ്പെട്ട വിമാനാപകടത്തിന് കാരണം പൈലറ്റ് സിഗരറ്റ് കത്തിച്ചത് -റിപ്പോർട്ട് പുറത്ത്
കെയ്റോ: 2016ലെ ഈജിപ്ത് വിമാനദുരന്തത്തിന് കാരണം പൈലറ്റ് കോക്പിറ്റിലിരുന്ന് സിഗരറ്റ് വലിച്ചതെന്ന് റിപ്പോർട്ട്. ഫ്രഞ്ച് വ്യോമയാന വിദഗ്ധരുടെ റിപ്പോർട്ടിലാണ് പൈലറ്റ് കത്തിച്ച സിഗരറ്റിൽ നിന്നാണ് കോക്പിറ്റിൽ തീപടർന്നതെന്ന് പറയുന്നത്. വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 66 പേരും മരിച്ചിരുന്നു. എംഎസ് 804 എന്ന വിമാനത്തിന്റെ പൈലറ്റ് കോക്ക്പിറ്റിൽ ഒരു സിഗരറ്റ് കത്തിച്ചതിനെ തുടർന്ന് എമർജൻസി മാസ്കിൽ നിന്ന് ചോർന്ന ഓക്സിജൻ തീപടരാൻ കാരണമായെന്ന് 134 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. ഈജിപ്ഷ്യൻ പൈലറ്റുമാർ പതിവായി കോക്പിറ്റിൽ പുകവലിക്കുന്നുണ്ടെന്നും പുകവലി 2016 വരെ നിരോധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് പാരീസിലെ അപ്പീൽ കോടതിയിലേക്ക് അയച്ചു. 2016 മേയിലാണ് എയർബസ് എ 320 പാരീസിൽ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രാമധ്യേ ദുരൂഹ സാഹചര്യത്തിൽ ക്രീറ്റ് ദ്വീപിന് സമീപം കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. 40 ഈജിപ്തുകാർ, 15 ഫ്രഞ്ച് പൗരന്മാർ, രണ്ട് ഇറാഖികൾ, രണ്ട് കാനഡക്കാർ, അൾജീരിയ, ബെൽജിയം, ബ്രിട്ടൻ, ചാഡ്, പോർച്ചുഗൽ, സൗദി…
Read More » -
ബ്രിട്ടനിൽ 56 എംപിമാർക്കെതിരെ ലൈംഗിക പീഡന ആരോപണം, മൂന്ന് മന്ത്രിമാരും പട്ടികയിൽ
ലണ്ടൻ: ബ്രിട്ടനിൽ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ 56 എംപിമാർ ലൈംഗികാതിക്രമം നടത്തിയതായി റിപ്പോർട്ട്. ഇൻഡിപെൻഡന്റ് കംപ്ലയിന്റ്സ് ആൻഡ് ഗ്രീവൻസ് സ്കീമിന് (ഐസിജിഎസ്) കീഴിലാണ് 56 എംപിമാരുടെ പേരുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ മൂന്ന് മന്ത്രിമാരും ഉൾപ്പെടുന്നുവെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലൈംഗികമായി അനുചിതമായ പെരുമാറ്റം മുതൽ ഗുരുതരമായ തെറ്റുകൾ വരെ ചെയ്തവരുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്ക എംപിമാരും സ്റ്റാഫിലെ ഏതെങ്കിലും വനിതാ അംഗത്തിന് ലൈംഗികതക്കായി കൈക്കൂലി നൽകിയതായും ആരോപണമുണ്ട്. എന്നാൽ, മുമ്പത്തെപ്പോലെയല്ല കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി കാര്യങ്ങൾ മെച്ചപ്പെട്ടിരിക്കുകയാണെന്നാണ് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ പറഞ്ഞത്. മുമ്പത്തെപ്പോലെ വെസ്റ്റ്മിനിസ്റ്ററിൽ ഇപ്പോൾ കാര്യങ്ങൾ നടക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകനോട് പറഞ്ഞു. എന്നാൽ, എംപിമാർ ലൈംഗികതക്കായി സ്ഥാനം ദുരുപയോഗം ചെയ്യുന്നവരോ അല്ലെങ്കിൽ അഴിമതി കാണിക്കുന്നവരോ ആണെങ്കിൽ നടപടി ഉടൻ വേണമെന്ന് ട്രഷറിയുടെ ഷാഡോ ഇക്കണോമിക് സെക്രട്ടറി തുലിപ് സിദ്ദിഖ് പറഞ്ഞു. 2018ലാണ് ക്രോസ്-പാർട്ടി പിന്തുണയോടെ സ്വതന്ത്ര ഏജൻസിയായി ഐസിജിഎസ് രൂപീകരിച്ചത്. തുടർന്നാണ്…
Read More » -
കറാച്ചിയില്‍ കഴിഞ്ഞ ദിവസം ചാവേർബോംബാക്രമണം നടത്തിയ യുവതിയെ തിരിച്ചറിഞ്ഞു
കറാച്ചിയില്‍ കഴിഞ്ഞ ദിവസം ചാവേർബോംബാക്രമണം നടത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ബലൂചിസ്ഥാനിലെ ടർബാത് മേഖലയിലുള്ള ഷാരി ബലോച് എന്ന മുപ്പതുവയസുകാരിയാണ് സ്വയം പൊട്ടിത്തെറിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ (എംഎസ്സി സുവോളജി), അധ്യാപികയായ, ഡോക്ടറെ വിവാഹം കഴിച്ച, രണ്ടു കുട്ടികളുടെ അമ്മയുമാണ് ഷാരി ബലോച്. ഭാര്യ ഇത്തരമൊരു ആക്രമണം നടത്തിയത് ഞെട്ടിച്ചെങ്കിലും അവർ ചെയ്ത കാര്യത്തിൽ അഭിമാനമുണ്ടെന്ന് ഷാരിയുടെ ഭർത്താവ് ഹബിതാൻ ബഷിർ ബലോച് പ്രതികരിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ഷാരി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) മജീദ് ബ്രിഗേഡിന്‍റെ പ്രത്യേക ചാവേര്‍ സ്‌ക്വാഡില്‍ ചേര്‍ന്നത്. എംഎസ്‍സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരിയെന്ന് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബിഎൽഎ പ്രസ്താവനയിൽ അറിയിച്ചു. ചാവേറാക്രമണത്തില്‍ മൂന്ന് ചൈനീസ് പൗരന്‍മാരുള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. കറാച്ചി സര്‍വകലാശാല കാമ്പസിനുള്ളിലാണ് സംഭവമുണ്ടായത്. രണ്ടു ചൈനീസ് പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ സ്ത്രീകളാണ്.
Read More » -
സമോസ ഉണ്ടാക്കുന്നത് ടൊയ്‌ലറ്റില്‍, ഷവർമ തയാറാക്കാനുള്ള ഇറച്ചിയിൽ എലികൾ; ഹോട്ടലുകൾ പൂട്ടിച്ച് സൗദിഅധികൃതര്‍
സ്വാദിഷ്ടമായ ഇന്ത്യൻ പലഹാരമാണ് സമോസ, എങ്കിലും മറ്റ് ചില രാജ്യങ്ങളിലും സമോസ ഇഷ്ട പലഹാരമാണ്. പല ദേശങ്ങളിൽ ഇത് പല പേരിൽ അറിയപ്പെടുന്നു. ഓരോ സ്ഥലത്തിനും അനുസരിച്ച് ഇതിന്റെ രുചിയും, ഘടകങ്ങളും വ്യത്യസ്തമായി കാണപ്പെടുന്നു സൗദി അറേബ്യയിലെ ഒരു പ്രമുഖ ഹോട്ടലിൽ 30 വര്‍ഷത്തിലേറെയായി സമോസ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ പാകം ചെയ്തിരുന്നത് ടോയ്‌ലെറ്റില്‍ വച്ചായിരുന്നു. ഒടുവിൽ സംഗതി വെളിച്ചത്തായതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിച്ചു. ജിദ്ദയിലെ ഒരു പ്രശസ്ത ഹോട്ടലാണ് സൗദി അധികൃതര്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അടച്ച് പൂട്ടിയത്. ജിദ്ദ മുന്‍സിപ്പാലിറ്റിയുടേതാണ് നടപടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്, ഭക്ഷണം തയാറാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ശുചിമുറിയിൽ പലഹാരങ്ങൾ കൂടാതെ ഉച്ച ഭക്ഷണവും പാചകം ചെയ്‌തതായി അന്വേഷണത്തിൽ കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങളാണ് പാചകത്തിന് ഉപയോഗിച്ചതെന്നും തെളിഞ്ഞു. ആരോഗ്യ നിബന്ധനകൾ പാലിക്കാതെയും ഹെൽത്ത് കാർഡ് കൂടാതെയും ഔദ്യോഗിക നിയമങ്ങൾ തെറ്റിച്ചുകൊണ്ടാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്നതെന്നും സംഘം കണ്ടെത്തി. ലഘുകടികള്‍ക്കൊപ്പം ഉച്ച…
Read More » -
ചാര്‍ജറില്ലാതെ ആപ്പിൾ ഐഫോണ്‍ വില്‍ക്കുന്നത് നിയമവിരുദ്ധമെന്ന് കോടതി
ലോകത്തെ പ്രമുഖ ബ്രാന്‍ഡായ ആപ്പിൾ തങ്ങളുടെ ഐ ഫോണിനൊപ്പം ചാര്‍ജർ, ഹെഡ്സെറ്റ് എന്നിവ നൽകുന്നത് ഏകപക്ഷീയമായ അവസാനിപ്പിച്ചിരുന്നു. ഉപഭോക്താവിൻ്റെ അവകാശങ്ങളെ വെല്ലുവിളിച്ച ഐ ഫോണ്‍ (IPhone) കമ്പനിക്ക് കട്ടപണികൊടുത്ത് ബ്രസീലിയന്‍ കോടതി. ചാര്‍ജറില്ലാതെ ഐഫോണ്‍ വില്‍ക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഇങ്ങനെ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രസീലിയന്‍ ജഡ്ജി വിധിച്ചു. ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്നാണ് വിധിയില്‍ ജഡ്ജി വിശേഷിപ്പിച്ചത്. കനത്ത വില നൽകി ആപ്പിൾ ഐഫോണ്‍ വാങ്ങുന്ന ഉപഭോക്താവ് പിന്നീട് വൻ വില നൽകി ചാര്‍ജറും വാങ്ങുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ പകൽക്കൊള്ളയാണ് കോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ടത്. പരാതി നല്‍കിയ ഉപഭോക്താവിന് 1080 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ബ്രസീലിയന്‍ കോടതി ആപ്പിളിനോട് വിധിയില്‍ നിര്‍ദ്ദേശിച്ചു. മധ്യ ബ്രസീലിലെ ഗോയാസില്‍ നിന്നുള്ള റീജിയണല്‍ ജഡ്ജി വാന്‍ഡര്‍ലീ കെയേഴ്സ് പിന്‍ഹീറോ ആണ് വിധി പറഞ്ഞത്. ഐ ഫോണിന്റെ സാധാരണ പ്രവര്‍ത്തനത്തിന് അഡാപ്റ്റര്‍ അത്യന്താപേക്ഷിതമാണെന്നും നിര്‍മാതാവ് പാക്കേജില്‍ നിന്ന് ചാര്‍ജര്‍…
Read More » -
ലാദന്റെ ആക്രമണങ്ങൾ അവസാനിച്ചിരുന്നില്ല; ‘അമേരിക്കയെ തകർക്കാൻ ജെറ്റ്, റെയിൽവേ ഭീകരാക്രമണം ആസൂത്രണം ചെയ്തു’
9/11 ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്കയെ വീണ്ടും ആക്രമിക്കാന് അൽഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ചാർട്ടർ ജെറ്റുകളുപയോഗിച്ചും ട്രെയിൻ പാളം തെറ്റിച്ചും അമേരിക്കയെ ആക്രമിക്കാനാണ് ബിൻ ലാദൻ പദ്ധതിയിട്ടിരുന്നത്. യുഎസ് നേവി സീലിന്റെ ഡീക്ലാസ്സിഫൈ ചെയ്ത രേഖകൾ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസ് ആണ് ലാദന്റെ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള പുതിയ വിവരം പുറത്തുവിട്ടത്. 9/11ന് ശേഷം സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ച് അമേരിക്കയെ ആക്രമിക്കാനായിരുന്നു ലാദന്റെ നീക്കം. യുഎസിലെ റെയിൽവേ പാളങ്ങളിൽ 12 മീറ്ററോളം വിള്ളലുണ്ടാക്കി ട്രെയിൻ അപകടങ്ങൾ ഉണ്ടാക്കി നിരവധി പേരെ വധിക്കുന്ന പദ്ധതിയും ലാദന്റെ ആലോചനയിലുണ്ടായിരുന്നു. എന്നാൽ 9/11 ആക്രമണത്തിന് ശേഷം ഉടൻ തന്നെ അമേരിക്ക അഫ്ഗാനെ ആക്രമിക്കുമെന്നത് ലാദൻ പ്രതീക്ഷിച്ചില്ലെന്നും അമേരിക്കയുടെ അഫ്ഗാൻ ആക്രമണമാണ് ലാദന്റെ പദ്ധതികൾക്ക് തിരിച്ചടിയായതെന്നും എഴുത്തുകാരിയും ഇസ്‌ലാമിക് പണ്ഡിതയുമായ നെല്ലി ലഹൂദ് വിലയിരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. എവിടെയാണ് റെയിൽവേ പാളങ്ങൾ മുറിക്കേണ്ടതെന്ന് പ്ലോട്ട് നിശ്ചയിക്കപ്പെട്ടിരുന്നു. യാത്രാ വിമാനം ഹൈജാക്ക് ചെയ്യുന്നതിനുപകരം,…
Read More » -
ട്വിറ്റർ മസ്കിന് സ്വന്തം; കരാർ ഉറപ്പിച്ചത് 44 ബില്യൺ ഡോളറിന്
ന്യൂയോർക്: ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നാണ് കരാർ. 43 ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനൽ ഓഫർ എന്നായിരുന്നു മസ്ക് വ്യക്തമാക്കിയത്. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാൽ ഒരു പടി കൂടി കടന്നാണ് 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. കരാർ സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റർ മാനേജ്മെന്റ് തീരുമാനം എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ‘ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയിൽ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡിജിറ്റൽ ടൗൺ സ്ക്വയറാണ് ട്വിറ്റർ’- കരാർ പ്രഖ്യാപിച്ച് മസ്ക് പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അൽഗോരിതങ്ങൾ ഓപ്പൺ സോഴ്‌സ് ആക്കി വിശ്വാസം വർദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവർക്കും ആധികാരികത നൽകുക…
Read More » -
നവാസ് ഷെരീഫിന് പാകിസ്ഥാനിലേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ച് വരാൻ പാസ്പോർട്ട് നൽകി പുതിയ സർക്കാർ. നവാസ് ഷെരീഫിന്‍റെ സഹോദരൻ ഷഹബാസ് ഷെരീഫാണ് പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രി. യുകെയിൽ ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിന് ഇമ്രാൻ ഖാൻ സർക്കാരിന്‍റെ കാലത്ത് റജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ വരാൻ കഴിയാത്ത സ്ഥിതിയായിരുന്നു. എഴുപത്തിരണ്ടുകാരനായ നവാസ് ഷെരീഫ് നവംബർ 2019-ലാണ് ചികിത്സയ്ക്കായി ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോയത്. അതിന് ശേഷം നവാസ് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. നവാസിന് നൽകിയ പുതുക്കിയ പാസ്പോർട്ട് ‘ഓർഡിനറി’ ആണെങ്കിലും ‘അർജന്‍റ്’ വിഭാഗത്തിലുള്ളതാണെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ് അധ്യക്ഷനാണ് നവാസ് ഷെരീഫ്. കഴിഞ്ഞയാഴ്ച പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയെ നവാസ് ഷെരീഫ് ലണ്ടനിൽ വച്ച് കണ്ടിരുന്നു. പാകിസ്ഥാനിലെ ‘രാഷ്ട്രീയസാഹചര്യം വിലയിരുത്താനായി’ നടന്ന കൂടിക്കാഴ്ചയിൽ ഇരുപാർട്ടികളും പാകിസ്ഥാന്‍റെ ‘ഉന്നമനത്തിനായി’ ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയാവുകയും ചെയ്തു.…
Read More » -
അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില ഇടിഞ്ഞു
വാഷിങ്ടണ്‍: അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില കുറഞ്ഞു. ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ക്രൂഡോയില്‍ വിലയെ സ്വാധീനിക്കുന്നത്. ഷാങ്ഹായിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണും യു.എസ് പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് ആഗോള സാമ്പത്തിക വളര്‍ച്ചയിലുണ്ടാവുന്ന ഇടിവും ക്രൂഡോയില്‍ ആവശ്യകതയില്‍ കുറവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് വില ഇടിഞ്ഞത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 3.03 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 103.6 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡിന്റെ വില 2.94 ഡോളര്‍ ഇടിഞ്ഞ് 99.14 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലയില്‍ 1.90 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡിന്റെ ഭാവി വിലയും ഇടിഞ്ഞു. ആഗോള വിപണിയില്‍ എണ്ണവിലയില്‍ കഴിഞ്ഞയാഴ്ച അഞ്ച് ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം, വില കുറയുമെങ്കിലും ബാരലിന് 90 ഡോളറില്‍ താഴെ ക്രൂ?ഡോയില്‍ നിരക്ക് എത്തില്ലെന്നാണ് സൂചന. റഷ്യന്‍ എണ്ണക്ക് യുറോപ്യന്‍ യൂണിയന്‍ നിരോധനമേര്‍പ്പെടുത്തുന്നതാണ് വില കുറയാതിരിക്കാനുള്ള കാരണം.
Read More »