Breaking NewsKeralaLead NewsNEWS

തലസ്ഥാന ന​ഗരിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ, വൻ പ്രഖ്യാപനത്തിനു കാതോർത്ത് കേരളം!! പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

തിരുവനന്തപുരം: മിഷൻ കേരളയുമായി തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് തുടക്കം. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ​ഗവർണറും ചേർന്നാണ് സ്വീകരിച്ചത്. 11 മണിയോടെ മോദിയുടെ റോഡ് ഷോ ആരംഭിച്ചു. പുത്തരിക്കണ്ടം മൈതാനത്തേയ്ക്കാണ് മോദി എത്തിയത്.

ഈ സമയം നിരവധി പ്രവർത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ റോഡിനിരുവശവും കാത്തുനിന്നത്. റോഡ് ഷോയിലുടനീളം പ്രവർത്തകരെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വൻപ്രഖ്യാപനങ്ങൾക്ക് കാതോർക്കുകയാണ് കേരളം. അതിവേഗ റെയിൽ പ്രഖ്യാപനം ഉൾപ്പെടെ ഉണ്ടാകുമെന്ന സൂചന പുറത്തുവന്നിരുന്നു. അതുപോലെ അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: