World
-
‘മെലിൻഡയെ വീണ്ടും വിവാഹം കഴിക്കണം’; ഭാവി ആലോചനയെന്ന് ബിൽ ഗേറ്റ്സ്
ന്യൂയോർക്ക്: കഴിഞ്ഞ വർഷമായിരുന്നു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകസമ്പന്നരിൽ നാലാം സ്ഥാനക്കാരനുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാമ്പത്യം ഔദ്യോഗികമായി അവസാനിപ്പിച്ചത്. വാഷിങ്ടൺ കിങ് കൗണ്ടിയിലെ ജഡ്ജി അവസാന വിധി പ്രഖ്യാപിക്കുകയും, കരാർ പ്രകാരം ഇരുവരും സ്വത്തുക്കൾ പങ്കുവയ്ക്കാനും തീരുമാനിച്ചായിരുന്നു പിരിയൽ. എന്നാൽ ഇപ്പോഴിതാ മെലിൻഡ ഗേറ്റ്‌സിനെ തന്നെ വീണ്ടും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിൽ ഗേറ്റ്സ്. നാടകായീയമായിരുന്നു കഴിഞ്ഞ വർഷങ്ങളെന്നും, മക്കൾ വളർന്ന് വീട് വിടുന്നതോടെ എല്ലാ വിവാഹബന്ധവും വലിയ പരിവർത്തനത്തിന് വഴിമാറുമെന്നും അദ്ദേഹം സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മെലിൻഡയെ പുനർവിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന്, എനിക്കങ്ങനെ ഒരു ചിന്ത ഇതുവരെയുമില്ല. എങ്കിലും അവസരമുണ്ടായാൽ അവരെ തന്നെയാകും വിവാഹം ചെയ്യാൻ തയ്യാറാവുക, മറ്റാരേയും ഞാൻ വിവാഹം ചെയ്യില്ല. ‘ഞാൻ മെലിൻഡയെ വീണ്ടും വിവാഹം കഴിക്കുമോ എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്റെ ഭാവിയെ കുറിച്ച് എനിക്ക് പദ്ധതികളൊന്നുമില്ല, പക്ഷേ ഞാൻ വിവാഹം മുന്നിൽ കാണുന്നുണ്ട്’- അദ്ദേഹം പറഞ്ഞു.…
Read More » -
ഒരു ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനത്തില്‍
ഒരു ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനത്തില്‍. ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു.യുക്രെയിനെതിരായി റഷ്യ യുദ്ധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം. ഇന്ന് ബെര്‍ലിനിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ-ജര്‍മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. ജര്‍മ്മന്‍ മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഡെന്മാര്‍ക്കില്‍ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഐസ്‌ലന്‍ഡ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, <span;> കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍. ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യും. ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും.
Read More » -
ഒഡേസയിൽ റഷ്യൻ ആക്രമണം വീണ്ടു; യുഎസ് ജനപ്രതിനിധികൾ യുക്രെയ്നിൽ
കീവ്: റഷ്യയ്ക്കെതിരെ ചെറുത്തുനിൽപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും സംഘവും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ സന്ദർശിച്ചു. മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു. അമേരിക്ക അടിയുറച്ച് യുക്രെയ്നിനൊപ്പമുണ്ടെന്ന സന്ദേശം ലോകത്തിനു നൽകാനായിരുന്നു യാത്രയെന്ന് കീവിൽനിന്നു മടങ്ങി പോളണ്ടിലെത്തിയ ശേഷം പെലോസി പറഞ്ഞു. യുക്രെയ്നിന് 1360 കോടി ഡോളറിന്റെ സൈനികസഹായം കൂടി ലഭ്യമാക്കാനുള്ള പുതിയ ബിൽ തയാറായിക്കഴിഞ്ഞെന്നും അറിയിച്ചു. ഡമോക്രാറ്റ് പാർട്ടിക്കാരായ ജനപ്രതിനിധി സംഘം ശനി വൈകിട്ട് 3 മണിക്കൂർ കീവ് സന്ദർശിക്കുന്നുണ്ടെന്ന കാര്യം മുൻകൂട്ടി പരസ്യമാക്കിയിരുന്നില്ല. റഷ്യൻ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ യുക്രെയ്ൻ സന്ദർശിച്ച യുഎസ് നേതാക്കളിൽ പ്രായം കൊണ്ടും പദവി കൊണ്ടും പെലോസി(82) യാണു മുന്നിൽ. യുഎസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷം അധികാരശ്രേണിയിൽ മൂന്നാം സ്ഥാനം ജനപ്രതിനിധി സഭാ സ്പീക്കർക്കാണ്. യുക്രെയ്നിനു വേണ്ടി മികച്ച സംഭാവനകൾ നൽകുന്ന വനിതകൾക്കായുള്ള പ്രിൻസസ് ഓൾഗ മെഡൽ…
Read More » -
യുക്രൈനിലെ എയര്‍ഫീല്‍ഡും അമേരിക്ക നല്‍കിയ ആയുധങ്ങളും തകര്‍ത്തതായി റഷ്യ
മോസ്‌കോ: യുക്രൈന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നല്‍കിയ നിരവധി ആയുധങ്ങളും ഒഡേസയിലെ സൈനിക എയര്‍ഫീല്‍ഡിലെ റണ്‍വേയും തകര്‍ത്തതായി റഷ്യ. മിസൈല്‍ ആക്രമണത്തിലാണ് പുതുതായി നിര്‍മ്മിച്ച റണ്‍വേയും ആയുധങ്ങളും തകര്‍ത്തതെന്ന് റഷ്യ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ യുക്രൈന്റെ രണ്ട് Su-24m ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. റഷ്യന്‍ നിയന്ത്രണത്തിലായ യുക്രൈനിലെ മരിയോപോള്‍ നഗരത്തിലെ സ്റ്റീല്‍ പ്ലാന്റില്‍ അഭയംപ്രാപിച്ച സ്ത്രീകളെയും കുട്ടികളെയും അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മിസൈല്‍ ആക്രമണം. യുക്രൈന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍നിന്നും കിഴക്കന്‍ മേഖലയിലെ വ്യാവസായിക മേഖലകളില്‍നിന്നും കൂടുതല്‍ സാധാരണക്കാര്‍ പലായനം ചെയ്തു തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റഷ്യന്‍ വ്യോമാക്രമണവും ഷെല്ലിങ്ങും ശക്തമായതോടെയാണിത്. അതിനിടെ മരിയോപോള്‍ നഗരത്തില്‍ നിരവധിപേര്‍ ഇപ്പോള്‍ ആവശ്യത്തിന് ഭക്ഷണമോ, ശുദ്ധജലമോ, മരുന്നുകളോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആയിരത്തോളം സാധാരണക്കാരെയും 2000ത്തോളം വരുന്ന യുക്രൈന്‍ സൈനികരെയും മരിയോപോളിലെ സ്റ്റില്‍ പ്ലാന്റില്‍നിന്ന് ഒഴിപ്പിക്കാനുള്ള…
Read More » -
മാസപ്പിറവി കണ്ടില്ല, കേരളത്തില്‍ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച; ഗള്‍ഫ് രാജ്യങ്ങളിൽ നാളെ
മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിൽ ഇന്ന് റമദാൻ 29 പൂർത്തിയാവുകയേ ഉള്ളൂ. ഇതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഒമാനിലും നാളെയാകും ചെറിയ പെരുന്നാൾ. ഒരുമാസം പൂര്‍ണമായും വ്രതമനുഷ്ഠിക്കാനായതിന്റെ ആത്മനിര്‍വൃതിയിലാണ് വിശ്വാസികള്‍…
Read More » -
‘കീവിലെ പ്രേത’ത്തിന് യുദ്ധമുഖത്ത് വീരമൃത്യു
കീവ്: യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യന്‍ പടയുടെ പേടിസ്വപ്‌നമായിരുന്ന ”കീവിലെ പ്രേത”ത്തിനു വീരമൃത്യു. ജന്മനാടിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പ്രേതം നിലത്തുവീഴ്ത്തിയത് നാല്‍പ്പതോളം റഷ്യന്‍ വിമാനങ്ങളെന്ന് അവകാശവാദം! റഷ്യയ്ക്കു കനത്ത ആഘാതമേല്‍പ്പിച്ച ”പ്രേതം” യുക്രൈന്റെ മണ്ണില്‍ വീരചരമമടഞ്ഞതു മാര്‍ച്ച് പകുതിയോടെയാണെന്ന് െടെംസ് ഓഫ് ലണ്ടനാണു റിപ്പോര്‍ട്ട് ചെയ്തത്. അജ്ഞാതനായ പോരാളിയുടെ വിശദാംശങ്ങളും പുറത്തുവിട്ടു. 29 വയസുകാരനായ മേജര്‍ സ്‌റ്റെപാന്‍ തരബാള്‍ക്കയാണ് കീവിലെ പ്രേതമായി കരുത്തരായ എതിരാളികളെ ചെറുത്ത് നാടിന്റെ വീരനായകനായത്. മിഗ്-29 വിമാനത്തിന്റെ െപെലറ്റായ തരബാള്‍ക്ക മാര്‍ച്ച് 13 നുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നു റിപ്പോര്‍ട്ട് പറയുന്നു. യുദ്ധവീരനായ െപെലറ്റിനെ യുക്രൈന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഗോള്‍ഡന്‍ സ്റ്റാര്‍ നല്‍കി ആദരിച്ചു. ഇതിനു പുറമേ ഹീറോ ഓഫ് യുക്രൈന്‍ ബഹുമതിയും സമ്മാനിച്ചു. തരബാള്‍ക്കയുടെ ഹെല്‍മെറ്റും പടച്ചട്ടയും അടക്കമുള്ളവ ലണ്ടനില്‍ ലേലത്തിനു വയ്ക്കാനാണു പദ്ധതിയെന്നു ദ് െടെംസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യദിനംതന്നെ 10 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്താണ് തരബാള്‍ക്ക വാര്‍ത്തകളില്‍…
Read More » -
ശ്രീലങ്കയില്‍ മരുന്നുകള്‍ക്ക് 40% വില വര്‍ധിപ്പിച്ചു
കൊളംബോ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ നിത്യേന ഉപയോഗിക്കേണ്ടിവരുന്ന മരുന്നുകളുടെ വില 40% വര്‍ധിപ്പിച്ചു. മാസങ്ങളായി തുടരുന്ന ഭക്ഷ്യ, ഇന്ധന, മരുന്ന് ക്ഷാമത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അനസ്‌തേഷ്യ മരുന്നുകളുടെ അഭാവം മൂലം ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ആന്റിബയോട്ടിക്കുകള്‍, കുറിപ്പടിയില്ലാത്ത വേദനസംഹാരികള്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകളെല്ലാം വിലക്കയറ്റത്തി-ന്റെ പരിധിയില്‍ വരുമെന്ന് ആരോഗ്യമന്ത്രി ചന്ന ജയസുമന പറഞ്ഞു. ഡിസംബറിനു ശേഷം ഇരട്ടിയായി വര്‍ധിച്ച ഇന്ധനവില തരണം ചെയ്യാന്‍ മരുന്നു വില വര്‍ധിപ്പിക്കുകയല്ലാതെ രക്ഷയില്ല എന്ന് അധികൃതര്‍ പറയുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശ്രീലങ്കയു-ടെ പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ ഏകദേശം 30 ശതമാനമാണ്.
Read More » -
മദ്യത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി വിലക്ക്; നേപ്പാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളും. വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിസന്ധി. ഇത് മറികടക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നേപ്പാള്‍. രാജ്യത്തേക്ക് കാറുകളും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയാണ് ഉത്തരവിട്ടിരിക്കുന്നത്. വിദേശ നാണ്യ ശേഖരത്തിന്റെ കുറവാണ് ശ്രീലങ്കയെയും പ്രതിസന്ധിയില്‍ വീഴ്ത്തിയത്. സമാനമായ പ്രയാസമാണ് നേപ്പാളും നേരിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കാറുകള്‍, മദ്യം, പുകയില തുടങ്ങിയവ ആഡംബര വസ്തുക്കളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി നേപ്പാളിലെ വാണിജ്യ കാര്യ മന്ത്രാലയം ഉത്തരവിട്ടു. വിദേശനാണ്യം അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടി മാത്ര ചെലവഴിക്കാനാണ് ഈ നിലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കുണ്ട്. ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായി. കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ രാജ്യത്ത്…
Read More » -
കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യുഎഇ
ദുബായ്: ചരിത്രത്തിലാദ്യമായി കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. 2023 ജൂണ്‍ മാസം മുതല്‍ക്കാണ് കോര്‍പറേറ്റ് ആദായ നികുതി ഏര്‍പെടുത്തുകയെന്ന് യുഎഇയിലെ ധനകാര്യ മന്ത്രാലായം അറിയിച്ചു. നികുതി നിരക്ക് ഒന്‍പത് ശതമാനമാക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ബിസിനസ് മേഖലകളില്‍ നിന്നുള്ളവരുടെ അഭിപ്രായം തേടി ധനമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. മെയ് 19ന് മുന്‍പായി തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് കോര്‍പറേറ്റ് നികുതി ഏര്‍പെടുത്തുന്നതിനുള്ള തീരുമാനം യുഎഇ ഭരണകൂടം പ്രഖ്യാപിച്ചത്. നികുതിദായകര്‍ക്ക് ഭാരമാകാത്ത വിധത്തില്‍ ഇത് നടപ്പാക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രാലയത്തിലെ അണ്ടര്‍ സെക്രെട്ടറി യൂനസ് ഹാജി അല്‍ ഖൂരി പറഞ്ഞു. യുഎഇയില്‍ ഇതുവരെ ഒരു വിധത്തിലുള്ള ആദായ നികുതിയും ഏര്‍പെടുത്തിയിരുന്നില്ല. ബിസിനസ്, വ്യവസായ, പ്രഫഷണല്‍ സ്ഥാപനങ്ങള്‍ക്കാണ് പുതിയ നികുതി ബാധകമാവുക. ഇവ നടത്തുന്ന വ്യക്തികളും കമ്പനികളുമാണ് ഇനി മുതല്‍ നികുതി നല്‍കേണ്ടി വരിക. വാര്‍ഷിക വരുമാനം 3 .75…
Read More » -
സ്വീഡനും ഫിൻലൻഡിനും നാറ്റോയിലേക്കോ..
സ്വീഡനെയും ഫിൻലൻഡിനെയും ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന് നാറ്റോ. നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗാണ് ഇക്കാര്യം അറിയിച്ചത്. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയിൽ ചേരാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചാൽ നടപടികൾ വേഗം പൂർത്തിയാക്കും. ഇരു രാജ്യങ്ങളും മേയ് മധ്യത്തിൽ അപേക്ഷ നല്കുമെന്നാണു റിപ്പോർട്ടുകൾ. അപേക്ഷ പരിഗണിക്കുന്നതിനിടെ റഷ്യ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൻ വേണ്ട സംരക്ഷണം നല്കുമെന്നും സ്റ്റോളൻബെർഗ് കൂട്ടിച്ചേർത്തു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണു സ്വീഡനിലെയും ഫിൻലൻഡിലെയും ജനങ്ങൾ മനസുമാറ്റി നാറ്റോയിൽ ചേരുന്നതിനെ അനുകൂലിക്കാൻ തുടങ്ങിയത്.
Read More »