World
-
പ്രസംഗിക്കുന്നതിനിടെ ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു; നില അതീവഗുരുതരം
ടോക്കിയോ: പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആബേയുടെ നില അതീവ ഗുരുതരമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചു. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.b2020 ഓഗസ്റ്റില്‍ അനാരാഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. നാരാ നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് ആബെയ്ക്ക് വെടിയേറ്റത്. ആക്രമി രണ്ട് തവണയാണ് വെടിയുതിര്‍ത്തത്. രണ്ടാമത്തേതാണ് ആബേയുടെ ശരീരത്തിലേറ്റത്. പിന്നില്‍ നിന്നാണ് വെടിവെച്ചതെന്നും രണ്ട് പ്രാവശ്യം വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായും ജപ്പാനില്‍ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയുതിര്‍ത്തത് യമാഗമി തെത് സൂയ എന്ന മുന്‍ നാവിക സേന ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. അതിനീചമായ ആക്രമണമാണുണ്ടായതെന്നും ആബേയുടെ തിരിച്ച് വരവിനായി പ്രാര്‍ത്ഥിക്കുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. എല്ലാം അതിജീവിച്ച് അദ്ദേഹം തിരികെ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും…
Read More » -
അറഫ സംഗമത്തില്‍ പങ്കെടുക്കാന്‍ കിടപ്പുരോഗികളായ തീര്‍ത്ഥാടകരെയും മക്കയിലെത്തിച്ചു
റിയാദ്: വിവിധ രാജ്യങ്ങളില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാനായി മദീനയില്‍ എത്തിയതിന് ശേഷം കിടപ്പുരോഗികളായി മാറിയ ഒമ്പത് പേരെ പ്രത്യേകം വാഹനങ്ങളില്‍ മക്കയിലെത്തിച്ചു. ഹജ്ജ് കര്‍മങ്ങള്‍ക്കായി ബുധനാഴ്ച തീര്‍ത്ഥാടകര്‍ മിനായിലേക്ക് നീങ്ങിത്തുടങ്ങുന്നതിനോടനുബന്ധിച്ചാണ് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കിടപ്പുരോഗികളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക മെഡിക്കല്‍ വാഹന വ്യൂഹം മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടത്. തീര്‍ഥാടകരെ പരിചരിക്കുന്നതിന് എല്ലാ സൗകര്യങ്ങളും മെഡിക്കല്‍ സ്റ്റാഫുമടങ്ങുന്ന നിരവധി ആംബുലന്‍സുകള്‍ മുഖേനയാണ് രോഗികളെ മക്കയിലെത്തിച്ചത്. മദീന കിങ് സല്‍മാന്‍ മെഡിക്കല്‍ സിറ്റിയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചിനാണ് വാഹന വ്യൂഹം മക്കയിലേക്ക് പുറപ്പെട്ടത്. ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമുള്‍പ്പെടെ 60 പേരടങ്ങുന്ന സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ടീമിന്റെ സാന്നിധ്യത്തില്‍ എല്ലാ സംയോജിത മെഡിക്കല്‍ ഉപകരണങ്ങളും സജ്ജീകരിച്ച 10 ആംബുലന്‍സുകള്‍, അത്യാവശ്യമെങ്കില്‍ ഉപയോഗിക്കാനായി അഞ്ച് സ്‌പെയര്‍ ആംബുലന്‍സുകള്‍, ഒരു തീവ്രപരിചരണ ആംബുലന്‍സ്, ഓക്‌സിജന്‍ ക്യാബിന്‍ ഉള്‍പ്പെടുന്ന വാഹനം, ആംബുലന്‍സ് മൊബൈല്‍ വര്‍ക് ഷോപ്പ്, ഒരു ബസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം എന്നിവ…
Read More » -
കോവിഡ്: സൗദിയില്‍ മൂന്ന് മരണം
റിയാദ്: സൗദി അറേബ്യയില്‍ 503 പേര്‍ക്ക് കൂടി കൊവിഡ്. മൂന്നുപേര്‍ മരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 730 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 798,977 ആയി. ആകെ രോഗമുക്തരുടെ എണ്ണം 782,818 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,218 ആയി. രോഗബാധിതരില്‍ 6,941 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 133 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,646 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 143, ജിദ്ദ 102, ദമ്മാം 44, മക്ക 24, മദീന 23, അബഹ 19, ത്വാഇഫ് 12, ദഹ്‌റാന്‍ 10, ഹുഫൂഫ് 9, ബുറൈദ 8, അല്‍ബാഹ 8, ജുബൈല്‍ 8, അല്‍ഖര്‍ജ് 6, നജ്‌റാന്‍ 5, ഹാഇല്‍ 4, ഖമീസ് മുശൈത്ത് 4, ജീസാന്‍ 4, ഖോബാര്‍ 4, അല്‍റസ് 4, തബൂക്ക് 3, ഉനൈസ 3,…
Read More » -
മലയാളി നഴ്സുമാർക്ക് സുവർണാവസരം, യു.എ.ഇയിൽ ഇനി നഴ്സുമാർക്കും ഗോൾഡൻ വീസ
അബുദാബി: താരങ്ങൾക്കും വി.വി.ഐ.പിമാർക്കുമായിരുന്നു മുമ്പ് യു.എ.ഇയിൽ ഗോൾഡൻ വീസ ലഭിച്ചിരുന്നത്. ഇപ്പോഴിതാ നഴ്സുമാർക്കും ഗോൾഡൻ വീസ ലഭിച്ചു തുടങ്ങി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ഈ വർഷം ഏപ്രിലിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ ഒട്ടേറെ പേർക്ക് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്നീഷ്യന്മാരടക്കമുള്ളവർക്കും ഗോൾഡൻ വീസ ലഭിച്ചു കഴിഞ്ഞു. നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും മറ്റുമായിരുന്നു ഇതുവരെ ഗോൾഡൻ വീസ നൽകിയിരുന്നത്. നഴ്സുമാർക്ക് ഗോൾഡൻ വീസ നൽകിത്തുടങ്ങിയത് യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർക്ക് വളരെ ഏറെ ഗുണകരമാകും. യു.എ.ഇയിൽ വലിയൊരു ശതമാനം നഴ്സുമാരും മലയാളികളാണ്.
Read More » -
പെരുന്നാള്‍: ദുബൈയിലും ഫുജൈറയിലും തടവുകാര്‍ക്ക് മോചനം; സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്നു ദുബൈ ഭരണാധികാരി
ദുബൈ: ബലിപെരുന്നാളിന് മുന്നോടിയായി തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ദുബൈ, ഫുജൈറ ഭരണാധികാരികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 505 തടവുകാരുടെ മോചനത്തിന് ഉത്തരവിട്ടു. സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി 146 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുക. അതേസമയം ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടിരുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക. Mohammed bin Rashid pardons 505 prisoners ahead of Eid Al Adha #WamNews https://t.co/DGaezhSyO9 pic.twitter.com/t6o2yLWjp3 — WAM English (@WAMNEWS_ENG) July 6, 2022 മോചിതരാക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും…
Read More » -
ബോറിസ് ജോണ്‍സണ്‍ ഇനി ‘കെയര്‍ടേക്കര്‍’
ലണ്ടന്‍: ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ചു. പുതിയ നേതാവിന് എല്ലാ പിന്തുണയും നൽകുമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രാജി പ്രഖ്യാപനത്തോടെ മൂന്നു വര്‍ഷം നീണ്ട വിവാദഭരിതമായ ഭരണത്തിനാണ് അന്ത്യമായിരിക്കുന്നത്. തുടർച്ചയായി വിവാദങ്ങളിൽ കുടുങ്ങിയ ബോറിസ് ജോൺസനോട് വിയോജിച്ച് ഭൂരിപക്ഷം മന്ത്രിമാരും രാജിവെച്ചതോടെയാണ് പടിയിറക്കം. പിടിച്ചു നില്‍ക്കാന്‍ കഴിവതും നോക്കിയെങ്കിലും സ്വന്തം മന്ത്രിമാരുടെ കൂട്ടരാജിക്ക് മുന്നിൽ പ്രധാനമന്ത്രിക്ക് അടിപതറി. മൂന്നിൽ രണ്ടു ബ്രിട്ടീഷുകാരും ബോറിസ് ജോൺസനെ ഇനി പ്രധാമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല എന്ന സർവേകൾ കൂടി പുറത്ത് വന്നതോടെയാണ് അധികാരമൊഴിയാൽ. ഒക്ടോബറിൽ കൺസർവേറ്റിവ് പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും. അതുവരെ കെയർടേക്കർ പ്രധാനമന്ത്രിയായി ജോൺസൺ തുടരും. മുതിർന്ന മന്ത്രിമാരായ ഋഷി സുനക്കും സാജിദ് ജാവിദും രാജിവച്ചതോടെയാണ് ബോറിസ് ജോൺസന്‍റെ കസേര ഇളകിയത്. പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജിതന്നെ ഉണ്ടായി. ഇന്ന് മാത്രം രാജിവെച്ചത് ആറു മന്ത്രിമാരാണ്.…
Read More » -
ലൈംഗികമായി പ്രകോപിപ്പിക്കുന്നു; കൗമാരക്കാരായ ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍
കാബൂള്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ജിമ്മുകളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം വ്യായാമം ചെയ്യുന്നരുതെന്ന് ഉത്തരവിട്ട് താലിബാന്‍. കൗമാരക്കാരായ ആണ്‍കുട്ടികള്‍ പുരുഷന്മാരെ ലൈംഗികമായി പ്രകോപിപ്പിക്കുന്നുവെന്നാരോപിച്ചാണ് ജിം കേന്ദ്രങ്ങളില്‍ താലിബാന്‍ ആണ്‍കുട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ജിമ്മുകളില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോഴും ബോഡി ബില്‍ഡര്‍മാര്‍ അയഞ്ഞ വസ്ത്രങ്ങള്‍ കൊണ്ട് ശരീരം മറയ്ക്കണമെന്നും താലിബാന്‍ ഉത്തരവിട്ടു. അഫ്ഗാനില്‍ ഏറെ പ്രചാരമുള്ളതാണ് ബോഡി ബില്‍ഡിങ് രംഗം. 2001-ല്‍ താലിബാന്‍ ഭരണം അവസാനിച്ചതിന് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ ബോഡി ബില്‍ഡിങ് ഏറെ ജനപ്രിയമായ ഇനമായി മാറിയത്. കാബൂളില്‍ നൂറുകണക്കിന് ജിം കേന്ദ്രങ്ങളാണ് ഉയര്‍ന്നത്. രാജ്യത്തുടനീളം 1,000-ലധികം ജിമ്മുകള്‍ ആരംഭിച്ചു. ജിമ്മില്‍ ആണ്‍കുട്ടികളെ വിലക്കിയത് കായിക വിനോദ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അത്ലറ്റുകളും ജിം ഉടമകളും പറയുന്നു. തങ്ങള്‍ പരിശീലിപ്പിക്കുന്നിടത്ത് പുരുഷന്മാര്‍ മാത്രമേയുള്ളൂവെന്നും താലിബാന്റെ ഉത്തരവില്‍ മതപരമായ ന്യായീകരണമില്ലെന്നും ബോഡി ബില്‍ഡര്‍മാര്‍ പറഞ്ഞു. താലിബാന്റെ ഉത്തരവ് ഈ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
Read More » -
ശക്തമായ മഴ: ഒമാനില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് പ്രവാസി മരിച്ചു; ജാഗ്രതയ്ക്ക് നിര്‍ദേശം
മസ്‌കത്ത്: ഒമാനില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ അകപ്പെട്ട് പ്രവാസി മരിച്ചതായി റിപ്പോര്‍ട്ട്. വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കുടുങ്ങിപ്പോയ നിരവധിപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അതേസമയം, വെള്ളക്കെട്ടില്‍ അകപ്പെട്ട് മരിച്ച പ്രവാസിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മസ്‌കത്ത് ഉള്‍പ്പെടെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും കനത്ത മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസിലുള്ള ഗ്രാമത്തില്‍ വീടിന് ചുറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ കുടുങ്ങി. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ജബല്‍ അല്‍ ശംസില്‍ തന്നെ വാദിയില്‍ അകപ്പെട്ട് കാണാതായ ഒരു പ്രവാസിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. മരണപ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. കനത്ത മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്…
Read More » -
പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കും; ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കും. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നാണ് രാജി. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്തേക്കുള്ള വഴിയിലാണ് ബോറിസ് എങ്കിലും തല്‍ക്കാലം രാജിവയ്ക്കാതെ ഒക്ടോബര്‍ വരെ പദവിയില്‍ തുടരും. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്നാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചിരുന്നു. അനവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയന്‍ ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തുടര്‍ന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തില്‍ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പു പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചത്. ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവെച്ച…
Read More » -
യുഎഇയില്‍ 1,690 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങള്‍
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,690 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,568 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തു. പുതിയതായി നടത്തിയ 2,64,135 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,56,382 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,36,594 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,322 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,466 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read More »