NEWSWorld

കോവിഡ്: സൗദിയില്‍ മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയില്‍ 503 പേര്‍ക്ക് കൂടി കൊവിഡ്. മൂന്നുപേര്‍ മരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 730 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 798,977 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 782,818 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,218 ആയി. രോഗബാധിതരില്‍ 6,941 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 133 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,646 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.

റിയാദ് 143, ജിദ്ദ 102, ദമ്മാം 44, മക്ക 24, മദീന 23, അബഹ 19, ത്വാഇഫ് 12, ദഹ്‌റാന്‍ 10, ഹുഫൂഫ് 9, ബുറൈദ 8, അല്‍ബാഹ 8, ജുബൈല്‍ 8, അല്‍ഖര്‍ജ് 6, നജ്‌റാന്‍ 5, ഹാഇല്‍ 4, ഖമീസ് മുശൈത്ത് 4, ജീസാന്‍ 4, ഖോബാര്‍ 4, അല്‍റസ് 4, തബൂക്ക് 3, ഉനൈസ 3, ഖത്വീഫ് 3എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Back to top button
error: