NEWSWorld

ലൈംഗികമായി പ്രകോപിപ്പിക്കുന്നു; കൗമാരക്കാരായ ആണ്‍കുട്ടികളെ ജിമ്മില്‍ വിലക്കി താലിബാന്‍

കാബൂള്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ജിമ്മുകളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം വ്യായാമം ചെയ്യുന്നരുതെന്ന് ഉത്തരവിട്ട് താലിബാന്‍. കൗമാരക്കാരായ ആണ്‍കുട്ടികള്‍ പുരുഷന്മാരെ ലൈംഗികമായി പ്രകോപിപ്പിക്കുന്നുവെന്നാരോപിച്ചാണ് ജിം കേന്ദ്രങ്ങളില്‍ താലിബാന്‍ ആണ്‍കുട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്.

ജിമ്മുകളില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോഴും ബോഡി ബില്‍ഡര്‍മാര്‍ അയഞ്ഞ വസ്ത്രങ്ങള്‍ കൊണ്ട് ശരീരം മറയ്ക്കണമെന്നും താലിബാന്‍ ഉത്തരവിട്ടു. അഫ്ഗാനില്‍ ഏറെ പ്രചാരമുള്ളതാണ് ബോഡി ബില്‍ഡിങ് രംഗം.

2001-ല്‍ താലിബാന്‍ ഭരണം അവസാനിച്ചതിന് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ ബോഡി ബില്‍ഡിങ് ഏറെ ജനപ്രിയമായ ഇനമായി മാറിയത്. കാബൂളില്‍ നൂറുകണക്കിന് ജിം കേന്ദ്രങ്ങളാണ് ഉയര്‍ന്നത്. രാജ്യത്തുടനീളം 1,000-ലധികം ജിമ്മുകള്‍ ആരംഭിച്ചു.

ജിമ്മില്‍ ആണ്‍കുട്ടികളെ വിലക്കിയത് കായിക വിനോദ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അത്ലറ്റുകളും ജിം ഉടമകളും പറയുന്നു. തങ്ങള്‍ പരിശീലിപ്പിക്കുന്നിടത്ത് പുരുഷന്മാര്‍ മാത്രമേയുള്ളൂവെന്നും താലിബാന്റെ ഉത്തരവില്‍ മതപരമായ ന്യായീകരണമില്ലെന്നും ബോഡി ബില്‍ഡര്‍മാര്‍ പറഞ്ഞു. താലിബാന്റെ ഉത്തരവ് ഈ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: