World
-
ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ കണ്ടെത്തി
ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ കണ്ടെത്തി. ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ 177 വര്‍ഷക്കാലം ആരും തിരിച്ചറിയാതെ തുടരുകയായിരുന്നു വാട്ടര്‍ലില്ലി. പത്തടി വീതിയും പൂര്‍ണവളര്‍ച്ചയെത്തിയ ഒരാളുടെ ഭാരം വാട്ടര്‍ലില്ലിക്ക് കണക്കാക്കപ്പെടുന്നുണ്ട്. വിക്ടോറിയ ബൊളീവിയാന എന്നാണ് ലില്ലിക്കു പേര് നൽകിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് പടിഞ്ഞാറന്‍ ലണ്ടനിലേക്കുള്ള ഇവയുടെ വരവെന്നാണ് നിഗമനം. പഠനത്തിന് സഹകരിച്ച ബൊളീവിയന്‍ ശാസ്ത്രജ്ഞരോടുള്ള ആദരവായാണ് വിക്ടോറിയ ബൊളീവിയാന എന്ന പേര് പുതിയ വാട്ടര്‍ലില്ലി വിഭാഗത്തിന് നല്‍കിയത്..
Read More » -
ആറുപേരെ വെടിവച്ചുകൊന്ന യുവാവ് കടുത്ത ട്രംപ് ആരാധകന്‍, പോലീസ് എത്തുമ്പോള്‍ യൂട്യൂബില്‍ സംഗീതാസ്വാദനത്തില്‍
ഇല്ലിനോയിസ്(യു.എസ്): ഇല്ലിനോയിസ് ഹൈലാന്‍ഡ് പാര്‍ക്കില്‍ യു.എസ്. സ്വാതന്ത്ര്യദിന പരേഡ് നടക്കുന്നതിനിടെ ആറുപേരെ വെടിവച്ചുകൊന്ന പ്രതി പിടിയില്‍. വ്ളോഗര്‍ കൂടിയായ റോബര്‍ട്ട് ബോബി ക്രിമോ(22) ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ യൂടൂബില്‍ സംഗീതമാസ്വദിക്കുന്ന പ്രതിയെയാണ് കണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വാതന്ത്ര്യദിന പരേഡ് നടക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് റോബര്‍ട്ട് കാണികള്‍ക്കുനേരേ വെടിവയ്ക്കുകയായിരുന്നു. ആറു പേര്‍ മരിച്ചു, അന്‍പത്തഞ്ചോളം പേര്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം രാവിലെ 10.15 നായിരുന്നു വെടിവയ്പ്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ െവെകിട്ട് 6.30 നാണു പ്രതിയുടെ വീട്ടില്‍ പോലീസെത്തിയത്. അപ്പോള്‍ ശാന്തനായി കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന റോബര്‍ട്ടിനെയാണു പോലീസ് കണ്ടത്. അപകടകാരിയായ വ്യക്തിയാണു പ്രതിയെന്നാണു പൊലീസിന്റെ നിലപാട്. യു.എസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനായ റോബര്‍ട്ട് ട്രംപിനായി സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി ശക്തമായി വാദിച്ചിരുന്നു. വെടിവയ്പ് നടത്തിയശേഷം സാധാരണപോലെയാണു ബോബി പെരുമാറിയതെന്ന് അമ്മാവനായ പോള്‍ ക്രിമോ പറഞ്ഞു. ജൂലൈ നാലിനാണു യു.എസ്. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. യു.എസില്‍ നടക്കുന്ന ഏറ്റവും…
Read More » -
രഹസ്യവിവരങ്ങള്‍ െചെനയ്ക്കു ചോര്‍ത്തയെന്ന പേരില്‍ അറസ്റ്റിലായ റഷ്യന്‍ ശാസ്ത്രജ്ഞന്‍ രണ്ടാം ദിവസം മരിച്ചു
ലണ്ടന്‍: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് െസെബീരിയയിലെ ആശുപത്രിക്കിടക്കയില്‍നിന്ന് അറസ്റ്റ് ചെയ്ത റഷ്യന്‍ ശാസ്ത്രജ്ഞന്‍ രണ്ടാംദിവസം മോസ്‌കോയില്‍ മരിച്ചു. ദിമിത്രി ഖോല്‍ക്കറാ(54)റാണു മരിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദത്തെ തുടര്‍ന്ന് കിടപ്പിലായ ഖോല്‍ക്കര്‍ക്ക് ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കിവന്നിരുന്നത്. ഇതേനിലയില്‍ വിമാനത്തില്‍ കയറ്റി നാലു മണിക്കൂറെടുത്ത് മോസ്‌കോയില്‍ എത്തിക്കുകയായിരുന്നു. അവിടെനിന്ന് ആദ്യം ലിവോര്‍ട്ടോവോ ജയിലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖോല്‍ക്കര്‍ മരിച്ചു. അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ െചെനയ്ക്കു ചോര്‍ത്തിക്കൊടുത്തെന്നാണ് ഖോല്‍ക്കറിനെതിരായ കുറ്റാരോപണം. ഈ ആരോപണം സാമാന്യ യുക്തിക്കു നിരക്കാത്തതാണെന്ന് ബന്ധുവായ ആന്റണ്‍ ഡയനോവ് പ്രതികരിച്ചു. ലേസര്‍ െസെന്റിസ്റ്റായിരുന്നു ഖോല്‍ക്കര്‍. രാജ്യത്തെ ഏറെ സ്നേഹിച്ചൊരാള്‍. വിദേശത്തെ നല്ല സര്‍വകലാശാലകളില്‍നിന്നൊക്കെ ക്ഷണം കിട്ടിയിട്ടും അതൊക്കെ വേണ്ടെന്നു വച്ച് റഷ്യക്കുവേണ്ടി ജീവിതം ചെലവഴിച്ചയാളായിരുന്നു ഖോല്‍ക്കറെന്നും ആന്റണ്‍ ഡയനോവ് പറയുന്നു. മരണക്കിടക്കയിലാണെന്ന് അറിഞ്ഞിട്ടും അറസ്റ്റിനാണ് അവര്‍ മുതിര്‍ന്നത്. ഖോല്‍ക്കറെ കസ്റ്റഡിയിലെടുത്തു. വീട്ടില്‍ എഫ്.എസ്.ബി. റെയ്ഡ് നടത്തി. െചെനയില്‍ നടത്തിയ പ്രഭാഷണമാണു ഖോല്‍ക്കറെ രാജ്യത്തിന്റെ ശത്രുവാക്കിയത്. പക്ഷേ, ആ പ്രസംഗത്തിന്റെ ഉള്ളടക്കം എഫ്.എസ്.ബി.…
Read More » -
സൗദിയിൽ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിത
റിയാദ്: സൗദി അറേബ്യയില്‍ ആദ്യമായി മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ നിയമിച്ചു. ശയ്ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ പുതിയ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ മുഹമ്മദ് അബ്ദുല്ല അൽഅമീലിനെയും മന്ത്രിസഭ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിൽ പുതിയ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിയമിച്ചു കൊണ്ട് സല്‍മാന്‍ രാജാവിന്റെ ഉത്തരവിറങ്ങിയത്. നിരവധി ഉദ്യോഗസ്ഥരെയും ഉപദേശകരെയും മാറ്റിയും പുതുമുഖങ്ങളെ നിയമിച്ചുമാണ് ഉത്തരവ്. അബ്ദുറഹ്മാൻ ബിൻ അയാഫ് അൽമുഖ്‌രിൻ റോയൽ കോർട്ട് ഉപദേശകനായി മന്ത്രി പദവിയോടെ നിയമിച്ചു. മന്ത്രിസഭ സെക്രട്ടറി പദവിൽനിന്നാണ് ഉപദേശകനായി മുഖ്‌രിനെ നിയമിച്ചത്. ഡോ. ബന്ദർ ബിൻ ഉബൈദ് ബിൻ ഹമുദ് റശീദിനെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ സെക്രട്ടറിയായി മന്ത്രി പദവിയോടെ നിയമിച്ചു. നിലവിലെ ചുമതലകളോടൊപ്പമാണ് പുതിയ നിയമനം. അയ്മൻ ബിൻ മുഹമ്മദ് സഹൂദ് സയാറിയെ സൗദി സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി…
Read More » -
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം
റിയാദ്: സൗദി അറേബ്യയില വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശി. അടുത്ത ദിവസങ്ങളിലും പൊടിക്കാറ്റ് തുടരാൻ ഇടയുണ്ടെന്നും ആരോഗ്യ സുരക്ഷാനടപടികൾ കൈക്കൊള്ളണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവിൽ ഡിഫൻസ് അതോറിറ്റിയും മുന്നറിയിപ്പ് നൽകി. ദക്ഷിണ സൗദിയിലെ ജീസാൻ മേഖലയിലാണ് പൊടിക്കാറ്റ് വീശിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷത്തിൽ പൊടിനിറഞ്ഞത് മൂലം കാഴ്ച മങ്ങിയതിനാൽ റോഡുകളിൽ ഗതാഗതം മന്ദഗതിയിലായിരുന്നു. പൊടിപടലങ്ങളും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും തടയാൻ എല്ലാവരോടും കൂടുതൽ ശ്രദ്ധ പാലിക്കാൻ അധികൃതർ നിർദേശം നൽകി. ജീസാൻ നഗരത്തിലും ഫറസാൻ ദ്വീപുകളിലും ബെയ്ഷ്, ദർബ്, ഹർസ്, അൽഹാരിദ, അൽഅർദ, അൽദായർ, അയ്ദാബി, ഹറൂബ്, ഫിഫ, ദാമദ്, സബ്യ, അബു ആരിഷ്, ഉഹുദ് അൽ മുസാരിഹ, സ്വാമിത, തുവാൽ, തീരപ്രദേശങ്ങൾ, ഹൈവേകൾ എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിലാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്.
Read More » -
ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മുതിർന്ന മന്ത്രിമാർ രാജിവെച്ചു; ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി
ലണ്ടൻ : ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മുതിർന്ന മന്ത്രിമാർ രാജിവെച്ചതോടെ ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി. റിഷി സുനക്, സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് രാജിക്കത്ത് നൽകിയത്. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാടുകളോട് വിയോജിച്ചാണ് മന്ത്രിമാരുടെ രാജി. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ വേട്ടയാടുന്ന ബോറിസ് ജോൺസന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായിരിക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ക്രിസ് പിഞ്ചർ അനവധി ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനാണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടർന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തിൽ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം പുകയുകയാണ്. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടെ രാജി. ജനങ്ങൾ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നതായി രാജിവെച്ച മന്ത്രിമാർ പറഞ്ഞു. ധാർമികതയോടെ…
Read More » -
യു.എ.ഇയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കുന്നു
ബലിപെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക. മോചിതരാക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. യു.എ.ഇ പിന്തുടരുന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാനും തങ്ങളുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കുമെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. ഒപ്പം പെരുന്നാളിന് മുന്നോടിയായി യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിക്കുന്ന ജയില്‍ മോചനത്തിലൂടെ തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം ഊഷ്‍മളമാക്കാനും അവരുടെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ സന്തോഷം പകരാനും സഹായിക്കുമെന്നും ഒപ്പം മോചിതരാക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ചെയ്‍തികളെക്കുറിച്ച് പുനരാലോചന നടത്തി ശരിയായ പാതയിലേക്ക് തിരികെ വന്ന് വിജയകരമായ ജീവിതം നയിക്കാന്‍ അവസരമൊരുക്കുമെന്നും അധികൃതര്‍ പുറത്തിറക്കിയ…
Read More » -
വന്യമൃഗങ്ങളെ കൊന്നൊടുക്കിയ കുപ്രസിദ്ധ വേട്ടക്കാരന്‍ റിയാന്‍ നൗഡിന്‍ കൊല്ലപ്പെട്ടു
ലിംപോപോ: നിരവധി ആനകളെയും സിംഹങ്ങളെയും കൊന്നൊടുക്കിയ കുപ്രസിദ്ധ വേട്ടക്കാരന്‍ സൗത്ത് ആഫ്രിക്കയില്‍ വെടിയേറ്റ് മരിച്ചു. ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് റിസര്‍വിന്റെ ഭാഗമായ ലിംപോപോയിലെ മാര്‍ക്കന്‍ റോഡിലാണ് അന്‍പത്തഞ്ചുകാരനായ റിയാന്‍ നൗഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ തന്നെ വാഹനത്തിന് സമീപത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. വേട്ടയാടാനുപയോഗിക്കുന്ന തരത്തിലുള്ള രണ്ട് റൈഫിളുകള്‍, വസ്ത്രങ്ങള്‍, വെള്ളം, വിസ്‌കി, പൈജാമ എന്നിവ ഇയാളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയതായി മരോല മീഡിയ റിപ്പോര്‍ട്ട് ചെയ്തു. കൂടെയുണ്ടായിരുന്ന ആള്‍ തന്നെയാവണം നൗഡിനെ വെടിവച്ച് കൊന്നതെന്നും പറയുന്നുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദക്ഷിണാഫ്രിക്കന്‍ പൊലീസ് സര്‍വീസ് വക്താവ് ലെഫ്റ്റനന്റ് കേണല്‍ മമ്പസ്വ സീബി പറഞ്ഞത് ഇയാളുടെ തലയിലും മുഖത്തും രക്തമുണ്ടായിരുന്നു എന്നാണ്. ആക്രമണത്തിന്റെയും കൊലപാതകത്തിന്റെയും കാരണം വ്യക്തമായിട്ടില്ല എന്നും സീബി പറഞ്ഞു. താന്‍ വേട്ടയാടിയിരുന്ന ആന, സിംഹം, ജിറാഫ് എന്നിവയുടെ മൃതദേഹത്തിനരികില്‍ നിന്നുമുള്ള ചിത്രങ്ങള്‍ നൗഡിന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. വടക്കന്‍ ദക്ഷിണാഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന…
Read More » -
പതിനഞ്ച് വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കി യു.എ.ഇ; കര്‍ശന നിബന്ധനകള്‍
അബുദാബി: പതിനഞ്ച് വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. കര്‍ശന നിബന്ധനകളോടെയാണ് കുട്ടികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്. അവധിക്കാലത്ത് തൊഴില്‍ പഠിക്കാനും പണം നേടാനുമുള്ള അവസരം ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. എന്നാല്‍ മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം മൂന്നു മാസത്തെ തൊഴില്‍ കരാറില്‍ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടേണ്ടത്. തൊഴില്‍ പരിചയം നേടുന്നതിനൊപ്പം തന്നെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. തൊഴിലിന്റെ സ്വഭാവം എന്താണെന്ന് കരാറില്‍ വ്യക്തമാക്കണം. അതോടൊപ്പം വേതനം, വാരാന്ത്യ അവധി, പ്രതിദിന ജോലി സമയം എന്നിവയും കരാറില്‍ ഉള്‍പ്പെടുത്തണം. കര്‍ശന വ്യവസ്ഥകള്‍ വെച്ച് തൊഴില്‍ ചെയ്യിക്കാന്‍ പാടില്ല. ഫാക്ടറികളില്‍ രാത്രി സമയം ജോലി ചെയ്യിക്കരുത്. രാത്രി എട്ടു മുതല്‍ രാവിലെ ആറ് വരെ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അനുവാദമില്ല. ആറ് മണിക്കൂറാണ് പരമാവധി തൊഴില്‍ സമയം. വിശ്രമം നല്‍കാതെ തുടര്‍ച്ചയായി നാല് മണിക്കൂര്‍ ജോലി ചെയ്യിക്കരുത്. പരിശീലന സമയം തൊഴില്‍ സമയമായി കണക്കാക്കി…
Read More » -
സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ശാരീരിക അവശതകളെത്തുടര്‍ന്ന് ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. കാല്‍മുട്ട് വേദന കാരണം മാര്‍പാപ്പ അടുത്തിടെ വീല്‍ചെയറില്‍ പൊതുവേദികളില്‍ എത്തിയിരുന്നു. ചില വിദേശയാത്രകള്‍ അദ്ദേഹം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ മാര്‍പാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാദ്യമായാണ് ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ആഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിയത്. ‘മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും. എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സില്‍ വന്നിട്ടേയില്ല.’ ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും കാല്‍മുട്ടില്‍ ചെറിയ പൊട്ടല്‍ ഉണ്ടായത് ഭേദപ്പെട്ടു വരുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. താന്‍ അര്‍ബുദബാധിതനാണെന്ന വാര്‍ത്തകളും അദ്ദേഹം തള്ളി.
Read More »