World

    • റെസ്ലിംഗ് ബിസിനസ് രംഗത്തെ അതികായന്‍ പീഡനക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ മുടക്കിയത് 95 കോടി രൂപ!

      വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ റെസ്ലിംഗ് എന്റര്‍ടയിന്‍മെന്റ് കമ്പനിയായ വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ് (ഡബ്ല്യു.ഡബ്ല്യു.ഇ) ലൈംഗിക വിവാദത്തില്‍നിന്ന് രക്ഷപ്പെട്ടത് 95 കോടി നല്‍കിയെന്ന് റിപ്പോട്ട്. ഏറ്റവുമധികം കാഴ്ചക്കാരുള്ള റെസ്ലിംഗ് വിനോദ പരിപാടികള്‍ ഒരുക്കുന്ന വേള്‍ഡ് റെസ്ലിംഗ് ഫെഡറേഷന്റെ(ഡബ്ല്യു.ഡബ്ല്യു.എഫ്) മേധാവിയും റെസ്ലിംഗ് ബിസിനസ് രംഗത്തെ അതികായനുമായ വിന്‍സ് മക്മഹനാണ് ലൈംഗിക വിവാദത്തില്‍നിന്ന് പണം മുടക്കി രക്ഷപ്പെട്ടത്. നാല് റെസ്ലിംഗ് താരങ്ങളാണ് വിന്‍സിനെതിരേ ലൈംഗിക ചൂഷണ പരാതികളുമായി രംഗത്ത് വന്നത്. തുടര്‍ന്ന്, കേസുകള്‍ ഒത്തു തീര്‍ക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം നാല് താരങ്ങള്‍ക്കുമായി 12 മില്യന്‍ ഡോളര്‍ (95 കോടി രൂപ) നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ മക്മഹനോ കമ്പനിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതിക്കാരായ വനിതാ താരങ്ങളും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, കേസ് നടപടികളില്‍നിന്ന് തങ്ങള്‍ പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചിട്ടുണ്ട്. മക്മഹന്‍ തന്നെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രമുഖയായ ഒരു റെസ്ലിംഗ് താരമാണ് ആദ്യം ആരോപണം ഉന്നയിച്ചത്.…

      Read More »
    • ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു; പ്രസിഡന്റ് ഗോതബായയും ഉടന്‍ രാജിവയ്ക്കുമെന്ന് സൂചന: പ്രതിഷേധാഗ്നി അണയാതെ ലങ്ക

      കൊളംബോ: ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ വലഞ്ഞ ജനങ്ങള്‍ എല്ലാ ഭയങ്ങളും ഉപേക്ഷിച്ച് രാജ്യം പിടിച്ചടക്കാന്‍ തുനിഞ്ഞിറങ്ങിയതോടെ ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനന്ത്രി റനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അധികാരമൊഴിയുന്നുവെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു. ഇടക്കാല സര്‍ക്കാരിന് തയ്യാറാണെന്നും സര്‍വ്വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോതബായ രാജപക്സെയും ഉടന്‍ രാജിവയ്ക്കുമെന്നാണ് സൂചന. രാവിലെ നടന്ന ശക്തമായ ജനകീയപ്രക്ഷോഭത്തിനിടെ ജനം പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറിയിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് യോഗത്തിലും ആവശ്യം ഉയര്‍ന്നു. തുടര്‍ന്നാണ് മറ്റു മാര്‍ഗങ്ങളില്ലാതെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചത്. To ensure the continuation of the Government including the safety of all citizens I accept the best recommendation of the Party Leaders…

      Read More »
    • റിയാദിൽ കാളയുടെ കുത്തേറ്റ് യുവാവിന് പരിക്ക്

      റിയാദ്: സൗദി അറേബ്യയിലെ തലസ്ഥാന നഗരമായി റിയാദിലെ അല്‍മുറബ്ബ ഡിസ്ട്രിക്ടില്‍ കാളയുടെ കുത്തേറ്റ് യുവാവിന് സാരമായി പരിക്കേറ്റു. വിരണ്ടോടി നടുറോഡില്‍ നിന്ന കാളക്ക് മുമ്പിലേക്ക് എത്തിയ യുവാവിനെയാണ് കാള കുത്തി മറിച്ചിട്ടത്. വിരണ്ടോടിയ കാളയുടെ തലയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് യുവാവ് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റയുടന്‍ കാള മുന്നോട്ട് കുതിച്ച് യുവാവിനെ കുത്തിമറിച്ചിടുകയും തൊഴിക്കുകയുമായിരുന്നു. പലതവണ കാള യുവാവിനെ കുത്തി. ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു. യുവാവിനെ കാള കുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുത്തേറ്റ് റോഡില്‍ കിടന്ന യുവാവിനെ കണ്ടുനിന്നവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

      Read More »
    • പട്ടിണിയും ദാരിദ്രവും സഹിക്കാന്‍ വയ്യ; ഭയം വെടിഞ്ഞ് പ്രസിഡന്റിന്റെ വീടു കൈയേറി ലങ്കന്‍ ജനത, ഓടിയൊളിച്ച് ഗോതബയ; കലാപം രൂക്ഷം

      കൊളംബോ: പ്രതിഷേധം മൂര്‍ധന്യത്തിലേക്കെത്തി ലങ്ക, വീടുവിട്ടോടി പ്രസിഡന്‍്‌റ്, ലങ്കയില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും ജീവിതം ദുസ്സഹമാക്കിയതോടെ ജനം പ്രസിഡന്റിന്‍െ്‌റ വീടു കൈയേറുന്നതടക്കമുള്ള കടുത്ത പ്രതിഷേധങ്ങളിലേക്ക് കടന്നതോടെ ലങ്കയില്‍ അരക്ഷിതാവസ്ഥ രൂക്ഷമായി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് ലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ വസതി കയ്യേറിയത്. ഇതോടെ ഗോത്തബയ രജപക്‌സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രക്ഷോഭകരെ നേരിടാന്‍ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. സേന കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. എന്നാല്‍ കണ്ണീര്‍ വാതകം നിര്‍വീര്യമാക്കുന്നതിനുള്ള സജീകരണങ്ങളുമായാണ് പ്രക്ഷോഭകാരികള്‍ എത്തിയത്. സൈനികരുടെ ബാരിക്കേഡുകള്‍ തകര്‍ത്ത് കൊളംബോയില്‍ ജനപ്രളയം മുന്നേറുകയാണ്. സമാനതകളില്ലാത്ത കലാപമാണ് ശ്രീലങ്കയില്‍ നടക്കുന്നത്. ജനങ്ങള്‍ പ്രതിഷേധവുമായി ഒഴുകിയെത്തിയപ്പോള്‍, സായുധരായി നിലകൊണ്ട സൈനികര്‍പോലും പിന്‍മാറേണ്ടിവന്നു. കലാപം വെടിവെപ്പിലേക്കും മരണങ്ങളിലേക്കും വഴിമാറി. ജീവിക്കാന്‍…

      Read More »
    • ശ്രീലങ്കന്‍ സര്‍ക്കാറിനെതിരായ ജനങ്ങളുടെ പ്രക്ഷേഭത്തില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളും

      ശ്രീലങ്കന്‍ സര്‍ക്കാറിനെതിരായ ജനങ്ങളുടെ പ്രക്ഷേഭത്തില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളും. സര്‍ക്കാറിനെതിരെ നടക്കുന്ന ജനങ്ങളുടെ സമരത്തിന് പിന്തുണ കൊടുത്തുകൊണ്ടാണ് കായിക താരങ്ങളും തെരുവിലിറങ്ങിയത്. ശ്രീലങ്കയുടെ മുന്‍ ഓപ്പണറും ക്യാപ്റ്റനുമായ സനത് ജയസൂര്യ റോഷന്‍ മഹാനാമ എന്നിവർ ജനങ്ങള്‍ക്കൊപ്പം സമരത്തില്‍ അണിനിരന്നു. സമരത്തില്‍ പങ്കെടുത്ത് തെരുവില്‍ നില്‍ക്കുന്ന ചിത്രം ജയസൂര്യ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് പിന്തുണയെന്ന് ജയസൂര്യ ട്വീറ്റില്‍ കുറിച്ചു. അധികം വൈകാതെ ഞങ്ങള്‍ വിജയം ആഘോഷിക്കുമെന്ന് ആദ്യ ട്വീറ്റില്‍ കുറിച്ച ജയസൂര്യ പിന്നീട് സമരം അവസാനിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ സിംഹാസനം വീണിരിക്കുന്നുവെന്നും കുറിച്ചു.  

      Read More »
    • ജപ്പാന്‍ വിതുമ്പുന്നു; ആബെയ്ക്ക് വിടനല്‍കാന്‍ ലോകനേതാക്കള്‍ ചൊവ്വാഴ്ച ജപ്പാനില്‍; കൊലപാതകം അന്വേഷിക്കാന്‍ 90 അംഗ സംഘം

      ടോക്കിയോ: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണം അന്വേഷിക്കാന്‍ 90 അംഗ സംഘത്തിന് രൂപം നല്‍കി. കൊലപാതകത്തിന് പിന്നിലെ കാരണവും സുരക്ഷാ വീഴ്ചയും സംഘം അന്വേഷിക്കും. പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സംഘം. പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങളെ കുറിച്ചും ആക്രമണത്തില്‍ മറ്റു സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും. പ്രതി തെത് സൂയ യെമഗാമിക്ക് ഒരു പ്രത്യേക സംഘത്തോട് എതിര്‍പ്പുണ്ടായിരുന്നെന്നും ആബെ ഈ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന പ്രതിയുടെ സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നും ജപ്പാന്‍ പൊലീസ് പ്രതികരിച്ചു. എന്നാല്‍ ഈ സംഘം ഏതെന്ന് വ്യക്തമാക്കിയില്ല. ആബെയുടെ മൃതദേഹം യാരെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ഹൃദയത്തിനേറ്റ വെടിയും അമിത രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ആബേയുടെ സംസ്‌കാരം. ലോക നേതാക്കളടക്കം അന്തിമോപചാരം അര്‍പ്പിക്കാന്‍ ടോക്യോവിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ആബെയുടെ മൃതദേഹം ടോക്യോവിലെ…

      Read More »
    • ലഡാക്ക് അതിർത്തിയിൽ വിമാനം പറത്തി ചൈനയുടെ പ്രകോപനം; അപലപിച്ച് ഇന്ത്യ

      ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ചൈന ശ്രമം നടത്തിയതായി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ അവസാനവാരം കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനയുടെ വിമാനം പറന്നതായും ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മാസങ്ങള്‍ക്കിടെ ലഡാക് സെക്ടറില്‍ ചൈനയുടെ ഇത്തരത്തിലുള്ള വ്യോമാതിര്‍ത്തിലംഘനം ആദ്യമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിര്‍ത്തിപ്രദേശത്ത് വ്യോമസേന സ്ഥാപിച്ചിട്ടുള്ള റഡാറാണ് ചൈനീസ് വിമാനം കണ്ടെത്തിയത്. കിഴക്കന്‍ ലഡാക്കിലെ അധിനിവേശപ്രദേശത്ത് ചൈനീസ് വ്യോമസേന പരിശീലനം നടത്തുന്നതിടെയാണ് സംഭവം. പരിശീലനത്തിനിടെ പ്രതിരോധ ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതും ചൈനീസ് വ്യോമസേന തുടര്‍ന്നുവരുന്നു. വിഷയം ചൈനയുടെ ശ്രദ്ധയില്‍ പെടുത്തിയതായും പിന്നീട് ഇത്തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനയുടെ ഭാഗത്തുനിന്നുള്ള നയവിരുദ്ധമായ നീക്കങ്ങള്‍ തടയാന്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

      Read More »
    • ഇറാനിലെ നഗരത്തിൽ ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾക്ക് മെട്രോയിൽ യാത്രാവിലക്ക്

      ടെഹ്‌റാന്‍: ഇറാനിലെ മഷാദ് നഗരത്തില്‍ ശിരോവസ്ത്രം ധരിക്കാക്ക സ്ത്രീകള്‍ക്ക് മെട്രോയില്‍ യാത്രാവിലക്ക്. സ്ത്രീകളെല്ലാവരും തലയും കഴുത്തും തലമുടിയും മറയ്ക്കുന്ന രീതിയിലുള്ള ഹിജാബ് ധരിച്ചിരിക്കണമെന്നാണ് 1979 മുതലുള്ള നിയമം. മറ്റ് രാജ്യക്കാര്‍ക്കും ഇതര മതസ്ഥര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ പലരും മുടി പുറത്ത് കാണുന്ന രീതിയില്‍ ഹിജാബ് ധരിക്കാറുണ്ട്. മഷാദ് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍, സിറ്റി ഗവര്‍ണര്‍ക്ക് പുതിയ ഉത്തരവിനെ കുറിച്ച് വിശദമായി വിവരിച്ച് കത്തയച്ചിട്ടുണ്ട്. കത്തില്‍ പ്രതിപാദിച്ചത് പ്രകാരം ഹിജാബ് ധരിക്കാതെ സ്ത്രീകള്‍ക്ക് മെട്രോ പ്രവേശനം അനുവദിക്കുന്നില്ല. ഇത് നടപ്പാക്കിയില്ലെങ്കില്‍ അതത് അധികാരികള്‍ വിചാരണ നേരിടേണ്ടി വരും. ഹിജാബ് ധരിക്കാതെ എത്തിയ സ്ത്രീകള്‍ക്കു സേവനം നല്‍കിയതിനു കോം നഗരത്തിലെ മൂന്ന് കോഫി ഷോപ്പുകള്‍ അധികൃതര്‍ അടപ്പിച്ചിരുന്നു. ഷിറോസ് നഗരത്തില്‍ സംഘടിപ്പിച്ച സ്‌കേറ്റ് ബോര്‍ഡ് പരിപാടിക്കിടെ സ്ത്രീകള്‍ ഹിജാബ് നീക്കം ചെയ്തതിന് സംഘാടകരെയും സ്ത്രീകളെയും അറസ്റ്റ് ചെയ്തതും കഴിഞ്ഞമാസമാണ്.

      Read More »
    • 13 വര്‍ഷംമുന്‍പ് നാടുവിട്ട പിതാവിനുവേണ്ടിയുള്ള ആ മകളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പാഴായില്ല; ബഹ്റൈനില്‍നിന്ന് നാട്ടിലേക്ക് തിരിച്ചെത്താന്‍ ദിവസങ്ങളെണ്ണി ചന്ദ്രന്‍

      മനാമ: ‘എന്റെ അച്ഛനെ കണ്ടെത്താന്‍ സഹായിക്കാമോ,അവസാന പ്രതീക്ഷയാണ്! പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബഹ്‌റിനിലേക്ക് പോയ അച്ഛനെ കണ്ടെത്താനായി തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ അഞ്ജു ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഏറ്റെടുത്ത് ബഹ്‌റൈനിലെ മലയാളി സംഘം. ബഹ്റൈനിലെ സാമൂഹികപ്രവര്‍ത്തകരും മലയാളികളും ഒത്തുചേര്‍ന്നപ്പോള്‍ അഞ്ജുവിന്റെ അച്ഛന്‍ ചന്ദ്രനെ ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞു കണ്ടെത്തി. ഭാര്യയും മക്കളുമായി ഫോണില്‍ സംസാരിച്ച ചന്ദ്രന്‍ ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്താനുള്ള ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്. 13 വര്‍ഷം മുന്‍പ്, തനിക്ക് ആറു വയസ്സുള്ളപ്പോള്‍ നാടുവിട്ട പിതാവിനെ ഏതുവിധേനയും കണ്ടെത്തി നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നായിരുന്നു നഴ്‌സിങ് വിദ്യാര്‍ഥിനിയായ അഞ്ജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നാട്ടില്‍ തന്റെ അമ്മക്ക് ജോലിയൊന്നുമില്ലെന്നും തന്റെ ഫീസ് കൊടുക്കുവാന്‍ പോലും നിവൃത്തിയില്ലെന്നും അഞ്ജു സൂചിപ്പിച്ചിരുന്നു. അഞ്ജുവിന്റെ കരളലിയിപ്പിക്കുന്ന വാക്കുകള്‍ മലയാളികള്‍ ഏറ്റെടുത്തു. സാമൂഹിക പ്രവര്‍ത്തകരും മലയാളികളുമടങ്ങുന്ന നിരവധി ഗ്രൂപ്പുകളാണ് അഞ്ജുവിന്റെ പോസ്റ്റിനു പ്രചാരണം കൊടുത്തത്. വിവരമറിഞ്ഞ ബഹ്റൈനിലെ സാമൂഹികപ്രവര്‍ത്തകരും തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ കെ. ചന്ദ്രനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ബഹ്റൈനിലെ…

      Read More »
    • കനത്ത മഴ: ഒമാനില്‍ വെള്ളക്കെട്ടില്‍വീണ് 3 കുട്ടികള്‍ മരിച്ചു

      മസ്‌കറ്റ്: കനത്ത മഴ പെയ്ത ഒമാനില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. അല്‍ റുസ്താഖ് വിലായത്തിലെ കവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ടാണ് കുട്ടികള്‍ മരിച്ചത്. ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികള്‍ റുസ്താഖിലെ വാദി അല്‍ സഹ്താനില്‍ വാദിയില്‍ അപകടത്തില്‍പ്പെട്ടതായും ഇവരെ സ്വദേശികള്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മറ്റൊരു അപകടത്തില്‍ റുസ്താഖിലെ വാദി ബനി ഔഫില്‍ ആറു വയസ്സുള്ള കുട്ടിയും മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം വെള്ളക്കെട്ടില്‍ അകപ്പെട്ട ഒരു പ്രവാസിയും മരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ്. വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ നിരവധിപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി മാറ്റിയിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്. മസ്‌കത്ത് ഉള്‍പ്പെടെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും കനത്ത മഴയാണ് ലഭിച്ചത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസിലുള്ള ഒരു ഗ്രാമത്തില്‍ വീടിന് ചുറ്റും വെള്ളം കയറിയതിനെ…

      Read More »
    Back to top button
    error: