World
-
അക്രമം ഇല്ല കൊള്ളയില്ല; മണിമാളികകളിൽ പാചകവും കളികളും ആഘോഷവുമായി ലങ്കന്‍ പ്രക്ഷോഭകാരികള്‍
കൊളംബോ: ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയിൽ രണ്ട് ദിവസമായിട്ടും സമരക്കാർ പിരിഞ്ഞുപോയിട്ടില്ല. കൊളംബോയിൽ ലക്ഷക്കണക്കിന് പേർ പ്രക്ഷോഭത്തിലാണ്. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികൾ കയ്യേറിയ സമരക്കാർ അവിടെ തന്നെ തുടരുകയാണ്. #WATCH | Sri Lanka: Protestors start preparing & cooking food inside the premises of the residence of the Sri Lankan PM, in Colombo, as they continue to remain there amid ongoing protests against the country's financial turmoil#SriLankaEconomicCrisis pic.twitter.com/6kHuo2bgcY — ANI (@ANI) July 10, 2022 ഗോതബയയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജി പ്രഖ്യാപിച്ച സ്ഥിതിക്ക് , പിരിഞ്ഞുപോകണം എന്ന് സൈനിക മേധാവി പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചെങ്കിലും കാര്യമുണ്ടായിട്ടില്ല. പ്രതിസന്ധിക്ക് താത്കാലിക രാഷ്ട്രീയ പരിഹാരമാണ് ലങ്ക ആദ്യം കാത്തിരിക്കുന്നത്. ഇപ്പോഴത്തെ സ്പീക്കർ മഹിന്ദ അബേയവർധനെ താത്കാലിക പ്രസിഡന്‍റായി ഈ ആഴ്ച തന്നെ അധികാരമേൽക്കും. ബുധനാഴ്ച ഗോതബയ…
Read More » -
സുരക്ഷ മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിച്ച കുട്ടികള്‍ ഉള്‍പ്പെടെ 5 പ്രവാസികളെ സലാലയില്‍ കടലില്‍വീണ് കാണാതായി
സലാല: ഒമാനിലെ സലാലയില്‍ കടലില്‍ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ദുബൈയില്‍നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണിവര്‍. ഇന്നു വൈകുന്നേരമായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.
Read More » -
ഡിസ്‌നിലാന്‍ഡിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീലവും വംശീയതയും പോസ്റ്റ് ചെയ്തു; അന്വേഷണം തുടങ്ങി
ന്യൂയോര്‍ക്ക്: ഡിസ്‌നിലാന്‍ഡ് റിസോര്‍ട്ടിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ഫേസ്ബുക്കിലെ കുറെ പോസ്റ്റുകളും നീക്കം ചെയ്തു. അക്കൗണ്ട് പെട്ടെന്ന് തിരിച്ചുപിടിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡിസ്‌നിലാന്‍ഡിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിലവില്‍ 17.2 ദശലക്ഷത്തിലധികം ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം 8.4 ദശലക്ഷം ഫോളോവേഴ്സും ആണ് ഉള്ളത്. ഹാക്കിംഗ് സംഭവത്തില്‍ ഡിസ്‌നിയുടെ ടീം അന്വേഷണം ആരംഭിച്ചു. ഹാക്കര്‍ നശിപ്പിച്ച ഉപയോക്തൃ ഡാറ്റ, ഫയര്‍ സ്‌ക്രീനര്‍ ക്ലെയിമുകള്‍ എന്നിവ ഫേസ്ബുക്ക് ഡിസ്‌നിക്ക് പരിശോധിക്കാന്‍ നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനിടയ്ക്ക് ശ്രദ്ധയില്‍പ്പെട്ട സ്‌ക്രീന്‍ഷോട്ടില്‍ ഡിസ്‌നി ലാന്‍ഡില്‍ പ്രതികാരം ചെയ്യുകയാണെന്നാണ് ഹാക്കര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഹാക്കറുടെ പോസ്റ്റുകളില്‍ അശ്ലീലവും വംശീയതയും അടങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ചയാണ് ഡിസ്‌നിലാന്‍ഡ് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട പിന്നാലെ അക്കൗണ്ടില്‍ ‘ഡേവിഡ് ഡു’ എന്ന പേരില്‍ നാല് ഫോട്ടോകള്‍ ഹാക്കര്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റുകള്‍ വംശീയ/സ്വവര്‍ഗ്ഗ അനുരാഗികളായുള്ളവരെ അധിക്ഷേപിക്കുന്നതായിരുന്നു. ‘ജെറോം’ എന്ന് പേരുള്ള ഒരാളെയും ചില ‘ഡിസ്‌നി ജീവനക്കാരെയും’ ഹാക്കര്‍ പോസ്റ്റുകളിലൂടെ വെല്ലുവിളിക്കുകയും…
Read More » -
ബാറുകളില്‍ വെടിവയ്പ്പ്: ദക്ഷിണാഫ്രിക്കയില്‍ 21 മരണം
ജോഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വിവിധ ബാറുകളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ വെടിവയ്പില്‍ 21 മരണം. തലസ്ഥാനമായ ജോഹനാസ്ബര്‍ഗിനു സമീപമുള്ള സൊവെറ്റോ ടൗണ്‍ഷിപ്പിലെ ബാറില്‍ ഇന്നലെയുണ്ടായ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഒര്‍ലാന്‍ഡോ ഈസ്റ്റ് ടവേണ്‍ എന്ന ബാറിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ വിവേചന രഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. കൂട്ടക്കുരുതിക്കുശേഷം ആയുധധാരികളായ അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാല്‍, അക്രമി സംഘത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നതിലടക്കം പോലീസിനു വ്യക്തതയില്ല. ഇതുവരെ ആരെയും അറസ്റ്റ്് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സൊവെറ്റോ ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് നഗരത്തിലെ ബാറിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്കു പരുക്കേറ്റു. ശനിയാഴ്ച െവെകിട്ട് 8.30 ന് സ്വീറ്റ്‌വാട്ടേഴ്‌സ് ബാറിലെത്തിയ രണ്ടു പേരാണ് അക്രമം നടത്തിയതെന്നു പോലീസ് അറിയിച്ചു. രണ്ടു സംഭവങ്ങളുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് അധികൃതര്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കാത്‌ലോങ് നഗരത്തിലെ മറ്റൊരു ബാറിലും വെടിവയ്പ് നടന്നിരുന്നു. രണ്ടു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരുക്കേറ്റു.…
Read More » -
ശ്രീലങ്കയിൽ നിന്ന് കേരളത്തിലേയ്ക്കും തമിഴ്‌നാട്ടിലേയ്ക്കും അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് തമിഴ്‌നാട് ക്യു ബ്രാഞ്ച് മുന്നറിയിപ്പ്, കുടിയേറ്റ പ്രതിസന്ധിയില്ലെന്ന് വിദേശകാര്യമന്ത്രി ജയശങ്കർ
ഭരണപ്രതിസന്ധി മൂലം ആഭ്യന്തര കലാപം നടക്കുന്ന ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. തമിഴ്‌നാട് ക്യു ബ്രാഞ്ച് ആണ് ഇതു സംബന്ധിച്ച് തമിഴ്‌നാടിനും കേരളത്തിനും റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും അഭയാർത്ഥികൾ വരുംദിവസങ്ങളിൽ കേരള, തമിഴ്‌നാട് തീരങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. രാമേശ്വരം അടക്കമുള്ള തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കയിൽ നിന്നുളള അഭയാർത്ഥികളെ സ്വീകരിക്കുമോ എന്നതിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയിട്ടില്ല. നിലലിൽ ചെറിയ തോതിൽ ശ്രീലങ്കൻ അഭയാർത്ഥികൾ രാമേശ്വരം തീരത്ത് എത്തുന്നുണ്ട്. മൂന്നാഴ്ച മുൻപ് എത്തിയ ഏഴുപേരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ, സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധന ക്ഷാമവും രൂക്ഷമായ ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തിരുവനന്തപുരത്ത് പറഞ്ഞു. എല്ലാക്കാലത്തും ശ്രീലങ്കയ്ക്ക് ഒപ്പം നിലകൊണ്ട രാജ്യമാണ് ഇന്ത്യ. എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും നിലവിൽ അവിടെ നിന്നുള്ള അഭയാർഥി കുടിയേറ്റ പ്രതിസന്ധിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ…
Read More » -
ദേഷ്യക്കാർ മാത്രം വായിക്കുക, നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ചില എളുപ്പ വഴികള്‍
മാനസിക പ്രശ്‌നമുള്ളവരാണ് സാധാരണയായി ദേഷ്യപ്പെടുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് എന്നാണ് പൊതുധാരണ. എന്നാല്‍ ഇത് ശരിയല്ല. ആരോഗ്യകരമായ മാനസികാവസ്ഥയുള്ളവരും പലപ്പോഴും അക്രമസ്വഭാവം പ്രകടിപ്പിക്കാറുണ്ട്. മതം, വിദ്യാഭ്യാസം, സാമൂഹ്യ ചുറ്റുപാടുകള്‍ എന്നിവയാണ് സാധാരണയായി നമ്മുടെ ധാര്‍മ്മികമൂല്യങ്ങള്‍ വികസിപ്പിക്കാന്‍ സഹായിച്ചിരുന്നത്. എന്നാല്‍ സാങ്കേതികതയ്ക്ക് ഇതിനെ പരിവർത്തനം ചെയ്യാൻ സാധിക്കും. അക്രമസ്വഭാവം നിയന്ത്രിക്കാന്‍ ബയോ മെഡിസിനുകള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ചില ചോദ്യങ്ങള്‍ ഇവരെ ധാര്‍മ്മികമായി പക്വതയിലെത്തിക്കാന്‍ സഹായിക്കും. അതേസമയം ദേഷ്യം കുറയ്ക്കാനുള്ള സാങ്കേതികതകള്‍ ഉപയോഗിക്കും മുമ്പ് നമുക്ക് ഈ രംഗത്ത് ചില ഗവേഷണങ്ങള്‍ കൂടി വേണമെന്നാണ് പൊതു അഭിപ്രായം. ഇതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ചില ബയോമെഡിസിനുകള്‍ ഉപയോഗിച്ച് കൊണ്ട് ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സയന്റിഫിക് ഫിക്ഷനുമായി ഇതിന് വലിയ സാമ്യമുണ്ട്. ജൈവപരമായി തന്നെ നമ്മുടെ സാമൂഹ്യ സ്വഭാവങ്ങള്‍ ചിട്ടപ്പെടുത്തുക. ശരിക്കും ധാര്‍മ്മികമായി മെച്ചപ്പെടല്‍ എന്നത് വിവാദപരമായ കാര്യമാണ്. ഇത് നടപ്പാകുന്ന കാര്യമാണോ, ഏത് സാഹചര്യത്തിലാണ് ഇത് നീതികരിക്കാനാകുക. പരമ്പരാഗതമായി നമ്മുടെ ഡോക്ടര്‍മാര്‍…
Read More » -
അനധികൃതമായി പടക്കം പൊട്ടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി: ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി അനധികൃതമായി പടക്കം പൊട്ടിച്ചാല്‍ നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഇത് അപകടകരമാണെന്നും തീപിടിത്തത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ആഘോഷാവസരങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് വര്‍ധിക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ബോധവല്‍ക്കരണവും ആരംഭിച്ചിട്ടുണ്ട്. വിനോദത്തിന് വേണ്ടി പടക്കങ്ങള്‍ പൊട്ടിക്കുന്നത് പലപ്പോഴും ദുരന്തമായി മാറാറുണ്ടെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് പടക്കങ്ങള്‍ നല്‍കി കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്ന സാമൂഹിക മാധ്യമ സൈറ്റുകളുണ്ടെന്നും മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് സൂചിപ്പിച്ചു. അതേസമയം അനധികൃതമായി പടക്കങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് പടക്കം വിറ്റാല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നിയമലംഘനങ്ങള്‍ കണ്ടാല്‍ 999 എന്ന നമ്പറിലോ 8002626 എന്ന ടോള്‍ ഫ്രീ നമ്പറിലോ വിളിച്ച് അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
Read More » -
ഇന്ത്യ, ജർമനിയമടക്കം 5 രാജ്യങ്ങളിലെ അംബാസിഡർമാരെ പുറത്താക്കി; കടുത്ത നടപടിയുമായി യുക്രൈൻ പ്രസിഡന്‍റ്
കീവ്: യുക്രൈൻ – റഷ്യ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കി രംഗത്ത്. ഇന്ത്യ ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലെ അംബാസഡർമാരെ പുറത്താക്കിയതായി യുക്രൈൻ പ്രസിഡന്‍റിന്‍റെ വെബ്‌സൈറ്റ് അറിയിച്ചു. എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവിൽ, ജർമ്മനി, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്‌കി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്‍ഞ ഉദ്യോഗസ്ഥർക്ക് പുതിയ സ്ഥാനങ്ങൾ നൽകുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ഉത്തരവിൽ പറയുന്നില്ല. റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രൈൻ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്‌കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയും ജർമനിയുമടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തിൽ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.
Read More » -
കേരളത്തിന് അഭിമാനം, കോവിഡ് കാലത്തെ സേവനം പരിഗണിച്ച് .മലയാളി ആരോഗ്യ പ്രവർത്തകയ്ക്ക് യു.എ.ഇ.യുടെ ഗോൾഡൻ വിസ
അന്യനാട്ടുകളിൽ അഹോരാത്രം പ്രയത്നിക്കുന്ന മലയാളികളായ ആരോഗ്യ പ്രവർത്തകർക്ക് അവാർഡുകളും അംഗീകാരങ്ങളും ലഭിക്കുന്നത് ആദ്യമല്ല. പക്ഷേ ഒരു രാജ്യം ചലച്ചിത്ര, സാമൂഹ്യ, സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികൾക്കു മാത്രം നൽകുന്ന അംഗീകാരം പ്രവർത്തന മികവിൻ്റെ പേരിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്കു നൽകുന്നത് ആദ്യമാണ്. കോവിഡുകാലത്തെ സേവനം പരിഗണിച്ചാണ് മലയാളി ആരോഗ്യ പ്രവർത്തകയ്ക്ക് യു.എ.ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ നൽകിയത് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പെരുന്ന സ്വദേശി അമ്പലത്തകിടി മുബാറക്ക് മൻസിലിൽ പി.എ. അബ്ദുൽ സലീമിന്റെ മകളും അബുദാബിയിൽ ജോലി നോക്കുന്ന മുഹമ്മദു സാദിഖിന്റെ ഭാര്യയുമായ ഷബാന സലീമിനാണ് യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ചത്. പത്ത് വർഷമായി അബുദാബിയിൽ എൻ.എം.സി.റോയൽ വിമൻസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി ആൻഡ് നിയോ നെറ്റ്സ് മെഡിസിൻ നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുകയാണ് 34 കാരിയായ ഷബാന. 10 വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.
Read More » -
ശ്രീലങ്കയിൽ കലാപം രൂക്ഷം; പ്രധാനമന്ത്രിയുടെ വീടിനും തീയിട്ടു, രാത്രിയും ജനം തെരുവിൽ
കൊളംബോ: ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ രാജിവെച്ച പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. രാത്രി വൈകിയാണ് സംഭവം നടന്നത്. പ്രക്ഷോഭകാരികളാണ് വീട് കൈയ്യേറി തീയിട്ടത്. ഈ സമയത്ത് വീട്ടുകാരാരും ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൊളംബോയിൽ റനിൽ വിക്രമസിംഗെയുടെ പിതാവ് പണികഴിപ്പിച്ച കുടുംബവീടിനാണ് തീയിട്ടത്. അതേസമയം കലാപ ബാധിതമായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വിറ്റർ വഴിയാണ് പ്രഖ്യാപനം. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു…
Read More »