NEWSWorld

സുരക്ഷ മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിച്ച കുട്ടികള്‍ ഉള്‍പ്പെടെ 5 പ്രവാസികളെ സലാലയില്‍ കടലില്‍വീണ് കാണാതായി

സലാല: ഒമാനിലെ സലാലയില്‍ കടലില്‍ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

ദുബൈയില്‍നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണിവര്‍. ഇന്നു വൈകുന്നേരമായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: