World

    • ജെയിംസ് ബോണ്ട് ചിത്രത്തിലെ പ്രശസ്തമായ തീം മ്യൂസിക്ക് ഒരുക്കിയ മോണ്ടി നോര്‍മന്‍ അന്തരിച്ചു

      ലണ്ടന്‍: ജെയിംസ് ബോണ്ട് ചിത്രത്തിലെ വിഖ്യാതമായ തീം മ്യൂസിക്ക് ഒരുക്കിയ പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന്‍ മോണ്ടി നോര്‍മന്‍ (94) അന്തരിച്ചു. തിങ്കളാഴ്ച്ചയായിരുന്നു വിയോഗം. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണ വിവരം പുറത്ത് വിട്ടത്. 1962-ല്‍ ടെറന്‍സ് യങ് സംവിധാനം ചെയ്ത ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രമായ ‘ഡോ. നോ’യ്ക്കായി സംഗീതം ഒരുക്കിയത് മോണ്ടി നോര്‍മന്‍ ആയിരുന്നു. എന്നാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ തൃപ്തിവരാതെ ഈ സംഗീതം പുനര്‍ക്രമീകരിക്കുവാനായി ജോണ്‍ ബാരിയെ ഏല്‍പ്പിച്ചു. ബോണ്ടിന്റെ തീം മ്യൂസിക്ക് ലോകമെങ്ങും വലിയ തരംഗമായി. പിന്നീട് ഈ സംഗീതം തന്റേതാണെന്ന് ബാരി അവകാശപ്പെട്ടു. തുടര്‍ന്ന് നോര്‍മന്‍ നിയമനടപടി സ്വീകരിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ബോണ്ട് ഫ്രാഞ്ചൈസിയുടെ അവിഭാജ്യ ഘടകമാണ് ഈ തീം മ്യൂസിക്. 1962 മുതല്‍ നോര്‍മന് അതില്‍ റോയല്‍റ്റി ലഭിക്കുകയും ചെയ്തു. 1928ല്‍ കിഴക്കേ ലണ്ടനില്‍ ഒരു ജൂത കുടുംബത്തിലാണ് മോണ്ടി നോര്‍മാന്‍ ജനിച്ചത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ലണ്ടനില്‍ നിന്ന് നോര്‍മാനും കുടുംബവും പലായനം…

      Read More »
    • ഊബർ രാജ്യാന്തരതലത്തിൽ വൻ ക്രമക്കേടും നിയമലംഘനങ്ങളും നടത്തിയെന്ന് രേഖകൾ

      ലണ്ടൻ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഉൾപ്പെടെ പ്രമുഖർക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രാജ്യാന്തര ജേണലിസ്റ്റ് കൂട്ടായ്മയായ ഐസിഐജെ, 124,000 രേഖകൾ ഉൾപ്പെട്ട ഊബർ ഫയൽസ് പുറത്തുവിട്ടു. ഗതാഗതരംഗത്തെ വമ്പൻ കമ്പനിയായ ഊബർ രാജ്യാന്തരതലത്തിൽ വൻ ക്രമക്കേടും നിയമലംഘനങ്ങളും നടത്തിയെന്ന് രേഖകൾ ആരോപിക്കുന്നു. വിശദാംശങ്ങൾ വരുംദിനങ്ങളിൽ പ്രസിദ്ധീകരിക്കും. ഊബറിനെതിരെ ടാക്സി ഡ്രൈവർമാർ ഫ്രാൻസിൽ നടത്തിയ സമരങ്ങളെ രാഷ്ട്രീയസ്വാധീനം കൊണ്ട് അട്ടിമറിച്ചു. അന്ന് ഫ്രഞ്ച് ധനമന്ത്രിയായിരുന്ന ഇമ്മാനുവൽ മക്രോ ഊബറിനെ കയ്യയച്ചു സഹായിച്ചു. ടാക്സിക്കാരുടെ സമരത്തെ നേരിടാൻ ഊബർ ഡ്രൈവർമാരെ നിയമവിരുദ്ധമായ പ്രക്ഷോഭത്തിനിറക്കാൻ കമ്പനി പിന്തുണ നൽകി–ഊബർ ഫയൽസ് പറയുന്നു. കമ്പനി സഹസ്ഥാപകനായ ട്രാവിസ് കലാനിക് ഊബറിന്റെ സിഇഒ ആയിരുന്ന 2013 മുതൽ 2017 വരെയുള്ള കാലയളവിലെ, 40 രാജ്യങ്ങളെ സംബന്ധിക്കുന്ന രേഖകളാണ് ഊബർ ഫയൽസിൽ. കലാനിക്കിന്റെ വാട്സാപ് സന്ദേശങ്ങളും ഇമെയിലുകളും ഇതിലുണ്ട്.

      Read More »
    • റഷ്യന്‍ പ്രസിഡന്റിന്റെ കാമുകി ഗര്‍ഭിണി; 69-ാം വയസില്‍ പുട്ടിന്‍ വീണ്ടും അച്ഛനാകുന്നു

      മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ 69–ാം വയസ്സിൽ വീണ്ടും അച്ഛനാകാനൊരുങ്ങുന്നു. മുൻ ജിംനാസ്റ്റും പുട്ടിന്റെ കാമുകിയുമായ അലീന കബയെവ (39) താൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്നു പ്രഖ്യാപിച്ചതായി ക്രെംലിൻ രഹസ്യങ്ങൾ പുറത്തുവിടുന്ന ജനറൽ എസ്‌വി‌ആർ എന്ന ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തു. അലീനയിൽ പുട്ടിനു രണ്ടു മക്കളുണ്ട്. മുൻഭാര്യയിൽ 2 പെൺമക്കളുമുണ്ട്. മൂത്ത മകൾ മരിയയ്ക്ക് 37 വയസ്സ്. 2 ഒളിംപിക് മെഡലുകളും 14 ലോകചാംപ്യൻഷിപ്പുകളും 21 യൂറോപ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയിട്ടുള്ള അലീന കബയെവ ലോകത്തെ തന്നെ ഏറ്റവും മികച്ച ജിംനാസ്റ്റുകളിലൊരാളായിരുന്നു. പുട്ടിനും അലീനയുമായുള്ള ബന്ധത്തെപ്പറ്റി 2008ലാണു വാർത്തകൾ പുറത്തുവന്നത്. ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്ത പത്രം അന്നു തന്നെ അടച്ചുപൂട്ടിയിരുന്നു. അലീനയിൽ പുട്ടിന് ഏഴും മൂന്നും വയസ്സുള്ള 2 ആൺമക്കളാണുള്ളത്.

      Read More »
    • ജപ്പാൻ തിരഞ്ഞെടുപ്പ്: ഷിൻസോ അബെയുടെ പാർട്ടി വൻ വിജയത്തിലേക്ക്

      ടോക്കിയോ: ജപ്പാന്റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഷിൻസോ അബെയുടെ പാർട്ടിക്ക് വിജയമെന്നു സൂചന. നരാ നഗരത്തിൽ തന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കായി (എൽഡിപി) നടത്തിയ പ്രചാരണത്തിനിടെയായിരുന്നു അബെയ്ക്കു വെടിയേറ്റത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 125 സീറ്റുകളിൽ കുറഞ്ഞതിൽ 63 സീറ്റിലെങ്കിലും ഇവർ വിജയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗിക മാധ്യമായ എന്‍എച്ച്കെയാണ് വിവരം പുറത്തുവിട്ടത്. വോട്ടുകൾ എണ്ണിക്കഴിഞ്ഞെങ്കിലും ജപ്പാന്റെ ആഭ്യന്തരകാര്യ, കമ്യൂണിക്കേഷൻസ് മന്ത്രാലയം ഔദ്യോഗികമായി ഫലം പുറത്തുവിട്ടിട്ടില്ല. തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനെ നടുക്കിയ ആക്രമണമായിരുന്നു അബെ വധം. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പങ്കാളിത്തം കുറയ്ക്കരുതെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ആക്രമണം ജനാധിപത്യത്തിനുനേർക്കു നടത്തിയതാണെന്നും അവർ അപലപിച്ചു.

      Read More »
    • ശ്രീലങ്കയ്ക്ക് പിന്നാലെ ചൈനയിലൂം ജനം ഒന്നടങ്കം തെരുവിലിറങ്ങി പ്രക്ഷോഭമെന്നു റിപ്പോര്‍ട്ടുകള്‍

      ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ‌ ജനം ഒന്നടങ്കം തെരുവിലിറങ്ങിയതിനു സമാനമായി ചൈനയിലും ജനകീയ പ്രക്ഷോഭമെന്നു റിപ്പോർട്ട്. ഭരണകൂടത്തിനെതിരായ പ്രത്യക്ഷ പ്രതിഷേധങ്ങൾ വിരളമായ ചൈനയിൽ, ഹെനാൻ പ്രവിശ്യയിൽ വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെയാണു വൻ ബഹുജന പ്രക്ഷോഭം അരങ്ങേറിയത്. തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകർ ‘അസാധാരണ’ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സംഭവം രാജ്യാന്തര ശ്രദ്ധ നേടി. ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷൂവിലാണ് പ്രതിഷേധക്കാർ പടുകൂറ്റൻ റാലി സംഘടിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഹെനാൻ പ്രവിശ്യയിൽ, നാലു ബാങ്കുകൾ പണം പിൻവലിക്കുന്നത് ഇക്കഴിഞ്ഞ ഏപ്രിൽ പകുതി മുതൽ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടെ പണം തിരിച്ചെടുക്കാൻ മാർഗമില്ലാതെ വലഞ്ഞ നിക്ഷേപകരാണ് ഞായറാഴ്ച ഷെങ്ഷൂവിൽ കൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ഷെങ്ഷൂവിലെ ശാഖയ്ക്കു മുന്നിൽ നൂറുകണക്കിന് ആളുകൾ നിക്ഷേപം തിരികെ വേണമെന്ന ആവശ്യവുമായി സംഘടിക്കുകയായിരുന്നു. ചൈനയിൽ ഇത്തരമൊരു പ്രതിഷേധത്തിൽ ഇത്രയധികം ആളുകൾ പങ്കെടുക്കുന്നത് അപൂർവമാണ്. ഹെനാൻ പ്രവിശ്യയിലെ ഭരണകൂടത്തിനും…

      Read More »
    • ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക മനസില്‍ നില്‍പ്പൂ… പുണ്യഭൂവിലെത്താന്‍ ആദം താണ്ടിയത് 9 രാജ്യങ്ങള്‍, 6,500 കിലോമീറ്റര്‍

      മക്ക: പുണ്യഭൂമിയിലെത്തി ഹജ്കര്‍മ്മം നിര്‍വഹിക്കാന്‍ 6500 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് അന്‍പത്തിരണ്ടുകാരന്‍. ഇറാഖി-കുര്‍ദിഷ് വംശജനും ബ്രിട്ടീഷ് പൗരനുമായ ആദം മുഹമ്മദ് ആണ് ഇംണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ നിന്ന് 6,500 കിലോമീറ്റര്‍ കാല്‍നടയായി നടന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലെത്തിലെത്തിയത്. നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ഓസ്ട്രിയ, ഹംഗറി, സെര്‍ബിയ, ബള്‍ഗേറിയ, തുര്‍ക്കി, ലെബനന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെ നടന്നാണ് ആദം മുഹമ്മദ് സൗദിയിലെത്തിയത്. 10 മാസവും 25 ദിവസവുമെടുത്താണ് 6,500 കിലോമീറ്റര്‍ താണ്ടിയത്. ദിവസവും ശരാശരി 17.8 കിലോമീറ്റര്‍ ആദം സഞ്ചരിച്ചു. 300 കിലോഗ്രാം ഭാരമുള്ള ഉന്തുവണ്ടിയില്‍ ഇസ്‌ലാമിക പാരായണങ്ങളും സ്വകാര്യ വസ്തുക്കളും സ്പീക്കറുകളും ഘടിപ്പിച്ചിരുന്നു യാത്ര. 2021 ഓഗസ്റ്റ് 1 ന് യുകെയില്‍ ആരംഭിച്ച യാത്ര കഴിഞ്ഞ മാസമാണ് സൗദി അറേബ്യയില്‍ അവസാനിച്ചത്. മിനയില്‍ എത്തിയ ആദം മുഹമ്മദിനെ ആക്ടിംഗ് മീഡിയ മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബിയാണ് സ്വീകരിച്ചത്. സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു കാല്‍നടയാത്രയുടെ ലക്ഷ്യമെന്ന് ആദം മുഹമ്മദ് പറഞ്ഞു.…

      Read More »
    • ശ്രീലങ്കയില്‍ പ്രസിഡന്റ് കസേരയ്ക്കായി ചരടുവലിച്ച് പ്രതിപക്ഷ നേതാവും രാജിവച്ച പ്രധാനമന്ത്രിയും

      കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്റ് പദത്തിനായി ചരടുവലി തുടങ്ങി. മൂന്നാം ദിവസവും കൊളംബോയിൽ തന്നെ തുടരുകയാണ് പ്രക്ഷോഭകർ. അടുത്ത മാസം രാജ്യത്ത് സർവകക്ഷി സർക്കാർ ഉണ്ടാക്കുമ്പോൾ താൻ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടുമെന്ന് പത്ത് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സജിത്ത് പ്രേമദാസ അറിയിച്ചു. 2019 ൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച പ്രേമദാസ അന്ന് പരാജയപ്പെട്ടിരുന്നു. രാജ്യത്ത് സ്ഥിരതയുള്ള ഭരണം നല്കാൻ തനിക്ക് കഴിയുമെന്നു പ്രതിപക്ഷ പാർട്ടി പ്രതിനിധികളോട് അദ്ദേഹം പറഞ്ഞു. എന്നാൽ, ഐഎംഎഫുമായി ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ റെനിൽ വിക്രമസിംഗെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നതാകും നല്ലത് എന്ന അഭിപ്രായവും ചില പാർട്ടികളിൽ ഉയരുന്നുണ്ട്. പാതി മനസോടെ പ്രധാനമന്ത്രി പദം രാജിവെച്ച റെനിൽ വികർമസിംഗെയ്ക്ക് ഇതിനോട് താല്പര്യമുണ്ട്. കൊളാബോയിലെ പിടിച്ചെടുത്ത ഔദ്യോഗിക വസതികളിൽ മൂന്നാം ദിവസവും തുടരുകയാണ് പ്രക്ഷോഭകർ. ഇവരെ ബലം പ്രയോഗിച്ചു പിരിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന്…

      Read More »
    • മുന്നറിയിപ്പ് മറികടന്ന് അപകടങ്ങള്‍: ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും

      മസ്‌കറ്റ്: കനത്ത മഴയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനം. അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന അനാസ്ഥയും കണക്കിലെടുത്താണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ പുതിയ തീരുമാനം. ഞായറാഴ്ച സലാലയിലെ ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ പെട്ട് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കടലില്‍ കാണാതാകുകയാണുണ്ടായത്. ഏതാനും ദിവസം മുമ്പ് നിറഞ്ഞുകിടന്ന വാദികളില്‍ അപകടത്തില്‍പ്പെട്ട് മൂന്ന് കുട്ടികളും മുങ്ങി മരിച്ചിരുന്നു. ഈ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസവും ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുകയും വാദികള്‍ നിറഞ്ഞു കവിയുകയും ചെയ്തിരുന്നു. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തിന എന്നീ ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച ശക്തമായ മഴ ലഭിച്ചത്.  

      Read More »
    • സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളില്‍ കുറവ്

      റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് കേസുകളില്‍ കാര്യമായ കുറവ് അനുഭവപ്പെട്ട് തുടങ്ങി. 299 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയില്‍ കഴിയുന്നവരില്‍ 552 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 800,087 ആയി. ആകെ രോഗമുക്തരുടെ എണ്ണം 784,475 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,221 ആയി. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 133 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

      Read More »
    • സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 13,397 പ്രവാസികള്‍

      റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,397 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂണ്‍ 30 മുതല്‍ ജൂലൈ ആറ് വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 8,388 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,044 പേരെ പിടികൂടിയത്. 1,965 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 258 പേര്‍. ഇവരില്‍ 43 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 43 ശതമാനം പേര്‍ എത്യോപ്യക്കാരും 14 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 87 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര…

      Read More »
    Back to top button
    error: