NEWSWorld

ഡിസ്‌നിലാന്‍ഡിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീലവും വംശീയതയും പോസ്റ്റ് ചെയ്തു; അന്വേഷണം തുടങ്ങി

ന്യൂയോര്‍ക്ക്: ഡിസ്‌നിലാന്‍ഡ് റിസോര്‍ട്ടിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ഫേസ്ബുക്കിലെ കുറെ പോസ്റ്റുകളും നീക്കം ചെയ്തു.  അക്കൗണ്ട് പെട്ടെന്ന് തിരിച്ചുപിടിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡിസ്‌നിലാന്‍ഡിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിലവില്‍ 17.2 ദശലക്ഷത്തിലധികം ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം 8.4 ദശലക്ഷം ഫോളോവേഴ്സും ആണ് ഉള്ളത്.

ഹാക്കിംഗ് സംഭവത്തില്‍ ഡിസ്‌നിയുടെ ടീം അന്വേഷണം ആരംഭിച്ചു. ഹാക്കര്‍ നശിപ്പിച്ച ഉപയോക്തൃ ഡാറ്റ, ഫയര്‍ സ്‌ക്രീനര്‍ ക്ലെയിമുകള്‍ എന്നിവ ഫേസ്ബുക്ക് ഡിസ്‌നിക്ക് പരിശോധിക്കാന്‍ നല്‍കിയിട്ടുണ്ട്.

Signature-ad

അന്വേഷണത്തിനിടയ്ക്ക് ശ്രദ്ധയില്‍പ്പെട്ട സ്‌ക്രീന്‍ഷോട്ടില്‍ ഡിസ്‌നി ലാന്‍ഡില്‍ പ്രതികാരം ചെയ്യുകയാണെന്നാണ് ഹാക്കര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഹാക്കറുടെ പോസ്റ്റുകളില്‍ അശ്ലീലവും വംശീയതയും അടങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വ്യാഴാഴ്ചയാണ് ഡിസ്‌നിലാന്‍ഡ് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട പിന്നാലെ അക്കൗണ്ടില്‍ ‘ഡേവിഡ് ഡു’ എന്ന പേരില്‍ നാല് ഫോട്ടോകള്‍ ഹാക്കര്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റുകള്‍ വംശീയ/സ്വവര്‍ഗ്ഗ അനുരാഗികളായുള്ളവരെ അധിക്ഷേപിക്കുന്നതായിരുന്നു.

‘ജെറോം’ എന്ന് പേരുള്ള ഒരാളെയും ചില ‘ഡിസ്‌നി ജീവനക്കാരെയും’ ഹാക്കര്‍ പോസ്റ്റുകളിലൂടെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഡിസ്‌നി റിസോര്‍ട്ടിന്റെ അക്കൗണ്ടില്‍ കേറി പോസ്റ്റിട്ടതിന് പുറമെ ഹാക്കര്‍ മറ്റ് നിരവധി അക്കൗണ്ടുകള്‍ ടാഗ് ചെയ്തിട്ടുണ്ട്. ടാഗ് ചെയ്ത അക്കൗണ്ടുകള്‍ ആരുടെതാണ് എന്നതില്‍ വ്യക്തത വന്നിട്ടില്ല.

 

Back to top button
error: