മാനസിക പ്രശ്‌നമുള്ളവരാണ് സാധാരണയായി ദേഷ്യപ്പെടുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് എന്നാണ് പൊതുധാരണ. എന്നാല്‍ ഇത് ശരിയല്ല. ആരോഗ്യകരമായ മാനസികാവസ്ഥയുള്ളവരും പലപ്പോഴും അക്രമസ്വഭാവം പ്രകടിപ്പിക്കാറുണ്ട്.
മതം, വിദ്യാഭ്യാസം, സാമൂഹ്യ ചുറ്റുപാടുകള്‍ എന്നിവയാണ് സാധാരണയായി നമ്മുടെ ധാര്‍മ്മികമൂല്യങ്ങള്‍ വികസിപ്പിക്കാന്‍ സഹായിച്ചിരുന്നത്. എന്നാല്‍ സാങ്കേതികതയ്ക്ക് ഇതിനെ പരിവർത്തനം ചെയ്യാൻ സാധിക്കും. അക്രമസ്വഭാവം നിയന്ത്രിക്കാന്‍ ബയോ മെഡിസിനുകള്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ചില ചോദ്യങ്ങള്‍ ഇവരെ ധാര്‍മ്മികമായി പക്വതയിലെത്തിക്കാന്‍ സഹായിക്കും.
അതേസമയം ദേഷ്യം കുറയ്ക്കാനുള്ള സാങ്കേതികതകള്‍ ഉപയോഗിക്കും മുമ്പ് നമുക്ക് ഈ രംഗത്ത് ചില ഗവേഷണങ്ങള്‍ കൂടി വേണമെന്നാണ് പൊതു അഭിപ്രായം. ഇതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ചില ബയോമെഡിസിനുകള്‍ ഉപയോഗിച്ച് കൊണ്ട് ധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സയന്റിഫിക് ഫിക്ഷനുമായി ഇതിന് വലിയ സാമ്യമുണ്ട്.
ജൈവപരമായി തന്നെ നമ്മുടെ സാമൂഹ്യ സ്വഭാവങ്ങള്‍ ചിട്ടപ്പെടുത്തുക. ശരിക്കും ധാര്‍മ്മികമായി മെച്ചപ്പെടല്‍ എന്നത് വിവാദപരമായ കാര്യമാണ്. ഇത് നടപ്പാകുന്ന കാര്യമാണോ, ഏത് സാഹചര്യത്തിലാണ് ഇത് നീതികരിക്കാനാകുക.
പരമ്പരാഗതമായി നമ്മുടെ ഡോക്ടര്‍മാര്‍ ദേഷ്യക്കാരെ ചികിത്സിക്കുന്നുണ്ട് എന്നാല്‍ ഇവ ഒരു മാനസിക പ്രശ്‌നമായാണ് കണക്കാക്കിയിരുന്നത്.
മാരകമായ ഹിംസകളുടെ പകുതി മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. 72ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. നൂറ് കണക്കിന് ജീനുകളാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിക്കുന്നത്. വിവിധതരം അക്രമസ്വഭാവങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാണ്. ഇവയോരോന്നും വ്യക്തികളുടെ പ്രവര്‍ത്തികളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇവ ഇവരുടെ ജൈവഘടനയില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നതെന്നും പഠനം നടത്തേണ്ടതുണ്ട്.