World

    • യുഎഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

      അബുദാബി: യുഎഇയില്‍ മൂന്ന് പുതിയ മങ്കിപോക്‌സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യുമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രോഗത്തെ നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക, ഫോളോ അപ്, പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യ മേഖല സജ്ജമാണെന്ന് ഉറപ്പാക്കുക എന്നീ നടപടികള്‍ നിരന്തരം സ്വീകരിക്കുന്നുണ്ട്. മേയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സുസ്ഥിരമായ പ്രതിരോധവും സംരക്ഷണവും ലക്ഷ്യമിട്ട് രാജ്യത്ത് ആരോഗ്യ വിഭാഗങ്ങളുമായി സഹകരിച്ച് അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം ഒരു പകര്‍ച്ചവ്യാധി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരെ പൂര്‍ണമായും സുഖപ്പെടുന്നതുവരെ ആശുപത്രികളില്‍ തന്നെ ചികിത്സിക്കുകയാണ് ചെയ്യുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് 21 ദിവസത്തില്‍ കുറയാത്ത ഭവന…

      Read More »
    • നമുക്കിടയിലുമുണ്ട് ഹീറോ; അഞ്ചുനിലക്കെട്ടിടത്തില്‍ നിന്ന് താഴെവീണ രണ്ടുവയസുകാരിക്ക് രക്ഷകനായി യുവാവ്

      ബെയ്ജിങ്: അഞ്ചുനിലക്കെട്ടിടത്തില്‍നിന്ന് വീണ രണ്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാവ്. ചൈനയിലെ ഷെയ്ജിംഗ് പ്രവിശ്യയിലുള്ള ടോങ്ക്‌സിയാംഗില്‍ ആണ് സംഭവം. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ ജനാലയ്ക്കരികിലിരുന്ന കുഞ്ഞ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ജനാലയിലൂടെയാണ് കുഞ്ഞ് അബദ്ധവശാല്‍ താഴേക്ക് വീണത്. നാല് നിലകള്‍ കടന്ന് ഏറ്റവും താഴത്തുള്ള നിലയുടെ ടെറസിലെ സ്റ്റീല്‍ മേല്‍ക്കൂരയിലേക്ക് കുഞ്ഞ് പതിച്ചു. ഈ ശബ്ദം കേട്ട് റോഡരികില്‍ സുഹൃത്തിനൊപ്പം നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഷെന്‍ ഡോങ് എന്ന യുവാവ് പെട്ടെന്ന് തിരിഞ്ഞപ്പോഴാണ് കുഞ്ഞ് വീഴുന്നത് കണ്ടത്. സ്റ്റീല്‍ മേല്‍ക്കൂരയിലും കുഞ്ഞ് തടഞ്ഞുകിടന്നില്ല. അവിടെ നിന്നും വൈകാതെ താഴേക്ക് വീഴുകയായിരുന്നു. ഇത് മനസിലാക്കിയ ഷെന്‍ കൈയിലുണ്ടായിരുന്ന ഫോണ്‍ വലിച്ചെറിഞ്ഞ് കുഞ്ഞിനെ പിടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് വിദേശകാര്യമന്ത്രാലയ പ്രതിനിധി സാവോ ലിജിയന്‍ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഞങ്ങളുടെ കൂട്ടത്തിലെ ഹീറോ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. Heroes among us. pic.twitter.com/PumEDocVvC — Lijian Zhao 赵立坚 (@zlj517)…

      Read More »
    • മങ്കിപോക്‌സ്:ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

        മങ്കിപോക്‌സ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ജനീവയില്‍ നടന്ന ഒരു മാധ്യമ സമ്മേളനത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലും അതിവേഗം രോഗം പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ തീരുമാനം.മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി ലോകാരോഗ്യ സംഘടനാ തലവന്‍ ഡോ ടെഡ്രോസ് ഗബ്രിയോയൂസ് പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആലോചിക്കാനായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സമിതി യോഗം ചേര്‍ന്നിരുന്നു. മെയ് മാസത്തിലാണ് രോഗ വ്യാപനം സ്ഥിരീകരിച്ചത്.  

      Read More »
    • ഒടുവില്‍ രഹസ്യത്തിന്റെ ചുരുള്‍ അഴിഞ്ഞു: അത് ലോകാവസാനമല്ല, അന്യഗ്രഹ ജീവികളുമല്ല, കഞ്ചാവ് ഫാമില്‍ നേരത്തെ ലൈറ്റിട്ടത്!

      മെല്‍ബണ്‍: കഴിഞ്ഞ രണ്ടു ദിവസമായി, ആകാശത്തു കണ്ട പിങ്ക് നിറത്തിന്റെ പൊരുളറിയാനുള്ള അന്വേഷണത്തിലായിരുന്നു ഓസ്‌ട്രേലിയയിലെ വടക്കന്‍ വിക്ടോറിയയിലുള്ള മില്‍ഡുറ പട്ടണത്തിലെ ആളുകള്‍. ബുധനാഴ്ച വൈകുന്നേരമായിരുന്നു ഏവരെയും അമ്പരപ്പിച്ച ആ പ്രത്യേക കാഴ്ചയ്ക്ക് പട്ടണം സാക്ഷ്യം വഹിച്ചത്. രാത്രി ആകാശത്ത് നിഗൂഢമായ തരത്തില്‍ ഒരു തിളക്കമുള്ള പിങ്ക് നിറം പ്രത്യക്ഷപ്പെട്ടു. ആകാശം മൊത്തം ആ നിറത്തില്‍ കുളിച്ചിരിക്കുന്നു. പിന്നെ എന്താണ് ഇതെന്ന് അറിയാനുള്ള ആകാംക്ഷയിലായി നാട്ടുകാര്‍. പലരും ഇതിന് അവരുടേതായ പലവിധ കാരണങ്ങളും കെട്ടിച്ചമച്ചു. ചിലര്‍ പറഞ്ഞത് ഇത് അന്യഗ്രഹജീവികളിറങ്ങി വന്ന് അവിടം മൊത്തം അവരുടെ കൈപ്പിടിയിലൊതുക്കാന്‍ പോകുന്നതിന്റെ ഭാഗമായി ഉണ്ടായതാണ് എന്നാണ്. പ്രദേശവാസിയായ ഒരു സ്ത്രീ പറഞ്ഞത് താനാകെ പരിഭ്രമിച്ചു പോയി, ലോകം അവസാനിക്കാന്‍ പോവുകയാണോ എന്ന് ഭയന്നുപോയി എന്നാണ്. മറ്റൊരാള്‍ കരുതിയത് ഏതോ അന്യഗ്രഹജീവികള്‍ വന്ന് ആ പ്രദേശം മൊത്തം പിടിച്ചടക്കി എന്നാണ്. ഊഹാപോഹങ്ങള്‍ ഇങ്ങനെ മുന്നേറുന്നതിനിടെ ഇപ്പോള്‍ സംഭവത്തിന്റെ ഉറവിടത്തില്‍നിന്നു തന്നെ ആ രഹസ്യം ചുരുളഴിക്കപ്പെട്ടിരിക്കുന്നു. അതൊരു കഞ്ചാവ്…

      Read More »
    • രണ്ടു വര്‍ഷത്തെ കോമയില്‍നിന്നുണര്‍ന്ന് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; അറസ്റ്റിലായ സഹോദരന്‍ ഒന്‍പതാം ദിവസം മരിച്ചു

      വെസ്റ്റ് വിര്‍ജീനിയ: രണ്ട് വര്‍ഷത്തെ കോമയില്‍നിന്നും ഉണര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചയാളെ വെളിപ്പെടുത്തി യുവതി. അക്രമി സ്വന്തം സഹോദരനായിരുന്നെന്നറിഞ്ഞ് ഞെട്ടിത്തരിച്ച് കുടുംബം. തുടര്‍ന്ന് അറസ്റ്റിലായി ഒന്‍പതാം നാള്‍ സഹോദരന്റെ മരണം. വെസ്റ്റ് വിര്‍ജീനിയയിലെ വാന്‍ഡ പാമര്‍ എന്ന യുവതിയുടെ വീട്ടിലാണ് പത്തുദിവസത്തിനിടെ ട്വിസ്റ്റുകളുടെ ഒരു പരമ്പരതന്നെ അരങ്ങേറിയത്. രണ്ടുവര്‍ഷമായി കോമയിലായിരുന്നു വാന്‍ഡ പാമര്‍ എന്ന യുവതി. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഇവര്‍ക്ക് കോമ അവസ്ഥമാറി ബോധം തിരിച്ചുകിട്ടി. ഇതോടെയാണ് തന്നെ ആക്രമിച്ചത് തന്റെ സഹോദരനാണ് എന്ന് യുവതി വെളിപ്പെടുത്തിയത്. ഏറെനാളായി അവള്‍ കഴിയുന്ന പരിചരണ കേന്ദ്രത്തില്‍ നിന്നും തങ്ങള്‍ക്ക് വിളി വരികയായിരുന്നു എന്ന് വെസ്റ്റ് വിര്‍ജീനിയയിലെ പോലീസ് അധികൃതര്‍ പറഞ്ഞു. 2020 -ജൂണിലാണ് വെസ്റ്റ് വിര്‍ജീനിയയിലെ കോട്ടേജ്‌വില്ലയിലെ വീട്ടില്‍ വച്ച് വാന്‍ഡ ആക്രമിക്കപ്പെടുന്നത്. അക്രമത്തിന്റെ ഫലമായി അവള്‍ക്ക് തലച്ചോറില്‍ പരിക്കേറ്റു. മഴുവോ കത്തിയോ ഉപയോഗിച്ചായിരിക്കാം അവളെ ആക്രമിച്ചത്. എന്നാല്‍, ആരാണ് അത് ചെയ്തത് എന്നോ എന്തായിരുന്നു ലക്ഷ്യമെന്നോ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യാതൊരു…

      Read More »
    • ലോകത്തിന്റെ സ്‌നേഹം നേടി ആന്‍ വിടപറഞ്ഞു; മരിച്ചത് ഏറ്റവും പ്രായംചെന്ന ഭീമന്‍ പാണ്ട

      ഹോങ്കോങ്: മനുഷ്യസംരക്ഷണയിലുള്ള ലോകത്തെ ഏറ്റവും പ്രായംചെന്ന ആണ്‍ ഭീമന്‍ പാണ്ടയായ ആന്‍ ആന്‍ മരിച്ചു. ഹോങ് കോങ്ങിലെ ഓഷ്യന്‍ പാര്‍ക്ക് അധികൃതരാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ലോകത്തിന്റെ മുഴുവന്‍ സ്നേഹം നേടിയ ആന്‍ ആന്‍ 35-ാം വയസ്സില്‍ ആണ് വിടവാങ്ങിയത്. ഓഷ്യന്‍ പാര്‍ക്ക് അധികൃതര്‍ ആന്‍ ആന്റെ ചിത്രങ്ങളുമായി മരണവാര്‍ത്ത പങ്കുവച്ചതിനു പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിച്ചും ദുഖം രേഖപ്പെടുത്തിയും രംഗത്തെത്തിയത്. https://twitter.com/GlobalWatchCGTN/status/1549959852008562688?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1549959852008562688%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fenvironment%2Fnews%2Fworld-s-oldest-giant-panda-dies-at-the-age-of-35-1.7720775 ചൈനയില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ് പാണ്ട. തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ സിച്വാനില്‍ 1986-ലാണ് ആന്‍ ആന്‍ പിറന്നത്. പിന്നീട് ചൈന സമ്മാനമായി നല്‍കിയതിനെത്തുടര്‍ന്ന് 1999 മുതല്‍ ഓഷ്യന്‍ പാര്‍ക്കിലാണ് ആന്‍ ആന്റെ താമസം. പിന്നീട് ആന്‍ ആന് കൂട്ടിനായി പെണ്‍ പാണ്ടയായ ജിയ ജിയയും ഓഷ്യന്‍ പാര്‍ക്കിലെത്തി. 2016-ല്‍ 38-ാമത്തെ വയസ്സിലാണ് ജിയ ജിയ വിടവാങ്ങിയത്.  

      Read More »
    • ലോകത്തിൻ്റെ നെറുകയിൽ, ബുർജ് ഖലീഫയുടെ അറ്റ് ദ് ടോപ് സന്ദർശിക്കാൻ അവസരം, ഓഫർ സെപ്തംബർ 30 വരെ

      ദുബായ്:  ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ അറ്റ് ദ് ടോപ്പിൽ സന്ദർശനം നടത്താൻ അവസരം. ബുർജ് 124, 125 നിലകളിലുള്ള അറ്റ് ദ് ടോപ്പിൽ 60 ദിർഹത്തിനു സന്ദർശനം നടത്താനുള്ള അവസരമാണ് യു.എ.ഇയിലെ താമസക്കാർക്ക് കൈവരുന്നത്. സെപ്തംബർ 30 വരെ പൊതു അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഈ ആനുകൂല്യം ലഭിക്കുന്നതാണ്. വേനൽക്കാല ഓഫറായാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. ടിക്കറ്റ് കൗണ്ടറുകൾ വഴിയും ബുർജ് ഖലീഫ വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാം. atthetop.ae എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് കൗണ്ടറുകളിൽ സന്ദർശകർ ദേശീയ തിരിച്ചറിയൽ കാർഡ് കാണിക്കണം. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയിൽ നിന്നുള്ള നഗരകാഴ്ചകൾ ആസ്വദിക്കാൻ നൂറുകണക്കിന് പേരാണ് ദിവസവും ഇവിടേക്കെത്തുന്നത്. 2010 ജനുവരി 4നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തത്.

      Read More »
    • എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു

      അബുദാബി: എയര്‍ അറേബ്യയുടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള അധിക സര്‍വീസിന് തുടക്കമായി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പുതിയതായി തുടങ്ങിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് അബുദാബിയിലേക്ക് പുറപ്പെട്ടു. 174 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. ആഴ്ചയില്‍ എല്ലാ ദിവസവും നടത്തുന്ന സര്‍വീസുകള്‍ തുടരും. ഇതോടെ എയര്‍ അറേബ്യ കരിപ്പൂരില്‍ നിന്ന് നടത്തുന്ന സര്‍വീസുകളുടെ എണ്ണം 10 ആകും.

      Read More »
    • ഖത്തറില്‍ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചു

      ദോഹ: ഖത്തറില്‍ ആദ്യ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. ഇയാളെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നതെന്നും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിഞ്ഞ് ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക് നിരീക്ഷിക്കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗം വേഗത്തില്‍ തിരിച്ചറിയാനും നിയന്ത്രിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. രോഗ നിര്‍ണയത്തിന് ദേശീയ ലബോറട്ടറികള്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. മങ്കി പോക്സ് സംബന്ധിച്ച സംശയങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സൗദി അറേബ്യയിലും മങ്കി പോക്‌സ് ബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം സംബന്ധിച്ച് മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും നിരീക്ഷിക്കുകയാണ്. രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളില്‍ കര്‍ശനമായ ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍…

      Read More »
    • ഗള്‍ഫ് കറന്‍സികളുടെ മൂല്യം സര്‍വകാല റെക്കോര്‍ഡില്‍; രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്തി പ്രവാസികള്‍

      ദുബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുമ്പോള്‍ ഗള്‍ഫ് കറന്‍സികളുടെ മൂല്യവും സര്‍വകാല റെക്കോര്‍ഡിലാണ്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 80 കടന്ന ഇന്ത്യന്‍ രൂപ പിന്നീട് നില അല്‍പം മെച്ചപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 79.86 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്‍പകള്‍ അടച്ചുതീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്‍പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവര്‍ക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്. ഇന്ത്യന്‍ കറന്‍സിക്കൊപ്പം പാകിസ്ഥാന്‍ കറന്‍സിയും വന്‍ ഇടിവ് നേരിടുന്നതിനാല്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പാകിസ്ഥാനികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് പണമിടപാട് സ്ഥാപനങ്ങള്‍ പറയുന്നു. ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയുമാണ് രൂപയുടെ മൂല്യത്തെ തളർത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നു. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു. യുഎഇ ദിര്‍ഹത്തിന് ഇന്ന് 21.74…

      Read More »
    Back to top button
    error: