ഹോങ്കോങ്: മനുഷ്യസംരക്ഷണയിലുള്ള ലോകത്തെ ഏറ്റവും പ്രായംചെന്ന ആണ്‍ ഭീമന്‍ പാണ്ടയായ ആന്‍ ആന്‍ മരിച്ചു. ഹോങ് കോങ്ങിലെ ഓഷ്യന്‍ പാര്‍ക്ക് അധികൃതരാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ലോകത്തിന്റെ മുഴുവന്‍ സ്നേഹം നേടിയ ആന്‍ ആന്‍ 35-ാം വയസ്സില്‍ ആണ് വിടവാങ്ങിയത്.
ഓഷ്യന്‍ പാര്‍ക്ക് അധികൃതര്‍ ആന്‍ ആന്റെ ചിത്രങ്ങളുമായി മരണവാര്‍ത്ത പങ്കുവച്ചതിനു പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിച്ചും ദുഖം രേഖപ്പെടുത്തിയും രംഗത്തെത്തിയത്.
🐼Giant Panda An An passed away on July 21 at age 35 (the equivalent of 105 years in human age) at Ocean Park Hong Kong. An An was the world’s longest-living male giant panda under human care and had been living in Ocean Park Hong Kong since 1999. #Panda #大熊貓安安 pic.twitter.com/tDOi69Z2DG
— CGTN Global Watch (@GlobalWatchCGTN) July 21, 2022
ചൈനയില്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ് പാണ്ട. തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ സിച്വാനില്‍ 1986-ലാണ് ആന്‍ ആന്‍ പിറന്നത്. പിന്നീട് ചൈന സമ്മാനമായി നല്‍കിയതിനെത്തുടര്‍ന്ന് 1999 മുതല്‍ ഓഷ്യന്‍ പാര്‍ക്കിലാണ് ആന്‍ ആന്റെ താമസം.
പിന്നീട് ആന്‍ ആന് കൂട്ടിനായി പെണ്‍ പാണ്ടയായ ജിയ ജിയയും ഓഷ്യന്‍ പാര്‍ക്കിലെത്തി. 2016-ല്‍ 38-ാമത്തെ വയസ്സിലാണ് ജിയ ജിയ വിടവാങ്ങിയത്.