World
-
യുഎഇയില്‍ 1,388 പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് ഒരു മരണം കൂടി
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,388 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,282 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയതായി നടത്തിയ 2,87,896 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,78,966 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,58,728 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,329 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,909 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read More » -
ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു
മസ്‍കത്ത്: ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് ഒമാനില്‍ ജൂലൈ 31ന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. #عاجل الأحد الموافق ٣١ يوليو الجاري إجازة رسمية للقطاعين العام والخاص بمناسبة ذكرى الهجرة النبوية الشريفة على صاحبها أفضل الصلاة وأزكى السلام وحلول العام الهجري الجديد 1444هـ. #العُمانية pic.twitter.com/gu5YJzQJU9 — وكالة الأنباء العمانية (@OmanNewsAgency) July 21, 2022 മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.
Read More » -
”തന്റെ ബീജത്തിന് ഇപ്പോള്‍ ഭയങ്കര ഡിമാന്‍ഡ്” ഇലോണ്‍ മസ്‌കിന്റെ പിതാവ് ബീജം ദാനം ചെയ്യുന്നു; ലക്ഷ്യം കൂടുതല്‍ മസ്‌കുമാരെ ഉണ്ടാക്കല്‍
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍, ഇത്തവണ മസ്‌ക് വാര്‍ത്തയായത് അസാധാരണമായ ഒരു കാര്യത്തിനാണ്. സത്യത്തില്‍ ഇലോണ്‍ മസ്‌ക് അല്ല ഈ വാര്‍ത്തയിലെ നായകന്‍. ഇലോണ്‍ മസ്‌കിന് ജന്‍മം നല്‍കിയ പിതാവ് ഇറോള്‍ മസ്‌ക് ആണ്. തന്റെ ബീജത്തിന് ഇപ്പോള്‍ ഭയങ്കര ഡിമാന്‍ഡ് ആണെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ബീജം ആവശ്യപ്പെട്ട് ഒരു തെക്കേ അമേരിക്കന്‍ കമ്പനി സമീപിച്ചതും ഇറോള്‍ മസ്‌ക് വെളിപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌കിന് ജന്‍മം നല്‍കിയ ആളുടെ ബീജങ്ങള്‍ ഉപയോഗിച്ച് അതേ ജീനും ബുദ്ധിയുമുള്ള ആളുകളെ സൃഷ്ടിക്കുക എന്നതാണ് കമ്പനിയുടെ പദ്ധതി. ബ്രിട്ടീഷ് ടാബ്ലോയിഡായ ദ് സണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ഇറോള്‍ മസ്‌ക് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വളര്‍ത്തു പുത്രിയില്‍ തനിക്ക് രണ്ട് കുട്ടികളുണ്ടെന്ന് 75 വയസ്സുള്ള ഇറോള്‍ മസ്‌ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ്,…
Read More » -
സൂര്യപ്രകാശം പുരുഷന്മാരില്‍ വിശപ്പ് വര്‍ധിപ്പിക്കും; കണ്ടെത്തലുമായി ശാസ്ത്രലോകം
ടെല്‍ അവീവ്: സൂര്യപ്രകാശത്തെ സംബന്ധിച്ച് പുതിയൊരറിവുമായി ശാസ്ത്രലോകം. ഉഷ്ണമുളവാക്കുന്നതോടൊപ്പം പുരുഷന്‍മാരില്‍ വിശപ്പ് വര്‍ധിപ്പിക്കുന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കാനും സൂര്യരശ്മികള്‍ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍ പുരുഷന്‍മാരില്‍ മാത്രമാണ് സൂര്യപ്രകാശത്തിന്റെ ഈ സ്വാധീനമുളവാകുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യപ്രകാശത്തിന്റെ സ്വാധീനത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കിയ ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍ ജെനിറ്റിക്സ് ആന്‍ഡ് ബയോകെമിസ്ട്രിയിലെ ഗവേഷകസംഘമാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഉളവാക്കാന്‍ സാധിക്കുന്ന പ്രത്യേകമാറ്റങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകസംഘം ഊന്നല്‍ നല്‍കിയിരുന്നത്. സൂര്യരശ്മികള്‍ക്ക് പുരുഷന്‍മാരില്‍ ശാരീരികശാസ്ത്രപരമായി സങ്കീര്‍ണമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് അവര്‍ കണ്ടെത്തി. ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിന്റെ അളവിലും സൂര്യപ്രകാശത്തിന് നിര്‍ണായകസ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് നേച്ചര്‍ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ സ്ത്രീകളില്‍ ഈ സ്വാധീനം ഉണ്ടാകുന്നില്ലെന്നും പഠനം പറയുന്നു. ആരോഗ്യം, പെരുമാറ്റം എന്നീ വിഷയങ്ങളില്‍ ലിംഗവ്യത്യാസം നിര്‍ണായകഘടകമാണെന്നും സംഘം വിശദീകരിച്ചു. എലികളില്‍ നടത്തിയ പഠനത്തില്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഭക്ഷണം തേടുന്നതിലും കഴിക്കുന്നതിലും…
Read More » -
പ്രാണൻ രക്ഷിക്കാനുള്ള അപൂര്‍വ ഗ്രൂപ്പ് രക്തം ദാനം ചെയ്യാൻ 4 പേര്‍ കേരളത്തില്‍നിന്ന് സൗദിയിലേക്കു വിമാനം കയറി
ഒരു ഇളം ജീവൻ രക്ഷിക്കാനായി സ്നേഹവും കാരുണ്യവും കൈമുതലായ 4 പേര്‍ കേരളത്തില്‍നിന്ന് സൗദിയിലേക്കു വിമാനം കയറി. സൗദി പൗരന്റെ കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിന് അപൂര്‍വ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനാണ് ബ്ലഡ് ഡോണേഴ്‌സ് കേരള അംഗങ്ങളായ ജലീന മലപ്പുറം, മുഹമ്മദ് ഫാറൂഖ് തൃശൂര്‍, മുഹമ്മദ് റഫീഖ് ഗുരുവായൂര്‍, മുഹമ്മദ് ഷരീഫ് പെരിന്തല്‍മണ്ണ എന്നിവര്‍ കഴിഞ്ഞദിവസം കരിപ്പൂരില്‍നിന്ന് പുറപ്പെട്ടത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് അടിയന്തരമായി ബോംബെ ഒ പോസിറ്റീവ് രക്തം എത്തിക്കണമെന്ന് സൗദി പൗരനോട് ഡോക്ടര്‍മാർ നിര്‍ദേശിച്ചു. തുടര്‍ന്ന് ബന്ധുകള്‍ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നതിനിടെ വിവരം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട് നാട്ടിലെ ബന്ധുക്കളുമായും ബ്ലഡ് ഡോണേഴ്‌സ് കേരള ഭാരവാഹികളുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് ബിഡികെ കേരള വൈസ് പ്രസിഡന്റ് സലീം വളാഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ളവരെ കണ്ടെത്തിയത്. വിവരം അറിയിച്ചതോടെ നാല് പേരും സൗദിക്ക് പുറപ്പെടാൻ സമ്മതിക്കുകയായിരുന്നു.
Read More » -
പ്രസിഡന്‍റ്-പ്രധാനമന്ത്രി എന്നിവരുടെ ഓഫീസുകൾ പൂർണമായി ഒഴിയണം; പ്രക്ഷോഭകർക്ക് റനിൽ വിക്രമസിംഗയുടെ മുന്നറിയിപ്പ്
കൊളംബോ: ശ്രീലങ്കയിലെ പ്രക്ഷോഭകർക്ക് മുന്നറിയിപ്പുമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് റനിൽ വിക്രമസിംഗ രംഗത്ത്. പ്രക്ഷോഭം നടത്തുന്നവർ രാജ്യത്തിന്‍റെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ പൂർണമായി ഒഴിയണമെന്ന് വിക്രമസംഗ ആവശ്യപ്പെട്ടു. സർക്കാർ മന്ദിരങ്ങളിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. #UPDATE Sri Lanka's president-elect Ranil #Wickremesinghe vowed on Wednesday to take tough action against anyone resorting to what he called the undemocratic means that led to his predecessor's ouster https://t.co/G2ca4M4xIF pic.twitter.com/suvTEkS4Wp — AFP News Agency (@AFP) July 20, 2022 അതേസമയം കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി റനിൽ വിക്രമസംഗയെ ബുധനാഴ്ചയാണ് തെരഞ്ഞെടുത്തത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് വിക്രമസിംഗെയെ പ്രസിഡന്റായി എത്തുന്നത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ബുധനാഴ്ച നടന്ന…
Read More » -
റെനില്‍ വിക്രമസിംഗെ ലങ്കന്‍ പ്രസിഡന്റ്; അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രക്ഷോഭകര്‍
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടു. 225 അംഗ പാര്‍ലമെന്റില്‍ 134 പേരുടെ പിന്തുണയോടെയാണ് വിക്രമസിംഗെ അധികാരത്തിലേക്ക് എത്തുന്നത്. മുഖ്യ എതിരാളിയായ ദല്ലാസ് അലഹപെരുമയ്ക്ക് 82 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇടതുപക്ഷ സ്ഥാനാര്‍ഥി അനുര ഡിസനായകെയ്ക്ക് മൂന്ന് വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയും പ്രസിഡന്റും സ്ഥാനം രാജിവച്ച ശ്രീലങ്കയില്‍ ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായിരിക്കെയാണ് ശ്രീലങ്കയില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തിന്റെ അവസ്ഥയ്ക്ക് പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച് വിക്രമസിംഗെയുടെ രാജിയും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം രാജിവച്ചു. പിന്നാലെ പ്രക്ഷോഭം ശക്തമായി പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവയ്ക്കുകയും നാടുവിടുകയും ചെയ്തു. ഇതോടെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റെടുത്ത് ഭരണം നടത്തിവരികയായിരുന്നു റെനില്‍ വിക്രമസിംഗെ. എന്നാല്‍ റെനില്‍ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ പ്രക്ഷോഭകര്‍ അദ്ദേഹത്തിന്റെ കോലം പ്രസിഡന്റ് ഓഫീസിന് മുന്നില്‍ കത്തിച്ചിരുന്നു. പ്രതിസന്ധിയും…
Read More » -
പാക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക്
പാക്കിസ്താനിലെ ബജോര്‍ ഗോത്രവര്‍ഗ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗോത്രമുഖ്യരുടെ സമിതി. ഒരു ദിവസത്തിനുള്ളില്‍ ഇക്കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കില്‍, ഗോത്രമുഖ്യര്‍ തന്നെ ഈ തീരുമാനം നടപ്പാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയതായി പാക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവോ ബന്ധുക്കളോ ആയ പുരുഷന്‍മാര്‍ ഒപ്പമുണ്ടെങ്കിലും ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടാവില്ലെന്നും ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയായ ജംഇയത്തുല്‍ ഉലമായെ ഇസ്‌ലാം ഫസ്ല്‍ (ജെ യു ഐ എഫ്) പ്രാദേശിക ഘടകം മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്താനിലെ കുനാര്‍ പ്രവിശ്യയോട് ചേര്‍ന്നു കിടക്കുന്ന ബജോര്‍ ഗോത്രവര്‍ഗ ജില്ല അതിമനോഹരമായ മലനിരകളാല്‍ പ്രശസ്തമാണ്. ഇവിടെ പ്രശസ്തമായ അനേകം വിനേണാദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഗബ്ബാര്‍ ചീന, ഭായി ചീന, മുണ്ട ഖില, രാഗഗന്‍ അണക്കെട്ട്, അമന്‍ പാര്‍ക്ക് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പാക്കിസ്താന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളും അടക്കം അനേകം വിനേണാദ സഞ്ചാരികള്‍ എത്താറുണ്ട്. അവധി കാലങ്ങളില്‍…
Read More » -
ഗൾഫ് പണത്തിൻ്റെ പ്രവാഹം നിലയ്ക്കുന്നു, കേരളം കുത്തുപാള എടുക്കുമോ… ?
കേരളത്തിൻ്റെ വരുമാന സ്രോതസ്സിൽ ഏറ്റവും പ്രധാനം ഗൾഫ് പണമായിരുന്നു. മറുനാട്ടിലെ മണരാണ്യത്തിൽ ചോര നീരാക്കി പ്രവാസികളായ മലയാളികൾ സമ്പാദിക്കുന്ന പണമാണ് നാടിൻ്റെ വികസനത്തെ ത്വരിതഗതിയിലാക്കുന്നത്. എന്നാൽ ഈ വരുമാന സ്രോതസ്സിൽ വൻ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞു എന്ന് റിസര്‍വ് ബാങ്കിന്റെ ഗവേഷണ ലേഖനം വ്യക്തമാക്കുന്നു. 2016- ’17ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020- ’21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു. അഞ്ച് വര്‍ഷം മുന്‍പ് രാജ്യത്ത് എത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2 ശതമാനമായി ചുരുങ്ങി. അഞ്ച് വര്‍ഷം മുന്‍പ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തില്‍ നിന്ന് 35.2ശതമാനമായി ആയി ഇപ്പോൾ വളര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേര്‍ത്താല്‍ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016…
Read More » -
പിഴ വര്‍ധിപ്പിക്കുന്നു… ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ പിഴ 1.2 ലക്ഷം രൂപ !
കുവൈത്ത് സിറ്റി: ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിടുന്നത് അടക്കമുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിയമപരിഷ്‌കരണം കുവൈത്ത് മുന്‍സിപ്പാലിറ്റിയുടെ പരിഗണനയില്‍. നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന വിധത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാന്‍ ഇടുന്നവര്‍ക്ക് 500 ദിനാര്‍ വരെ (1.29 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്താനാണ് കരട് നിയമത്തിലെ ശുപാര്‍ശ. നിലവില്‍ ബാല്‍ക്കണിയിലും ജനലിലും വസ്ത്രം ഉണക്കാനിടുന്നത് 100 ദിനാര്‍ മുതല്‍ 300 ദിനാര്‍ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത് 500 ദിനാറാക്കി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. അനാവശ്യമായ വസ്തുക്കള്‍ ബാല്‍ക്കണിയില്‍ കൂട്ടിയിടുന്നതും നിയമലംഘനമാണ്. നടപ്പാതകള്‍, തെരുവുകള്‍, പൊതു ഇടങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നതും നിരോധിച്ചു. നിയമം ലംഘിച്ച് നിരോധിത സ്ഥലങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നവര്‍ക്ക് 2,000 മുതല്‍ 5,000 ദിനാര്‍ വരെ പിഴ ഈടാക്കുമെന്നും കരട് നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.
Read More »