World

    • കൃത്യസമയത്ത് ശമ്പളം നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി; സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എ.ഇ.

      അബുദാബി: തൊഴിലാളികളുടെ ശമ്പള വിഷയത്തില്‍ കര്‍ശന നടപടികളുമായി യു.എ.ഇ അധികൃതര്‍. കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനും മറ്റ് നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കാനുമാണ് തീരുമാനം. നാല് മാസത്തിലധികം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപന ഉടമയുടെ മറ്റ് സ്ഥാപനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവയ്‌ക്കെതിരേയും നടപടി ഉണ്ടാകും. രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികളില്‍, ശമ്പളം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരേ നിരവധി നടപടികളാണ് വിശദീകരിച്ചിട്ടുള്ളത്. ശമ്പളം നല്‍കുന്നതില്‍ വരുന്ന കാലതാമസം, സ്ഥാപനത്തിന്റെ വലിപ്പം, ശമ്പളം നല്‍കാത്ത തൊഴിലാളികളുടെ എണ്ണം എന്നിവ കണക്കാക്കിയാണ് ശിക്ഷാ നടപടി. യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഡേറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍, അവയുടെ വലിപ്പം പരിഗണിക്കാതെ തന്നെ, കൃത്യസമയത്ത് ശമ്പളം നല്‍കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. ഫീല്‍ഡ്…

      Read More »
    • ‘അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും’: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

      ബിയജിംഗ്: അമേരിക്കന്‍ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ അമേരിക്ക അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ചൈന. ചൈനീസ് യുഎസ് നേതാക്കൾ തമ്മിലുള്ള ഫോൺ കോളിന് മുമ്പാണ് ഈ മുന്നറിയിപ്പുമായി ചൈന രംഗത്ത് എത്തിയത് എന്ന് ശ്രദ്ധേയമാണ്. “സ്പീക്കർ പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. അമേരിക്ക ഇതുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ചൈനീസ് പ്രതികരണം രൂക്ഷമായിരിക്കും. ഇതിന്‍റെ എല്ലാ അനന്തരഫലങ്ങളും യുഎസ് സഹിക്കേണ്ടിവരും” , ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. പെലോസിക്ക് ഓഗസ്റ്റിൽ തായ്‌വാൻ സന്ദർശിക്കുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബീജിംഗ് അമേരിക്കയ്‌ക്കെതിരെ ശക്തമായി തിരിച്ചടിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള ഫോൺ കോളിൽ ഇത് ചര്‍ച്ച വിഷയമാകുംഎ എന്നാണ് വിവരം. ചൈനീസ് യുഎസ് നേതാക്കളുടെ ഫോണ്‍ സംഭാഷണം ഈ ആഴ്ച ഉണ്ടാകും എന്നാണ് യുഎസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തായ്‌വാൻ, മനുഷ്യാവകാശം, സാങ്കേതികവിദ്യാ മേഖലയിലെ മത്സരം എന്നിവയുൾപ്പെടെയുള്ള…

      Read More »
    • ഇറാഖ് പാര്‍ലമെന്‍റ് കയ്യേറി ജനം; തടയാതെ സേന

      ബാഗ്ദാദ്: ഇറാഖ് പാര്‍ലമെന്‍റ് കയ്യേറി ജനം. ഷിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്‍റെ അനുയായികളാണ് കയ്യേറിയത്. അതീവ സുരക്ഷാ മേഖലയിലെ കയ്യേറ്റം സേന തടഞ്ഞില്ല. ഇറാന്‍ പിന്തുണയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെയാണ് പ്രതിഷേധം. തൊഴിലില്ലായ്മ രൂക്ഷമായ ഇറാഖില്‍ വിവിധ നഗരങ്ങളില്‍ ജനം തെരുവിലാണ്.

      Read More »
    • ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു നഗരമൊരുങ്ങുന്നു; ഡിസൈന്‍ പുറത്തുവിട്ട് എം.ബി.എസ്

      റിയാദ്: ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു വിസ്‍മയ നഗരമൊരുങ്ങുന്നു. റോഡുകൾ, കാറുകൾ, മലിനീകരണം എന്നിവയൊന്നുമില്ലാത്ത ഒരു നഗരം. നൂറ് ശതമാനം മാലിന്യ മുക്തമായ ഒരു ഭാവി നഗരം. ഇതുവരെയുള്ള എല്ലാ നഗര, പാർപ്പിട സങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന വിപ്ലവകരമായ നഗര പാർപ്പിട ഡിസൈനാണ് സൗദി അറേബ്യയുടെ സ്വപ്ന പദ്ധതി പ്രദേശമായ ‘നിയോമി’ൽ യാഥാർഥ്യമാകാൻ പോകുന്നത്. ‘ദ ലൈൻ’ എന്ന ഭാവി നഗരത്തിന്റെ ഡിസൈൻ തിങ്കളാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജിദ്ദയിൽ പുറത്തുവിട്ടു. സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം പദ്ധതി. അതിനുള്ളിൽ 200 മീറ്റർ വീതിയിൽ 170 കിലോമീറ്റർ നീളത്തിൽ കടൽനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ ലംബമായ (ഒറ്റ നേര്‍രേഖയിൽ) ആകൃതിയിലാണ് ദ ലൈൻ നഗര പാർപ്പിട പദ്ധതി ഒരുങ്ങുക. രണ്ട് പുറംഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും. 170 കിലോമീറ്റർ നീളത്തിൽ, 488 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന…

      Read More »
    • സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി

      റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 366 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ ചികിത്സയിൽ കഴിയുന്നവരിൽ 767 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 808,419 ആയി. ആകെ രോഗമുക്തരുടെ എണ്ണം 792,842 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,243 ആയി ഉയർന്നു. രാജ്യത്ത് നിലവിലുള്ള കൊവിഡ് രോഗ ബാധിതരിൽ 6,334 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 145 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,652 ആർ.ടി – പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് – 100, ജിദ്ദ – 51, ദമ്മാം – 34, മക്ക – 19, മദീന – 13, ത്വാഇഫ് – 11, അൽബാഹ – 10, അബ്ഹ – 10, ബുറൈദ – 8,…

      Read More »
    • വിമാനത്തിലെ ഭക്ഷണത്തിൽ പാതി വെന്ത പാമ്പിൻ തല

      തുര്‍ക്കി: പാമ്പിനെ എവിടെ കണ്ടാലും പേടിയും അറപ്പുമുളളവരുണ്ട്. അത്, കഴിക്കുന്ന ഭക്ഷണത്തിലാണെങ്കിലോ? അങ്ങനൊരു സംഭവം തുർക്കിയിൽ നിന്ന് ജർമനിയിലേക്കുളള വിമാനത്തിലുണ്ടായി. പച്ചക്കറികൾക്കിടയിൽ അധികം വേവാത്തൊരു പാന്പിൻ തല. അതാണ് ദൃശ്യങ്ങളിൽ. ഈ മാസം 21ന് അങ്കാറയിൽ നിന്ന് ഡസൽഡോഫിലേക്ക് പറന്ന സൺ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരന്‍റേതാണ് പരാതി. വിമാനക്കമ്പനി അന്വേഷണം തുടങ്ങി. വിമാനത്തിൽ ഭക്ഷണം വിളമ്പാൻ ഏൽപ്പിച്ച സ്ഥാപനത്തെ ഒഴിവാക്കി. സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ് കാറ്ററിങ് കമ്പനി. 280 ഡിഗ്രി സെൽഷ്യസിലാണ് വിമാനത്തിലേക്കുളള ഭക്ഷണം പാകം ചെയ്യുന്നത്. ദൃശ്യങ്ങളിൽ പാതിവെന്ത നിലയിലാണ് പാന്പിന്‍റെ തല. ഇത് പിന്നീട് ചേർത്ത് പ്രചരിപ്പിച്ചതാകാമെന്ന് കമ്പനി പറയുന്നു. അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും. ജീവനുളളതോ ഇല്ലാത്തതോ, വിമാനത്തിൽ പാമ്പിനെ കണ്ടെത്തുന്നത് ഇതാദ്യമായല്ല. ഫെബ്രുവരിയിൽ ക്വാലാലംപൂരിൽ നിന്നുള്ള എയർഏഷ്യ വിമാനം പാമ്പ് കയറിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയിരുന്നു.

      Read More »
    • സൗദി അറേബ്യയുടെ തെക്കൻ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

      റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, രിജാല്‍ അല്‍മാ, നമാസ്, തരീബ്, തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്ത്, അല്‍അംവാഹ്, ബല്ലസ്മര്‍, ഹൈമ, ബല്ലഹ്മര്‍ തുടങ്ങിയ പ്രദേശളിലെല്ലാം മഴ തുടരുന്നു. അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയതാണ്. അബഹയുടെ വടക്ക് ഭാഗത്ത് ബനീ മാലിക് ഗ്രാമത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ റശൂദ് അല്‍ഹാരിസി പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. تصوير جوي لسيول قرى بني مالك عسير شمال مدينة #ابها الأثنين 1443/12/26 الموافق 2022/7/26 لجودة عالية قناة التلقرام: https://t.co/n9HFQuTtUm pic.twitter.com/5BpFlFwgNy — رشود الحارثي (@rashud2) July 26, 2022  

      Read More »
    • ശൈഖ് അഹമ്മദ് കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രി

      കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി അമീറിന്റെ മകന്‍ ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നിയമിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. ശൈഖ് സബാഹ് അല്‍ ഖാലിദിന്റെ രാജി സ്വീകരിച്ച് 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചിട്ടുള്ളത്. കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് ആണ് അമീര്‍ നല്‍കിയ പ്രത്യേക ഭരണഘടനാ അധികാരപ്രകാരം പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. രാജ്യത്തെ 40-ാം മത്തെ സര്‍ക്കാരാണ് അല്‍ നവാഫിന്റെ നേതൃത്വത്തിലുള്ളത്.  

      Read More »
    • സൗദി അറേബ്യയിൽ അല്‍ ഖര്‍ജിൽ വാഹനാപകടം, പുതുപ്പാടി സ്വദേശി മരിച്ചു

      താമരശ്ശേരി: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ പുതുപ്പാടി സ്വദേശി മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ അബ്ദുല്‍ റഷീദ്(39) ആണ് മരിച്ചത്. സൗദിയിലെ അല്‍ ഖര്‍ജിലുണ്ടായ വാഹനാപകടത്തില്‍ അബ്ദുല്‍ റഷീദ് മരണപ്പെട്ടു എന്നാണ് തിങ്കളാഴ്ച അര്‍ധ രാത്രി ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം. എങ്ങനെയാണ് അപകടം സംഭവിച്ചത്, മയ്യത്ത് എപ്പോഴാണ് നാട്ടിലെത്തിക്കുക തുടങ്ങിയ വിവരങ്ങൾ ഇനി അറിയാനിരിക്കുന്നതേയുള്ള. പരേതനായ ബിച്ചോയിയുടെ മകനാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: ജംഷീന. രണ്ട് കുട്ടികളുണ്ട്.

      Read More »
    • അധികാരത്തിലെത്തിയാൽ ആദ്യനടപടി ചൈനക്കെതിരെ: ഋഷി സുനക്

      ലണ്ടന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഋഷി സുനക്. ആഭ്യന്തരസുരക്ഷയ്ക്കും ആഗോളസുരക്ഷയ്ക്കും ഏറ്റവുമധികം ഭീഷണിയായി നിലകൊള്ളുന്ന രാജ്യമാണ് ചൈന- അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിഷയത്തില്‍ ഋഷി സുനകിന് അയഞ്ഞ നിലപാടുള്ളതെന്ന രാഷ്ട്രീയ എതിരാളി ലിസ് ട്രസ്സിന്റെ ആരോപണത്തിന് പിന്നാലെയാണ് സുനകിന്റെ പ്രതികരണം. സംസ്‌കാരികമായും ഭാഷാപരമായും ചൈനീസ് സ്വാധീനമുളവാക്കുന്ന ബ്രിട്ടനിലെ മുപ്പതോളം കണ്‍ഫ്യൂഷസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും സുനക് പറഞ്ഞു. ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ നിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കുമെന്നും സുനക് ഉറപ്പു നല്‍കി. സൈബറിടങ്ങളിലെ ചൈനീസ് അധിനിവേശം തടയുന്നതിനായി ‘നാറ്റോ ശൈലി’യിലുള്ള അന്താരാഷ്ട്രസഹവര്‍ത്തിത്വം വികസിപ്പിക്കുമെന്നും സുനക് അറിയിച്ചു. രാജ്യത്തെ സുപ്രധാന സാങ്കേതികസ്ഥാപനങ്ങളിലുള്‍പ്പെടെ ചൈനയുടെ കൈവശപ്പെടുത്തലുകളെ കുറിച്ച് പരിശോധിച്ച ശേഷം വിലക്കുള്‍പ്പെടെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സുനക് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്റെ സാങ്കേതികവിദ്യ കവര്‍ന്നെടുക്കുകയും സര്‍വകലാശാലകളിലേക്ക് നുഴഞ്ഞുകയറുകയും വികസ്വരരാജ്യങ്ങളെ കടക്കെണിയില്‍ കുടുക്കുകയുമാണ് ചൈന ചെയ്തുപോരുന്നതെന്നും സുനക് ആരോപിച്ചു. സ്വന്തം പൗരരുടെ വരെ മനുഷ്യാവകാശലംഘനമാണ് ചൈന നടത്തുന്നതെന്നും സുനക്…

      Read More »
    Back to top button
    error: