World
-
അമേരിക്കയുടെ കടുത്ത നടപടിയില്‍ പുട്ടിന്റെ വിവാദ കാമുകിയും കുടുങ്ങി; യു.എസിലെ സ്വത്തുക്കള്‍ മരവിപ്പിച്ചു!
യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക സ്വീകരിച്ച കടുത്ത നടപടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്റെ വിവാദ കാമുകിയും കുടുങ്ങി. പുടിനുമായി ബന്ധപ്പെട്ട നിരവധി പ്രമുഖര്‍ക്കെതിരെ യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഏര്‍പ്പെടുത്തിയ ഉപരോധമാണ് പുടിന്റെ കാമുകിക്ക് വിനയായത്. ഒളിംപിക്‌സ് മെഡല്‍ നേടിയ പ്രമുഖ ജിംനാസ്റ്റിക്‌സ് താരവും റഷ്യന്‍ പാര്‍ലമെന്റ് അംഗവുമായ അലിന മാരതോവ്‌ന കബായെവയ്ക്ക് എതിരെയാണ് യു എസ് ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കയില്‍ സ്വത്തുക്കളുള്ള അലിനയുടെ യുഎസിലെ ആസ്തികള്‍ ഇതോടെ മരവിപ്പിക്കപ്പെട്ടു. ഇവരുമായി ഇടപഴകുന്നതില്‍നിന്നും സ്വന്തം പൗരന്‍മാരെ യുഎസ് വിലക്കുകയും ചെയ്തു. പുടിനുമായി ബന്ധമുള്ള നിരവധി റഷ്യന്‍ പ്രമുഖരും പുതുതായി പുറത്തിറക്കിയ ഉപരോധ പട്ടികയിലുണ്ട്. അമേരിക്കയില്‍ വമ്പന്‍ ബിസിനസുകളുള്ള, കോടീശ്വരന്‍മാരും പട്ടികയില്‍ പെടുന്നു. പുടിന്‍ ഭരണകൂടത്തിനു വേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റഷ്യയിലെ വമ്പന്‍ മാധ്യമസ്ഥാപനത്തിന്റെ മേധാവിയാണ് അലിന. യുക്രൈന്‍ അധിനിവേശത്തില്‍ പുടിന് അനുകൂലമായ കാമ്പെയിനുകള്‍ നടത്തുന്ന മാധ്യമ സ്ഥാപനമാണ് ഇവരുടെ ചുമതലയിലുള്ള നാഷനല്‍ മീഡിയ ഗ്രൂപ്പ്. രണ്ടു മാസം മുമ്പേ ്രബിട്ടനും…
Read More » -
ക്ലിക്ക് ആന്റ് ഡ്രൈവ് സൗകര്യവുമായി ആര്‍ടിഎ; ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ ലളിതമാക്കി
ദുബൈ: ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതവും സൗകര്യപ്രദവുമാക്കി റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയുടെ നൂതന പദ്ധതികള്‍. ക്ലിക്ക് ആന്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ണമായി ഡിജിറ്റല്‍വത്കരിക്കുകയാണ്. ഒപ്പം ഓരോ ഉപഭോക്താവിന്റെയും അടുത്തെത്തി കാഴ്ച പരിശോധന നടത്തുന്ന മൊബൈല്‍ ഐ സൈറ്റ് ടെസ്റ്റിങ് സംവിധാനത്തിനും തുടക്കമായിട്ടുണ്ട്. ദുബൈയിലെ ഡൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് സംവിധാനങ്ങള്‍ ഡിജിറ്റല്‍, സ്‍മാര്‍ട്ട് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികളുടെ 92 ശതമാനം ഡിജിറ്റല്‍വത്കരണം നടപ്പാക്കുന്ന പദ്ധതിയാണിത്. സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയത്തില്‍ 75 ശതമാനം കുറവ് വരും. നിലവിലുള്ള 20 മിനിറ്റില്‍ നിന്ന് അഞ്ച് മിനിറ്റിലേക്ക് സേവനങ്ങളുടെ സമയ പരിധി എത്തിക്കുകയാണ് ലക്ഷ്യം. നേരത്തെ 12…
Read More » -
സവാഹിരിയുടെ പിന്‍ഗാമി: ബിന്‍ ലാദന്റെ മുന്‍ സുരക്ഷാത്തലവന്‍ സെയിഫ് അല്‍ അദല്‍
ന്യൂയോര്‍ക്ക്: അയ്മാന്‍ അല്‍ സവാഹിരി വധത്തിനു പിന്നാലെ പിന്‍ഗാമി ആരാകുമെന്ന ചോദ്യം സജീവം. ഈജിപ്ഷ്യന്‍ സൈനിക ഓഫീസറായിരുന്ന സെയിഫ് അല്‍ അദല്‍ അല്‍ക്വയിദയുടെ പുതിയ മേധാവിയായി എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇയാള്‍ തലവനാകാന്‍ സാധ്യതയുണ്ടെന്നാണു വാഷിങ്ടണിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്. അല്‍ ക്വയിദയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ആദല്‍, 1980-കളിലാണ് ഭീകരപ്രവര്‍ത്തനത്തിലേക്കു കടന്നത്. മക്തബ് അല്‍ ഖിദ്മത് എന്ന സംഘടനയായിരുന്നു ആദ്യ തട്ടകം. പിന്നീട് ഒസാമ ബിന്‍ ലാദന്റെ സുരക്ഷാത്തലവനായി. യു.എസ്. നേതാക്കളെ വധിക്കാനും ദേശീയപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കാനും ഗൂഢാലോചന നടത്തിയതിന് 2001-ല്‍ അമേരിക്ക ഇയാളെ ”മോസ്റ്റ് വാണ്ടഡ്” പട്ടികയില്‍ ഉള്‍പ്പെടുത്തി. അദലിന്റെ തലയ്ക്കിട്ടിരിക്കുന്ന വില ഇപ്പോള്‍ ഒരു കോടി ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്. സൊമാലിയയിലെ മൊഗാദിഷുവില്‍ അമേരിക്കന്‍ ഹെലിക്കോപ്റ്ററുകള്‍ പതിയിരുന്നാക്രമിക്കുന്നതിനു മേല്‍നോട്ടം വഹിച്ച അദലിനെ 1993 മുതല്‍ യു.എസ്. സേന തെരയുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 18 അമേരിക്കക്കാരുടെ മരണത്തിനിടയാക്കിയ കുപ്രസിദ്ധമായ സൊമാലിയന്‍ സംഭവം ”ബ്ലാക് ഹോക് ഡൗണ്‍” എന്നാണറിയപ്പെടുന്നത്. ബിന്‍…
Read More » -
പാകിസ്താനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് കോര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ 6 സേനാ ഉന്നതര്‍ മരിച്ചു
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് കോര്‍ കമാന്‍ഡര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ക്വറ്റ കോര്‍റിന്റെ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ സര്‍ഫ്രാസ് അലി ഉള്‍പ്പെടെ ആറുപേരാണ് ദുരന്തത്തില്‍ മരിച്ചത്. ബ്രിഗേഡിയര്‍ അംജദ് ഹനീഫ്, മേജര്‍ സെയ്ദ്, മേജര്‍ തല്‍ഹ, നായിക് മുദാസിര്‍ എന്നിവരാണ് അലിയോടൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റര്‍ ബലൂചിസ്താനില്‍ തിങ്കളാഴ്ച രാത്രി തകര്‍ന്നുവീഴുകയായിരുന്നു. പ്രളയബാധിത മേഖലയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്താന്‍ പുറപ്പെട്ടതായിരുന്നു ജനറല്‍ സര്‍ഫ്രാസും സംഘവും. ലാസ്‌ബെല ജില്ലയിലെ ഹെലിപ്പാഡില്‍നിന്ന് പറന്നുയര്‍ന്നതിനു പിന്നാലെ ഹെലികോപ്റ്ററിന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വിന്‍ദാറിനും സാസാ പന്നുവിനും ഇടയിലായി തകര്‍ന്നു വീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി. ബലൂച് വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാകാമെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രദേശത്ത് സേനാദൗത്യങ്ങള്‍ക്കു നേതൃത്വം നല്‍കുകയും തെക്കന്‍ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി സംരക്ഷിക്കുകയും ചെയ്യുന്ന ഉയര്‍ന്ന റാങ്കിലുള്ള…
Read More » -
ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച് തായ്‌വാനില്‍ കാല് കുത്തി യുഎസ് പ്രതിനിധി സംഘം, ചൈനീസ് പോര്‍ വിമാനങ്ങള്‍ തായ് വാന്‍ കടലിടുക്കിലേക്ക്
ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച് തായ്‌വാനില്‍ കാല് കുത്തി യുഎസ് പ്രതിനിധി സംഘം. യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയും സംഘവും ചൈനീസ് നിയന്ത്രണത്തിലുള്ള തായ്‌വാനില്‍ എത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം രൂക്ഷമാക്കിയിരിക്കുകയാണ്. തായ്‌വാന്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നും അമേരിക്കന്‍ നടപടി കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഉയര്‍ന്ന റാങ്കിലുള്ള ഒരു അമേരിക്കല്‍ പ്രതിനിധി തായ് വാനില്‍ എത്തുന്നത്. ഷിയാമെന്‍ പ്രദേശത്തിന് ചുറ്റുമുള്ള കിഴക്കന്‍ തീരത്തിന്റെ വ്യോമപാത ചൈന അടച്ചൂപൂട്ടിയിരിക്കെയാണ് നാന്‍സി പെലോസിയുടെ വിമാനം തായ് പേയില്‍ ഇറങ്ങിയത്. ചൈനീസ് പോര്‍ വിമാനങ്ങള്‍ തായ് വാന്‍ കടലിടുക്കിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശത്തിന് തൊട്ടുപിന്നാലെ പ്രതികരണവുമായി നാന്‍സി പെലോസി രംഗത്തെത്തി. ‘ഞങ്ങളുടെ പ്രതിനിധി സംഘത്തിന്റെ തായ്‌വാന്‍ സന്ദര്‍ശനം തായ് വാന്റെ ജനാധിപത്യത്തോടുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണയും ആദരവുമാണ്. ഈ സന്ദര്‍ശനം ചൈനീസ്-യുഎസ് ധാരണകളെ ഒരു തരത്തിലും ലംഘിക്കുന്നില്ല’ 1979ലെ തായ്…
Read More » -
തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുടെ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ചുവെന്നു അമേരിക്ക
തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുടെ നേതാവ് അയ്മൻ അൽ സവാഹിരിയെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡ്രോൺ ആക്രമണത്തിലൂടെയാണ് അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ വധിച്ചതെന്നും അമേരിക്ക അറിയിച്ചു. അമേരിക്കയുടെ നടപടിയെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. സൗദി പൗരന്മാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും മതങ്ങളിലും പെട്ട ആയിരക്കണക്കിന് നിരപരാധികളെയാണ് അയ്മൻ അൽ സവാഹിരി കൊന്നൊടുക്കിയത്. യുഎസിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും ഹീനമായ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും…
Read More » -
”രാജിവച്ച് കയറിച്ചെല്ലാന്‍ എനിക്കു വീടില്ല, വെറുതേ അലറിവിളിച്ച് സമയം കളയാതെ തീയിട്ട വീട് പുനര്‍നിര്‍മിച്ച് നല്‍കൂ…” പ്രക്ഷോഭകരോട് ലങ്കന്‍ പ്രധാനമന്ത്രി
കൊളംബോ: തനിക്കെതിരേ പ്രക്ഷോഭം ശക്തമാക്കുന്നവരോട് വൈകാരിക അഭ്യര്‍ഥനയുമായി ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. താന്‍ വീട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് സമയം കളയുന്നതു വെറുതേയാണെന്നും അതിനു പകരം, അഗ്‌നിക്കിരയാക്കിയ തന്റെ വസതി പുനര്‍നിര്‍മിച്ചു നല്‍കുകയാണു പ്രക്ഷോഭകര്‍ ചെയ്യേണ്ടതെന്നും വിക്രമസിംഗെ പറഞ്ഞു. രാജിവച്ച് കയറിച്ചെല്ലാന്‍ തനിക്കിപ്പോള്‍ ഒരു വീടില്ലെന്നു വിക്രമസിംഗെ പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കേ, കഴിഞ്ഞമാസം ഒന്‍പതിനു പ്രക്ഷോഭകര്‍ തന്റെ വസതിക്കു തീയിട്ടതു സൂചിപ്പിച്ചായിരുന്നു വിക്രമസിംഗെയുടെ പ്രതികരണം. വിക്രമസിംഗെയ്ക്കു മുമ്പ് പ്രസിഡന്റായിരുന്ന ഗോട്ടബയ രാജപക്സെയുടെ രാജിയാവശ്യപ്പെട്ട് ”ഗോട്ടബയ ഗോ ഹോം” എന്ന മുദ്രാവാക്യമായിരുന്നു പ്രക്ഷോഭകര്‍ മുന്നോട്ടുവച്ചത്. അതേ മാതൃകയില്‍ വിക്രമസിംഗെയ്ക്കെതിരേയും പ്രക്ഷോഭം ശക്തമാക്കുമെന്ന ഭീഷണിക്കിടയിലാണ് പ്രക്ഷോഭകര്‍ക്കെതിരേ റനില്‍ വിക്രമസിംഗെ രംഗത്തെത്തിയത്. പ്രക്ഷോഭകര്‍ ഒന്നുകില്‍ രാജ്യം പുനര്‍നിര്‍മിക്കണം, അല്ലെങ്കില്‍ തന്റെ വസതി പുനര്‍നിര്‍മിച്ചു തരണം. സാമ്പത്തികപ്രതിസന്ധിയില്‍നിന്നു കരകയറാന്‍ രാജ്യാന്തര നാണയനിധി(ഐ.എം.എഫ്)യുമായി നടന്നുവന്ന ചര്‍ച്ചകള്‍ െവെകിയതു രാജ്യത്തെ സംഘര്‍ഷാവസ്ഥ മൂലമാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. രാജ്യത്തെ സാമ്പത്തികപ്രതിസന്ധിക്കു മുന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ പഴിക്കുന്നതില്‍ കാര്യമില്ലെന്നും വിക്രമസിംഗെ പറഞ്ഞു. ലങ്ക നേരിടുന്ന…
Read More » -
ദുബായിൽ തുണി സഞ്ചിക്ക് ഡിമാന്റ്; പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞു
ദുബായ്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു കടുത്ത നിയന്ത്രണമേർപ്പെടുത്തിയതോടെ ഉപയോഗത്തിൽ 40 ശതമാനത്തിലേറെ കുറവ്. എല്ലായിനം പ്ലാസ്റ്റിക് ബാഗുകളുടെയും ഉപയോഗം കുറയുകയും ചണ, തുണി സഞ്ചികളുടെ ഉപയോഗം കൂടുകയും ചെയ്തു. ദുബായിൽ കഴിഞ്ഞ മാസം ഒന്നുമുതൽ കടകളിൽ നിന്നു പ്ലാസ്റ്റിക് കവർ കിട്ടണമെങ്കിൽ 25 ഫിൽസ് നൽകണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2 വർഷത്തിനകം പൂർണനിരോധനം ഏർപ്പെടുത്തും. അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ പരിസ്ഥിതി സൌഹൃദ പേപ്പർ, ചണം, തുണി തുടങ്ങിയവകൊണ്ടുള്ള ബാഗുകളാണ് ഉപയോഗിക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന കപ്പുകൾ, പ്ലാസ്റ്റിക് കത്തി, സ്പൂൺ തുടങ്ങി 16 തരം ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിന്റെ ആദ്യഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പ്ലാസ്റ്റിക്കിനെതിരെ സ്കൂളുകളിലും സർവകലാശാലകളിലും ബോധവൽക്കരണം ആരംഭിക്കും. പ്ലാസ്റ്റിക് ബാഗുകളും മറ്റും ഉള്ളിലെത്തി 300 ഒട്ടകങ്ങൾ ചത്തതായാണു റിപ്പോർട്ട്. കോവിഡ് സാഹചര്യത്തിൽ മാസ്കുകളും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
Read More » -
കോവിഡ് ചതിച്ചു; ദിവസം 4000 പേര്‍ എച്ച്‌ഐവി ബാധിതരാകുന്നു; ഞെട്ടിക്കുന്ന കണക്കുമായി സഹായമഭ്യര്‍ഥിച്ച് യു.എന്‍.
കോവിഡ് പ്രതിസന്ധിയില്‍ എച്ച്ഐവിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞെന്നും ഒരു ദിവസം ലോകത്ത് 4,000 പേരെ എച്ച്‌ഐവി ബാധിക്കുന്നതായും ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ എച്ച്‌ഐവി/എയ്ഡ്സ് പദ്ധതിയുടെ ഭാഗമായ ഗ്ലോബല്‍ എച്ച്‌ഐവി റെസ്‌പോണ്‍സ് എന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഉണ്ടായ പ്രതിസന്ധിയില്‍ എച്ച്ഐവിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞുവെന്നും തല്‍ഫലമായി ദശലക്ഷക്കണക്കിന് ജീവനുകള്‍ അപകടത്തിലായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി വാര്‍ഷിക എച്ച്‌ഐവി അണുബാധകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. Progress in the reduction of new HIV infections is slowing & every day 4,000 people become infected around the world.@UNAIDS urges countries to increase investment in HIV prevention & access to treatment. https://t.co/R1y9tXnOEV pic.twitter.com/T8tkiN4bBE — United Nations (@UN) July 31, 2022…
Read More » -
യു.എ.ഇയിൽ ഇന്ധന നിരക്കുകൾ ഗണ്യമായി കുറച്ചു
അബുദാബി: യു.എ.ഇയിൽ ഇന്ധന നിരക്കുകൾ കുറച്ചതായി എമിറേറ്റ്‌സ് ജനറൽ പെട്രോളിയം കോർപറേഷൻ അറിയിച്ചു. പുതിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. സൂപ്പർ 98 ഇനത്തിൽ പെട്ട പെട്രോൾ വില ലിറ്ററിന് 4.03 ദിർഹം ആയാണ് കുറച്ചിരിക്കുന്നത്. ജൂലൈ മാസത്തെ അപേക്ഷിച്ച് സൂപ്പർ 98 പെട്രോൾ വിലയിൽ 60 ഫിൽസിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. സ്‌പെഷ്യൽ 95 ഇനത്തിൽ പെട്ട പെട്രോളിന്റെ വില ലിറ്ററിന് 4.52 ദിർഹത്തിൽ നിന്ന് 3.92 ദിർഹം ആയി കുറച്ചിട്ടുണ്ട്. സ്‌പെഷ്യൽ 95 പെട്രോളിന്റെ വിലയിലും 60 ഫിൽസിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇ-പ്ലസ് പെട്രോൾ വില ലിറ്ററിന് 3.84 ദിർഹം ആയി കുറച്ചു. കഴിഞ്ഞ മാസം ഇ-പ്ലസ് പെട്രോൾ വില ലിറ്ററിന് 4.44 ദിർഹം ആയിരുന്നു. ഡീസൽ വില ലിറ്ററിന് 62 ഫിൽസ് തോതിൽ കുറച്ചിട്ടുണ്ട്. ഡീസൽ വില 4.76 ദിർഹത്തിൽ നിന്ന് 4.14 ദിർഹം ആയാണ് കുറച്ചിരിക്കുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലക്ക്…
Read More »