World
-
ഷാജി പുൽപ്പള്ളി കോമൺവെൽത്ത് ഗെയിംസിൽ ഫീൽഡ് വോളണ്ടിയർ
പുൽപ്പള്ളിയിലെ കബനിഗിരി പൂഴിപ്പുറത്ത് ഷാജി കോമൺവെൽത്ത് ഗെയിംസിൽ വയനാടൻ സാന്നിധ്യമാവുന്നു. ഗെയിംസിൽ ഫീൽഡ് വോളണ്ടിയറാകാൻ അപേക്ഷിച്ച യു.കെ മലയാളിയായ ഷാജി ബാസ്കറ്റ് ബോൾ കളത്തിൽ സേവനത്തിന് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. കേരള സംസ്ഥാന ബാസ്ക്കറ്റ് ബോൾ ടീം അംഗമായിരുന്നു ഷാജി. കേരള പൊലീസിന് വേണ്ടി കളിച്ചിട്ടുണ്ട്. 1986-’89 ൽ തൃശൂർ കേരളവർമ്മ കോളജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോൾ ടീം അംഗമായിരുന്നു. 1989ൽ ജൂനിയർ നാഷണലിൽ കേരളത്തിന്റെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. കളിയിലെ മികവാണ് 1990 ൽ ഷാജിയെ കേരള പോലീസിൽ എത്തിച്ചത്. അങ്ങനെ പത്തു വർഷം പോലീസിനു വേണ്ടി കളിച്ചു. ഫെഡറഷൻ കപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. 2006 മുതൽ യു. കെ യിലാണ് 53കാരനായ ഷാജിയുടെ കർമ്മപദം. കബനിഗിരി പൂഴിപ്പുറത്ത് വർക്കി- ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഷാജി. കോഴിക്കോട് കുറ്റ്യാടി ചെമ്പനോട സ്വദേശിയായ തേരകത്ത് ജെസ്സി (ബർമിംഗ്ഹാം ചെസ്റ്റ് ക്ലിനിക് നേഴ്സ്) യാണ് ഭാര്യ. നേഴ്സിങ് വിദ്യാർത്ഥികളായ എയ്ഞ്ചലിനും…
Read More » -
ആതിര പ്രീതാറാണി മലയാളിക്ക് അഭിമാനമാകുമോ…? കൽപന ചൗളയുടെ പിൻഗാമിയായി ബഹിരാകാശ യാത്ര നടത്തുന്ന ഇന്ത്യൻ വനിതയാകുമോ ആതിര…?
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ബഹിരാകാശയാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തവരിൽ മലയാളിയായ ആതിര പ്രീതാറാണിയും. വിജയിച്ചാൽ ബഹിരാകാശസഞ്ചാരം നടത്തിയ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയും ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയുമാകും ആതിര. നാസയുടെ സഹായത്തോടെ ‘പ്രോജക്ട് പോസ്സം’ എന്ന പരിശീലന പരിപാടിയിലൂടെയാണ് തിരുവനന്തപുരം പേയാട് സ്വദേശിനി ആതിര സ്വന്തം സ്വപ്നം കയ്യെത്തി പിടിക്കുന്നത്. ഫ്ലോറിഡയിലെ പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിര ഇപ്പോൾ. കാനഡയിൽ സ്ഥിരതാമസമാക്കിയ ആതിര ‘എക്‌സോ ജിയോ എയ്‌റോസ്‌പേസ്’ എന്ന കമ്പനിയുടെ സി.ഇ.ഒയും പ്രസിഡന്റുമാണ്. കളിപ്പാട്ടങ്ങൾ മുതൽ യുദ്ധവിമാനങ്ങൾ വരെ ആറാമത്തെ വയസ്സിൽ, എയർപോർട്ട് ജീവനക്കാരനായ അച്ഛൻ കൊണ്ടുവന്ന കളിപ്പാട്ട വിമാനത്തോടുള്ള ആതിരയുടെ ആകർഷണം അവളെ ആകാശത്തിന്റെ പ്രിയങ്കരിയാക്കി. 2013 മുതൽ അമച്വർ അസ്‌ട്രോണേഴ്‌സ് ഓർഗനൈസേഷനിൽ (ആസ്‌ട്രോ) സജീവമാണ്. ‘ആസ്‌ട്രോ’യിലാണ് തൻ്റെ സുഹൃത്തും പിന്നീട് ജീവിത പങ്കാളിയുമായ ഗോകുൽ ദാസ് ബാലചന്ദ്രനെ ആതിര പ്രീതാറാണി കണ്ടുമുട്ടുന്നത്.…
Read More » -
സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മരണങ്ങളില്ല, 177 പുതിയ കേസുകള്‍
റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിച്ച് മരണമില്ലാത്ത ഒരു ദിനം കൂടി. 24 മണിക്കൂറിനിടെ രാജ്യത്ത് എവിടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതെസമയം പുതുതായി 177 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 303 പേര്‍ സുഖംപ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 810,760 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,004 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,257 ആയി. രോഗബാധിതരില്‍ 4,499 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 112 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 10,149 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 49, ജിദ്ദ 31, ദമ്മാം 15, മദീന 9, മക്ക 7, ത്വാഇഫ് 6, അല്‍ബാഹ 6, ജിസാന്‍ 4, ബുറൈദ 3, അബ്ഹ 3, നജ്‌റാന്‍ 3, ഖോബാര്‍ 3, ഹുഫൂഫ് 3, ബല്‍ജുറൈഷ് 3, തബൂക്ക്…
Read More » -
ശ്രീലങ്കയുടെ പിന്നാലെ പാകിസ്താന്‍; സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക്, വരാനിരിക്കുന്നത് ഏറ്റവും മോശംദിനങ്ങളെന്ന് പാക് മന്ത്രി
കറാച്ചി: പാകിസ്താനിൽ വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി മിഫ്താഹ് ഇസ്മായിൽ. അടുത്ത മൂന്ന് മാസം സർക്കാർ ഇറക്കുമതി നിയന്ത്രണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താൻ സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു മന്ത്രി പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയത്. മുൻ സർക്കാരിന്റെ കാലത്തെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പേരിൽ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് കഷ്ടപ്പെടുകയാണ്. നേരത്തെ ഉണ്ടായിരുന്ന പാക്സിതാൻ മുസ്ലിം ലീഗ് -നവാസ് സർക്കാരിന്റെ കാലത്ത് 1,600 ബില്യൺ ഡോളറായിരുന്നു രാജ്യത്തിന്റെ ധനക്കമ്മി. കഴിഞ്ഞ നാല് വർഷം ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്രീക് – ഇ – ഇൻസാഫ് ഭരണകാലത്ത് ഇത് 3,500 ലേക്ക് കുതിച്ചതായി പാക് ധനമന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഈ നിലയിൽ ഒരു രാജ്യത്തിനും വളരാനും സ്ഥിരത കൈവരിക്കാനും സാധിക്കില്ല. അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതിയിൽ യാതൊരു വർധനവും ഞാൻ അനുവദിക്കുകയില്ല. വ്യക്തമായൊരു പോളിസിയുമായി ഞങ്ങൾ വരും. എനിക്ക് മനസ്സിലാകും, ഇത് വളർച്ചയെ…
Read More » -
യു.എസ്. കോണ്‍ഗ്രസ് അംഗം ഉള്‍പ്പെടെ നാലുപേര്‍ കാറപകടത്തില്‍ മരിച്ചു
ഇന്ത്യാന: ഇന്ത്യാനയില്‍നിന്നുള്ള യു.എസ്. കോണ്‍ഗ്രസ് അംഗം (റിപ്പബ്ലിക്കന്‍) ജാക്കി വലോര്‍സ്‌കി (58) ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചതായി എല്‍ക്കാര്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. എസ്.യു.വിയില്‍ സഞ്ചരിച്ചിരുന്ന ജാക്കിയും ഇവരുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എമ തോംസണ്‍ (28), ഡിസ്ട്രിക്ട് ഡയറക്ടര്‍ സാഖറി പോര്‍ട്ട്‌സ് (27), എന്നിവരും കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവര്‍ എഡിത്ത് (56) എന്നീ നാലുപേരാണ് അപകടത്തില്‍ മരിച്ചത്. നപ്പാനി എസ്.ആര്‍. 19 സൗത്ത് ബൗണ്ടിലൂടെ സഞ്ചരിച്ചിരുന്ന ജാക്കിയുടെ എസ്.യു.വിയില്‍ നോര്‍ത്ത് ബൗണ്ടില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു എസ്.യു.വിയുമായി ഇടിക്കുകയായിരുന്നു. 2013 ലാണ് ഇവര്‍ ആദ്യമായി ഇന്ത്യാന സെക്കന്റ് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യു.എസ്. കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2005 മുതല്‍ 2010 വരെ ഇന്ത്യാന ഹൗസ് പ്രതിനിധിയുമായിരുന്നു. ഇവരുടെ ആകസ്മിക വിയോഗത്തില്‍ കെവിന്‍ മക്കാര്‍ത്തി, യു.എസ്. ഹൗസ് സ്പീക്കര്‍ ആന്‍ഡി പെലോസി എന്നിവര്‍ അഗാധദുഃഖം രേഖപ്പെടുത്തി. പ്രസിഡന്റ് ബൈഡനും ജില്‍ ബൈഡനും ഇവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഇവരുടെ ബഹുമാനാര്‍ത്ഥം വൈറ്റ് ഹൗസിലെ…
Read More » -
ഗാസയില്‍ വ്യോമാക്രമണം: ഭീകര സംഘടനാ നേതാവും ആറു വയസുകാരി ബാലികയും ഉള്‍പ്പടെ ഏഴു പേര്‍ കൊല്ലപ്പെട്ടു
ഗാസാസിറ്റി: പലസ്തീനിലെ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകര സംഘടനാ നേതാവും ആറു വയസുകാരി ബാലികയും ഉള്‍പ്പടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. 44 പേര്‍ക്കു പരുക്കേറ്റു. ഭീകരസംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ കമാന്‍ഡര്‍ തേസര്‍ അല്‍ ജബാരിയടക്കമുള്ളവരാണ് മരിച്ചത്. മധ്യ റിമാല്‍ മേഖലയിലെ അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലായിരുന്നു ആക്രമണം. ഗാസയുടെ ഒന്നിലധികം ഭാഗങ്ങളില്‍ ആക്രമണമുണ്ടായതായാണ് പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍, ഒരിടത്തു മാത്രമേ ആക്രമണം നടത്തിയുള്ളൂവെന്ന് ഇസ്രയേല്‍ െസെന്യം വിശദമാക്കി. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിലെ ജനനില്‍നിന്ന് ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന നേതാവ് ബാസം അല്‍ സാദിയെ അറസ്റ്റ് ചെയ്തതോടെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഗാസയിലെക്കുള്ള രണ്ടു ബോഡര്‍ പോസ്റ്റുകള്‍ ഇസ്രയേല്‍ അടച്ചത് സംഘര്‍ഷം വര്‍ധിപ്പിച്ചു.
Read More » -
വി.പി.എൻ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ കാണുന്നവർ സൂക്ഷിക്കുക, നിങ്ങൾ കുടുങ്ങും
യു.എ.ഇയിലും ഗൾഫ് രാജ്യങ്ങളിലും വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ (വി.പി.എൻ) ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന. ഈ രാജ്യങ്ങളിൽ നിയന്ത്രണമുള്ള ഡേറ്റിങ്ങ്, ചൂതാട്ട, അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിനും വിഡിയോ–ഓഡിയോ കോളിങ് ആപ്പുകൾ ഉപയോഗിക്കുന്നതിനുമാണ് വലിയൊരു വിഭാഗം വി.പി.എൻ ഉപയോഗിക്കുന്നത്. എന്നാൽ, വി.പി.എൻ ദുരുപയോഗം ചെയ്താൽ യുഎഇയിൽ ശക്തമായ ശിക്ഷയുമുണ്ട്. വി.പി.എൻ ഉപയോഗിച്ച് ഐപി അഡ്രസ് മറച്ചുവച്ച് യുഎഇ സർക്കാർ നിരോധിച്ച ഓഡിയോ–വിഡിയോ ആപ്പുകളും ചൂതാട്ട- അശ്ലീല വെബ്സൈറ്റുകളും സന്ദർശിക്കുന്നത് നിയമവിരുദ്ധമാണ്. യുഎഇ സൈബർ നിയമം ആർട്ടിക്കിൾ 10 പ്രകാരം വി.പി.എൻ ദുരുപയോഗം ചെയ്താൽ ജയിൽ ശിക്ഷയും 500,000 ദിർഹം മുതൽ രണ്ടു ദശലക്ഷം ദിർഹം വരെ പിഴയും ലഭിച്ചേക്കും. ഗൾഫിൽ വി.പി.എൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മുൻവർഷത്തെ ഇതേ സമയത്തേക്കാൾ 36ശതമാനം വർധനവുണ്ടായെന്ന് നോർഡ് സെക്യൂരിറ്റി ഡാറ്റ പറയുന്നു. നിരോധിത വെബ്സൈറ്റുകൾ ഉപയോഗിക്കാനാണ് കൂടുതൽ പേരും വി.പി.എൻ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളിൽ നല്ലൊരു ശതമാനം…
Read More » -
തീപ്പൊരി വിതറി യു.എസ്. പോയി; സൈനികാഭ്യാസമെന്ന പേരില്‍ തായ്‌വാനെ വളഞ്ഞ് ചൈന, മുട്ടുമടക്കില്ലെന്ന് തായ്‌വാനും: വരുന്നത് യുദ്ധകാലമോ?
തായ്പേയ്: ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് നടത്തിയ വിവാദ സന്ദര്‍ശനത്തിനുശേഷം യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍നിന്നു മടങ്ങിയതിനു പിന്നാലെ ചൈന-തായ്‌വാന്‍ തര്‍ക്കം രൂക്ഷമായി. സൈനികാഭ്യാസമെന്ന പേരില്‍ ചൈനീസ് സൈന്യം തായ്‌വാനെ വളഞ്ഞുകഴിഞ്ഞു. തായ്വാന്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നു പ്രസിഡന്റ് ത്സായ് ഇങ് വെനും പ്രഖ്യാപിച്ചു. ഇതോടെ റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ മറ്റൊരു പതിപ്പായി ഇരുരാജ്യങ്ങളുടെയും തര്‍ക്കം മാറുമോ എന്ന ആശങ്കയിലാണ് ലോകം. ചൈനീസ് സൈന്യം തായ്വാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ഉപഗ്രഹചിത്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. തായ്വാന്‍ തീരത്തിന് 20 കിലോമീറ്റര്‍ ചുറ്റളവിലാണു ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനം. രാജ്യാന്തരനിയമങ്ങളെ വെല്ലുവിളിച്ചുള്ള ചൈനീസ് നീക്കം തങ്ങളുടെ പ്രധാന തുറമുഖങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടാണെന്നു തായ്വാന്‍ ആരോപിച്ചു. സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്നും ഉചിതമായ സമയത്ത് വേണ്ടപോലെ പ്രതികരിക്കുമെന്നും തായ്വാന്‍ പ്രതിരോധവകുപ്പ് വ്യക്തമാക്കി. ചൈനീസ് സൈനികാഭ്യാസം ശനിയാഴ്ചവരെ തുടരും. തായ്വാനു ചുറ്റുമുള്ള ആറു കേന്ദ്രങ്ങളിലാണു ചൈന സൈനികാഭ്യാസം നടത്തുന്നത്. ഈ മേഖലകളില്‍ ചൈന കടല്‍-വ്യോമയാത്രകള്‍ തടഞ്ഞിട്ടുണ്ട്. മറ്റുരാജ്യങ്ങളില്‍നിന്നു തായ്വാനെ ഒറ്റപ്പെടുത്താനാണു ചൈനയുടെ…
Read More » -
യുഎഇയില്‍ 1,009 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ മരണങ്ങളില്ല
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,009 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 989 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 2,35,936 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,94,693 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,73,711 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,335 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,647 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read More » -
വിമാന ടിക്കറ്റ് നിരക്ക് കുറയും, ഇന്ത്യ 116 രാജ്യങ്ങളുമായി കരാറില്‍ ഒപ്പുവെച്ചു. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവും യാത്രാ നിരക്കു കുറയാൻ കാരണമാകും
പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്നുനില്‍ക്കുന്ന രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് 116 വിദേശ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറില്‍ ഒപ്പിട്ടതായി കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ് അറിയിച്ചു. ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായാണ് കരാറില്‍ ഒപ്പുവെച്ചത്. കരാറില്‍ ഒപ്പുവെച്ചതോടെ, വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സാധിക്കും. മെട്രോ നഗരങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് അനുമതി . ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് അവിടെ തന്നെ തിരിച്ചിറങ്ങുന്ന തരത്തിലുള്ള പോയിന്റ് ഓഫ് കോള്‍ അനുവദിച്ചിട്ടുള്ള വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്നതിനാണ് അനുമതി നല്‍കുക. അതേസമയം നോണ്‍ മെട്രോ എയര്‍പോര്‍ട്ടുകളില്‍ നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല. സര്‍വീസുകള്‍ വര്‍ധിക്കുന്നതോടെ, നിരക്ക് കുറയും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സീറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വിമാന കമ്പനികള്‍ തമ്മില്‍ മത്സരം മുറുകും.…
Read More »