World
-
ദുബൈ ഡ്രാഗണ്‍ മാര്‍ട്ടില്‍ തീപിടിത്തം
ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ സിറ്റി ഏരിയയിലെ ഡ്രാഗണ്‍ മാര്‍ട്ടില്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തെ കുറിച്ച് ഉച്ചയ്ക്ക് 4:57ന് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ച ഉടന്‍ റാഷിദിയ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി. പത്ത് മിനിറ്റിനുള്ളില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഗാര്‍ബേജിലും മൂന്ന് കാറിലുമാണ് ആദ്യം തീപടര്‍ന്നത്. പിന്നീട് കെട്ടിടത്തിന്റെ ഭിത്തിയിലേക്ക് തീ പടരുകയായിരുന്നു. വൈകുന്നേരം 5.17ന് തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ സ്ഥലം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read More » -
കുവൈത്തില്‍ ശക്തമായ പരിശോധന തുടരുന്നു; 1220 നിയമലംഘനങ്ങള്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഖൈത്താനില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ 1,220 നിയമലംഘങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് വിവിധ സ്ഥലങ്ങളില്‍ ഒരേ സമയമായിരുന്നു പരിശോധന. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍സ് ആന്റ് ട്രാഫിക് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സയേഹ്, ആഭ്യന്തര മന്ത്രാലയത്തിലെ ടെക്നിക്കല്‍ എക്സാമിനേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മിശ്ആല്‍ അല്‍ സുവൈജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുമായി വാഹനം ഓടിക്കല്‍, കാലാവധി കഴിഞ്ഞ വാഹന രേഖകള്‍, വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് നിയമ ലംഘനങ്ങള്‍, വാഹനങ്ങളിലെ കാലാവധി കഴിഞ്ഞ ടയറുകള്‍ തുടങ്ങിയവയെല്ലാം കണ്ടെത്തി. വാഹന ഉടമകള്‍ യഥാസമയങ്ങളില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ടയറുകള്‍, പുക എന്നിവയുടെ കാര്യത്തില്‍ യാഥാസമയം…
Read More » -
സൗദിയില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു; 12,632 പേര്‍ പിടിയില്‍
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 12,632 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂലൈ 21 മുതല്‍ ജൂലൈ 27 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 7,401 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,412 പേരെ പിടികൂടിയത്. 1,819 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 233 പേര്‍. ഇവരില്‍ 40 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 49 ശതമാനം പേര്‍ എത്യോപ്യക്കാരും 11 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 35 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര…
Read More » -
പോപ് സ്ഥാനമൊഴിയാന്‍ വാതില്‍ തുറന്നുകിടക്കുകയാണ്, ഇതുവരെ അതില്‍ മുട്ടിയിട്ടില്ല എന്നുമാത്രം: ഫ്രാന്‍സീസ് മാര്‍പാപ്പ
വത്തിക്കാന്‍: ഭാവിയില്‍ പോപ്പ് പദവി ഒഴിയാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും എന്നാല്‍ ഇപ്പോള്‍ പോപ്പ് പദവി ഒഴിയാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ. ആരോഗ്യ കാരണങ്ങളാല്‍ മാര്‍പാപ്പ സ്ഥാനം ഒഴിഞ്ഞേക്കും എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സ്ഥാനമൊഴിയുന്നതിനെപ്പറ്റി ആലോചിക്കേണ്ട സാഹചര്യം വന്നേക്കാം. പോപ്പിന് മാറേണ്ടി വരുന്നതില്‍ മോശമായി ഒന്നുമില്ല. വാതില്‍ തുറന്നുകിടക്കുകയാണ്. ഇതുവരെ ഞാന്‍ ആ വാതിലില്‍ മുട്ടിയിട്ടില്ല എന്നുമാത്രം’ -മാര്‍പാപ്പ പറഞ്ഞു. തനിക്ക് സഭയെ സേവിക്കണമെങ്കില്‍ തന്നെ കൂടുതല്‍ ശ്രദ്ധിക്കേണ്ട സാഹചര്യമാണ്. അല്ലെങ്കില്‍ മാറി നില്‍ക്കേണ്ടി വരുമെന്നും കാനഡ സന്ദര്‍ശനത്തിന് ഒടുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഫ്രാന്‍സീസ് മാര്‍പാപ്പ വ്യക്തമാക്കി. നേരത്തേയും ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചിരുന്നു. കാല്‍മുട്ട് വേദന കാരണം മാര്‍പാപ്പ അടുത്തിടെ വീല്‍ചെയറില്‍ പൊതുവേദികളില്‍ എത്തിയിരുന്നു. ചില വിദേശയാത്രകള്‍ അദ്ദേഹം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ മാര്‍പാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സ്ഥാനം ഒഴിയില്ലെന്ന്…
Read More » -
യുഎഇയിൽ 1180 പുതിയ കോവിഡ് കേസുകൾ; 1150 രോഗമുക്തി
അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1180 പേർക്ക് കോവിഡ് ബാധിച്ചതായും 1150 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ: 990400. രോഗമുക്തി നേടിയവർ ആകെ: 969359. ആകെ മരണം: 2,334. ചികിത്സയിലുള്ളവർ: 18,707. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു. രാജ്യത്ത് 2,18,694 പേർക്കുകൂടി പുതുതായി ആർടിപിസിആർ പരിശോധന നടത്തിയെന്ന് അധികൃതർ അറിയിച്ചു. ഇതോടെ, രാജ്യത്ത് നടത്തിയ ആകെ പിസിആർ പരിശോധനകളുടെ എണ്ണം 176.9 ദശലക്ഷം കടന്നു. കോവിഡ് കുറയാത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Read More » -
ഗതാഗത പിഴകള്‍ക്ക് 50% ഇളവ്; ഷാര്‍ജയിലെ ഈ ‘ഓഫര്‍’ ഇന്ന് അവസാനിക്കും
ഷാർജ: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓഫ് ഷാർജ (എസ്ആർടിഎ) പൊതുജനങ്ങൾക്കായി പ്രഖ്യാപിച്ച ഗതാഗത പിഴകള്‍ക്കുള്ള ഇളവ് ഇന്ന് അവസാനിക്കും. 50 ശതമാനം പിഴയിളവാണ് ഷാർജ ആർടിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാഫിക് പിഴകൾ ഉള്ളവർക്ക് പകുതി നിരക്കിൽ പിഴയടയ്ക്കാൻ ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് അധികൃതർ പറഞ്ഞു. ഈ അവസരം ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അറിയിച്ചു. You can take advantage of the remaining discount period on Sharjah Roads and Transportation Authority fines by 50%. Deadline for discount: Sunday, July 31, 2022 pic.twitter.com/X0bLT4wzJS — هيئة الطرق و المواصلات في الشارقة (@RTA_Shj) July 29, 2022 എല്ലാ പിഴകളും എസ്ആർടിഎയുടെ വെബ്സൈറ്റ് (www.srta.gov.ae) വഴി അടയ്ക്കാവുന്നതാണ്. ഇതിനു പുറമേ, അൽ അസാറയിലുള്ള ഹെഡ്ക്വാട്ടേഴ്സ്, ഖോർഫകാൻ, കൽബ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലും പിഴയടയ്ക്കാൻ സൗകര്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലും ഷാർജ ആർടിഎ ഇത്തരത്തിൽ പിഴയിൽ…
Read More » -
യുഎഇ പ്രളയം; ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ 300 ഹോട്ടല്‍ മുറികള്‍ വിട്ടുകൊടുത്ത് വ്യവസായി
അബുദാബി: കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായവര്‍ക്ക് അഭയം നല്‍കാനുള്ള യുഎഇ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണയേകി 300 ഹോട്ടല്‍ മുറികള്‍ വിട്ടുനല്‍കി സ്വദേശി വ്യവസായി. എമിറാത്തി വ്യവസായിയായ ഖാലിഫ് ബിന്‍ അഹമ്മദ് അല്‍ ഹബാതൂര്‍ ആണ് ഹോട്ടല്‍മുറികള്‍ വിട്ടു നല്‍കിയതെന്ന് യുഎഇ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അല്‍ ഹബാതൂര്‍ ഗ്രൂപ്പിന്റെ ഹോട്ടലുകളിലെ 300 മുറികളാണ് ഇദ്ദേഹം വിട്ടുനല്‍കിയത്. ഏകദേശം 600ലേറെ അധികം ആളുകള്‍ക്ക് ഇവിടെ കഴിയാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ സ്ഥലങ്ങളിലെയും നിരവധി ഹോട്ടലുകള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകളും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. نشكر ونثمن مبادرة رجل الأعمال الإماراتي خلف بن أحمد الحبتور بتخصيص 300 غرفة فندقية تابعة لمجموعة الحبتور بطاقة استيعابية تفوق 600 شخص بما يعزز الجهود المبذولة في عملية إيواء الأسر المتضررة من الأمطار والسيول…
Read More » -
തീകൊണ്ടു കളിക്കരുത്, അതില്‍ എരിഞ്ഞുപോകും; ബൈഡന് മുന്നറിയിപ്പ് നല്‍കി ഷി ജിന്‍പിംഗ്
വാഷിങ്ടണ്‍: തായ്‌വാന്‍ കടലിടുക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. തീകൊണ്ട് കളിക്കരുത്, അങ്ങനെ കളിച്ചാല്‍ അതില്‍ തന്നെ എരിഞ്ഞുപോകും എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയെന്നാണ് വിവരം. ഇരു നേതാക്കളും നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ചൈനീസ് നേതാവ് ഇത് പറഞ്ഞത്. തായ്‌വാന്‍ വിഷയത്തില്‍ പ്രതികരിക്കും മുന്‍പ് ചരിത്രപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്നും ബൈഡനോട് ഷി എടുത്തുപറഞ്ഞു. ‘തായ്വാന്‍ കടലിടുക്കിന്റെ ഇരുവശങ്ങളും ഒരേ ചൈനയുടെ ഭാഗമാണെങ്കിലും, അതിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് മനസിലാക്കണം’. ‘തായ്വാന്‍ സ്വാതന്ത്ര്യസേന’ എന്ന പേരില്‍ ഒരു അന്താരാഷ്ട്ര ഇടപെടലിനും ഇവിടെ സാധ്യതയില്ല. നീക്കങ്ങളെ ചൈന ശക്തമായി എതിര്‍ക്കുന്നു എന്ന് ബൈഡനോട് ഷി വ്യക്തമാക്കി. എന്നാല്‍ തായ്‌വാന്‍ സംബന്ധിച്ച യുഎസ് നിലപാട് മാറിയിട്ടില്ലെന്നും തായ്വാന്‍ കടലിടുക്കില്‍ ഉടനീളമുള്ള സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങള്‍ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡന്‍ ചൈനീസ് പ്രസിഡന്റിനെ…
Read More » -
യു.എ.ഇയിൽ കനത്ത മഴ, വെള്ളപ്പൊക്കം; ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുമതി
അബൂദബി: കനത്ത മഴയെ തുടര്‍ന്ന് യു.എ.ഇയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി അധികൃതര്‍. കനത്ത മഴയുടെയും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിലാണ് അവശ്യ വിഭാഗങ്ങളില്‍ പെടാത്ത ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് സംബന്ധിച്ച ക്രമീകരണങ്ങള്‍ വരുത്താന്‍ യു.എ.ഇ ക്യാബിനറ്റ് എല്ലാ ഫെഡറല്‍ വകുപ്പുകളോടും ആവശ്യപ്പെട്ടു. ഒപ്പം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം ഇത് സംബന്ധിച്ച നോടീസ് നല്‍കി. മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ പ്രത്യേക ഇളവ് അനുവദിക്കുന്നത്. സ്വകാര്യ മേഖലയ്ക്കും ഇത് ബാധകമാണ്. അവശ്യ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ താമസ സ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന സമയം കൂടി ജോലി സമയമാക്കി കണക്കാക്കും. അസാധാരണമായ അടിയന്തര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ വിഭാഗങ്ങളുടെ താത്പര്യം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും അറിയിപ്പില്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ്, പൊലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് സുരക്ഷാ വിഭാഗങ്ങള്‍, ജനങ്ങളുടെ വസ്തുകവകകള്‍ക്കും…
Read More » -
കനത്ത മഴ: യുഎഇയിലെ ചിലസ്ഥലങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു
ഫുജൈറ: കനത്ത മഴ കണക്കിലെടുത്ത് യു.എ.ഇയുടെ ചില പ്രദേശങ്ങളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച കനത്ത മഴ ലഭിച്ച ഫുജൈറയില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഫുജൈറയില്‍ റെഡ് അലെര്‍ട്ടും റാസല്‍ഖൈമയില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോകുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തീവ്രതയോടു കൂടിയ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും അതീവ ജാഗ്രത പുലര്‍ത്തണമെന്നും റെഡ് അലെര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഫുജൈറയ്ക്കും റാസല്‍ഖൈമയ്ക്കും പുറമെ യുഎഇയിലെ കിഴക്കന്‍ മേഖലയില്‍ ഒന്നടങ്കം യെല്ലോ അലെര്‍ട്ടും പ്രാബല്യത്തിലുണ്ട്. അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നു. #أمطار_الخير #استمطار #تلقيح_السحب #المركز_الوطني_للأرصاد#Rain #Cloud_Seeding #NCM pic.twitter.com/i9s54fmgcO — المركز الوطني للأرصاد (@NCMS_media) July 28, 2022 ഇന്നലെ പെയ്ത കനത്ത മഴയില്‍ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം…
Read More »