NEWSWorld

യു.എ.ഇയിൽ ഇന്ധന നിരക്കുകൾ ഗണ്യമായി കുറച്ചു

    അബുദാബി: യു.എ.ഇയിൽ ഇന്ധന നിരക്കുകൾ കുറച്ചതായി എമിറേറ്റ്‌സ് ജനറൽ പെട്രോളിയം കോർപറേഷൻ അറിയിച്ചു. പുതിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

സൂപ്പർ 98 ഇനത്തിൽ പെട്ട പെട്രോൾ വില ലിറ്ററിന് 4.03 ദിർഹം ആയാണ് കുറച്ചിരിക്കുന്നത്. ജൂലൈ മാസത്തെ അപേക്ഷിച്ച് സൂപ്പർ 98 പെട്രോൾ വിലയിൽ 60 ഫിൽസിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. സ്‌പെഷ്യൽ 95 ഇനത്തിൽ പെട്ട പെട്രോളിന്റെ വില ലിറ്ററിന് 4.52 ദിർഹത്തിൽ നിന്ന് 3.92 ദിർഹം ആയി കുറച്ചിട്ടുണ്ട്. സ്‌പെഷ്യൽ 95 പെട്രോളിന്റെ വിലയിലും 60 ഫിൽസിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇ-പ്ലസ് പെട്രോൾ വില ലിറ്ററിന് 3.84 ദിർഹം ആയി കുറച്ചു. കഴിഞ്ഞ മാസം ഇ-പ്ലസ് പെട്രോൾ വില ലിറ്ററിന് 4.44 ദിർഹം ആയിരുന്നു.
ഡീസൽ വില ലിറ്ററിന് 62 ഫിൽസ് തോതിൽ കുറച്ചിട്ടുണ്ട്. ഡീസൽ വില 4.76 ദിർഹത്തിൽ നിന്ന് 4.14 ദിർഹം ആയാണ് കുറച്ചിരിക്കുന്നത്.

ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലക്ക് അനുസൃതമായി തുടർച്ചയായി രണ്ടു മാസം വിലകൾ ഉയർത്തിയ ശേഷമാണ് ഈ മാസം വിലകൾ കുറച്ചിരിക്കുന്നത്.

Back to top button
error: