World

    • ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല: പാകിസ്താൻ പ്രധാനമന്ത്രിയെ ഇരുത്തിപ്പൊരിച്ച് മോദി

      ബെയ്ജിങ്: ഷാങ്ഹായി കോർപ്പറേഷൻ ഓര്‍ഗനൈസേഷൻ ഉച്ചകോടിയിൽ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില് ഇരട്ടത്താപ്പ് പാടില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കുന്നതിൽ ഷാങ്ഹായി കോർപ്പറേഷൻ ഓര്‍ഗനൈസേഷൻ മടികാണിക്കരുതെന്നും വ്യക്തമാക്കി.   പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൂടി പങ്കെടുക്കുന്ന പരിപാടിക്കിടെയായിരുന്നു അതിര്‍ത്ത് കടന്നുള്ള ഭീകരവാദത്തിനെതിരെ മോദി അഞ്ഞടിച്ചത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ ചില രാജ്യങ്ങൾ മറ്റുള്ളവര്‍ക്കെതിരായ ആയുധമാക്കുകയാണ്. ഇത് രാജ്യത്തിന്റെ നയത്തിന്റെ ഭാഗമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് അവര്‍ മുന്നോട്ട് പോവുന്നത്. ഇത്തര പ്രവര്‍ത്തനങ്ങൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിൽ നിന്നും ഷാങ്ഹായി കോർപ്പറേഷൻ ഓര്‍ഗനൈസേഷൻ മടിച്ച്‌ നില്ക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ എന്നിവരും ഉച്ചകോടിയില് പങ്കെടുത്തിരുന്നു. ‘ഭീകരവാദം പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. ഈ വിപത്തിനെ നേരിടാൻ പരസ്പര സഹകരണം വിപുലീകരിക്കണം. ഭീകരതയ്ക്കെതിരെ നമ്മള്‍ ഒരുമിച്ച്‌ പോരാടണം, അത്…

      Read More »
    • യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്ഥാന്‍ അനുകൂലികള്‍ തീയിട്ടു

      വാഷിങ്ടണ്‍: യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്ഥാന്‍ അനുകൂലികള്‍ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു അക്രമണം. അക്രമത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ സാന്‍ഫ്രാന്‍സിസ്‌കോ അഗ്‌നിരക്ഷാസേന വിഭാഗം നിമിഷനേരം കൊണ്ട് തീയണച്ചു. സംഭവത്തിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. അക്രമത്തെ അപലപിച്ച് യു.എസ് വക്താവ് മാത്യു മില്ലര്‍ രംഗത്തെത്തി. കോണ്‍സുലേറ്റ് സ്ഥാപനങ്ങള്‍ക്കും നയതന്ത്രജ്ഞര്‍ക്കുമെതിരായുള്ള അക്രമം ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തതിന് പിന്നാലെയാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അക്രമം നടന്നത്. കഴിഞ്ഞ മാര്‍ച്ചിലും സമാനമായ രീതിയില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികളുടെ അക്രമമുണ്ടായിരുന്നു. അക്രമികള്‍ ”ഫ്രീ അമൃത്പാല്‍” എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ സ്പ്രേ കൊണ്ട് എഴുതുകയും ചെയ്തിരുന്നു.

      Read More »
    • ഓൺലൈൻ ഗെയിം വഴി പരിചയപ്പെട്ട യുവാവിനെത്തേടി പാകിസ്താൻ സ്വദേശിനിയായ യുവതി തന്റെ നാലു കുട്ടികളെയും കൂട്ടി ഇന്ത്യയിലെത്തി

      നോയിഡ: ഓണ്‍ലൈൻ ഗെയിമായ ‘പബ്ജി’ വഴി പരിചയപ്പെട്ട യുവാവിനെത്തേടി പാകിസ്താൻ സ്വദേശിനിയായ യുവതി തന്റെ കുട്ടികളോടൊപ്പം ഇന്ത്യയിലെത്തി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെയും കുട്ടികളെയും വാടകവീട്ടില്‍ താമസിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 20 വയസിന് താഴെയുള്ള യുവതിയും യുവാവും തമ്മില്‍ പബ്ജി കളിയിലൂടെയാണ് പരിചയപ്പെട്ടത്. ഇത് പിന്നീട് സൗഹൃദത്തിലേക്ക് മാറുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ഒടുവിൽ ഭർത്താവിനെ ഉപേക്ഷിച്ച് നാലു കുട്ടികൾക്കൊപ്പം യുവതി ഇന്ത്യയിലെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെയും യുവാവിനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.കഴിഞ്ഞമാസം അവസാനമാണ് നേപ്പാള്‍ വഴി യുവതി കുട്ടികളെയും കൊണ്ട് ഇന്ത്യയിലേക്ക് കടന്നത്. നോയിഡയിലേക്ക് ബസ് വഴിയാണ് എത്തിയതെന്ന് ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലെ റബുപുര മേഖലയില്‍ താമസിക്കുന്ന യുവാവിന്റെ വാടക വീട്ടിലാണ് യുവതിയും മക്കളും താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

      Read More »
    • മര്യാദയ്ക്ക് നോക്കാന്‍ കഴിയില്ലെങ്കില്‍ മടക്കി തന്നേക്ക്; മുത്തുരാജയെ തിരിച്ചെടുത്ത് തായ്‌ലന്‍ഡ്

      ബാങ്കോക്ക്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയ്ക്ക് സമ്മാനിച്ച ആനയെ തിരിച്ച് വാങ്ങി തായ്‌ലന്‍ഡ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മുത്തുരാജ എന്ന ആനയെയാണ് തിരികെ വാങ്ങിയത്. ആനയെ വേണ്ട രീതിയില്‍ പരിചരിച്ചില്ല എന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനയെ തിരികെ കയറ്റി അയച്ചത്. സാക് സുരിന്‍ എന്ന മുത്തുരാജയെ 2001 ലാണ് തായ്ലന്‍ഡ് രാജകുടുംബം ശ്രീലങ്കയ്ക്ക് സമ്മാനമായി നല്‍കിയത്. തുടര്‍ന്ന് ശ്രീലങ്ക ആനയെ ക്ഷേത്രത്തിന് സമ്മാനിക്കുകയും അവിടെ മതപരമായ ഘോഷയാത്രകളില്‍ പങ്കെടുക്കാന്‍ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ആനയ്ക്ക് വേണ്ട പരിചരണം നല്‍കുന്നില്ലെന്നും നിരന്തരം പീഡനത്തിന് ഇരയാവുകയാണെന്നും ആരോപിച്ചുകൊണ്ട് റാലി ഫോര്‍ അനിമല്‍ റൈറ്റ്സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന സംഘടന രംഗത്തെത്തി. ആനയുടെ കാലിനേറ്റ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ ആനയുടെ ചികിത്സയ്ക്കായി തിരികെ തായ്ലന്‍ഡില്‍ എത്തിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. കഴിഞ്ഞ നവംബറില്‍ ആനയെ ശ്രീലങ്കയിലെ നാഷണല്‍ സുവോളജിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റാന്‍ ക്ഷേത്ര ഭാരവാഹികള്‍ സമ്മതിച്ചു. അവിടെ ചികിത്സയും തായ്‌ലന്‍ഡിലേക്ക്…

      Read More »
    • കൊള്ളയടിച്ചും കൊള്ളിവച്ചും അക്രമികളുടെ അഴിഞ്ഞാട്ടം; ഫ്രാന്‍സില്‍ മോഷണ ശ്രമത്തിനിടെ യുവാവ് വീണുമരിച്ചു

      പാരീസ്: ഫ്രാന്‍സില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തിനിടെ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടുന്നു. മോഷണശ്രമത്തിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്നു വീണ യുവാവ് മരച്ചു. വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയില്‍നിന്ന് യുവാവ് താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 20 വയസുകാരനായ യുവാവ് ഉച്ചയോടെ മരിച്ചു. കലാപം രൂക്ഷമായി തുടരുന്നതിനിടെ പ്രതിഷേധക്കാര്‍ വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും കൊള്ളയടിച്ചു. ഫ്രാന്‍സിന്റെ ചില ഭാഗങ്ങളില്‍ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ രാജ്യത്ത് ഒറ്റരാത്രികൊണ്ട് 667 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു. അള്‍ജീരിയന്‍ – മൊറോക്കന്‍ വംശജനായ നഹെല്‍ എന്ന പതിനേഴുകാരനെയാണ് പോലീസ് വെടിവച്ച് കൊന്നത്. നെഞ്ചില്‍ വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് നടത്തിയ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പോലീസിന് നേരെ നഹെല്‍…

      Read More »
    • ദുബായില്‍ വാഹനമിടിച്ച് കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു, സന്ദര്‍ശകവിസയിലെത്തി ജോലി ലഭിച്ചതിനു പിന്നാലെയായിരുന്നു ദുരന്തം

      പെരുന്നാള്‍ ആഘോഷത്തിനുള്ള യാത്രക്കിടെ വാഹനമിടിച്ച് തൃശൂർ കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് സബീഹ് (25) മരിച്ചു. ബുധനാഴ്ച രാത്രി സന്ധ്യയോടെ അൽ ഐന്‍ റോഡിലെ റുവയ്യയിലാണ് അപകടം. സുഹൃത്തുക്കളുടെ വാഹനം അബദ്ധത്തില്‍ വന്നിടിച്ചാണ് മരണം. തത്ക്ഷണം മരണം സംഭവിച്ചു. പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് മുഹമ്മദും മറ്റ് സുഹൃത്തുക്കളും രണ്ട് വാഹനങ്ങളിലായി മരുഭൂമിയിലേക്ക് യാത്ര പോകുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ മൂന്നാമതൊരു വാഹനം മണലില്‍ പെട്ടുകിടക്കുന്നത് കണ്ട് അവരെ സഹായിക്കാനായി പുറത്തിറങ്ങിയതാണ് മുഹമ്മദും സുഹൃത്തുക്കളും. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുഹമ്മദിന്റെ കൂട്ടുകാര്‍ സഞ്ചരിച്ച രണ്ടാമത്തെ വാഹനം അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്നയാള്‍ക്കും പരിക്കുണ്ട്. ഇയാള്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചുദിവസം മുന്‍പാണ് മുഹമ്മദ് സബീഹ് യു.എ.ഇയില്‍ സന്ദര്‍ശകവിസയിലെത്തിയത്. ജൂലായ് എട്ടിന് ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു

      Read More »
    • ഖത്തറില്‍ രണ്ടാം നാൾ വീണ്ടും വാഹനാപകടം: മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു, മുന്നു വയസുകാരനായ മകൻ ഗുരുതരാവസ്ഥയില്‍

      ദോഹ: പെരുന്നാള്‍ ആഘോഷിക്കാന്‍ ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്കുളള യാത്രക്കിടെ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. മലപ്പുറം മേല്‍മുറി സ്വദേശി മനോജ് കുമാര്‍ അര്‍ജുന്‍, കോട്ടയം സ്വദേശി അഗസ്റ്റിന്‍ എബി എന്നിവരാണ് മരണപ്പെട്ടത്. കേവലം ഒരു ദിവസത്തിന്റെ ഇടവേളയിൽ മറ്റൊരു ദുരന്തം കൂടി. അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേയിലെ പാലത്തിനു മുകളില്‍ നിന്ന് വാഹനം താഴേക്കു പതിച്ച് 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ ഇന്നലെ രാത്രി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (32), പ്രവീണ്‍കുമാര്‍ ശങ്കര്‍ (37) എന്നിവരാണ് മരിച്ചത്. റോഷിന്റെയും ആന്‍സിയുടേയും മകന്‍ ഏദന്‍ (3) ഗുരുതര പരുക്കുകളോടെ ദോഹ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയിൽ. സിദ്ര ആസ്പത്രിയില്‍ രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയയായ കുട്ടി ഇപ്പോഴും അപകടനില…

      Read More »
    • ടൈറ്റന്‍ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

      ന്യൂയോര്‍ക്ക്: ടൈറ്റന്‍ സമുദ്ര പേടകം അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ പോയ പേടകത്തിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്താന്‍ കഴിഞ്ഞത് നിര്‍ണായകമായി. ലഭ്യമായ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അഞ്ച് പേരുമായി അറ്റലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉള്‍വലിഞ്ഞ് തകരാന്‍ ഇടയായ സാഹചര്യം കണ്ടെത്താന്‍ നിര്‍ണായകമാണ് ഈ അവശിഷ്ടങ്ങള്‍. അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചുപേരും അപകടത്തില്‍ മരിച്ചതായാണ് ഓഷ്യന്‍ ?ഗേറ്റ് സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്ഥാനി അതിസമ്പന്ന വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, കടല്‍യാത്ര നടത്തുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സിഇഒ സ്റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോല്‍ ഹെന്റി എന്നിവരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്. ജൂണ്‍ 18ന് നടന്ന അപകടത്തെപ്പറ്റി യുഎസ്, കാനഡ, ഫ്രാന്‍സ്,…

      Read More »
    • ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റില്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

      റിയാദ്: സൗദിയുടെ തീരദേശ നഗരമായ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റലിന് നേരെ ആക്രമണം. ഇന്നലെ വൈകീട്ടോടെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അജ്ഞാത സംഘം കോണ്‍സുലേറ്റിന് നേരെ നിറയൊഴിക്കുകയായിരുന്നു. കോണ്‍സുലേറ്റിന് പുറത്ത് നടന്ന വെടിവയ്പ്പില്‍ അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും കോണ്‍സുലേറ്റ് അടച്ചതായും ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. നേപ്പാള്‍ വംശജനാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍. മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സൗദി സൈന്യമാണ് അക്രമിയെ വധിച്ചത്. ഇതിന് മുന്‍പും ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു. 2016 ല്‍ ഒരു ചാവേറാണ് ആക്രമണം നടത്തിയത്. 2004 ലെ മറ്റൊരു ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.  

      Read More »
    • അശ്വിൻ ശേഖർ മലയാളിക്ക് അഭിമാനം, സൂര്യനെ വലംവയ്‌ക്കുന്ന ഛിന്നഗ്രഹത്തിന്റെ പേര് ‘അശ്വിൻ’

       സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്ക്‌ മാത്രമല്ല കേരളത്തിനാകെ അഭിമാന വാർത്തയാണത്. സൂര്യന് ചുറ്റുമുള്ള ‘ഛിന്നഗ്രഹം 33938′നാണ്‌ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന അശ്വിന്റെ പേര് നൽകിയത്. യു.എസിലെ അരിസോണയിൽ നടന്ന രാജ്യാന്തര സമ്മേളനത്തിലാണ്‌ വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ വലയം ചെയ്യുന്ന വ്യത്യസ്ത ഛിന്നഗ്രഹ മേഖലയിൽപ്പെട്ട 33938 ഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്‌. പാരീസിൽ ഒബ്സർവേറ്ററി ഉൽക്കാ പഠനസംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് ഡോ. അശ്വിൻ ശേഖർ. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഉൽക്കാ ശാസ്ത്രജ്ഞൻ എന്നാണ്‌ അശ്വിനെ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന വിശേഷിപ്പിച്ചത്‌. 2000 ജൂണിൽ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് സൂര്യനെ വലയം വെക്കാൻ 4.19 വർഷം വേണം. ശാസ്ത്രമേഖലയിലെ സംഭാവനകൾ അംഗീകരിച്ച്‌ ഛിന്നഗ്രഹങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകാറുണ്ട്. സുബ്രഹ്മണ്യം ചന്ദ്രശേഖർ, സി.വി. രാമൻ, ശ്രീനിവാസ രാമാനുജൻ, വിക്രം സാരാഭായ് എന്നിവരുടെ പേരുകളിൽ ഛിന്നഗ്രഹങ്ങളുണ്ട്. സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള രണ്ടാമത്തെ മലയാളിയാണ്…

      Read More »
    Back to top button
    error: