Breaking NewsKeralaLead NewsNEWS

മറുപണി കൊടുത്ത് ശ്രീനാദേവി കുഞ്ഞമ്മ!! യുവതി തനിക്കെതിരേ പരാതി നൽകിയത് വ്യാജ ഉള്ളടക്കത്തോടെ… മുഖ്യമന്ത്രിക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത് ബലാത്സംഗപരാതി നൽകിയ യുവതിക്കെതിരേ മറു പരാതിയുമായി കോൺഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. യുവതി വ്യാജ ഉള്ളടക്കത്തോടെ തനിക്കെതിരേ പരാതി നൽകിയെന്ന് ആരോപിച്ചാണ് ശ്രീനാദേവി മുഖ്യന്ത്രിക്ക് പരാതി നൽകിയത്.

നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ മൂന്നാം പരാതിക്കാരി ശ്രീനാദേവിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് അതിജീവിത ശ്രീനാദേവിക്കെതിരേ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് യുവതിയ്‌ക്കെതിരേ ശ്രീനാദേവിയും പരാതി നൽകിയിരിക്കുന്നത്.

Signature-ad

യുവതി നൽകിയ പരാതി ഇങ്ങനെ-

‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നിൽ വിചാരണ ചെയ്യാൻ അവകാശമില്ല. ആർ. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഞാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു. അവരുടെ ഫേസ്ബുക്ക് വീഡിയോ പിൻവലിക്കുകയും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും വേണം. അതിജീവിതയെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണം.

എന്റെ സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. എന്നെ മാത്രമല്ല, സത്യം പറയാൻ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുനന്തിൽ ഞാൻ കേരള പൊലീസിൽ വിശ്വസിക്കുന്നു’.
വിശ്വസ്തതയോടെ
അതിജീവിത

അതേസമയം കഴിഞ്ഞദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ശ്രീനാദേവി രംഗത്തെത്തിയിരുന്നു. പീഡനപരാതികളിൽ സത്യത്തിനൊപ്പമാണെന്നും അതിജീവിതയെ കേൾക്കുന്നതിനൊപ്പം അതിജീവിതന് പറയാനുള്ളതുകൂടി കേൾക്കണമെന്നും ഫേസ്ബുക്ക് ലൈവിൽ ശ്രീനാദേവി പറഞ്ഞിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനാണെന്ന് കോടതി പറയണം. കോടതി പറയുംവരെ കുറ്റക്കാരനാണെന്ന് നമുക്ക് വിധിയെഴുതാൻ പറ്റില്ല. നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇത് പ്രധാന്യംകൊടുക്കേണ്ട വാർത്തതന്നെയാണ്. പക്ഷേ, പ്രധാന്യം കൊടുക്കുമ്പോൾ ഇത്രയധികം കഥകൾ മെനയുമ്പോൾ, ഇല്ലാക്കഥകൾ മെനയുന്നില്ലെന്ന് റിപ്പോർട്ടമാർ ശ്രദ്ധിക്കണമെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.

താൻ അതിജീവിതയ്ക്ക് ഒപ്പമാണെങ്കിലും വിവാഹിതയായ സ്ത്രീയാണ് അവസാനത്തെ കേസിലും പരാതിക്കാരി. അങ്ങനെയൊരു വിവാഹബന്ധത്തിൽനിൽക്കുമ്പോൾ അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ കഴിയാതെ വരുമ്പോൾ, അവർ ഉയർത്തിയ ആക്ഷേപങ്ങൾ പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ല, രാഹുലിനെതിരായ ആദ്യത്തെ ബലാത്സംഗ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്. മൂന്നാമത്തെ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിനു ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകിയെന്നും ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചുവെന്നുമുള്ള മൊഴികൾ സ്വാഭാവികമായും സംശയം തോന്നിപ്പിക്കുന്നുണ്ട് എന്നും ശ്രീനാദേവി പറഞ്ഞിരുന്നു.

നേരത്തേ സിപിഐയിലായിരിക്കെ രാഹുലിനെതിരേ ആരോപണമുയർന്നഘട്ടത്തിലും ശ്രീനാദേവി കുഞ്ഞമ്മ വിവാദമായ പ്രതികരണം നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നായിരുന്നു ശ്രീനാദേവി അന്ന് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: