World

    • ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റില്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

      റിയാദ്: സൗദിയുടെ തീരദേശ നഗരമായ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റലിന് നേരെ ആക്രമണം. ഇന്നലെ വൈകീട്ടോടെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അജ്ഞാത സംഘം കോണ്‍സുലേറ്റിന് നേരെ നിറയൊഴിക്കുകയായിരുന്നു. കോണ്‍സുലേറ്റിന് പുറത്ത് നടന്ന വെടിവയ്പ്പില്‍ അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും കോണ്‍സുലേറ്റ് അടച്ചതായും ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. നേപ്പാള്‍ വംശജനാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍. മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സൗദി സൈന്യമാണ് അക്രമിയെ വധിച്ചത്. ഇതിന് മുന്‍പും ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു. 2016 ല്‍ ഒരു ചാവേറാണ് ആക്രമണം നടത്തിയത്. 2004 ലെ മറ്റൊരു ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.  

      Read More »
    • അശ്വിൻ ശേഖർ മലയാളിക്ക് അഭിമാനം, സൂര്യനെ വലംവയ്‌ക്കുന്ന ഛിന്നഗ്രഹത്തിന്റെ പേര് ‘അശ്വിൻ’

       സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടുമ്പോൾ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്ക്‌ മാത്രമല്ല കേരളത്തിനാകെ അഭിമാന വാർത്തയാണത്. സൂര്യന് ചുറ്റുമുള്ള ‘ഛിന്നഗ്രഹം 33938′നാണ്‌ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന അശ്വിന്റെ പേര് നൽകിയത്. യു.എസിലെ അരിസോണയിൽ നടന്ന രാജ്യാന്തര സമ്മേളനത്തിലാണ്‌ വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ വലയം ചെയ്യുന്ന വ്യത്യസ്ത ഛിന്നഗ്രഹ മേഖലയിൽപ്പെട്ട 33938 ഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്‌. പാരീസിൽ ഒബ്സർവേറ്ററി ഉൽക്കാ പഠനസംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് ഡോ. അശ്വിൻ ശേഖർ. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഉൽക്കാ ശാസ്ത്രജ്ഞൻ എന്നാണ്‌ അശ്വിനെ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന വിശേഷിപ്പിച്ചത്‌. 2000 ജൂണിൽ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് സൂര്യനെ വലയം വെക്കാൻ 4.19 വർഷം വേണം. ശാസ്ത്രമേഖലയിലെ സംഭാവനകൾ അംഗീകരിച്ച്‌ ഛിന്നഗ്രഹങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകാറുണ്ട്. സുബ്രഹ്മണ്യം ചന്ദ്രശേഖർ, സി.വി. രാമൻ, ശ്രീനിവാസ രാമാനുജൻ, വിക്രം സാരാഭായ് എന്നിവരുടെ പേരുകളിൽ ഛിന്നഗ്രഹങ്ങളുണ്ട്. സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള രണ്ടാമത്തെ മലയാളിയാണ്…

      Read More »
    • മാസങ്ങള്‍ മാത്രം പ്രായമുള്ള മകളെ  വീട്ടില്‍ തനിച്ചാക്കി അമ്മയുടെ വിനോദയാത്ര;കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

      പതിനാറു മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്.അമേരിക്കയിലെ ഒഹിയോ സ്വദേശിനിയായ ക്രിസ്റ്റല്‍ കാൻഡലാരിയോ (31) ആണ് അറസ്റ്റിലായത്. മാസങ്ങള്‍ മാത്രം പ്രായമുള്ള മകള്‍ ജെയ്‍ലിനെ വീട്ടില്‍ തനിച്ചാക്കി വിനോദയാത്ര പോയ കാൻഡലാരിയോ പത്ത് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ട വിവരം അറിയുന്നത്.സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ്  ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.   അതേസമയം, കുഞ്ഞിനെ ആദ്യമായല്ല കാൻഡലാരിയോ തനിച്ചാക്കി പോകുന്നതെന്നും പല തവണ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞതായി ന്യൂസ്5 ക്ലീവ് ലാൻഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളില്‍ ആരോടെങ്കിലും ഒന്ന് സൂചിപ്പിച്ചിരുന്നെങ്കില്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

      Read More »
    • നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് ചൈനയുടെ സഹായം

      ശ്രീനഗർ:നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് ചൈനയുടെ സഹായം.പാക്കിസ്ഥാൻ സേനയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ചൈനയുടെ നേതൃത്വത്തിൽ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ഒരുങ്ങുന്നത്. ആളില്ലാ വിമാനങ്ങളും യുദ്ധ വിമാനങ്ങളും നല്‍കുന്നതിനു പുറമേ കമ്യൂണിക്കേഷൻ സംവിധാനങ്ങളും ചൈന നിര്‍മിച്ചുനല്‍കുകയാണ്.സൈനികര്‍ക്കുള്ള ബങ്കറുകളും ചൈന നിര്‍മിക്കുന്നുണ്ട്.   നിയന്ത്രണ രേഖയില്‍ നേരത്തെ തന്നെ ചൈന ടവറുകള്‍ നിര്‍മിച്ച്‌ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു.ചൈന പാക്കിസ്ഥാൻ സാമ്ബത്തിക ഇടനാഴിയുടെയും ജലവൈദ്യുത പദ്ധതികളുടെയും നിര്‍മാണത്തിന്‍റെ മറവിലാണു പാക് അധീന കശ്മീരില്‍ സൈനികാവശ്യങ്ങള്‍ക്ക് ചൈനയുടെ സഹായം.   ചൈന അടുത്തിടെ വികസിപ്പിച്ച എസ്‌എച്ച്‌ 15 പീരങ്കികളും നിയന്ത്രണരേഖയില്‍ സ്ഥാപിച്ചിട്ടുണ്ട്.ട്രക്കുകളില്‍ ഘടിപ്പിച്ചുപയോഗിക്കുന്ന എസ്‌എച്ച്‌ 15 പീരങ്കികള്‍ 236 എണ്ണം വാങ്ങുന്നതിനു പാക്കിസ്ഥാൻ, ചൈനീസ് കമ്ബനി നൊറിൻകോയുമായി കരാര്‍ ഒപ്പുവച്ചിരുന്നു.   ആദ്യ ബാച്ച്‌ പീരങ്കികള്‍ 2022 ജനുവരിയില്‍ പാക്കിസ്ഥാനു കൈമാറി. ഇതില്‍ നിന്നുള്ള പീരങ്കികളാണു നിയന്ത്രണ രേഖയില്‍ സ്ഥാപിച്ചത്. നേരത്തേ, ചൈനീസ് സൈന്യത്തിന്‍റെ സാന്നിധ്യം ഇവിടെ കണ്ടെത്തിയിരുന്നു.

      Read More »
    • കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി റഷ്യയില്‍  മുങ്ങി മരിച്ചു

      കണ്ണൂര്‍: മുഴപ്പിലങ്ങാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങി മരിച്ചു. മുഴപ്പിലങ്ങാട് ഗവ. ഹൈസ്‌കൂളിന് സമീപം ഷേര്‍ലി വില്ലയിൽ  പ്രത്യുഷ (24) ആണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തില്‍ കുളിക്കാന്‍ പോയതായിരുന്നു.   റഷ്യയിലെ സ്‌മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കും.

      Read More »
    • മലയാളി യുവതി നീതുവിന്റെ മരണം വൈദ്യുതാഘാതമേറ്റ്  എന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചു, അന്വേഷണം തുടരുന്നു

         ദുബൈയിൽ കഴിഞ്ഞയാഴ്ച മലയാളി യുവതി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ ദുബൈ പൊലീസിന്റെ അന്വേഷണം തുടരുന്നു. കൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ ‘നക്ഷത്ര’യില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വസതിയില്‍ വെച്ച് കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ജൂണ്‍ 14ന് രാത്രി സ്വന്തം വീട്ടില്‍വെച്ചാണ് നീതുവിന് വൈദ്യുതാഘാതമേറ്റത്. കുളിമുറിയിലെ വെള്ളത്തില്‍നിന്നും വൈദ്യുതാഘാതമേറ്റതായാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദമ്പതികള്‍ ഇരുവരും ദുബൈയില്‍ എന്‍ജിനീയര്‍മാരാണ്. അഞ്ച് വയസുള്ള നിവേഷ് കൃഷ്ണ ഏകമകനാണ് ഭര്‍ത്താവ് വിശാഖ് ഗോപിയും മകന്‍ നിവേഷ് കൃഷ്ണയും വീട്ടുജോലിക്കാരിയും ഈ സമയം അല്‍ തവാര്‍ -3ലെ വീട്ടിലുണ്ടായിരുന്നു. നീതുവിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നാണ്  പൊലീസ് പറയുന്നത്. അപകടമരണം   എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് ക്ലിയറന്‍സ് നല്‍കി. 16-ാം തീയതി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംഭവദിവസം ഉച്ചയ്ക്കുശേഷം പ്രദേശത്ത് വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍…

      Read More »
    • ബെലാറൂസ് മധ്യസ്ഥത വിജയം കണ്ടു; റഷ്യയിലെ അട്ടിമറി നീക്കത്തില്‍നിന്ന് കൂലിപ്പട്ടാളം പിന്‍വാങ്ങുന്നു

      മോസ്‌കോ: റഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി വാഗ്‌നര്‍ സേന നടത്തിയ അട്ടിമറി നീക്കങ്ങളില്‍ നിന്ന് താത്കാലിക പിന്‍വാങ്ങല്‍. മോസ്‌കോ ലക്ഷ്യമാക്കി വാഗ്‌നര്‍സേന മുന്നേറുന്നതിനിടെ ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥത ശ്രമങ്ങള്‍ വിജയം കണ്ടാതായാണ് റിപ്പോര്‍ട്ടുകള്‍. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോ വാഗ്നര്‍ സേനയുടെ മേധാവി യെവ്‌ജെനി പ്രിഗോസിന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മോസ്‌കോ ലക്ഷ്യമാക്കിയുള്ള വാഗ്നര്‍ സേനയുടെ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ പ്രിഗോസിന്‍ സമ്മതിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അകലെ വരെ തന്റെ സേന എത്തിയിരുന്നതായാണ് പ്രിഗോസിന്‍ പറയുന്നത്. രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ തത്കാലം പിന്‍വാങ്ങുന്നതായും അദ്ദേഹം സന്ദേശത്തിലൂടെ വ്യക്തമാക്കി. വാഗ്‌നര്‍ സേനയോട് ക്യാമ്പുകളിലേക്ക് മടങ്ങാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോ പ്രിഗോഷിനുമായി ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് പുറത്ത് വന്നിട്ടില്ല. പിന്‍മാറ്റത്തിന് പകരമായി വാഗ്‌നര്‍ ഗ്രൂപ്പുകള്‍ക്കുള്ള സുരക്ഷാ ഉറപ്പുകള്‍ നല്‍കിയതായി സൂചനയുണ്ട്. റഷ്യന്‍ പ്രസിഡന്‍്‌റ് വ്‌ളാഡിമര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ്…

      Read More »
    • സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് മലയാളിയുടെ പേര് നൽകി അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയൻ 

      കോഴിക്കോട്: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് മലയാളിയായ ജ്യോതിശാസ്ത്രജ്ഞൻ ഡോ.അശ്വിൻ ശേഖറിന്റെ പേരു നല്‍കി അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയൻ (ഐഎയു). യുഎസില്‍ അരിസോണയിലെ ഫ്ലാഗ്സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ലോവല്‍ ഒബ്‌സര്‍വേറ്ററി ആദ്യം നിരീക്ഷിച്ച ‘2000എല്‍ജെ27’ എന്ന ഛിന്നഗ്രഹത്തിനാണ് അശ്വിന്റെ പേരിട്ടത്. ജൂണ്‍ 21-ന് യുഎസിലെ അരിസോണയില്‍ നടന്ന ആസ്റ്ററോയിഡ് കോമറ്റ്സ് മെറ്റേഴ്സ് കോണ്‍ഫറൻസില്‍ വെച്ചാണ് ഛിന്നഗ്രഹത്തിന്റെ നാമകരണ പ്രഖ്യാപനം ഐഎയു നടത്തിയത്. ‘ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞൻ’ എന്നാണ് അസ്‌ട്രോണമിക്കല്‍ യൂണിയൻ അശ്വിനെ പരിചയപ്പെടുത്തിയത്. 2014 ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ക്വീൻസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ പിഎച്ച്‌ഡി എടുത്ത പാലക്കാട് ചേര്‍പ്പുളശ്ശേരി സ്വദേശിയായ അശ്വിൻ, നോര്‍വെയില്‍ ഓസ്ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ‘സെലസ്റ്റിയല്‍ മെക്കാനിക്‌സി’ല്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം 2018 ല്‍ പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ നിന്ന് ശ്രീനിവാസ രാമാനുജൻ, സിവി രാമൻ, സുബ്രഹ്‌മണ്യ ചന്ദ്രശേഖര്‍, വിക്രം സാരാഭായി എന്നീ ശാസ്ത്രജ്ഞരുടെ പേരിലും ഛിന്നഗ്രഹങ്ങള്‍ നാമകരണം ചെയ്തിട്ടുണ്ട്.

      Read More »
    • തോക്ക് കൊണ്ട് കളിച്ച രണ്ടു വയസ്സുകാരന്റെ വെടിയേറ്റ് ഗർഭിണിയായ അമ്മ മരിച്ചു

      ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തോക്ക് കൊണ്ട് കളിക്കുന്നതിനിടെ രണ്ടു വയസുകാരന്റെ വെടിയേറ്റ് ഗര്‍ഭിണിയായ അമ്മ മരിച്ചു. ജൂണ്‍ 16 വെള്ളിയാഴ്ച അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിയായിരുന്ന ലോറ ലില്‍ഗ് ആണ് ദാരുണമായി മരിച്ചത്. ഡ്രോയറില്‍ നിന്ന് അച്ഛന്റെ തോക്കെടുത്താണ് കുട്ടി കളിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടൻ തന്നെ ലോറയെ ആശുപത്രിയിലെത്തിച്ച്‌ സിസേറിയന് വിധേയമാക്കിയെങ്കിലും ഗര്‍ഭസ്ഥ ശിശുവിനെയും അമ്മയേയും രക്ഷിക്കാനായില്ല.

      Read More »
    • നരേന്ദ്ര മോദിയുടെ കാലുതൊട്ട് വന്ദിച്ച് യുഎസ് ഗായിക

      വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുതൊട്ട് വന്ദിച്ച് അനുഗ്രഹം തേടി അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന ആലപിച്ചതിനുശേഷമായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയുടെ കാലുതൊട്ട് മേരി മില്‍ബെന്‍ വന്ദിച്ചത്. വാഷിങ്ടന്‍ ഡിസിയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു വേദി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ദേശീയഗാനം ആലപിക്കുന്നതില്‍ അഭിമാനമുണ്ടെന്നു മില്‍ബെന്‍ പറഞ്ഞു. American singer Mary Milliben, after singing India’s national anthem, touches Prime Minister Modi’s feet… Earlier Prime Minister of PNG, in a moving gesture, had bowed down in reverence. The world respects PM Modi’s powerful spiritual aura and rootedness in Indian values and… pic.twitter.com/qoA7ALLA3U — Amit Malviya (@amitmalviya) June 24, 2023 ”ഞാനെന്റെ കുടുംബമെന്ന് വിളിക്കുന്ന രാജ്യത്തിനും ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമായി…

      Read More »
    Back to top button
    error: