NEWSWorld

യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്ഥാന്‍ അനുകൂലികള്‍ തീയിട്ടു

വാഷിങ്ടണ്‍: യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്ഥാന്‍ അനുകൂലികള്‍ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു അക്രമണം. അക്രമത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് വിവരം.

സംഭവസ്ഥലത്തെത്തിയ സാന്‍ഫ്രാന്‍സിസ്‌കോ അഗ്‌നിരക്ഷാസേന വിഭാഗം നിമിഷനേരം കൊണ്ട് തീയണച്ചു. സംഭവത്തിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

Signature-ad

അക്രമത്തെ അപലപിച്ച് യു.എസ് വക്താവ് മാത്യു മില്ലര്‍ രംഗത്തെത്തി. കോണ്‍സുലേറ്റ് സ്ഥാപനങ്ങള്‍ക്കും നയതന്ത്രജ്ഞര്‍ക്കുമെതിരായുള്ള അക്രമം ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തതിന് പിന്നാലെയാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അക്രമം നടന്നത്. കഴിഞ്ഞ മാര്‍ച്ചിലും സമാനമായ രീതിയില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികളുടെ അക്രമമുണ്ടായിരുന്നു. അക്രമികള്‍ ”ഫ്രീ അമൃത്പാല്‍” എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ സ്പ്രേ കൊണ്ട് എഴുതുകയും ചെയ്തിരുന്നു.

Back to top button
error: