റിയാദ്: സൗദിയുടെ തീരദേശ നഗരമായ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റലിന് നേരെ ആക്രമണം. ഇന്നലെ വൈകീട്ടോടെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അജ്ഞാത സംഘം കോണ്‍സുലേറ്റിന് നേരെ നിറയൊഴിക്കുകയായിരുന്നു.
കോണ്‍സുലേറ്റിന് പുറത്ത് നടന്ന വെടിവയ്പ്പില്‍ അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും കോണ്‍സുലേറ്റ് അടച്ചതായും ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. നേപ്പാള്‍ വംശജനാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍. മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സൗദി സൈന്യമാണ് അക്രമിയെ വധിച്ചത്. ഇതിന് മുന്‍പും ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു. 2016 ല്‍ ഒരു ചാവേറാണ് ആക്രമണം നടത്തിയത്. 2004 ലെ മറ്റൊരു ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.