NEWSWorld

ദുബായില്‍ വാഹനമിടിച്ച് കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു, സന്ദര്‍ശകവിസയിലെത്തി ജോലി ലഭിച്ചതിനു പിന്നാലെയായിരുന്നു ദുരന്തം

പെരുന്നാള്‍ ആഘോഷത്തിനുള്ള യാത്രക്കിടെ വാഹനമിടിച്ച് തൃശൂർ കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് സബീഹ് (25) മരിച്ചു. ബുധനാഴ്ച രാത്രി സന്ധ്യയോടെ അൽ ഐന്‍ റോഡിലെ റുവയ്യയിലാണ് അപകടം. സുഹൃത്തുക്കളുടെ വാഹനം അബദ്ധത്തില്‍ വന്നിടിച്ചാണ് മരണം. തത്ക്ഷണം മരണം സംഭവിച്ചു.

പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് മുഹമ്മദും മറ്റ് സുഹൃത്തുക്കളും രണ്ട് വാഹനങ്ങളിലായി മരുഭൂമിയിലേക്ക് യാത്ര പോകുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ മൂന്നാമതൊരു വാഹനം മണലില്‍ പെട്ടുകിടക്കുന്നത് കണ്ട് അവരെ സഹായിക്കാനായി പുറത്തിറങ്ങിയതാണ് മുഹമ്മദും സുഹൃത്തുക്കളും. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുഹമ്മദിന്റെ കൂട്ടുകാര്‍ സഞ്ചരിച്ച രണ്ടാമത്തെ വാഹനം അബദ്ധത്തില്‍ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്നയാള്‍ക്കും പരിക്കുണ്ട്. ഇയാള്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചുദിവസം മുന്‍പാണ് മുഹമ്മദ് സബീഹ് യു.എ.ഇയില്‍ സന്ദര്‍ശകവിസയിലെത്തിയത്. ജൂലായ് എട്ടിന് ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു

Back to top button
error: