World
-
ജാഗ്രത, നിങ്ങളുടെ അതേ ശബ്‌ദത്തിൽ യന്ത്രം സംസാരിക്കുന്നു
ടെക്നോളജി സുനിൽ കെ ചെറിയാൻ ആദ്യം നിങ്ങൾ വായ കൊണ്ട് പറഞ്ഞത് യന്ത്രം വരച്ചു. നിർമ്മിത ബുദ്ധിയുടെ കളിയാണ് മനുഷ്യമൊഴിയുടെ നിർദ്ദേശത്താൽ ഡിജിറ്റൽ ഇമേജുണ്ടാക്കുക എന്നത്. അത് പഴയ കഥയായി. പിന്നീട്, വാമൊഴിയനുസരിച്ച് ഉണ്ടാക്കിയ ചലനചിത്രം കൊണ്ടായിരുന്നു നിർമ്മിതബുദ്ധിയുടെ അടുത്ത ഞെട്ടിക്കൽ. ഇപ്പോഴിതാ മനുഷ്യശബ്ദം പുനഃസൃഷ്ടിക്കാവുന്ന പരുവത്തിലേയ്ക്ക് വളർന്നു ആ ‘കുരുട്ടു’ബുദ്ധി. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമാക്കിയുള്ള ഓപ്പൺ എ ഐ എന്ന ടെക്‌നോളജി കമ്പനിയാണ് മനുഷ്യശബ്ദം യന്ത്രത്തിലൂടെ അവതരിപ്പിച്ച് നിർമ്മിതബുദ്ധിയുടെ പുതുസാധ്യതകൾ ലോകത്തിന് മുന്നിൽ കേൾപ്പിച്ചത്. ഒപ്പം അതിൽ പതിയിരിക്കുന്ന അപകടങ്ങളും. ഫ്രോഡുകൾക്കും അപാരസാധ്യതകൾ തുറന്നു കിട്ടുന്ന ഏർപ്പാടാണിതെന്ന് മൈക്രോസോഫ്റ്റിന് പങ്കാളിത്തമുള്ള ഓപ്പൺ എ ഐ കമ്പനി അധികൃതർക്കറിയാം. അമേരിക്കൻ പ്രസിഡണ്ട് പറയാത്ത കാര്യം പ്രസിഡണ്ടിന്റെ വോയ്‌സ് ക്ലിപ്പായി പ്രചരിച്ചാൽ അതുണ്ടാക്കുന്ന ലോക പുകിലുകൾ ആലോചിക്കാവുന്നതേയുള്ളൂ. വോയ്‌സ് എൻജിൻ എന്നാണ് പുതിയ യന്ത്രത്തിന്റെ പേര്. നമ്മൾ ഒരു ടെക്സ്റ്റ് വായിച്ചാൽ അത് കേൾക്കുന്ന അഥവാ റെക്കോഡ് ചെയ്യുന്ന യന്ത്രം പിന്നീട്…
Read More » -
ലുലുവിൽനിന്ന് ഒന്നര കോടി തട്ടി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ
യു.എ.ഇ: ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പോലീസ് പിടികൂടി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തുവരവെയാണ് ഇയാള്‍ ആറ് ലക്ഷം ദിർഹം അപഹരിച്ചത്. ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍ നല്‍കിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. മാര്‍ച്ച് 25-ന് ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യത്തോടെയാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍നിന്ന്…
Read More » -
അമേരിക്കയില്‍ വാഹനാപകടം; ഇന്ത്യക്കാരായ യുവതിയും മകളും മരിച്ചു
പോർട്‌ലാൻഡ്: അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ യുവതിയും മകളും മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനി കമദം ഗീതാഞ്ജലി (32), മകള്‍ ഹനിക (5) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് നരേഷ്, മകൻ ബ്രമണ്‍ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. അമേരിക്കയിലെ പോർട്‌ലാൻഡിലാണ് അപകടമുണ്ടായത്. കഴിഞ്ഞ 10 വർഷമായി അമേരിക്കയില്‍ താമസിക്കുകയാണ് ഗീതാഞ്ജലിയും കുടുംബവും. ഗീതാഞ്ജലിയുടെ ജന്മദിനത്തില്‍ കുടുംബസമേതം ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയാണ് ദുരന്തത്തില്‍ അവസാനിച്ചത്. സൗത്ത് മെറിഡിയൻ റോഡിലൂടെ പോകുന്നതിനിടെ സിഗ്നല്‍ അവഗണിച്ച് വാഹനം മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഗീതാഞ്ജലി ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗീതാഞ്ജലിയും ഭർത്താവും സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരാണ്. അതേസമയം അമേരിക്കയില്‍ നടന്ന മറ്റൊരു സംഭവത്തിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ട് കുഞ്ഞ് മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള കുടുംബമാണ് ഫ്ലോറിഡയില്‍ അപകടത്തില്‍പ്പെട്ടത്. ഇവരുടെ ഒരു വയസ്സുകാരനായ മകനാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഹൈവേയില്‍ നിന്ന് തെന്നി മരത്തിലിടിക്കുകയായിരുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ബൊമ്മിഡി…
Read More » -
ഇറാന്‍ എംബസിയിലെ ഇസ്രയേല്‍ ആക്രമണം; ഹിസ്ബുല്ലയെ ഇറക്കി തിരിച്ചടിക്കാന്‍ നീക്കം
ഡമാസ്‌കസ്: സിറിയയിലെ ഇറാന്‍ എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാനും ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയും മുന്നറിയിപ്പു നല്‍കി. ആക്രമണത്തേക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചില്ല. അതേസമയം, തിങ്കളാഴ്ച ദക്ഷിണ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് ഇറാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഇസ്രയേല്‍ രംഗത്തെത്തി. ഇസ്രയേലിന്റെ ആക്രമണത്തിന് ഇറാന്‍ കനത്ത തിരിച്ചടി നല്‍കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹിസ്ബുല്ലയ്ക്ക്, ഇസ്രയേലിനെതിരെ ആക്രമണം വ്യാപിപ്പിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയേക്കുമെന്ന് വാഷിങ്ടണിലെ ഫോറിന്‍ റിലേഷന്‍സ് കൗണ്‍സിലില്‍ അനലിസ്റ്റായ സ്റ്റീവന്‍ കുക്ക് ചൂണ്ടിക്കാട്ടി. ഇറാന്‍ എംബസി ഉള്‍പ്പെടുന്ന മേഖലയില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആറ് മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഡമാസ്‌കസിലെ മെസ ജില്ലയിലാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. മൂന്ന് സീനിയര്‍ കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായാണ് വിവരം. സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മേഗ്ദാദ് ആക്രമണത്തെ കടുത്ത ഭാഷയില്‍…
Read More » -
400 മൂർഖൻ പാമ്പുകളുമായി ഒരു പെട്ടിയിൽ 40 ദിവസം ജീവിച്ച ‘പാമ്പ് രാജാവി’നെ അറിയാമോ …? പല തവണ ഗിന്നസ് റെക്കോർഡ് നേടിയ ഇദ്ദേഹം ഒടുവിൽ മരിച്ചത് മൂർഖന്റെ കടിയേറ്റ്
‘പാമ്പ് രാജാവ്’ എന്നറിയപ്പെട്ടിരുന്ന അലിഖാൻ ശംസുദ്ദീൻ ധീരതതയുടെ പര്യായമാണ്. മലേഷ്യക്കാരനായ ഇദ്ദേഹത്തിൻ്റെ പാമ്പുകളോടുള്ള അഭിനിവേശവും അവയെ സംരക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ലോകം എമ്പാടുമുള്ള ജനങ്ങൾക്ക് പ്രചോദനമാണ്. ചെറുപ്പം മുതൽ തന്നെ അലിഖാൻ പാമ്പുകളോട് അഭിനിവേശം പുലർത്തിയിരുന്നു. 12 വയസുള്ളപ്പോൾ ആദ്യമായി ഒരു പാമ്പിനെ പിടികൂടി. പിന്നീട് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനും തന്റെ ജീവിതം മാറ്റിവെച്ചു. പാമ്പുകളുമായി അദ്ദേഹം നടത്തിയ അത്ഭുതകരമായ പ്രകടനങ്ങളാണ് ‘പാമ്പ് രാജാവ്’ എന്ന പേര് നേടിക്കൊടുത്തത്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളെപ്പോലും അദ്ദേഹത്തിന് നിഷ്പ്രയാസം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. നിരവധി തവണ അലിഖാൻ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. 1997 ൽ, ഒരു ഗ്ലാസ് പെട്ടിയിൽ 6000 തേളുകൾക്കൊപ്പം 21 ദിവസം കഴിച്ചുകൂട്ടിയതിന്റെ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. എന്നാൽ അതിലും അത്ഭുതകരമായ ഒരു റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 1989 ൽ, 400 ഓളം മൂർഖൻ പാമ്പുകളുമായി ഒരു ചെറിയ പെട്ടിയിൽ 40…
Read More » -
കുരിശെന്ന് വെച്ചാലെന്താണ്…? കുവൈറ്റിൽ നിന്നൊരു ഈസ്റ്റർ ഗാനം
ക്രിസ്‌തീയ ആത്മീയതയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടികളും അവർക്കുള്ള മുതിർന്നവരുടെ മറുപടിയുമായി ഒരു ഈസ്റ്റർ ഗാനം. കുവൈറ്റിലെ അബ്ബാസിയായിലെ ഏതാനും സംഗീതാസ്വാദകരുടെ സൗഹൃദക്കൂട്ടമാണ് ഈ വീഡിയോ ഗാനത്തിന് പിന്നിൽ. ‘കുരിശും പ്രതീക്ഷയും’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് നാല് വ്യത്യസ്‌ത ഭാഗങ്ങളുണ്ട്. കുരിശെന്ന് വെച്ചാലെന്താണെന്ന് ചോദിക്കുന്ന കുട്ടികളും അവർക്ക് മറുപടി പറയുന്ന മുതിർന്നവരുമാണ് ഗാനത്തിന്റെ ആദ്യഭാഗത്ത്. കുഞ്ഞുകുട്ടികൾ മുതൽ കൗമാരക്കാർ വരെയുള്ളവരും മുതിർന്നവരുമായി മുപ്പതിൽപ്പരം ഗായകരുടെ പങ്കാളിത്തമുണ്ട് ഈ മൂന്നേകാൽ മിനിറ്റ് ഈസ്റ്റർ ഗാനത്തിന്. ‘തിരുഹൃദയം’ എന്നു വെച്ചാലെന്താണെന്ന് ചോദിച്ച് പാടുന്ന കുട്ടികളോടുള്ള മറുപടിയാണ് ഗാനത്തിന്റെ രണ്ടാം ഭാഗത്ത്. ഓരോ ഭാഗത്തിനും വെവ്വേറെ ട്യൂണുകൾ. വ്യത്യസ്‌ത പ്രായത്തിൽപ്പെടുന്ന കുട്ടികളാണ് ഓരോ ഗാനഭാഗത്തും. സത്യം കൊണ്ട് സ്വാതന്ത്രരാവുക എന്നാൽ എന്താണെന്ന് സീനിയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ ചോദിച്ച് പാടുന്നു. അവർക്കുള്ള മറുപടിക്ക് ശേഷം കർമ്മനിരതരാവുന്ന കുട്ടികളെയാണ് ഗാനരംഗത്ത് കാണുക. സുനിൽ കെ ചെറിയാനാണ് രചനയും സംഗീതവും. ലീന സോബൻ ഏകോപനം. ജിഷ ഡേവിസ് നൃത്തസംവിധാനം. അനൂപ്…
Read More » -
ഇന്ന് ഈസ്റ്റര്‍: സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാള്‍, അറിയുക ഈ ദിനത്തിൻ്റെ ചരിത്രവും പ്രാധാന്യവും
യേശുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേതിന്റെ ഓര്‍മദിനം. സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. വിശ്വാസികള്‍ 51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈ ദിനത്തില്‍, ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിക്കാനും അതില്‍ പങ്കുചേരാനും ഒത്തുകൂടുന്നു. റോമന്‍ ചക്രവര്‍ത്തിയായ പോണ്ടിയസ് പീലാത്തോസാണ് യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു കുരിശിലേറ്റിയത്. ഈ ദിവസം ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍, ദിവ്യബലി, കുര്‍ബാന, തിരുകര്‍മങ്ങള്‍ എന്നിവ നടത്തും. ജീവിതത്തില്‍ നിരവധിയായ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ദു:ഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിന്റെ പുനരുത്ഥാനം. ഈസ്റ്റര്‍ എപ്പോഴും പെസഹാ പൗര്‍ണമിക്ക് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് എത്തുന്നത്. ഇത് വടക്കന്‍ അര്‍ധഗോളത്തിലെ വസന്തത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നു. മാത്രമല്ല വിശുദ്ധ വാരത്തിന്റെ അവസാന ദിവസമാണത്. ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ വളരെ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കുന്നു. യേശുക്രിസ്തു ചെയ്ത ത്യാഗങ്ങളെ ഓര്‍മിപ്പിക്കാനാണ്…
Read More » -
തലച്ചോര്‍ ക്ഷതത്തെക്കുറിച്ച് ഗവേഷണം: കാസര്‍കോട് മംഗല്‍പ്പാടി സ്വദേശിയായ ശാസ്ത്രജ്ഞന് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ 22 കോടി രൂപയുടെ ഗ്രാന്റ്
കാസര്‍കോട്: മംഗല്‍പ്പാടി സ്വദേശിയായ ശാസ്ത്രജ്ഞനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മുനീറിന് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ 2.7 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (22 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗവേഷണ ഗ്രാന്റ് ലഭിച്ചു. ആര്‍ 21, ആര്‍ 01 വിഭാഗത്തിലുള്ള രണ്ടു പുതിയ ഗവേഷണ പദ്ധതിയായ തലച്ചോര്‍ ക്ഷതത്തിനുള്ള പെപ്‌റ്റൈഡ് തെറാപ്പിക്കാണ് ധനസഹായം ലഭിച്ചത്. ന്യൂജേര്‍സിയിലെ ഹാക്കന്‍സാക്ക് മരിഡിയന് ഹെല്‍ത്ത് ജെ ഫ് കെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റും അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. മുനീര്‍. 4 വര്‍ഷത്തെ കഠിന പ്രയത്‌നത്തിനാണ് ഇങ്ങനെയൊരു അംഗീകരം ലഭിച്ചതെന്നും ഇത് തലച്ചോര്‍ ക്ഷത മേഖലയില്‍ ഒരു വഴിത്തിരിവായിരിക്കുമെന്നും ഡോ. മുനീര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്ററിലും ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം ചെയ്തിട്ടുണ്ട്. കാസര്‍കോട് ഗവ. കോളജില്‍ നിന്ന് ബി.എസ്.സി സുവോളജി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോടെക്‌നോളജി, എം.എസ്.സി മോളിക്യൂലര്‍…
Read More » -
റിലീസിന് പിന്നാലെ ‘ആടുജീവിത’ത്തിന്റെ വ്യാജന്‍ പുറത്ത്, പരാതി നൽകി ബ്ലെസി
ബ്ലെസി- പൃഥിരാജ് ചിത്രം ‘ആടുജീവിതം’ ഇന്നലെയാണ് തിയേറ്ററില്‍ എത്തിയത്. ഇതിനോടകം ക്ലാസിക്ക് സിനിമ എന്ന ഖ്യാതി നേടിയ ‘ആടുജീവിതം’ ബോക്സ് ഓഫീസിലും വൻ ഹിറ്റാണ്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുന്നു. കാനഡയിലാണ് ‘ആടുജീവിത’ത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത് ഐപിടിവി എന്ന പേരിലുള്ള ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. ‘പാരി മാച്ച്’ എന്ന ലോഗോയ്ക്കൊപ്പമാണ് വ്യാജപതിപ്പ് എത്തിയത്. കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണത്രേ ഇത്. സിനിമകൾ കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ അതിൻ്റെ വ്യാജ പതിപ്പുകൾ പെട്ടെന്ന് തന്നെ ഇത്തരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. ആടുജീവിതം തിയറ്ററിലേക്ക് എത്തുന്നത് 16 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്. സിനിമയുടെ ആഗോള കലക്‌ഷൻ 16 കോടിയിലെത്തി എന്നാണ് റിപ്പോർട്ടുകൾ. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍.റഹ്‌മാൻ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും…
Read More » -
ദക്ഷിണാഫ്രിക്കയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 45 മരണം, രക്ഷപ്പെട്ടത് എട്ട് വയസ്സുകാരി മാത്രം
ജോഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിംപോപോയില്‍ ബസ് മറിഞ്ഞ് 45 പേര്‍ മരിച്ചു. ബോട്സ്വാനയിലെ ഗബുറോണില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെ മൊറിയയിലേക്ക് തീര്‍ഥാടകരുമായി പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. 165 അടിയോളം താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. 46 യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന എട്ട് വയസ്സുകാരി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലത്തിന് മുകളില്‍ വച്ച് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൈവരിയിലിടിച്ച് താഴ്ചയിലേക്ക് വീണ ബസ്സില്‍ നിന്നും തീ പടര്‍ന്നു. മൃതദേഹങ്ങളെല്ലാം കണ്ടെടുക്കാനായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Read More »