NEWSWorld

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല: പാകിസ്താൻ പ്രധാനമന്ത്രിയെ ഇരുത്തിപ്പൊരിച്ച് മോദി

ബെയ്ജിങ്: ഷാങ്ഹായി കോർപ്പറേഷൻ ഓര്‍ഗനൈസേഷൻ ഉച്ചകോടിയിൽ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില് ഇരട്ടത്താപ്പ് പാടില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കുന്നതിൽ ഷാങ്ഹായി കോർപ്പറേഷൻ ഓര്‍ഗനൈസേഷൻ മടികാണിക്കരുതെന്നും വ്യക്തമാക്കി.

Signature-ad

 

പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൂടി പങ്കെടുക്കുന്ന പരിപാടിക്കിടെയായിരുന്നു അതിര്‍ത്ത് കടന്നുള്ള ഭീകരവാദത്തിനെതിരെ മോദി അഞ്ഞടിച്ചത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ ചില രാജ്യങ്ങൾ മറ്റുള്ളവര്‍ക്കെതിരായ ആയുധമാക്കുകയാണ്. ഇത് രാജ്യത്തിന്റെ നയത്തിന്റെ ഭാഗമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് അവര്‍ മുന്നോട്ട് പോവുന്നത്. ഇത്തര പ്രവര്‍ത്തനങ്ങൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിൽ നിന്നും ഷാങ്ഹായി കോർപ്പറേഷൻ ഓര്‍ഗനൈസേഷൻ മടിച്ച്‌ നില്ക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ എന്നിവരും ഉച്ചകോടിയില് പങ്കെടുത്തിരുന്നു. ‘ഭീകരവാദം പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. ഈ വിപത്തിനെ നേരിടാൻ പരസ്പര സഹകരണം വിപുലീകരിക്കണം. ഭീകരതയ്ക്കെതിരെ നമ്മള്‍ ഒരുമിച്ച്‌ പോരാടണം, അത് ഏത് രൂപത്തിലും ഭാവത്തിലും ഉണ്ടാകാം, ഭീകരതയ്ക്കെതിരെ പോരാടുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല’ പ്രധാനമന്ത്രി മോദി പറഞ്ഞു.

Back to top button
error: