NEWSWorld

നഷ്ടപ്പെട്ടത് 8 ലക്ഷം രൂപ അടങ്ങിയ വാലറ്റ്; പന്ത്രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ സംഭവിച്ചത്!

ടെല്‍അവീവ്: പതിനായിരം ഡോളര്‍ (8 ലക്ഷം രൂപ) അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ട യുവാവിനെ സഹായിക്കാന്‍ ഒരു റെയില്‍വേ സ്‌റ്റേഷന്‍ ഒന്നടങ്കം രംഗത്തിറങ്ങി. ഒടുവില്‍ 12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ നഷ്ടപ്പെട്ട പഴ്‌സ് വീണ്ടെടുത്ത് ഉടമയ്ക്കു കൈമാറി. ഇസ്രയേല്‍ സ്വദേശി ഇത്സാക്ക് ഷിട്രിറ്റിന്‍െ്‌റ നഷ്ടപ്പെട്ട പഴ്‌സ് വീണ്ടെടുക്കാനാണ് ഇ്രതയും വലിയ തിരച്ചില്‍ മഹാമഹം അരങ്ങേറിയത്.

ബെന്‍-ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലെ സാവിഡോര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് ട്രെയിനി
യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഷിട്രിറ്റ് മനസാന്നിധ്യം നഷ്ടമാകാതെ പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഉടനെ അവര്‍ സ്റ്റേഷന്‍ മാനേജരായ മാനി നെതാനിയോട് പരാതി പറഞ്ഞു. പരാതി ലഭിച്ച ഉടനെ നെതാനി ബെന്‍-ഗുറിയോണ്‍ എയര്‍പോര്‍ട്ട് സ്റ്റേഷന്‍ ജീവനക്കാരെ അറിയിച്ചു. പിന്നീടെല്ലാം ഒരു സിനിമാക്കഥ പോലെയായിരുന്നു. നിരവധി പേരാണ് ആ വിലയുള്ള വാലറ്റ് അന്വേഷിക്കാനിറങ്ങിയതെന്ന് ഇസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

എയര്‍പോര്‍ട്ട് ജീവനക്കാരും നഷ്ടപ്പെട്ട വാലറ്റ് തേടിയിറങ്ങി. പന്ത്രണ്ട് മണിക്കൂറോളമാണ് തിരച്ചില്‍ നീണ്ട് നിന്നത്. ഒടുവില്‍ പന്ത്രണ്ട് മണിക്കൂറിന് ശേഷം, ഇസ്രായേല്‍ റെയില്‍വേയുടെ സേവന ഏജന്റായ അലീന മിനിയേവ് ഒരു യാത്രക്കാരനെ സഹായിക്കുന്നതിനിടെ വാലറ്റ് കണ്ടെത്തി. ഉടന്‍ തന്നെ വാലറ്റ് ഇറ്റ്സിക് ഷിട്രിറ്റിന് കൈമാറി.

 

Back to top button
error: