World

    • കറാച്ചി വിമാനത്താവളത്തിന് പുറത്ത് വന്‍സ്‌ഫോടനം; 2 മരണം, ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് സംഘടന

      ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്ത് വന്‍ സ്‌ഫോടനം. രണ്ട് ചൈനീസ് തൊഴിലാളികള്‍ കൊല്ലപ്പെടുകയും പാകിസ്താന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉടനെ പ്രദേശത്ത് സൈനികരെ വിന്യസിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രവിശ്യാ ആഭ്യന്തര മന്ത്രി സിയ ഉള്‍ ഹസ്സന്‍ പറഞ്ഞു. ഒരു ഓയില്‍ ടാങ്കറിന് തീപിടിക്കുകയും തുടര്‍ന്ന് മറ്റ് നിരവധി വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തീവ്രവാദ ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസ്ഫര്‍ മഹേസര്‍ പറഞ്ഞു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ അയച്ചു. എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും സ്ഫോടകവസ്തു വാഹനത്തില്‍ ഘടിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നും ബിഎല്‍എ പ്രസ്താവനയില്‍ വ്യക്തമാക്കി. വിമാനത്താവളത്തിന്…

      Read More »
    • റണ്‍വേയില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി; ജപ്പാനില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി

      ടോക്യോ: രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസ് നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് തെക്ക്-പടിഞ്ഞാറ് ജപ്പാനിലെ മിയാസാക്കി വിമാനത്താവളം അടച്ചു. വിമാനത്താവളത്തില്‍ റണ്‍വേക്ക് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെത്തുടര്‍ന്ന് ടാക്സിവേയില്‍ 7 മീറ്റര്‍ വീതിയും 1 മീറ്റര്‍ ആഴവുമുള്ള കുഴി രൂപപ്പെട്ടന്നാണ് റിപ്പോര്‍ട്ട്. മണ്ണിനടിയില്‍ കുഴിച്ചിട്ട ബോംബാണ് പൊട്ടിത്തെറിച്ചത്. അമേരിക്കന്‍ ബോംബാണെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തില്‍ പൊട്ടാതെ കിടന്നിരുന്നതാണെന്നും സ്ഥിരീകരിച്ചു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. അമേരിക്കന്‍ ബോംബാണ് പൊട്ടിയതെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തില്‍ പൊട്ടാതെ കിടന്നിരുന്നതാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ജപ്പാന്‍ എയര്‍ലൈന്‍സ്, നിപ്പോണ്‍ എയര്‍വേയ്സ് തുടങ്ങി മിയാസാക്കി വിമാനത്താവളത്തില്‍ നിന്നുള്ള പ്രമുഖ കമ്പനികളുടെ സര്‍വീസ് മുടങ്ങിയിട്ടുണ്ട്. ടാക്‌സിവേയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാല്‍ എത്രയും വേഗം സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് വിമാനക്കമ്പനികള്‍. ഇതിന് മുമ്പും വിമാനത്താവളത്തില്‍ നിന്നും പൊട്ടാത്ത ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2023ല്‍ ഇത്തരത്തില്‍ കണ്ടെത്തിയ ബോംബുകള്‍…

      Read More »
    • സംഘര്‍ഷം സിറിയയിലേക്കും; നസ്രള്ളയുടെ മരുമകനെയും വധിച്ച് ഇസ്രയേല്‍

      ദമാസ്‌കസ്: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിര്‍ സിറിയയിലെ ദമാസ്‌കസില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ദമാസ്‌കസിലെ മാസെ ജില്ലയിലെ പാര്‍പ്പിട സമുച്ചയം കേന്ദ്രീകരിച്ചു നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ഖാസിര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ബയ്റൂത്തിലെ ആസ്ഥാനത്തിനുനേരെ സെപ്റ്റംബര്‍ 27-ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടത്. അതിനിടെ, ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാന്‍ നേരിട്ടാക്രമണം നടത്തിയതോടെ ഉടലെടുത്ത യുദ്ധഭീതി പശ്ചിമേഷ്യയെ വേട്ടയാടുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് തലസ്ഥാനമായ ടെല്‍ അവീവിലേക്കും ജറുസലേമിലേക്കും ഇറാന്‍ 200-ലേറെ റോക്കറ്റുകളയച്ചത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നിരുന്നു. പിന്നാലെ ലെബനനിലെ ബയ്റൂത്തില്‍ ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഹിസ്ബുള്ള നേതാവ് ഹസന്‍…

      Read More »
    • മൊസാദിന്റെ മുറ്റത്തും ഇറാന്റെ മിസൈല്‍; വന്‍ ഗര്‍ത്തം രൂപപ്പെട്ടു, വെടിവെപ്പില്‍ എട്ടുപേര്‍ മരണം

      ടെല്‍ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാന്‍ അയച്ച മിസൈലുകളില്‍ ഒന്ന് പതിച്ചത് ടെല്‍ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനത്ത് നിന്നും മൂന്ന് മീറ്റര്‍ അകലെയാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പ്രചരിക്കുന്നുണ്ട്. പാര്‍ക്കിങ് സ്ഥലമാണെന്ന് തോന്നിക്കുന്ന പ്രദേശത്താണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. സമീപത്ത് നിര്‍ത്തിയിരിക്കുന്ന വാഹനങ്ങളില്‍ മണ്ണ് മൂടിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചൊവ്വാഴ്ച മുതല്‍ ഇസ്രയേലി നഗരങ്ങളില്‍ അക്രമണ മുന്നറയിപ്പുമായി ബന്ധപ്പെട്ട സൈറണുകള്‍ മുഴങ്ങുന്നുണ്ട്. 180 മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇവയെല്ലാം ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നത്. ചൊവ്വാഴ്ച രാത്രി ടെല്‍ അവീവിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചിരുന്നു. സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഏപ്രിലിന് ശേഷം ഇത് ആദ്യമായാണ് ഇറാന്‍ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കുന്നത്. അന്ന് അയച്ച മിസൈലുകളില്‍ മിക്കതും ഇസ്രയേല്‍ വെടിവെച്ചിട്ടിരുന്നു.

      Read More »
    • ഇറാനുള്ള ‘വടേം ചായേം’ റെഡി; തിരിച്ചടി കട്ടായമെന്ന് ഇസ്രയേല്‍

      ജറുസലേം: മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍. വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തരഫലം നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി മുന്നറിയിപ്പ് നല്‍കി. ‘ആക്രമണത്തിന് അനന്തരഫലം നേരിടേണ്ടി വരും. ഞങ്ങളുടെ പക്കല്‍ പദ്ധതികളുണ്ട്. ഞങ്ങള്‍ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും തന്ത്രങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും’ – ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. അതേസമയം, ഇറാനെതിരേയുള്ള പ്രതിരോധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കാന്‍ യു.എസ്. സൈന്യത്തോട് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ള മിസൈലുകള്‍ വെടിവെച്ചിടാനും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇവ ഇസ്രയേല്‍ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. നിലവില്‍ അത്യാഹിതങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ചെറുപരിക്കുകള്‍ മാത്രമാണ് രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങളെല്ലാം സുരക്ഷിത സ്ഥലത്തേക്ക്…

      Read More »
    • ഇറാനികള്‍ക്ക് നെതന്യാഹുവിന്റെ സന്ദേശം; ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും, ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പം

      ജെറുസലേം: ഇറാനിയന്‍ ജനതയ്ക്ക് സന്ദേശം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് നെതന്യാഹു ഇറാനിലെ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഇറാന്‍ പിന്തുണയ്ക്കുന്നുവെന്ന് ആരോപണമുള്ള ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ഇസ്രയേല്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് നെതന്യാഹുവിന്റെ അസാധാരണ സന്ദേശം. ‘എല്ലാ ദിവസവും, നിങ്ങളെ സ്വാധീനിക്കുന്നതിനായി ലെബനനെ പ്രതിരോധിക്കുമെന്നും ഗാസയെ പ്രതിരോധിക്കുമെന്നും പറഞ്ഞുള്ള തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന ഒരു ഭരണകൂടത്തെ നിങ്ങള്‍ കാണുന്നു. എന്നിട്ട് എല്ലാ ദിവസവും, ആ ഭരണകൂടം നമ്മുടെ പ്രദേശത്തെ കൂടുതല്‍ ഇരുട്ടിലേക്കും ആഴത്തിലുള്ള യുദ്ധത്തിലേക്കും ആഴ്ത്തുന്നു’ നെതന്യാഹു പറഞ്ഞു. ഇറാനിയന്‍ ഭാഷയിലുള്ള സബ് ടൈറ്റിലോട് കൂടിയാണ് നെതന്യാഹു വീഡിയോ സന്ദേശം നല്‍കിയിരിക്കുന്നത്. ഇറാന്റെ പാവകള്‍ ഇല്ലാതായാകുകയാണെന്ന് പറഞ്ഞ നെതന്യാഹു പശ്ചിമേഷ്യയില്‍ ഇസ്രയേലിന് എത്തിച്ചേരാന്‍ സാധിക്കാത്ത ഒരിടവും ഇല്ലെന്നും മുന്നറിയിപ്പ് നല്‍കി. ‘ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ എവിടെ വരെയും പോകും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഓരോ നിമിഷവും കുലീനരായ പേര്‍ഷ്യന്‍ ജനതയെ നിങ്ങളുടെ ഭരണകൂടം…

      Read More »
    • ശൗചാലയമാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു; മനുഷ്യ വിസര്‍ജ്യത്തില്‍ കുളിച്ച് ജനങ്ങളും വാഹനങ്ങളും

      ബീജിംഗ്: ചൈനയിലെ നാനിംഗില്‍ പുതുതായി സ്ഥാപിച്ച ശൗചാലയമാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് അഗ്‌നിപര്‍വതം പോലെ പൊട്ടിത്തെറിച്ചു. വാഹനങ്ങളും പൊതുജനങ്ങളും മനുഷ്യ വിസര്‍ജ്യത്തില്‍ കുളിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സെപ്തംബര്‍ 24 നാണ് പുതുതായി സ്ഥാപിച്ച മലിനജല പൈപ്പ് ലൈന്‍ പൊട്ടിയത്. 33 അടി ഉയരത്തിലാണ് മനുഷ്യ വിസര്‍ജ്യം തെറിച്ചത്. കാറുകളും കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും മനുഷ്യവിസര്‍ജ്യത്തില്‍ കുളിച്ചു. ചൈനയിലെ നാനിംഗില്‍ പ്രഷര്‍ പരിശോധിക്കുന്നതിനിടെ സെപ്റ്റിക് ടാങ്ക് പൈപ്പ് പൊട്ടിത്തെറിച്ചുവെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തുവന്ന കാറിലെ ഡാഷ്‌ക്യാമിലെ വിഡിയോയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുന്നതും, മനുഷ്യവിസര്‍ജ്യം കലര്‍ന്ന ഓറഞ്ച് നിറമുള്ള വെള്ളം ആകാശത്തേക്ക് തെറിക്കുന്നതും കാണാം. കാറിന്റെ ചില്ലുകളില്‍ മാലിന്യം നിറയുന്നതും കാണാം. ഇരുചക്രവാഹനയാത്രികരും കാല്‍നടയാത്രികരും മാലിന്യത്തില്‍ കുളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. റോഡ് നിര്‍മാണത്തിനിടെ അബദ്ധത്തില്‍ മലിനജല പൈപ്പ് പൊട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, എന്‍ജിനീയര്‍മാര്‍ പ്രഷര്‍ പരിശോധന നടത്തിയപ്പോഴാണ് പൈപ്പ് ലൈന്‍ പൊട്ടിയതെന്നാണ് ഔദ്യോഗിക വിവരം.…

      Read More »
    • നസ്റുല്ലയുടെ പിന്‍ഗാമിയെയും വധിച്ച് ഇസ്രയേല്‍; ഹിസ്ബുല്ല വന്‍പ്രതിസന്ധിയില്‍, സഫിദ്ദീന്‍ നേതാവാകാന്‍ സാധ്യത കൂടി

      ജെറുസലേം: ഹിസ്ബുല്ലയുടെ നേതൃപദവിയിലേക്ക് പരണിഗണിച്ചിരുന്ന ഒരു പ്രധാനിയെ കൂടി വകവരുത്തി ഇസ്രയേല്‍. ഹിസ്ബുല്ലയുടെ തലവനായി പലരും ചൂണ്ടിക്കാട്ടിയ അവരുടെ ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഹസന്‍ ഖലില്‍ യാസിനാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ വ്യോമാക്രമണമാണ് ഖലിലിന്റെ ജീവനെടുത്തത്. ഇതോടെ ഹിസ്ബുള്ളയുടെ പ്രധാനികളെയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമായി. ലബനനിലെ സിറിയന്‍ അഭയാര്‍ത്ഥികളാണ് നേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് ഹിസ്ബുള്ളയുടെ നിഗമനം. ഇത്തരക്കാര്‍ക്കെതിരെ ഹിസ്ബുള്ള നടപടികള്‍ എടുക്കുമ്പോഴാണ് ഹിസ്ബുള്ളയുടെ മറ്റൊരു പ്രധാനിയും കൊല്ലപ്പെടുന്നത്. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം കഴിഞ്ഞ ദിവസം വന്നിരുന്നു. ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. 64കാരനായ നസ്റുല്ലയുടെ മരണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ ആരാകും നസ്റുല്ലയുടെ പകരക്കാരന്‍ എന്ന ചര്‍ച്ച ഉയര്‍ന്നു. ഖലില്‍ യാസിനേയും ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ഇതിനിടെയാണ് ഖലില്‍ യാസിനും കൊല്ലപ്പെടുന്നത്. ഹിസ്ബുല്ലയുടെ ദക്ഷിണ മേഖല കമാന്‍ഡര്‍…

      Read More »
    • ഹിസ്ബുല്ല മേധാവിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍; പരമോന്നത നേതാവ് രഹസ്യകേന്ദ്രത്തില്‍

      ടെഹ്‌റാന്‍: തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ (85) രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇസ്രയേല്‍ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ എന്നീ 3 സായുധസംഘടനകള്‍ക്കും ഇറാന്റെ പിന്തുണയുണ്ട്. ടെഹ്‌റാന്‍ സന്ദര്‍ശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചത്തെ ബോംബാക്രമണങ്ങള്‍ക്കു പിന്നാലെ ബെയ്‌റൂട്ടില്‍ ഇറാന്റെ വിമാനമിറങ്ങുന്നത് ഇസ്രയേല്‍ വിലക്കിയിരുന്നു. അതേസമയം, നസ്‌റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചു. ഹസന്‍ നസ്‌റല്ലയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇറാനും ഹിസ്ബുല്ലയ്ക്കും കനത്ത തിരിച്ചടിയേകിയാണ് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ (64) ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഹിസ്ബുല്ല നേതൃനിരയില്‍ ഇസ്രയേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന നേതാവാണ് ഹസന്‍ നസ്‌റല്ല. കഴിഞ്ഞ ദിവസത്തെ അക്രമണത്തില്‍ സതേണ്‍ ഫ്രന്റ്…

      Read More »
    • ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചെന്ന് ഇസ്രയേല്‍; കൊല്ലപ്പെട്ടത് വ്യോമാക്രമണത്തില്‍

      ജെറുസലേം: ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടു തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇന്നലെ ഇസ്രയേല്‍ കനത്ത മിസൈല്‍ ആക്രമണം നടത്തിയിരുന്നു. വന്‍സ്‌ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഒരു മരണം അധികൃതര്‍ സ്ഥിരീകരിച്ചു. 50 പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 24 കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഇബ്രാഹിം ആക്വില്‍ കൊല്ലപ്പെട്ടത് ദഹിയയില്‍ ഇസ്രയേല്‍ നടത്തിയ സമാനമായ ആക്രമണത്തിലാണ്.

      Read More »
    Back to top button
    error: