നിരവധി അത്ഭുതങ്ങളുടെയും കൗതുകങ്ങളുടെയും ആകെ തുകയാണ് നമ്മുടെ പ്രപഞ്ചം. ചിലത് കൗതുകമാകുമ്പോള്‍ പ്രപഞ്ചത്തില്‍ മറ്റുചിലത് നമ്മില്‍ ആശങ്കയും ഉളവാക്കുന്നുണ്ട്. അത്തരത്തില്‍ കൗതുകമോ ആശങ്കയോ ഉളവാക്കുന്ന ഒരു വാര്‍ത്തയാണ് നാസയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 1610 അടി വീതിയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയെ വന്നിടിക്കാനുള്ള നേരിയ സാദ്ധ്യതയാണ് നാസയിലെ ഗവേഷകര്‍ കണ്ടെത്തിയത്.
ബെന്നു എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഈയടുത്തൊന്നുമല്ല 159 വര്‍ഷങ്ങള്‍ക്കകം 2182 ല്‍ ഭൂമിയില്‍ വന്നിടിക്കാനുള്ള നേരിയ സാദ്ധ്യതയാണുള്ളത്. 2700 ല്‍ ഒന്ന് അഥവാ 0.037 ശതമാനം സാദ്ധ്യത മാത്രമാണ് ഇതിനുള്ളത്. 2182 സെപ്തംബര്‍ 24നാണ് ഇത് സംഭവിക്കുക. ഇങ്ങനെ സംഭവിച്ചാല്‍ 600 മൈല്‍ ചുറ്റുപാടില്‍ കാര്യമായ നാശം ഭൂമിയില്‍ സംഭവിക്കും.
ആറ് വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രഹമാണ് ബെന്നു. 1999ലും 2005ലും 2011ലും ഈ ഛിന്നഗ്രഹം നമ്മുടെ അടുത്തുകൂടി വന്നുപോയി. 2020ല്‍ ഒസിരിസ്-റെക്‌സ് എന്ന പഠന മിഷന്‍ ഈ ഛിന്ന ഗ്രഹത്തിന്റെ പ്രതലത്തില്‍ സ്പര്‍ശിച്ചിരുന്നു. ഈ മിഷനിലെ പഠനവിവരങ്ങള്‍ ഭൂമിയുടെ ഉല്‍പ്പത്തി സംബന്ധമായതടക്കം വിവരങ്ങള്‍ കൂടുതല്‍ നല്‍കാന്‍ സഹായകമാകും എന്നാണ് വിവരം,