World
-
അല്‍ഷിഫ ആശുപത്രിയില്‍ ഹമാസിന്റെ വന്‍ ആയുധശേഖരം; ഒത്തുതീർപ്പിന് ഖത്തര്‍
ടെല്‍ അവീവ്: ഗാസയിലെ അല്‍ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും കണ്ടെടുത്തു.ഇതിന്റെ വീഡിയോയും ഇസ്രായേൽ സേന പുറത്ത് വിട്ടു. അൽഷിഫ ആശുപത്രിക്കെതിരെ ഇസ്രായേൽ സേന തുടർച്ചയായി ആക്രമണം നടത്തിയതിന് ലോകരാഷ്ട്രങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്.എന്നാൽ ആശുപത്രി ഹമാസിന്റെ ആയുധപ്പുരയാണെന്നായിരുന്നു അന്നും ഇസ്രായേൽ അവകാശപ്പെട്ടുകൊണ്ടിരുന്നത്. ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.യുദ്ധ ടാങ്കുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതിനിടെ ഹമാസും, ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തറിന്റെ ശ്രമം തുടരുകയാണ്. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More » -
റൗൺ ഔട്ടാക്കി; പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തമ്മില്‍ കൂട്ടയടി
ലാഹോർ: പാക്കിസ്ഥാനിൽ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തമ്മില്‍ കൂട്ടയടി. പാകിസ്ഥാനിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ നടന്ന കൂട്ടയടിയാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. റണ്ണൗട്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. ഇതിനിടെ കാണികളും മറ്റുള്ളവരും ചേർന്ന് ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടിപെട്ടന്നൊന്നും ശമിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ അടിയുടെ ഈ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും ഈ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
Read More » -
ഹമാസിന്‍റെ പാര്‍ലമെന്‍റും പോലീസ് ആസ്ഥാനവും ഇസ്രേലി സേന പിടിച്ചെടുത്തു
ടെല്‍ അവീവ്: ഹമാസ് ഭീകരരുടെ പാര്‍ലമെന്‍റ് മന്ദിരവും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സും പിടിച്ചെടുത്തതായി ഇസ്രേലി സേന അറിയിച്ചു. ഇവയടക്കം ഗാസ സിറ്റിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഒട്ടേറെ ഗവണ്‍മെന്‍റ് കെട്ടിടങ്ങള്‍ ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായി. ഹമാസിന്‍റെ സൈനിക, പോലീസ് ഓഫീസര്‍മാരുടെ ആസ്ഥാനവും ഇന്‍റലിജൻസ് വിഭാഗവും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഹമാസിനുവേണ്ടി ആയുധങ്ങള്‍ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്തിരുന്ന ഗാസൻ യൂണിവേഴ്സിറ്റിയിലെ എൻജിനിയറിംഗ് ഫാക്കല്‍റ്റി കെട്ടിടം, ഹമാസിന്‍റെ പരിശീലന കേന്ദ്രം, കമാൻഡ് സെന്‍റര്‍, ചോദ്യംചെയ്യല്‍ മുറി, തടവറകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. ഇസ്രേലി സേനയിലെ ഗൊലാനി ബ്രിഗേഡ് ഹമാസ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ഇസ്രേലി സേന ഹമാസ് പാര്‍ലമെന്‍റ് കെട്ടിടത്തില്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Read More » -
യുഎസില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; ഭര്‍ത്താവ് അറസ്റ്റില്‍
വാഷിങ്ടൺ: യുഎസിലെ ഷിക്കാഗോയില്‍ മലയാളി യുവതിക്ക് വെടിയേറ്റു. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം-ലാലി ദമ്ബതികളുടെ മകള്‍ മീരയ്ക്കാണ് വെടിയേറ്റത്. സംഭവത്തിൽ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി അമല്‍ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം. ഗര്‍ഭിണിയായ മീരയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീരയുടെ നില ഗുരുതരമാണെന്നാണ് വിവരം.
Read More » -
സുവെല്ല ബ്രാവര്‍മാന്‍ മന്ത്രി സ്ഥാനത്തുനിന്ന് രണ്ടാം തവണയും പുറത്തായത് എങ്ങനെ?
ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സുവെല്ല ബ്രാവര്‍മാനെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി. ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് സുവെല്ല പുറത്താകുന്നത്. ആഭ്യന്തരമന്ത്രിയുടെ അധികാരം ദുര്‍ബലപ്പെടുത്തുകയും ലണ്ടന്‍ പോലീസില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുകയും ചെയ്യുന്ന ആരോപണങ്ങള്‍ പൊതു മധ്യത്തില്‍ ഉന്നയിച്ചതാണ് പുറത്താക്കലിന് കാരണം. ഇസ്രായേല്‍ ഹമാസ് യുദ്ധം ആരംഭിച്ച ശേഷം പലസ്തീന്‍ അനുഭാവികള്‍ ലണ്ടന്‍ തെരുവുകളില്‍ നടത്തിയ പ്രകടനങ്ങളോട് ലണ്ടന്‍ പോലീസ് അയവു കാണിച്ചെന്നും ഈ പ്രകടനക്കാരോട് പോലീസിന് ദയ കൂടുതലാണ് എന്നും സുവെല്ല തന്റെ ഒരു ലേഖനത്തില്‍ തുറന്നടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുവെല്ലയുടെ പുറത്താക്കല്‍. യുദ്ധത്തില്‍ ഇരുകൂട്ടര്‍ക്കിടയിലും തെറ്റുണ്ടെന്ന് സുവല്ല സമ്മതിക്കുന്നുവെങ്കിലും പത്രത്തില്‍ വന്ന ലേഖനം ലണ്ടന്‍ പോലീസിലുള്ള വിശ്വാസം ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് മൂന്ന് ലക്ഷത്തോളം പേര്‍ പങ്കെടുത്തു നടത്തിയ പാലസ്തീന്‍ റാലിയ്ക്ക് തൊട്ട് മുന്‍പാണ് ഈ ലേഖനം പുറത്ത് വന്നത്. കുടിയേറ്റ നയം നടപ്പിലാക്കാന്‍ യുകെ ഗവണ്‍മെന്റ് നേരിടുന്ന വെല്ലുവിളികളും…
Read More » -
നാവികര്‍ക്ക് വധശിക്ഷ; ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഖത്തര്‍
ദോഹ: ചാരവൃത്തി ആരോപിക്കപ്പെട്ട് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഖത്തര്‍ കോടതി തള്ളി. ഇസ്രായേലിന് ചാരപ്രവര്‍ത്തി നടത്തിയെന്നാണ് ആരോപണം. ആദ്യ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഇന്ത്യ മറ്റൊരു അപ്പീലിന് കൂടി ശ്രമിക്കുമെന്നാണ് വിവരം. ദോഹ അല്‍ ദഹ്‌റ കമ്ബനി ജീവനക്കാരായ എട്ട് മൂന്‍ ഇന്ത്യന്‍ നാവികരാണ് ഖത്തര്‍ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നത്.
Read More » -
ഇന്ത്യൻ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ജര്‍മൻ ഫുട്ബാളര്‍ തോമസ് മുള്ളർ
ബെർലിൻ: ഇന്ത്യൻ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ജര്‍മൻ ഫുട്ബാളര്‍ തോമസ് മുള്ളർ.നീല ജഴ്സി ധരിച്ച താരത്തിന്‍റെ വിഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇന്ത്യയുടെ ജഴ്സിയെടുത്ത് ധരിക്കുന്നതും ഇന്ത്യക്ക് വിജയാശംസകള്‍ നേരുന്നതുമാണ് താരം എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലുള്ളത്. പോസ്റ്റില്‍ സൂപ്പര്‍താരം വിരാട് കോഹ്ലിയെയും ടാഗ് ചെയ്തിട്ടുണ്ട്. ‘ഇത് നോക്കൂ, വിരാട് കോഹ്ലി. കപ്പ് നിങ്ങൾക്ക്, ടീം ഇന്ത്യ! ആശംസകള്‍’ എന്ന കുറിപ്പിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെയും താരം ഇന്ത്യൻ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. 2014ല്‍ ഫിഫ ലോകകപ്പ് നേടിയ ജര്‍മൻ ടീമിലെ അംഗമാണ് മുള്ളര്‍.
Read More » -
ഉംറ നിര്‍വഹിക്കാനെത്തിയ മൂവാറ്റുപുഴ സ്വദേശിയായ യുവതി മക്കയില്‍ നിര്യാതയായി
റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി യുവതി മക്കയില്‍ നിര്യാതയായി. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് (24) ആണ് മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ് പെരുമ്പാവൂര്‍ അല്‍ ബദ്രീസ് ഉംറ സംഘത്തോടൊപ്പം മക്കയിലെത്തിയത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഷാൻ ആണ് ഭര്‍ത്താവ്. കോതമംഗലം ആയക്കാട് തൈക്കാവുംപടി ആലക്കട മുഹമ്മദിന്റെ മകളാണ്. പെരുമ്പാവൂര്‍ കണ്ടന്തറ ആലങ്ങാട്ട് ഇബ്രാഹീമിന്റെ മകള്‍ ജാസ്മിന്‍ ആണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, സാലിഹ. ഖബറടക്കം മക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
Read More » -
ഹമാസ് ഭീകരരുടെ ടണലുകളിൽ വേട്ടനായ്ക്കളെ തുറന്നു വിട്ട് ഇസ്രായേൽ
ഗാസ: ടണലുകളിൽ പതിയിരിക്കുന്ന ഹമാസ് ഭീകരരെ പുറത്ത് ചാടിക്കാൻ വേട്ടനായ്ക്കളെ ഉപയോഗിച്ച് ഇസ്രായേൽ സേന. ഹമാസ് ഭീകരരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നതിനായി ഇസ്രായേല്‍ സൈന്യം (ഐഡിഎഫ്) ഇപ്പോള്‍ അവരുടെ ക്രൂരരായ നായ്‌ക്കളെ അഴിച്ചുവിടുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നെതന്യാഹുവിന്റെ ഓഫീസ് വക്താവ് ഒഫിര്‍ ഗെൻഡല്‍മാൻ എക്‌സില്‍ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോയില്‍ തുരങ്കത്തില്‍ കൂടി ഹമാസ് ഭീകരനെ ഓടിക്കുന്ന നായയെ കാണാം. അതിന്റെ പുറത്തായി ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ഹമാസ് ഭീകരന് മേല്‍ അല്‍പ്പസമയത്തിനുള്ളില്‍ നായ പിടിമുറുക്കുന്നതും, ഭീകരൻ ഉച്ചത്തില്‍ കരയുന്നതും വീഡിയോയിലുണ്ട് . നായ അതിക്രൂരമായി ഭീകരനെ കടിച്ച് വലിക്കുന്നതും ഭീകരൻ കൊല്ലപ്പെടുത്തതും വീഡിയോയില്‍ കാണാം.
Read More » -
മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു
വാഷിംഗ്ടണ്‍: കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു. പതിവ് പരിശീലനത്തിന്‍റെ ഭാഗമായി ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം എന്നാണ് വിവരം. എന്നാല്‍ എവിടേക്ക് പറക്കുമ്ബോഴാണ്,എവിടെ വച്ചാണ് അപകടം നടന്നത് അടക്കമുള്ള കാര്യങ്ങളൊന്നും സൈന്യത്തിന്‍റെ പ്രസ്താവനയില്‍ വ്യക്തമല്ല. ഇസ്രയേലും ഹമാസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനു ശേഷം ഈ മേഖലയില്‍ അമേരിക്ക സൈനിക ഇടപെടലുകള്‍ ശക്തമാക്കിയിരുന്നു.
Read More »