NEWSWorld

ഇന്ത്യൻ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ജര്‍മൻ ഫുട്ബാളര്‍ തോമസ് മുള്ളർ

ബെർലിൻ: ഇന്ത്യൻ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ജര്‍മൻ ഫുട്ബാളര്‍ തോമസ് മുള്ളർ.നീല ജഴ്സി ധരിച്ച താരത്തിന്‍റെ വിഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഇന്ത്യയുടെ ജഴ്സിയെടുത്ത് ധരിക്കുന്നതും ഇന്ത്യക്ക് വിജയാശംസകള്‍ നേരുന്നതുമാണ് താരം എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലുള്ളത്. പോസ്റ്റില്‍ സൂപ്പര്‍താരം വിരാട് കോഹ്ലിയെയും ടാഗ് ചെയ്തിട്ടുണ്ട്. ‘ഇത് നോക്കൂ, വിരാട് കോഹ്ലി. കപ്പ് നിങ്ങൾക്ക്, ടീം ഇന്ത്യ! ആശംസകള്‍’ എന്ന കുറിപ്പിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെയും താരം ഇന്ത്യൻ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. 2014ല്‍ ഫിഫ ലോകകപ്പ് നേടിയ ജര്‍മൻ ടീമിലെ അംഗമാണ് മുള്ളര്‍.

Back to top button
error: