World

    • ഒടുവിൽ ഇസ്രായേലിനെതിരെ ഇന്ത്യയും

      ജറുസലേം: പിടിച്ചെടുത്ത പാലസ്തീൻ പ്രദേശങ്ങളിലും സിറിയയിലെ ഗോലാനിലും ജൂതകോളനികള്‍ സ്ഥാപിക്കുന്ന ഇസ്രായേൽ നടപടിയെ അപലപിക്കുന്ന യു.എൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ.  യു.എസ് അടക്കം 7 രാജ്യങ്ങള്‍ എതിര്‍ത്ത യു. എൻ പൊതുസഭയുടെ സ്പെഷ്യല്‍ പൊളിറ്റിക്കല്‍ ആൻഡ് ഡീ കോളണൈസേഷൻ കമ്മിറ്റി കൊണ്ടുവന്ന പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. ഇന്ത്യക്കൊപ്പം ചൈന, റഷ്യ, ഫ്രാൻസ്,  എന്നീ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. അധിനിവേശ പ്രദേശങ്ങളിലെ ഭൂമി പിടിച്ചെടുക്കുന്നതും അവിടത്തെ ജനങ്ങളെ മാറ്റുന്നതും ഉടൻ നിര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരായ മുൻ പ്രമേയങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

      Read More »
    • ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രം ഖാൻ പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്

      ദില്ലി: ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രം ഖാൻ വ്യാഴാഴ്ച പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. അക്രം ഗാസി എന്ന പേരിൽ അറിയപ്പെടുന്ന അക്രം ഖാനെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നതായാണ് റിപ്പോർട്ട്. 2018 മുതൽ 2020 വരെ ലഷ്കറിന്റെ റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ച ഗാസി, പാകിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിൽ പ്രശസ്തനായിരുന്നു. ലഷ്കറെ ത്വയിബയുടെ അറിയപ്പെടുന്ന നേതാവായിരുന്നു ഇയാൾ. തീവ്രവാദ ആശയങ്ങളോട് അനുഭാവമുള്ള ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുകയായിരുന്നു ഇയാളുടെ പ്രധാന ഉത്തരവാദിത്തം. ഈ വർഷം ഒക്ടോബറിലാണ് പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചത്. 2016ൽ പത്താൻകോട്ട് എയർഫോഴ്‌സ് സ്‌റ്റേഷനിൽ നുഴഞ്ഞുകയറിയ നാല് ഭീകരരുടെ നേതാവായിരുന്നു ലത്തീഫ്. സെപ്റ്റംബറിൽ, പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദൂസ് പള്ളിയിൽ വച്ച് അജ്ഞാത തോക്കുധാരികൾ വെടിവച്ചു കൊല്ലുകയായിരുന്നു. കോട്‌ലിയിൽ നിന്ന് പ്രാർഥന നടത്താനെത്തിയപ്പോഴാണ് തലയ്ക്ക് വെടിയേറ്റത്.

      Read More »
    • ഹൃദയം തകർക്കുന്ന നൊമ്പരക്കാഴ്ച! വൈദ്യുതി ബന്ധം താറുമാറായതോടെ അൽഷിഫ ആശുപത്രിയിൽ നവജാത ശിശുക്കൾ ഇൻക്യുബേറ്ററിന് പുറത്തേക്ക് മാറ്റി; ദൃശ്യങ്ങൾ വെളിയിൽ

      ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രവർത്തനം നിലയ്ക്കാറായ അൽ ഷിഫ ആശുപത്രിയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം താറുമാറായതോടെ ഇൻക്യുബേറ്ററിലായിരുന്ന നവജാത ശിശുശക്കളെ പുറത്തേക്ക് മാറ്റി കിടത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് കുഞ്ഞുങ്ങൾ മരിച്ചെന്നും, കൂടുതൽ പേരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ പറയുന്ന വീഡിയോയും അൽജസീറ അടക്കം മാധ്യമങ്ങൾ പുറത്ത് വിട്ടു. കുഞ്ഞുങ്ങളെ ഒഴിപ്പിക്കാൻ തയ്യാറെന്ന് ഇസ്രയേൽ അറിയിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഇന്ധന പ്രതിസന്ധിയെ തുട‍‍ന്ന് ആശുപത്രികൾ പ്രവ‍ര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇന്ധനം ഇല്ലാതായതോടെ, പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഗാസയിലെ മറ്റൊരു ആശുപത്രിയായ അൽ ഖുദ്സും അറിയിച്ചു. അൽ ഷിഫ ആശുപത്രിയുമായുള്ള എല്ലാ വാർത്താ വിനിമയ സംവിധാനവും നഷ്ടമായതായി ലോകാരോഗ്യ സംഘടന മേധാവിയും അറിയിച്ചു.

      Read More »
    • ഹമാസിനെ പൂര്‍ണമായും തകര്‍ക്കാതെ മടങ്ങിപ്പോക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി 

      ടെൽ അവീവ്: ഹമാസിനെ പൂര്‍ണമായും തകര്‍ക്കാതെ ഗാസയിൽ നിന്നും മടങ്ങിപ്പോക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ ഹാലന്റിനൊപ്പം ടെല്‍അവിവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ നേതൃത്തിലുള്ള ആഗോള ഭീകരവാദപ്രവര്‍ത്തനങ്ങളുടെ മുൻ നിരയിലുള്ള സംഘടനയാണ് ഹമാസെന്ന് നെതന്യാഹു വ്യക്തമാക്കി. ഇവരുടെ പ്രവര്‍ത്തനം ലോകമാസകലമുള്ള മനുഷ്യര്‍ക്ക്, പ്രത്യേകിച്ച്‌ മധ്യേഷ്യക്ക് വലിയ ഭീഷണി ആണ്. ഹമാസ് ഗാസക്ക് നല്‍കിയത് രക്തവും ദാരിദ്യവും മാത്രമാണ്. പ്രദേശത്തിന് വലിയ ദുരന്തമാണ് കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ ഇവര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.ഹമാസിന്റെ പൂര്‍ണമായ പതനം മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

      Read More »
    • ഇന്ത്യയിൽ ഉൾപ്പെടെ ഫേസ്ബുക്ക് പണിമുടക്ക് 

      ലണ്ടൻ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്ലാറ്റ്ഫോം തകരാറായെന്നാണ് റിപ്പോർട്ട്. നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ മണിക്കൂറുകളായി ഫേസ്ബുക്കില്‍ ‘ഇന്‍സഫിഷ്യന്റ് പെര്‍മിഷന്‍’ എന്ന കമാന്‍ഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതില്‍ തടസമില്ലായിരുന്നു. എന്നാല്‍ നിലവില്‍ ഫീഡ് തന്നെ ലഭ്യമാകാത്ത സ്ഥിതിയിലെത്തിയിരിക്കുകയാണ്. വിവിധ പേജുകളും കാണാന്‍ സാധിക്കില്ല. This page ins’t available at the mometn എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. ഫേസ്ബുക്കിന് തകരാര്‍ സംഭവിച്ചതായി ഡൈണ്‍ ഡിട്ടെക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.

      Read More »
    • കാനഡയില്‍ ഇന്ത്യൻ വംശജനും മകനും കൊല്ലപ്പെട്ടു

      ഒട്ടാവ: കനേഡിയൻ നഗരമായ എഡ്മണ്ടനിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യൻ വംശജനും മകനും കൊല്ലപ്പെട്ടു. ഹര്‍പ്രീത് സിങ് ഉപ്പാല്‍ (41) എന്നയാളും 11 വയസ്സുള്ള ഇയാളുടെ മകനുമാണ് പട്ടാപ്പകല്‍  കൊല്ലപ്പെട്ടത്. സംഭവ സമയം കാറിലുണ്ടായിരുന്ന മകന്റെ സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമിസംഘം എത്തിയതെന്ന് കരുതുന്ന കാര്‍ ബീമൗണ്ടിന് സമീപം തീപിടിച്ച നിലയില്‍ കണ്ടെത്തി. കാര്‍ മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എഡ്മണ്ടനിലെ ഗുണ്ടാസംഘത്തിലെ പ്രമുഖനാണ് ഉപ്പാല്‍ എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഇയാള്‍ ഏതെങ്കിലും സംഘടനയിലെ അംഗമാണോയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊക്കെയ്ൻ കൈവശംവെച്ചതിനും മനുഷ്യക്കടത്തിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. അടുത്ത വര്‍ഷം ഏപ്രിലില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കൊലപാതകം.

      Read More »
    • ഇസ്രായേലിനെതിരെ തുറന്നടിച്ച്‌ അറബ്, ഇസ്ലാമിക രാഷ്ട്രനേതാക്കള്‍

      റിയാദ്: അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനം.ഗാസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മനുഷ്യര്‍ക്ക് സഹിക്കാനാവാത്ത കാഴ്ചകളാണ് ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടെന്ന് ഖത്തര്‍ അമീര്‍ തുറന്നടിച്ചു. ‍ഗാസ്സയിൽ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെല്ലാം ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യാവുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് ഇറാനിയൻ പ്രസിഡന്റും  പറഞ്ഞു. ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ ഗൗരവമായ നിലപാട് കൈക്കൊള്ളണമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻറ് നിലപാടെടുത്തു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത ക്രൂരതകളെന്നാണ് തുര്‍ക്കി പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. ഗാസ്സയിലെ ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് അസ്വീകാര്യവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്ത് പറഞ്ഞു. അറബ് ലീഗ് അതിന് അനുവദിക്കില്ല. ‍ഗാസ്സയിൽ ഉടനടി വെടിനിര്‍ത്തലുണ്ടാവണം. ഇസ്രായേലി യുദ്ധയന്ത്രം സാധാരണക്കാരെ, പ്രത്യേകിച്ച്‌ കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യംവെക്കുന്നത് തുടരുകയാണ്. നിരപരാധികളും പ്രതിരോധരഹിതരുമായ ഗാസ്സ നിവാസികള്‍ക്ക് നേരെ നടക്കുന്ന കൂട്ടക്കൊലകള്‍ക്ക് ലോകം മുഴുവൻ സാക്ഷിയാണെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു.

      Read More »
    • ഘാന ഫുട്ബോൾ താരം മത്സരത്തിനിടെ  കളിക്കളത്തില്‍ കുഴഞ്ഞ്‌വീണ് മരിച്ചു

      തിരാന: ഘാന ഫുട്ബാളര്‍ റാഫേല്‍ ഡ്വാമെന മത്സരത്തിനിടെ  കളിക്കളത്തില്‍ കുഴഞ്ഞ്‌വീണ് മരിച്ചു അല്‍ബേനിയൻ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരം കളിക്കളത്തില്‍ കുഴഞ്ഞു വീണു മരിച്ചത് 28 വയസായിരുന്നു. അല്‍ബേനിയൻ ക്ലബ് കെ.ഇ ഇഗ്നേഷ്വയുടെ താരമായ റാഫേല്‍ പാര്‍ടിസാനി തിരാനയ്ക്കെതിരായ മത്സരത്തിനിടെ 24-ാംമിനിട്ടില്‍ മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. വൈദ്യസംഘം ഉടൻ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

      Read More »
    • ബന്ധം വേർപെടുത്തിയതിന് മുൻ കാമുകിയെ മൂന്നര മണിക്കൂർ ബലാത്സംഗം ചെയ്തു, 111 തവണ കുത്തി… കൊടും കൊലയാളിക്ക് മാപ്പുനൽകി പുടിൻ; കാരണം ഇതാണ്…

      കൊടും കുറ്റകൃത്യം ചെയ്ത തടവുപുള്ളിക്ക് മാപ്പ് നൽകി വിട്ടയച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മുൻ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ തടവുപുള്ളിയെ ആണ് പുടിൻ വെറുതെ വിട്ടതായി റിപ്പോർട്ടുകൾ. തന്റെ മുൻ കാമുകിയായ വെരാ പെഖ്‌ടെലേവയെ ക്രൂരമായി കൊലപ്പെടുത്തിയതിന് 17 വർഷത്തെ തടവ് ശിക്ഷ അനുഭവച്ച് വരികയായിരുന്നു വ്ലാഡിസ്ലാവ് കന്യൂസ്. ഒരു വർഷത്തിൽ താഴെ മാത്രമാണ് ഇയാൾ ശിക്ഷ അനുഭവിച്ചതെന്നും, ഇയാളെ പുറത്തുവിടാനുള്ള കാരണം യുക്രെയിനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബന്ധം വേർപെടുത്തിയതിന് തന്റെ മുൻ കാമുകിയെ മൂന്നര മണിക്കൂർ ബലാത്സംഗം ചെയ്യുകയും 111 തവണ കുത്തുകയും തുടർന്ന് അവളെ കേബിൾ വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്ത കുറ്റത്തിനാണ് ഇയാൾ തടങ്കലിലായതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ക്രൂരകൃത്യം നടന്നപ്പോൾ അവളുടെ നിലവിളി കേട്ട് അയൽവാസികൾ ഏഴ് തവണ പോലീസിനെ വിളിച്ചെങ്കിലും ആരും വന്നില്ലെന്ന് വെരാ പെഖ്ടെലേവയുടെ അമ്മ ഓക്സാന ഓർത്തു. സൈനിക യൂണിഫോമിൽ ആയുധം…

      Read More »
    • അഞ്ച് ആംബുലൻസുകൾ ഗാസയിലേക്ക് എത്തിച്ച് കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി

      കുവൈത്ത് സിറ്റി: അഞ്ച് ആംബുലൻസുകൾ ഗാസയിലേക്ക് എത്തിച്ച് കുവൈത്ത്. കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി നൽകുന്ന ആംബുലന്‍സുകളാണ് ഗാസയിലെത്തിയത്. ആംബുലന്‍സുകള്‍ എത്തിയതായി ഗാസ മുനമ്പിലെ ആരോഗ്യ അധികൃതർ അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിലേക്ക് ആംബുലൻസുകൾ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത് എന്ന് ഗാസയില്‍ ഏയ്ഡ് റിസീവിംഗ് കമ്മിറ്റി തലവൻ ഡോ. മഹ്മ്മൂദ് ഹമ്മദ് പറഞ്ഞു. കുവൈത്ത്, രാജ്യത്തിന്‍റെ അമീർ, സർക്കാർ, ജനങ്ങൾ, കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി, കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികൾ എന്നിവർക്ക് ഹമ്മദ് നന്ദി പറഞ്ഞു. ആംബുലൻസ് സേവനങ്ങള്‍ ഗാസയ്ക്ക് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമായിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ 45 ആംബുലൻസുകള്‍ ആണ് തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗാസയിൽ പരിക്കേറ്റ പലസ്തീനികളെ ചികിത്സിക്കാൻ താൽപ്പര്യമുള്ള ആരോ​ഗ്യപ്രവർത്തകർക്കായി യുഎഇയിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയതായി ആരോ​ഗ്യവകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. സോഷ്യൽ മീഡിയയിലും അധികൃതർ രജിസ്ട്രേഷൻ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ…

      Read More »
    Back to top button
    error: