Breaking NewsCrimeKeralaLead NewsNEWSNewsthen Special

കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് നിയമനടപടിക്ക്; സ്‌റ്റേഡിയം നല്‍കിയത് വിലാസംപോലും ഇല്ലാത്തവര്‍ക്ക്; ജിസിഡിഎ പ്രതിക്കൂട്ടില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ ജിസിഡിഎയ്‌ക്കെതിരെ ഉമാ തോമസ് എംഎല്‍എയുടെ നിയമനടപടി. രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അപകടത്തിന്റെ ഉത്തരവാദികളെ പോലും കണ്ടെത്താനായില്ലെന്നും പരിപാടിക്ക് അനുമതി നല്‍കിയതില്‍ വ്യക്തതയില്ലെന്നും ഉമ തോമസ്.

സംഘടകരായ മൃദംഗ വിഷന് സമന്‍സ് അയച്ചിട്ട് അവര്‍ കൈപ്പറ്റിയില്ലെന്നാണ് അറിഞ്ഞത് . വിലാസം പോലും ഇല്ലാത്തവര്‍ക്കാണോ സ്റ്റേഡിയം വാടകയ്ക്ക് നല്‍കിയത്. തനിക്ക് അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അന്ന് അപകടം സംഭവിക്കുമായിരുന്നുവെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി

Signature-ad

ഡിസംബര്‍ 29ന് കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വീണു പരുക്കേറ്റ എംഎല്‍എ ഏറെനാള്‍ ആശുപത്രിയില്‍ ചികിത്സയിലും പിന്നീടു വീട്ടില്‍ വിശ്രമത്തിലുമായിരുന്നു. അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റ ഉമ തോമസ് 6 ദിവസം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ മുറിയിലേക്കു മാറ്റി റീഹാബിലിറ്റേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: