World

    • എങ്ങനെയാണു പാക് സൈനിക ജനറലിന്റെ ജമ്മു-കശ്മീര്‍ പദ്ധതി ഇന്ത്യന്‍ സൈനികര്‍ തകര്‍ത്തത്? മുനീറിന്റെ ഉറക്കം കളഞ്ഞത് കശ്മീരിന്റെ ശാന്തത; ഭീകരര്‍ക്ക് ആഹ്വാനം നല്‍കിയത് വഖഫ് ഭേദഗതി സമയത്ത്; തിരിച്ചടിക്കാനുള്ള പട്ടികയില്‍ 35 ഭീകരക്യാമ്പുകള്‍; പാക് എയര്‍ബേസുകളില്‍ ഇന്ത്യവരുത്തിയത് ഭീമമായ നഷ്ടം

      ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തത് കശ്മീരിനെ അശാന്തമാക്കി നിര്‍ത്താനുള്ള പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ പദ്ധതി. ഏപ്രില്‍ 16ന് വിദേശികളായ പാകിസ്താന്‍ പൗരന്‍മാരോടെന്ന പേരില്‍ മുനീര്‍ നടത്തിയ പ്രസംഗം ലഷ്‌കറെയുടെ റസിസ്റ്റന്റ് ഫ്രണ്ടിനുള്ള കൃത്യമായ നിര്‍ദേശമായിരുന്നു. മുനീറിനെ സംബന്ധിച്ചു കശ്മീരിന്റെ സമാധാനം ഉറക്കം കെടുത്തുന്നതാണ്. പാക് വിഭജനത്തിനുശേഷം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ശാന്തതയിലേക്കു മെല്ലെ മടങ്ങുന്നതിനിടെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. കശ്മീര്‍ സാധാരണ നിലയിലേക്കു മടങ്ങിയെന്ന മോദി സര്‍ക്കാരിന്റെ വാദത്തെ തകര്‍ക്കുക, വിനോദ സഞ്ചാരികളുടെ ഒഴുക്കു തടയുക, കശ്മീരികളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അസംതൃപ്തരും നിരാശരുമാക്കി നിലനിര്‍ത്തുക എന്നിവയായിരുന്നു ജനറല്‍ മുനീറിന്റെ പദ്ധതി. ഭീകരര്‍ക്കു പാക് അധീന കാശ്മീരിലേക്കു കടക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കി. രഹസ്യാന്വേഷണത്തിലൊടുവില്‍ കൂട്ടക്കൊലയും നടപ്പാക്കി. എന്നാല്‍, പാക് സൈന്യം അറിയാതെ പാക് അധീന കാശ്മീരില്‍ ഭീകരര്‍ എങ്ങനെയെത്തിയെന്നത് റാവല്‍പിണ്ടിയിലെ അധികാരികള്‍ക്കു വിശദീകരിക്കാന്‍ കഴിയാതെപോയി. ഇന്ത്യന്‍ പാര്‍ലമെന്റ് വഖഫ് നിയമം പാസാക്കിയ സമയംനോക്കി വിഭജനം…

      Read More »
    • മുന്‍ പ്രസിഡന്റിനും രക്ഷയില്ല! ബംഗ്ലാദേശ് വിട്ടത് പുലര്‍ച്ചെ; വിമാനത്താവളത്തിലെത്തിയത് ലുങ്കിധരിച്ച് വീല്‍ചെയറില്‍

      ധാക്ക: ശൈഖ് ഹസീന ഭരണകൂടത്തിന്റെ തകര്‍ച്ചയും അവാമി പാര്‍ട്ടി നിരോധനത്തിനും പിന്നാലെ അര്‍ധരാത്രി രാജ്യം വിട്ട് ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്. ലുങ്കിയുടുത്ത് വീല്‍ചെയറില്‍ എയര്‍പോര്‍ട്ടിലെത്തിയ മുന്‍ പ്രസിഡന്റിന്റെ ചിത്രം പുറത്തു വന്നിരുന്നു. തായ്‌ലാന്‍ഡിലേക്കുള്ള വിമാനത്തിലാണ് ഹമീദും ഭാര്യയും സഹോദരനും ഭാര്യാ സഹോദരനുമടക്കുമുള്ളവര്‍ കയറിയതെന്ന് ധാക്ക പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് തവണ പ്രസിഡന്റായി രാജ്യം ഭരിച്ചിട്ടുള്ള ഹമീദിന് നേരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അര്‍ധരാത്രിയിലുള്ള നാടുവിടല്‍. പാര്‍ട്ടിയിലെ മറ്റു നേതാക്കളെ പോലെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് പോലുള്ള നടപടികള്‍ ഹമീദിന് നേരിടേണ്ടി വന്നിട്ടില്ല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 34, 102 പ്രകാരം കോടതിയില്‍ നിന്നും വിലക്കില്ലാത്ത പക്ഷം പൗരന്മാര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. ഹമീദിന് നേരെ ഇത്തരത്തില്‍ വിലക്കോ അറസ്റ്റിനുള്ള ആവശ്യമോ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതുകൊണ്ടാണ് യാത്ര തടയാന്‍ സാധിക്കാത്തതെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ശൈഖ് ഹസീനയുടെ ഭരണകൂടത്തകര്‍ച്ചയോടെ നിരവധി അവാമി ലീഗ് നേതാക്കള്‍ ജയിലിലടക്കപ്പെടുകയോ…

      Read More »
    • പാകിസ്താന്റെ ഷെല്‍വര്‍ഷം കശ്മീരിനു പുല്ലാണ്! അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചത് 2000 കുടുംബ ബങ്കറുകള്‍; ആധുനിക സംവിധാനങ്ങളുമായി 600 ബങ്കറുകള്‍ ഉടന്‍; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഏഴുവര്‍ഷത്തിനിടയിലെ തന്ത്രപ്രധാന നടപടികളും ചര്‍ച്ചയാകുന്നു

      ജമ്മു: കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാര്‍ക്കായി കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ നിര്‍മിച്ചത് 2000ല്‍ അധികം കുടുംബ ബങ്കറുകള്‍. ഇതിന്റെ പ്രയോജനം മനസിലായത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചതോടെയാണു ബങ്കറുകളുടെ കഥ പുറംലോകത്തേക്കു വ്യാപകമായി പ്രചരിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ 600 ബങ്കറുകള്‍ കൂടി നിര്‍മ്മിക്കുമെന്നും ഒരു ഓട്ടോമേറ്റഡ്, കേന്ദ്രീകൃത സൈറണ്‍ സംവിധാനം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബങ്കറുകളുടെ സ്ഥാനം രഹസ്യാത്മകമായി നിലനിര്‍ത്തുകയാണു പതിവ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റയുടനെ എംപിയെന്ന നിലയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കുടുംബ ബങ്കറുകള്‍ പരീക്ഷിച്ച രാജ്യത്തെ ആദ്യത്തെ ജില്ലയാണ് കത്വ എന്ന് ഡോ. സിംഗ് പറഞ്ഞു. അതിനുശേഷം, അതിര്‍ത്തി പ്രദേശങ്ങളില്‍ 2,000-ത്തിലധികം അത്തരം ബങ്കറുകള്‍ നിര്‍മിച്ചു. കൂടുതല്‍ ബങ്കറുകള്‍ വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന്, ഭരണകൂടവുമായി കൂടിയാലോചിക്കുകയും 600 അധിക കുടുംബ ബങ്കറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നല്‍കുകയും ആവശ്യമെങ്കില്‍ പിന്നീട് കൂടുതല്‍ നല്‍കുകയും ചെയ്യുമെന്ന് ഡോ. സിംഗ് പറഞ്ഞു. സൈറണ്‍ വേണ്ടത്ര കേള്‍ക്കുന്നില്ലെന്ന…

      Read More »
    • ‘ജനിച്ചുപോയതില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലം’: യുക്രൈന്‍ യുദ്ധത്തിന്റെ മറവില്‍ റഷ്യയുടെ രഹസ്യ കൊലമുറികള്‍; തടവുകാരെ പീഡിപ്പിക്കാന്‍ പ്രത്യേകം സെല്ലുകള്‍; കടിച്ചുകീറാന്‍ നായ്ക്കള്‍; ടാഗര്‍റോഗ് എന്ന ‘ഗ്വാണ്ടനാമോ’; വിക്‌ടോറിയ പ്രോജക്ട് പുറത്തെത്തിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

      മോസ്‌കോ: കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌ക് എന്ന നഗരത്തില്‍ അധ്യാപികയും അടുത്തിടെ വിരമിച്ച ഉക്രേനിയന്‍ സര്‍വീസ് അംഗവുമായ യെലിസവേറ്റ ഷൈലിക്കിനെ റഷ്യന്‍ സൈനികര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ‘റഷ്യന്‍ ജയില്‍ ക്യാമ്പിലേക്ക് അയയ്ക്കു’മെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചത്. റഷ്യന്‍ നഗരമായ റോസ്‌തോവിനടുത്തുള്ള തടങ്കല്‍ കേന്ദ്രമായ ‘ടാഗര്‍റോഗ്’ എന്ന ജയിലിലേക്ക് അയയ്ക്കുമെന്നായിരുന്നു ഭീഷണി. അതില്‍തന്നെ സിസോ-2 എന്ന സെല്ലുകള്‍ ഏറെ കുപ്രസിദ്ധമാണ്. ‘ചോദ്യം ചെയ്യലില്‍ പരാജയപ്പെട്ടാല്‍ ജനിച്ചുപോയതിന്റെ പേരില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലത്തേക്ക് അയയ്ക്കുമെന്ന്’ അവര്‍ പറഞ്ഞതിന്റെ അര്‍ഥം മനസിലാക്കാന്‍ അവിടെയെത്തേണ്ടിവന്നു ഷൈലിക്കിന്.   ടാഗന്റോഗില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഒരു ഡസനോളം തടവുകാരില്‍ ഒരാളാണ് ഷൈലിക്. വിക്ടോറിയ പ്രോജക്ട് എന്ന പേരില്‍ രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണു റഷ്യന്‍ സൈനിക തടവിലെ ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഉക്രേനിയന്‍ മാധ്യമപ്രവര്‍ത്തകയായ വിക്‌ടോറിയ റോഷ്ചിന 2024 സെപ്റ്റംബറില്‍ മരിക്കുന്നതിനു മുമ്പ് ‘റഷ്യയുടെ ഗ്വാണ്ടനാമോ’ എന്നറിയപ്പെടുന്ന ഈ ജയിലില്‍…

      Read More »
    • പാകിസ്താനുവേണ്ടി ഹൈടെക് ചാരവൃത്തി; ഹൈക്കമ്മീഷന്‍ ഓഫീലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറിയതിന് രണ്ടുപേര്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ

      ന്യൂഡല്‍ഹി: പഞ്ചാബിലെ ചാരവൃത്തി കേസില്‍ ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനെ ഇന്ത്യ പുറത്താക്കി. ഇതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് അനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവണ്‍മെന്റ് അയോഗ്യനാക്കിയെന്നും നോട്ടീസ് നല്‍കിയന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഡാനിഷ് എന്ന ഉദ്യോഗസ്ഥനാണു മറ്റൊരു വ്യക്തിയുടെ സഹായത്താല്‍ ഇന്ത്യയില്‍നിന്നു തന്ത്രപരമായ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു കണ്ടെത്തല്‍. വിവരങ്ങള്‍ പാക് സര്‍ക്കാരിനു കൈമാറി. ഈ കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ഗുസാല, യമീന്‍ മുഹമ്മദ് എന്നീ രണ്ട് മലേര്‍കോട്ല നിവാസികളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ പോയപ്പോഴാണ് ഗുസാല ഡാനിഷിനെ കണ്ടുമുട്ടിയതെന്ന് പറയപ്പെടുന്നു. മെസഞ്ചര്‍ വഴിയാണു ആശയവിനിമയം തുടര്‍ന്നത്. തുടര്‍ന്ന്, ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഗുസാലയ്ക്ക് 30,000 രൂപ പ്രതിഫലവും നല്‍കി. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു ചാരസംഘത്തിനു…

      Read More »
    • വിശദീകരിക്കാന്‍ വിയര്‍ത്ത് പാകിസ്താന്‍; ഇന്ത്യയുടെ തിരിച്ചടിയില്‍ ചൈനയ്ക്കും പൊള്ളി; ആയുധനങ്ങള്‍ നല്‍കിയ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിയുന്നു; ജെ 10 യുദ്ധ വിമാന കമ്പനിക്കും തിരിച്ചടി; നേട്ടമുണ്ടാക്കി റഫാല്‍

      ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ പോറല്‍പോലുമേറ്റില്ലെന്നു ലോകസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണു പാകിസ്താന്‍. വ്യോമപ്രതിരോധ സംവിധാനവും  വ്യോമത്താവളങ്ങളും ഇന്ത്യന്‍ മിസൈലിന്‍റെ ചൂടറിഞ്ഞിട്ടും  പ്രതിരോധിച്ചെന്നും ആക്രമിച്ചെന്നും മേനി പറഞ്ഞ് പിടിച്ചു നില്‍ക്കാനായിരുന്നു പാക് സര്‍ക്കാരിന്‍റെയും മാധ്യമങ്ങളുടെയും ശ്രമം. പാക് ക്രിക്കറ്റ് താരമായിരുന്ന ഷാഹിദ് അഫ്രീദിവരെ  ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന്‍റെ  മുന്നണിയിലെത്തി. സത്യം എത്രമറച്ചു വച്ചാലും ഒരുനാള്‍ അത് മറ നീക്കി പുറത്തുവരും. ഇന്ത്യ പാക്  യുദ്ധ  വിജയം ആര്‍ക്കെന്നറിയാന്‍ പെട്ടെന്നൊന്ന് ചൈനീസ് വിപണയില്‍ നോക്കിയാല്‍ മതി. പാക്കിസ്ഥാന് ആയുധവും മറ്റ് യുദ്ധസാമഗ്രകളും നല്‍കിയ ചൈനീസ് സ്ഥാപനങ്ങളുടെ ഓഹരിമൂല്യം കുത്തനെ ഇടിയുകയാണ്. ഹാങ് സെങ് ചൈന എ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫൻസ് സൂചിക ചൊവ്വാഴ്ച ഇടിഞ്ഞത് മൂന്ന് ശതമാനമാണ്. പ്രധാന പ്രതിരോധ ഓഹരികളായ എവിഐസി ചെങ്ഡുവു 8.60 ശതമാനവും സുഷൗ ഹോങ്ഡയും 6.3 ശതമാനവും താഴ്ന്നു. ചൈനീസ് ജെ-10സി യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് എവിഐസി ചെങ്ഡു. ഇന്ത്യയ്ക്കെതിരായ സംഘര്‍ഷത്തില്‍ ചൈനീസ് നിര്‍മിത ജെ-10സി വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നതായി…

      Read More »
    • ഇന്ത്യ- പാക് യുദ്ധം ‘അപൂര്‍വ’ അവസരം; കണ്ണിമ ചിമ്മാതെ നിരീക്ഷിച്ച് പാശ്ചാത്യ പ്രതിരോധ വിദഗ്ധര്‍; വിലയിരുത്തിയത് ചൈനീസ് പോര്‍ വിമാനങ്ങളുടെയും മിസൈലുകളുടെയും പ്രകടനം; ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ വെടിക്കോപ്പുകള്‍ കൃത്യത പുലര്‍ത്തി; ലക്ഷ്യം കാണാതെ പാക് മിസൈലുകള്‍

      ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഏറ്റവും കൂടുതല്‍ നിരീക്ഷിച്ചത് പാശ്ചാത്യ പ്രതിരോധ വിദഗ്ധര്‍. ഓരോ രാജ്യത്തിന്റെയും വിദേശ പ്രതിരോധ ഉപകരണങ്ങളും വിമാനങ്ങളും നിരീക്ഷിക്കാനുള്ള ‘അപൂര്‍വ’ അവസരമായിട്ടാണ് ഏറ്റുമുട്ടലിനെ കണ്ടത്. ഇന്ത്യ ഉപയോഗിക്കുന്നതു ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങളും പാകിസ്താന്‍ ചൈനീസ് നിര്‍മിത പോര്‍ വിമാനങ്ങളുമാണ് അളന്നുതൂക്കിയുള്ള ആക്രമണങ്ങള്‍ക്ക് ആശ്രയിച്ചത്. ഭാവിയില്‍ യുദ്ധമുണ്ടായാല്‍ ഓരോ രാജ്യങ്ങളുടെയും ആയുധ ശക്തിയുടെ കാര്യത്തില്‍ ധാരണയുണ്ടാക്കാനാണു സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അമേരിക്കയടക്കമുള്ളവര്‍ യുദ്ധത്തെ ഉപയോഗിച്ചത്. ചൈനീസ് നിര്‍മിത ഫൈറ്റര്‍ ജെറ്റുകള്‍ രണ്ട് ഇന്ത്യ ജെറ്റുകളെയെങ്കിലും വെടിവച്ചിട്ടെന്നു യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍നിന്നുള്ള വിവരങ്ങളെന്ന പേരില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൈലറ്റുകളുടെ പ്രകടനം, ഫൈറ്റര്‍ ജറ്റുകള്‍, എയര്‍-ടു എയര്‍ മിസൈലുകളുടെ സൂഷ്മത എന്നിവ നോക്കിയശേഷം തങ്ങളുടെ സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുകയെന്നതായിരുന്നു ആകാശ യുദ്ധം നിരീക്ഷിക്കുന്നതിന്റെ ലക്ഷ്യം. ഇന്തോ പസഫിക് റീജണിലും തായ്‌വാന്റെ പേരിലും ചൈനയും പാകിസ്താനും നേരിട്ടുള്ള തര്‍ക്കങ്ങളിലാണ്. അതുകൊണ്ടുതന്നെ ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ ആരൊക്കെ ഉപയോഗിക്കുന്നുവോ അവരെയെല്ലാം…

      Read More »
    • ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു, പുൽവാമ ആരോപണം ‌‌50% ബോളിവുഡും 50% കാർട്ടൂൺ നെറ്റ്‌വർക്കും ചേർന്നത്,- കറാച്ചി റാലിയിൽ അഫ്രീദിയുടെ പ്രകോപനം

      കറാച്ചി: ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതി രൂക്ഷമായ രീതിയിൽ പ്രസ്താവനകളുമായി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി വീണ്ടും രംഗത്ത്. പാക്കിസ്ഥാനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന് അഫ്രീദി. ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെതിരെ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു, അതിന് തക്ക തിരിച്ചടി നൽകിയ പാക്കിസ്ഥാൻ സൈന്യത്തെ അഫ്രീദി അഭിനന്ദിക്കുകയും ചെയ്തു. പാക്കിസ്ഥാനെ പ്രകോപിപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ഇന്ത്യ ശരിക്കു മനസിലാക്കിയെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെ വിജയാഘോഷമായി കറാച്ചിയിൽ സംഘടിപ്പിച്ച ഒരു റാലിയിലാണ് അഫ്രീദിയുടെ പ്രകോപനപരമായ പരാമർശങ്ങളെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ പ്രകോപനങ്ങൾക്ക് ‘ബുൻയാനു മർസൂസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ പാക്ക് സൈന്യം മറുപടി നൽകിയത് ആഘോഷിക്കാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രാജ്യവ്യാപകമായി റാലികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കറാച്ചിയിലെ സീ വ്യൂവിൽ…

      Read More »
    • പാകിസ്ഥാനെ ‘ബാക്കി’സ്ഥാനാക്കുമോ ബലൂച് ലിബറേഷന്‍ ആര്‍മി? 51 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, ഇന്ത്യക്ക് പിന്തുണയും

      ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാന് വന്‍തിരിച്ചടിയാണ് പടിഞ്ഞാറേ അറ്റത്തുള്ള ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിമോചന പോരാട്ടം. ഇപ്പോഴിതാ പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാകിസ്ഥാന്‍ സൈന്യത്തിനെതിരായ 51 ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ബിഎല്‍എ ഏറ്റെടുത്തു. ദക്ഷിണേഷ്യയില്‍ ഒരു പുതിയ ക്രമം അനിവാര്യമായിരിക്കുന്നുവെന്ന് കാട്ടി ബിഎല്‍എ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഒരു പ്രാദേശിക മാറ്റത്തെക്കുറിച്ചും ബിഎല്‍എ മുന്നറിയിപ്പ് നല്‍കി. വിദേശ പ്രോക്സി എന്ന ആരോപണങ്ങള്‍ തള്ളിയ ബിഎല്‍എ, തങ്ങള്‍ പ്രദേശത്തെ നിര്‍ണായകമായ പാര്‍ട്ടി എന്നാണ് സ്വയം വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും ലക്ഷ്യംവച്ച് ബലൂചിസ്ഥാനിലെ 51 കേന്ദ്രങ്ങളില്‍ 71 ആക്രമണങ്ങള്‍ നടത്തിയതായും ബിഎല്‍എ അവകാശപ്പെട്ടു. ‘ഏതെങ്കിലും ഒരു ശക്തിയുടെയോ രാജ്യത്തിന്റെയോ പ്രോക്സിയായി പ്രവര്‍ത്തിക്കുന്നവരാണ് ബലൂച് ദേശീയ പ്രതിരോധ സംവിധാനം എന്നുപറയുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. ബിഎല്‍എ കാലാളോ നിശബ്ദ നിരീക്ഷകനോ അല്ല. ഈ പ്രദേശത്തിന്റെ ഭാവിയില്‍ നമുക്ക് അവകാശപ്പെട്ട സ്ഥാനമുണ്ട്. നമ്മുടെ കടമയെക്കുറിച്ചും വ്യക്തമായ…

      Read More »
    • കടത്തിനു മുകളില്‍ കടവുമായി ജീവിച്ചിട്ടും ആയുധപ്പുരകള്‍ നിറയ്ക്കുന്ന പാകിസ്താന്‍!; രാജ്യം തകര്‍ന്നിട്ടും തകരാത്ത സൈന്യം; യുദ്ധ വിമാനങ്ങള്‍മുതല്‍ അന്തര്‍വാഹിനി വരെ; കൃഷിമുതല്‍ ഭവന പദ്ധതികളില്‍വരെ നിയന്ത്രണം; 80 ശതമാനം ആയുധനം നല്‍കുന്ന ചൈന വാങ്ങാനുള്ള പണവും നല്‍കും! ഒപ്പം ‘അങ്കിള്‍ സാമി’ന്റെ കൈനീട്ടവും

      ന്യൂഡല്‍ഹി: രാജ്യാന്തര നാണയ നിധിയുടെ സഹായമില്ലെങ്കില്‍ ഇന്ന് പാകിസ്താന്‍ ഒരിഞ്ച് മുന്നോട്ടു നീങ്ങില്ല. പിന്നെയെങ്ങനെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു? ഒറ്റ ഉത്തരമേ ഇതിനുള്ളൂ. രണ്ടു വര്‍ഷം മുമ്പ് ഹഖാനി പറഞ്ഞതുപോലെ ‘അങ്കിള്‍ ബില്ലുകള്‍ അടയ്ക്കുന്നു’! പാകിസ്താന്‍ തകര്‍ന്നു. പക്ഷേ, സൈന്യം തകര്‍ന്നിട്ടില്ല. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍: ഇസ്ലാമാബാദ് അവയെല്ലാം ശേഖരിക്കുന്നതു തുടരുന്നു. ഒരു സാമ്പത്തിക രക്ഷാ പദ്ധതിയില്‍നിന്ന് അടുത്തതിലേക്കു കടക്കുമ്പോള്‍ കടം കുമിഞ്ഞു കൂടുന്നു. ഈ വര്‍ഷം മാത്രം ജിഡിപി 236 ബില്യണ്‍ ഡോളറിലേക്കു ചുരുങ്ങുമ്പോഴും ഏഴു ബില്യണ്‍ ഡോളര്‍ പ്രതിരോധത്തിനായി നീക്കിവയ്ക്കുന്നു. രാജ്യത്തിന്റെ വഷളാകുന്ന സാമ്പത്തിക തകര്‍ച്ച പാകിസ്ഥാന്റെ സൈനിക ശക്തിയെ തൊട്ടിട്ടില്ല. എങ്ങനെ? മുഖ്യ ആയുധവ്യാപാരിതന്നെ അവയ്ക്കുള്ള പണം നല്‍കിയാല്‍ എങ്ങനെയുണ്ടാകും? ഒരാള്‍തന്നെ വില്‍പനക്കാരനും ബാങ്കറുമാകുന്നു. പാക് സൈനിക ഇറക്കുമതിയുടെ 80 ശതമാനവും ചൈനയില്‍നിന്നാണ്. യുദ്ധസാമഗ്രികള്‍ നല്‍കുക മാത്രമല്ല അതിനുള്ള പണവും നല്‍കും! കുറഞ്ഞ പലിശ നല്‍കിയാല്‍ മതി. കുറഞ്ഞ പലിശ, വഴക്കമുള്ള നിബന്ധനകള്‍, നീണ്ട ഗ്രേസ് പിരീഡുകള്‍…

      Read More »
    Back to top button
    error: