ടെല്‍ അവീവ്: ഗാസയിലെ അല്‍ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും കണ്ടെടുത്തു.ഇതിന്റെ വീഡിയോയും ഇസ്രായേൽ സേന പുറത്ത് വിട്ടു.
അൽഷിഫ ആശുപത്രിക്കെതിരെ ഇസ്രായേൽ സേന തുടർച്ചയായി ആക്രമണം നടത്തിയതിന് ലോകരാഷ്ട്രങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്.എന്നാൽ ആശുപത്രി ഹമാസിന്റെ ആയുധപ്പുരയാണെന്നായിരുന്നു അന്നും ഇസ്രായേൽ അവകാശപ്പെട്ടുകൊണ്ടിരുന്നത്.
ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.യുദ്ധ ടാങ്കുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിച്ചിട്ടുണ്ട്.
ഇതിനിടെ ഹമാസും, ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തറിന്റെ ശ്രമം തുടരുകയാണ്. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.