NEWSWorld

മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു

വാഷിംഗ്ടണ്‍: കിഴക്കന്‍ മെഡിറ്ററേനിയനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ മരിച്ചു. പതിവ് പരിശീലനത്തിന്‍റെ ഭാഗമായി ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം  എന്നാണ് വിവരം.

എന്നാല്‍ എവിടേക്ക് പറക്കുമ്ബോഴാണ്,എവിടെ വച്ചാണ് അപകടം നടന്നത് അടക്കമുള്ള കാര്യങ്ങളൊന്നും സൈന്യത്തിന്‍റെ പ്രസ്താവനയില്‍ വ്യക്തമല്ല.

ഇസ്രയേലും ഹമാസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനു ശേഷം ഈ മേഖലയില്‍ അമേരിക്ക സൈനിക ഇടപെടലുകള്‍ ശക്തമാക്കിയിരുന്നു.

Back to top button
error: