MovieTRENDING

അഭിനയം പഠിപ്പിക്കാൻ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാർ കൊച്ചിയിൽ.

കൊച്ചി : ആക്ടേഴ്സ് ഫാക്ടറി യുടെ മൂന്നാമത് ആക്ടിംഗ് വർക്ക്ഷോപ്പ് ജനുവരി 16 17 18 കൊച്ചിയിൽHOTEL ARCTIC GOLD, വൈറ്റില യിൽ വെച്ച് നടക്കുന്നു. സൂപ്പർഹിറ്റ്‌ സംവിധായകൻ ലാൽ ജോസ് അടക്കം ഒട്ടേറെ സിനിമ പ്രവർത്തകരാണ് ഈ അഭിനയ പരിശീലന കളരിക്ക് നേതൃത്വം നൽകുന്നത്. നടന്മാരായ പ്രമോദ് വെളിയനാട്, സംവിധായകനും നടനുമായ സോഹൻ സീനു ലാൽ, ദിനേഷ് പ്രഭാകർ, ജോജി മുണ്ടക്കയം സംവിധായകൻ സന്തോഷ് ഇടുക്കി
പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, മേക്കപ്പ് കലാകാരൻ പട്ടണം ഷാ കലാ സംവിധായകൻ ഗിരീഷ് മേനോൻ എന്നിവർ നേതൃത്വം നൽകുന്ന ഈ അഭിനയ പരിശീലന ക്യാമ്പിൽ തത്സമയ ചിത്രീകരണവും സ്ക്രീൻ ആക്ടിങ്ങിന്റെ സാങ്കേതിക വശങ്ങളുമാണ് പ്രധാന പരിശീലന വിഷയം. മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ ലഭിക്കാവുന്ന രീതിയിലാണ് ഈ ആക്ടിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ആക്ടേഴ്സ് ഫാക്ടറിക്ക് വേണ്ടി ലിബിയ, അഭിലാഷ്, ജിഷ്ണു രാധാകൃഷ്ണൻ, സന്തോഷ്‌ ഇടുക്കി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: