NEWSWorld

യുഎസില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; ഭര്‍ത്താവ് അറസ്റ്റില്‍

വാഷിങ്ടൺ: യുഎസിലെ ഷിക്കാഗോയില്‍ മലയാളി യുവതിക്ക് വെടിയേറ്റു. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം-ലാലി ദമ്ബതികളുടെ മകള്‍ മീരയ്ക്കാണ് വെടിയേറ്റത്.

സംഭവത്തിൽ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പഴയമ്ബിള്ളി അമല്‍ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം. ഗര്‍ഭിണിയായ മീരയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മീരയുടെ നില ഗുരുതരമാണെന്നാണ് വിവരം.

Back to top button
error: