World
-
അമേരിക്കൻ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത് ഇടപ്പള്ളി സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരൻ
കൊച്ചി: അമേരിക്കൻ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസെടുത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി റൗള്‍ ജോണ്‍ അജു. ഭാവിയിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ ക്ലാസില്‍ സഹായിക്കാൻ റൗള്‍ ജോണ്‍ അജുവിന് സ്വന്തമായി റോബോട്ടുമുണ്ട്. ഗൂഗിള്‍ മീറ്റ് വഴിയാണ് ക്ലാസ്. ഇൻസൈറ്റ് ഫോര്‍ കിഡ്‌സ് എന്ന സ്‌കൂളാണ് റൗളിന്റെ ഈ സേവനം ഉപയോഗിക്കുന്നത്. നാല്‍പ്പതോളം വിദ്യാര്‍ത്ഥികളുള്ള ക്ലാസില്‍ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനില്‍ അവര്‍ക്ക് റൗളിനെ തത്സമയം കാണാനും കഴിയും. രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് റൗളിന്റെ ക്ലാസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ ട്രെൻഡുകളും നേട്ടങ്ങളുമൊക്കെ ക്ലാസിൽ അവതരിപ്പിക്കുന്നു. മൂന്ന് വര്‍ഷം മുൻപാണ് വിഎച്ച്‌എസ്‌എസ് ഭാവി സാങ്കേതികവിദ്യയില്‍ റൗൾ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ശാസ്ത്രീയ സൈറ്റുകളില്‍ കാണുന്ന കാര്യങ്ങള്‍ ക്രമേണ പ്രയോഗത്തില്‍ വരുത്തി. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ‘മീബോട്ട്’ എന്ന റോബോട്ട് പിറന്നു.ആദ്യം ഒരു കമ്ബ്യൂട്ടര്‍ ഗെയിം പോലെ രൂപകല്പന ചെയ്ത റോബോട്ടിന് പിന്നീട് AI യുടെ സഹായത്തോടെ ജീവൻ നല്‍കി. MeBot-ന്…
Read More » -
”അത് ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്, ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്”… മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലദ്വീപ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലദ്വീപ് മന്ത്രി. നരേന്ദ്ര മോദിയുടെ സന്ദര്‍ശനം മാലദ്വീപിനെ ലക്ഷ്യം വച്ചുള്ളതാണ് എന്നാണ് അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചത്. ഇത് സമൂഹമാധ്യമത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ബീച്ച് ടൂറിസത്തില്‍ മാലദ്വീപുമായി മത്സരിക്കുന്നതില്‍ ഇന്ത്യ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നു എന്നായിരുന്നു മാജിദിന്റെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ സ്‌നോര്‍കെല്ലിങ് നടത്തുകയും ലക്ഷദ്വീപിന്റേത് മാസ്മരിക ഭംഗിയാണെന്ന് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിക്കുകയും ചെയ്തു. സഞ്ചാരികള്‍ തങ്ങളുടെ പട്ടികയില്‍ ലക്ഷദ്വീപിനെക്കൂടി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കുറിച്ചു. മോദിയുടെ സന്ദര്‍ശനം മാലദ്വീപിന്റെ ബീച്ച് ടൂറിസത്തിനു തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് മാജിദ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് വിലയിരുത്തല്‍. ഇന്ത്യക്കാരുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മാലദ്വീപ്. മാലദ്വീപില്‍ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നശേഷം ഇന്ത്യയും മാലദ്വീപില്‍ തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാലദ്വീപിന്റെ ‘ഇന്ത്യ ആദ്യം’ എന്ന നയം മാറ്റുമെന്ന് അധികാരത്തില്‍ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചിരുന്നു. ചൈനയുമായുള്ള സഹകരണത്തിലാണ്…
Read More » -
ട്രൂഡോയുടെ വിമാനം വീണ്ടും തകരാറിലായി; ഇത്തവണ ജമൈക്കയില്‍
കിങ്‌സ്റ്റണ്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഔദ്യോഗിക വിമാനം വീണ്ടും തകരാറിലായി. ഇത്തവണ ജമൈക്കയിലേക്ക് കുടുംബവുമായി ഒഴിവുസമയം ചെലവിടാന്‍ പോയ വിമാനമാണ് തകരാറിലായത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് വ്യോമസേനയുടെ മറ്റൊരു വിമാനം അയച്ചാണ് പ്രധാനമന്ത്രിയേയും കുടുംബത്തേയും രാജ്യത്ത് തിരിച്ചെത്തിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം റോയല്‍ കനേഡിയന്‍ എയര്‍ ഫോഴ്സിന്റെ രണ്ട് സിസി-144 വിമാനങ്ങള്‍ ജമൈക്കയില്‍ ഉണ്ടായിരുന്നതായി കനേഡിയന്‍ പ്രതിരോധ വകുപ്പ് വക്താവ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു. എന്നാല്‍, പ്രധാനമന്ത്രിയും സംഘവുമായി പോയ വിമാനം അവിടെ എത്തിയതിന് പിന്നാലെ തകരാറിലായി. രണ്ടാം വിമാനത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള സംഘത്തെ എത്തിച്ചു. പ്രധാനമന്ത്രി തിരിക്കുന്നതുവരെ കരുതല്‍ സേവനത്തിനായി ഇവിടെ തുടര്‍ന്നുവെന്നും വക്താക്കള്‍ അറിയിച്ചു. ഡിസംബര്‍ 26-നായിരുന്നു ട്രൂഡോയും അകന്നുകഴിയന്ന ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളും ജമൈക്കയിലേക്ക് അവധി ചെലവിടാനായി പോയത്. വ്യാഴാഴ്ചയായിരുന്നു സംഘം കാനഡയിലേക്ക് തിരിക്കേണ്ടിയിരുന്നത്. എന്നാല്‍, രണ്ടാം തീയതി വിമാനം തകരാറിലാണെന്ന് കണ്ടെത്തി. മൂന്നാം തീയതി വിമാനം അറ്റകുറ്റപ്പണിക്കായി സംഘമെത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാവുകയായിരുന്നു.…
Read More » -
മരുന്നിന് പകരം നഴ്‌സ് പൈപ്പ് വെള്ളം കുത്തിവെച്ചു; പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം
മരുന്നിന് പകരം നഴ്‌സ് പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്തു രോഗികള്‍ക്ക് ദാരുണാന്ത്യം.അമേരിക്കയിലെ ഓറഗണിലുള്ള ആശുപത്രിയിലാണ് സംഭവം. മെഡ്‌ഫോര്‍ഡിലെ അസാന്റെ റോഗ് റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിച്ച മരുന്ന് മോഷണം പോയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകമറിഞ്ഞത്. വേദനാസംഹാരിയായ ഫെന്റനൈലിനു പകരമാണ് നഴ്‌സ് പൈപ്പ് വെള്ളം രോഗികള്‍ക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ആശുപത്രിയില്‍നിന്ന് മരുന്ന് മോഷണം നടത്തിയ ശേഷം തന്റെ കളവ് മറയ്ക്കാനാണ് നഴ്‌സ് രോഗികള്‍ക്ക് വെള്ളം കുത്തിവെച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ശുചീകരിക്കാത്ത പൈപ്പ് വെള്ളം ശരീരത്തില്‍ കടന്നതിനെ തുടര്‍ന്നുണ്ടായ അണുബാധയേറ്റാണ് പത്തു രോഗികളും മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നഴ്സിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read More » -
ഹോളിവുഡ് നടനും മക്കളും വിമാനാപകടത്തില്‍ മരിച്ചു
ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും 2 പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിനു പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 51കാരനായ ഒലിവറിനൊപ്പം മക്കളായ മെഡിറ്റ (10), അനിക് (12), പൈലറ്റ് റോബര്‍ട്ട് ഷാസ് എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തില്‍ മരിച്ചത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. 2006ല്‍ പുറത്തിറങ്ങിയ ‘ദ് ഗുഡ് ജര്‍മന്‍’ എന്ന ചിത്രത്തില്‍ ജോര്‍ജ് ക്ലൂണിക്കൊപ്പമാണ് ക്രിസ്റ്റ്യന്‍ ഒലിവര്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. 60ലേറെ സിനിമകളിലും ടെലിവിഷന്‍ ഷോകളിലും ഒലിവര്‍ ഭാഗമായിട്ടുണ്ട്. ‘സേവ്ഡ് ബൈ ദ് ബെല്‍: ദ് ന്യൂ ക്ലാസ്’ എന്ന ടിവി ഷോയിലൂടെയാണ് ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടത്.
Read More » -
ഒറ്റ രാത്രികൊണ്ട് തീര്‍ത്തത് നാല് ഹിസ്ബുള്ള ഭീകരരെ; ലെബനനില്‍. കയറിയടിച്ച് ഇസ്രായേൽ
ബെയ്റൂട്ട്: തെക്കൻ ലെബനനില്‍ ഒറ്റരാത്രികൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെ വധിച്ച് ഇസ്രായേല്‍ സൈന്യം. അതിര്‍ത്തി പട്ടണമായ നഖുറയിലാണ് സംഭവം. ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്‌റൂട്ടില്‍ മുതിര്‍ന്ന ഹമാസ് ഭീകരനെ വധിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് ഹിസ്ബുള്ള ഭീകരര്‍ക്കും ഇസ്രായേല്‍ വൻ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 7 ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചത് മുതല്‍ ഭീകരരെയെല്ലാം വകവരുത്തുന്നതിനായുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള ഭീകരര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഹമാസ്-ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങള്‍ ഇസ്രായേല്‍ തകര്‍ക്കാൻ ആരംഭിച്ചത്. ഏകദേശം മൂന്ന് മാസമായി നടക്കുന്ന യുദ്ധത്തില്‍ ലെബനനില്‍ 129 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേല്‍ സൈന്യം ഇതിനോടകം വധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഹമാസ് ഭീകര നേതാവ് സാലിഹ് അല്‍-അരൂരി അടക്കം ആറ് ഭീകരരെയും തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വച്ച് ഇസ്രായേല്‍ വധിച്ചിരുന്നു.
Read More » -
യുഎസ് അന്ത്യശാസനം തള്ളി ഹൂതികള്‍; ചെങ്കടലില്‍ വീണ്ടും കപ്പല്‍ ആക്രമിച്ചു
വാഷിങ്ടണ്‍: യുഎസ് സൈന്യത്തിന്റെ അന്ത്യശാസനം തള്ളി ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണം. കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണത്തിനാണ് ഹൂതി നീക്കം നടത്തിയത്. എന്നാല്‍, ആര്‍ക്കും പരുക്കോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നേവി അറിയിച്ചു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ്, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുള്‍പ്പെടെ 12 രാജ്യങ്ങള്‍ സംയുക്തമായി അന്ത്യശാസനം നല്‍കി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് വീണ്ടും ആക്രമണം. ഇറാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമന്റെ ഭൂരിഭാഗവും. യെമന്‍ കേന്ദ്രീകരിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. നവംബര്‍ 19 മുതല്‍ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ചരക്ക് കപ്പലുകളെ ഉള്‍പ്പെടെ ആക്രമിക്കുകയാണ്. ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ഹൂതി ആക്രമണം. യെമനിലെ ഹൂതികള്‍ ചെങ്കടലില്‍ ചരക്കുകപ്പലിനു നേരെ നടത്തിയ ആക്രമണം ചെറുത്തെന്നും ഹൂതികളുടെ 3 ബോട്ടുകള്‍ മുക്കിയെന്നും യുഎസ് സേന നേരത്തെ അറിയിച്ചിരുന്നു. ഡെന്‍മാര്‍ക്ക് ഉടമസ്ഥതയിലുളള കപ്പലിനുനേരെയാണ് മിസൈലാക്രമണം ഉണ്ടായത്. തുടര്‍ന്നാണ് 2 യുഎസ് യുദ്ധക്കപ്പലുകള്‍ സഹായത്തിനെത്തിയത്. ഹൂതികള്‍ അയച്ച…
Read More » -
ഇറാനിലെ ഇരട്ട സ്ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
ടെഹ്റാൻ: നൂറിലേറെ പേർ കൊല്ലപ്പെട്ട ഇറാനിലെ ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവനയിറക്കി. 2020-ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കമാൻഡര്‍ ഖാസിം സുലൈമാനിയെ അനുസ്മരിച്ച് ഇറാനില്‍ നടന്ന ചടങ്ങിനിടെ 103 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത രണ്ട് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ അനുബന്ധ ടെലിഗ്രാം ചാനലുകളില്‍ പ്രസ്താവനയിറക്കിയത്. അതേസമയം അമേരിക്കയും ഇസ്രായേലുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇറാന്റെ ആരോപണം.ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, ആക്രമണങ്ങള്‍ക്ക് കാരണം ഇസ്ലാമിക് സ്റ്റേറ്റിൻ്റെ “ദുഷ്ടരായ ക്രിമിനല്‍ ശത്രുക്കളും” ആണെന്ന് പറയുകയും “കഠിനമായ പ്രത്യാക്രമണം” ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Read More » -
‘വാട്സ് ആപ്പ്’ സന്ദേശങ്ങളിൽ കരുതൽ വേണം, ആർക്കും ഏതു നിമിഷവും പണി കിട്ടും…! ഈ 10 കാര്യങ്ങൾ മറക്കരുത്
ലോകമാകെയുള്ള കോടിക്കണക്കിന് ആളുകളുടെ ജനപ്രിയ ആശയ വിനിമയ മാധ്യമമാണ് വാട്സ് ആപ്പ്. പക്ഷേ ഇതിന്റെ മറവിൽ തട്ടിപ്പുകൾ പതിവാണ്. വ്യക്തിഗത വിവരങ്ങളും പണവും കവർന്നെടുക്കുന്നതിനും ദുഷ്പ്രചണങ്ങൾക്കും മറ്റ് തട്ടിപ്പുകൾക്കും വാട്സ് ആപ്പ് മറയാക്കാറുണ്ട്. വാട്സ് ആപ്പിൽ സുരക്ഷിതമായി തുടരാനും തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനും ചില അവശ്യ നുറുങ്ങുകൾ ഇതാ: 1. അപരിചിതമായ നമ്പറുകളെ കുറിച്ച് ജാഗ്രത പാലിക്കുക: അജ്ഞാത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുത്. പ്രത്യേകിച്ച് അന്തർദേശീയ കോഡുകളോ സംശയാസ്പദമായ അക്കങ്ങളോ ഉള്ളവ. നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാളിൽ നിന്ന് സന്ദേശം ലഭിച്ചാൽ, ജാഗ്രതയോടെ ഇടപെടുക. 2. വ്യാജസന്ദേശങ്ങളിൽ ജാഗ്രത പുലർത്തുക: ബാങ്കുകൾ, ഡെലിവറി സേവനങ്ങൾ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ പോലെയുള്ള നിയമാനുസൃത സ്ഥാപനങ്ങൾ എന്ന വ്യാജേനെയാണ് തട്ടിപ്പുകാർ പലപ്പോഴും സന്ദേശങ്ങൾ അയയ്ക്കുന്നത്. ക്ഷുദ്രകരമായ ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിനോ വ്യക്തിഗത വിവരങ്ങൾ പങ്കിടാനോ നിങ്ങളെ കബളിപ്പിക്കാനോ അവർ ലോഗോകളും ഔദ്യോഗിക ഭാഷയും മറ്റും ഉപയോഗിച്ചേക്കാം. ഇത്തരം ഘട്ടങ്ങളിൽ അയച്ചയാളുടെ വിശദാംശങ്ങളും സന്ദേശത്തിന്റെ നിയമസാധുതയും എപ്പോഴും…
Read More » -
ചെങ്കടലിലെ ആക്രമണം; മുന്നറിയിപ്പ് നല്‍കി, അമേരിക്കയും 12 സഖ്യകക്ഷികളും
ഏദൻ: ചെങ്കടലിലെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തിയില്ലെങ്കില്‍, യെമനിലെ ഹൂതി വിമതര്‍ക്കും അവരെ സഹായിക്കുന്നവർക്കുമുൾപ്പടെ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കയും 12സഖ്യകക്ഷികളും. വൈറ്റ് ഹൗസ് ആണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും, നിയമവിരുദ്ധമായി ഹൂതികള്‍ തടങ്കലില്‍ വച്ചിരിക്കുന്ന കപ്പലുകളേയും അതിലെ ജീവനക്കാരേയും മോചിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. ആഗോള സമ്ബദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ജലപാതയാണിത്. ഇതുവഴിയുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഹൂതികള്‍ അനുഭവിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ബ്രിട്ടനും, ഗള്‍ഫ് രാജ്യമായ ബഹ്‌റൈനും അമേരിക്കയ്‌ക്ക് പിന്തുണ നല്‍കി പ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, ജര്‍മ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തം നിലയ്‌ക്ക് നേരത്തെ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രായേലുമായി ബന്ധമുളള കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ ആക്രമണം നടത്തി വന്നിരുന്നത്. ചെങ്കടലിലേക്ക് ഇറാൻ യുദ്ധക്കപ്പല്‍…
Read More »