Breaking NewsKeralaLead NewsNEWSNewsthen Specialpolitics
മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും: ഫലം വന്ന് വൈകാതെ കാലുമാറിയ അംഗങ്ങൾക്കെതിരെ നടപടിക്ക് സാധ്യത: കാലു മാറിയ കോൺഗ്രസ് സംഘങ്ങൾ കമ്മീഷനോട് മറുപടി പറയണം

മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷ
തൃശൂർ: കേരളമൊട്ടാകെ ശ്രദ്ധിച്ച മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ.
തെരഞ്ഞെടുപ്പ് ഫലം വന്ന് വൈകാതെ കാലുമാറിയ മറ്റത്തൂരിലെ കോൺഗ്രസ് അംഗങ്ങൾ കമ്മീഷനോട് മറുപടി നൽകണം.
മറ്റത്തുരിലെ കാല് മാറിയ കോൺഗ്രസ് അംഗങ്ങൾക്കെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
.
കാലുമാറ്റം സംബന്ധിച്ച പരാതി ഇന്ന് രാവിലെ 11നു കമ്മീഷൻ പരിഗണിക്കും. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സെക്രട്ടറി ജോയ് കൈതാരത്ത് കൊടുത്ത പരാതിയിലാണ് നടപടി. പണ്ട് മറ്റത്തൂർ പഞ്ചായത്ത് അംഗമായിരുന്നു ഇദ്ദേഹം.
മറ്റത്തൂർ സംഭവം 1999 ലെ കേരള ലോക്കൽ അതോറിറ്റീസ് ( കാലുമാറ്റം തടയൽ) നിയമത്തിൻ്റെ പരിധിയിൽ വന്നു. മത്സരിപ്പിച്ച പാർടി വിടുകയോ പാർടിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്താൽ ഈ നിയമത്തിൻ്റെ പിടി വീഴും.






