World
-
ഓണത്തിനിടയ്ക്ക് ഇസ്രയേലിന്റെ പൂട്ടുകച്ചവടം? ലക്ഷദ്വീപിനെ പ്രകീര്‍ത്തിച്ച് പോസ്റ്റ്
ന്യൂഡല്‍ഹി: മാലദ്വീപുമായി ബന്ധപ്പെട്ട നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടെ ലക്ഷദ്വീപ് ടൂറിസത്തെ പ്രൊമോട്ട് ചെയ്ത് ഇസ്രായേല്‍. വശ്യമോഹനവും അതിമനോഹരവുമായ ബീച്ചാണ് ലക്ഷദ്വീപിലേത് എന്നും കേന്ദ്രസര്‍ക്കാറുമായി ചേര്‍ന്ന് അവിടെ പ്രോജക്ടിന് തയ്യാറെടുക്കുകയാണ് എന്നും ഇന്ത്യയിലെ ഇസ്രായേല്‍ എംബസി അറിയിച്ചു. ഔദ്യോഗിക എക്സ് ഹാന്‍ഡ്ലിലാണ് എംബസിയുടെ പ്രതികരണം. ‘കേന്ദ്ര ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പു വേര്‍തിരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ലക്ഷദ്വീപിലുണ്ടായിരുന്നു. ഈ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഇസ്രായേല്‍ തയ്യാറാണ്. ലക്ഷദ്വീപിന്റെ അകളങ്കിതമായ പ്രൗഢവുമായ ജലാന്തര സൗന്ദര്യം കാണണമെങ്കില്‍ ഇതാ ഈ ദ്വീപിന്റെ വശ്യമോഹനമായ ചില ചിത്രങ്ങള്‍’- എന്നാണ് എംബസിയുടെ കുറിപ്പ്. ലക്ഷദ്വീപില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെയും ബീച്ചിന്റെയും കടലിന്റെയും ചിത്രങ്ങള്‍ എംബസി പങ്കുവച്ചിട്ടുണ്ട്. ലക്ഷദ്വീപ് ബീച്ചില്‍ ഫോട്ടോഷൂട്ട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച ചിത്രങ്ങളും വീഡിയോകളുമാണ് ദ്വീപിനെ വീണ്ടും ചര്‍ച്ചയാക്കിയത്. ഇതിന് പിന്നാലെ, മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളും ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മാലദ്വീപ് ടൂറിസത്തെ തകര്‍ക്കാനാണ് ഇന്ത്യയുടെ…
Read More » -
ലബനനില്‍ ഡ്രോണ്‍ ആക്രമണം; ഹിസ്ബുല്ല കമാന്‍ഡറെ ഇസ്രയേല്‍ വധിച്ചു
ബെയ്‌റൂട്ട്: തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ വിസാം അല്‍ തവീല്‍ കൊല്ലപ്പെട്ടു. ലബനനിലെ അതിര്‍ത്തിഗ്രാമത്തില്‍ തവീല്‍ സഞ്ചരിച്ച വാഹനത്തിനുമുകളിലാണു ബോംബ് വീണത്. യുദ്ധം പടരുന്നതു തടയാനുള്ള നയതന്ത്രവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ സൗദി, യുഎഇ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഇസ്രയേലിലെത്തും. ഒക്ടോബര്‍ 7നു ഗാസയില്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണു വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായി സംഘര്‍ഷം കനത്തത്. കഴിഞ്ഞയാഴ്ച ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് ഉപമേധാവി സാലിഹ് അല്‍ അരൂരി കൊല്ലപ്പെട്ടിരുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 249 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു; 510 പേര്‍ക്കു പരുക്കേറ്റു. 3 മാസം പിന്നിട്ട യുദ്ധത്തില്‍ ഇതുവരെ 9600 കുട്ടികളടക്കം 23,084 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 59,000 പേര്‍ക്കു പരുക്കേറ്റു. മധ്യ, തെക്കന്‍ ഗാസയില്‍ കനത്ത വെടിവയ്പും ബോംബാക്രമണവും തുടരുന്നു. മധ്യഗാസയിലെ പ്രധാന ആശുപത്രിയായ…
Read More » -
ട്രംപും ക്ലിന്റണുമടക്കമുള്ളവരുടെ സെക്സ് ടേപ്പുകളുണ്ട്; ജെഫ്രി കേസില്‍ വെളിപ്പെടുത്തല്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കല്‍ പ്രമുഖരുടെ സെക്സ് ടേപ്പുകള്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന കോടതി രേഖകളിലാണ് ഇയാളുടെ ചൂഷണത്തിനിരയായ സാറ റാന്‍സോം എന്ന യുവതി ഇക്കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്. മുന്‍ യു.എസ്. പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ രാജകുമാരന്‍, ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയവര്‍ സ്ത്രീകളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എപ്സ്റ്റീന്‍ പകര്‍ത്തിയതായും തന്റെ കൈയില്‍ ഇതിന്റെ പകര്‍പ്പുണ്ടെന്നുമാണ് യുവതി അവകാശപ്പെട്ടിരുന്നത്. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍വെച്ച് തന്റെ ഒരു സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി പതിവായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ജെഫ്രി എപ്സ്റ്റീന്റെ കാമുകിയായ മാക്സ് വെല്ലിനെതിരേ ന്യൂയോര്‍ക്കിലെ കോടതിയില്‍ മൊഴി നല്‍കിയ 11 സ്ത്രീകളില്‍ ഒരാളാണ് റാന്‍സം. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിനിടെ 22-ാം വയസ്സിലാണ് റാന്‍സം എപ്സ്റ്റീന്റെ അതിക്രമത്തിനിരയായത്. എപ്സ്റ്റീന്റെ കാമുകിയായിരുന്ന മാക്സ് വെല്ലാണ് യുവതിയെ ഇയാളുടെ അടുത്തെത്തിച്ചത്. തുടര്‍ന്ന് ദിവസം മൂന്നുതവണ വരെ എപ്സ്റ്റീന്‍…
Read More » -
ബന്ധം വഷളാകുന്നതിനിടെ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ചെെനയിൽ; കരുതലോടെ ഇന്ത്യ
ബെയ്ജിംഗ്: ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടയിൽ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ഇന്നലെ ചെെനയിലെത്തി.മുന്‍ തീരുമാനം അനുസരിച്ചാണ് സന്ദര്‍ശനമെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുകയും ചൈനയുമായി സഹകരിച്ച് മുന്നോട്ട് പോവുകയെന്നതുമാണ് മാലിദ്വീപിന്റെ പുതിയ നയതന്ത്രം. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ ആദ്യം ഇന്ത്യ സന്ദര്‍ശിക്കുക എന്നതായിരുന്നു മുയിസുവിൻ്റെ മുൻഗാമികള്‍ പിന്തുടര്‍ന്നിരുന്ന സമീപനം. ഇതിന് വിരുദ്ധമായാണ് മുയിസു ചൈന സന്ദര്‍ശിക്കുന്നത്. പ്രസിഡൻ്റ് മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായത്. 2023 നവംബറിലായിരുന്നു മുയിസു പ്രസിഡന്റായി ചുമതലയേറ്റത്. ഉടൻ തന്നെ മാലിയിലുള്ള ഇന്ത്യൻ സൈനികരെ പുറത്താക്കുകയായിരുന്നു ഇദ്ദേഹം ആദ്യം ചെയ്തത്. പുതിയതായി സ്ഥാനമേറ്റെടുത്ത മാലിദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ് കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ചിരുന്നു. കുൻമിങ്ങില്‍ നടന്ന ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ വികസന സഹകരണത്തിനായി ചൈന സംഘടിപ്പിച്ച ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ ഫോറത്തിലും ഹുസൈൻ മുഹമ്മദ് ലത്തീഫ് പങ്കെടുത്തിരുന്നു. ഇതിനിടെ ഇന്ത്യന്‍…
Read More » -
മൃഗീയ ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലേക്ക് ജയിച്ചു; ആരാധകന്റെ മുഖത്തടിച്ച് ഷാകിബുല്‍ ഹസന്‍ വിവാദത്തില്‍
ധാക്ക: മൃഗീയ ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന്‍ ഷാക്കിബുല്‍ ഹസന്‍ വിവാദത്തില്‍. ആരാധകന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ താരത്തിനു തിരിച്ചടിയായിരിക്കുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് ആരാധകനെ അടിച്ചതെന്നാണു പുറത്തുവരുന്ന വിവരം. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തിരിഞ്ഞുനിന്ന് ആരാധകന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇതിനു കാരണം വ്യക്തമല്ല. ഇന്നലെ നടന്ന ബംഗ്ലാദേശ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഗൂറ മണ്ഡലത്തില്‍നിന്നാണ് ഷാകിബ് വന്‍ ഭൂരിപക്ഷത്തിനു വിജയിച്ചത്. അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാകിബിന് 1,85,388 വോട്ടാണ് ലഭിച്ചത്. മുഖ്യ എതിരാളിയായ കാസി റെസാവുല്‍ ഹുസൈന് ലഭിച്ചത് വെറും 45,993 വോട്ടാണ്. ഷാകിബിനു മന്ത്രിസ്ഥാനവും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച തെരഞ്ഞെടുപ്പില്‍ 223 സീറ്റ് നേടി അവാമി ലീഗ് ഭരണമുറപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം തവണയും ശൈഖ് ഹസീന അധികാരത്തിലേറുന്നത്. പ്രധാനമന്ത്രിയായി ഇത് അഞ്ചാം ഊഴം കൂടിയാണിത് അവര്‍ക്ക്. ഗോപാല്‍ഗഞ്ചില്‍നിന്ന്…
Read More » -
പോര് മുറുകുന്നു; മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യക്കാർ
ന്യൂഡൽഹി: ഇന്ത്യ മാലിദ്വീപ് പോര് മുറുകുന്നു.മാലിദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് തത്ക്കാലത്തേയ്ക്ക് റദ്ദാക്കിയതായി ഈസ് മൈ ട്രിപ്പ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. ബോയ്‌ക്കോട്ട് മാല്‍ഡീവ്‌സ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെ ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് പോകാനിരുന്നവര്‍ പലരും കൂട്ടത്തോടെ യാത്ര റദ്ദാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപുമായി ലക്ഷദ്വീപിനെ താരതമ്യം ചെയതുള്ള ചില ചര്‍ച്ചകള്‍ക്കും ഈ ചിത്രങ്ങള്‍ തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയിരുന്നു. മന്ത്രി. മറിയം ഷിവുനയാണ് ഏറ്റവും രൂക്ഷമായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോദി കോമാളിയാണെന്നും ഇസ്രയേലിന്‍റെ കൈയിലെ കളിപ്പാവയാണെന്നുമായിരുന്നു പരാമര്‍ശം. ഇതോടെ മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷബീബിനെ വിളിച്ച് വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു.പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ മാലദ്വീപും വിളിച്ചുവരുത്തി.ഇന്ത്യൻ ഹൈക്കമ്മീഷണര്‍ മുനു മഹവാറിനെയാണ് മാലദ്വീപ് വിളിച്ചുവരുത്തിയത്. അതേസമയം മാലദ്വീപിന്‍റെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രകോപനമുണ്ടായാല്‍ മാത്രം ഇക്കാര്യത്തില്‍ പരസ്യ…
Read More » -
ബംഗ്ലദേശില്‍ ഭരണം നിലനിര്‍ത്തി അവാമി ലീഗ്; ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്
ധാക്ക: ബംഗ്ലദേശ് പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതാവായ അവാമി ലീഗ് സഖ്യം വന്‍ വിജയത്തിലേക്ക്. 300 സീറ്റുകളില്‍ 200 എണ്ണവും അവാമി ലീഗ് നേടി. ഗോപാല്‍ഗഞ്ച് 3 മണ്ഡലത്തില്‍ വിജയിച്ച ഷെയ്ഖ് ഹസീന തുടര്‍ച്ചയായി നാലാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഈ മണ്ഡലത്തില്‍ എട്ടാം പ്രാവശ്യമാണ് ഷെയ്ഖ് ഹസീന വിജയിക്കുന്നത്. മുഴുവന്‍ സീറ്റുകളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം ഇന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും. ആദ്യ കണക്കുകള്‍ അനുസരിച്ച് പോളിങ് 40% ആയിരുന്നെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ കാസി ഹബീബുല്‍ പറഞ്ഞു. തടവിലുള്ള മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതാണു പോളിങ് കുറച്ചത്. 2018ലെ തിരഞ്ഞെടുപ്പില്‍ 80 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. പാര്‍ലമെന്റിലെ 300ല്‍ 299 സീറ്റുകളിലാണു തിരഞ്ഞെടുപ്പ് നടന്നത്.
Read More » -
ഇസ്രായേല്‍ വ്യോമാക്രമണം: ഫലസ്തീൻ ഫുട്ബാള്‍ ടീം കോച്ച് കൊല്ലപ്പെട്ടു
ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന വ്യോമാക്രണമത്തില്‍ ഫലസ്തീൻ ഫുട്ബാള്‍ ടീമിന്റെ മുൻ കോച്ച് കൊല്ലപ്പെട്ടു. ഒളിമ്ബിക്സ് ടീമിന്റെ കോച്ചായിരുന്ന ഹാനി അല്‍ മുസദ്ദറാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീനിയൻ ഫുട്ബാള്‍ അസോസിയേഷൻ അറിയിച്ചു. മധ്യ ഗസ്സയിലെ അല്‍ മുസദ്ദര്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. 2018ല്‍ വിരമിക്കും മുമ്ബ് അല്‍ മഗസില്‍, ഗസ്സ സ്പോര്‍ട്സ് എന്നീ ടീമുകള്‍ക്കായി ഇദ്ദേഹം കളിച്ചിരുന്നു. അതിന് ശേഷമാണ് ഒളിമ്ബിക്സ് ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്നത്. അതേസമയം ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 67 ഫുട്ബാള്‍ കളിക്കാര്‍ ഉള്‍പ്പെടെ 88 കായിക താരങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്. കൂടാതെ ടെക്നിക്കല്‍ സ്റ്റാഫുള്‍പ്പെടെ 24 കായിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഒക്ടോബര്‍ ഏഴിന് ശേഷം 22,722 പേരാണ് ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. 58,166 പേര്‍ക്ക് പരിക്കേറ്റു.
Read More » -
മോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശം; അതൃപ്തി അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലദ്വീപ് മന്ത്രിയുടെ മോശം പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. മാലദ്വീപ് യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ ട്വീറ്റുകള്‍ മന്ത്രി നീക്കിയിരുന്നു.മാലദ്വീപിലെ ഒരു എംപിയും മറ്റൊരു മന്ത്രിയും സമാനരീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. അതേസമയം മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ അധിക്ഷേപകരമായ പോസ്റ്റിട്ട മന്ത്രിമാരെയും എംപിയേയും സസ്പെൻഡ് ചെയ്തതായി മാലിദ്വീപ് സർക്കാർ അറിയിച്ചു. മന്ത്രിമാരായ മൽഷ ഷെരീഫ്, മറിയം ഷിയുന, എംപി അബ്ദുല്ല, മഹ്‌സൂൻ മാജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത് കഴിഞ്ഞദിവസം മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെയും സ്നോർക്കലിങ് നടത്തിയതിന്റെയും ചിത്രങ്ങളും വീഡിയോകളും എക്സിൽ പോസ്റ്റ് ചെയ്തിരുന്നു..’എന്തൊരു കോമാളിയാണ്. ലൈഫ് ജാക്കറ്റുമായി ഇസ്രയേലിന്റെ പാവ മിനിസ്റ്റർ .നരേന്ദ്ര ഡൈവർ’ എന്നായിരുന്നു മറിയത്തിന്റെ പോസ്റ്റ്.സമാന രീതിയിലുള്ള പോസ്റ്റുകളാണ്…
Read More » -
നഴ്സറിയിലെ കൂട്ടുകാരിക്ക് 4 വയസുകാരന്‍ സമ്മാനിച്ചത് 12 ലക്ഷത്തിന്റെ സ്വര്‍ണം; ഞെട്ടി മാതാപിതാക്കള്‍
ബെയ്ജിങ്: സഹപാഠിക്ക് 12 ലക്ഷത്തിന്റെ സ്വര്‍ണം നല്‍കി നാലു വയസുകാരന്‍! ചൈനയിലെ സെച്ച്വാന്‍ പ്രവിശ്യയിലാണ് സംഭവം. നഴ്സറിയില്‍ ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയ്ക്ക് ഏകദേശം 12 ലക്ഷം രൂപ വില മതിയ്ക്കുന്ന സ്വര്‍ണബിസ്‌കറ്റുകളാണ് നാലുവയസ്സുകാരന്‍ സമ്മാനമായി കൊടുത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം. വീട്ടിലെത്തിയയുടനെ പെണ്‍കുട്ടി തനിക്ക് കിട്ടിയ സമ്മാനം അത്യാഹ്ളാദത്തോടെ വീട്ടുകാരെ കാണിച്ചു. മകള്‍ക്കുകിട്ടിയ സമ്മാനം കണ്ട് മാതാപിതാക്കള്‍ ‘ഞെട്ടി’. പിറ്റേദിവസം തന്നെ സമ്മാനം മടക്കിനല്‍കണമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. സമ്മാനം കൊടുത്ത കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് കാര്യമറിയിക്കുകയും ചെയ്തു. നാലുവയസ്സുകാരന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ക്ഷമ ചോദിച്ചു. സ്വര്‍ണബിസ്‌കറ്റുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നതുകണ്ട് കൗതുകത്താല്‍ അതെന്തിനാണെന്ന് മകന്‍ ചോദിച്ചപ്പോള്‍ അവന്റെ ഭാവിവധുവിനായാണ് അവ സൂക്ഷിക്കുന്നതെന്ന് മറുപടി നല്‍കിയിരുന്നതായും എന്നാല്‍ ആരുമറിയാതെ ആ ബിസ്‌കറ്റുകളെടുത്ത് അവന്‍ ഏതെങ്കിലും പെണ്‍കുട്ടിയ്ക്ക് നല്‍കുമെന്ന് തങ്ങളൊരിക്കലും കരുതിയിരുന്നില്ലെന്നും കുട്ടിയുടെ അച്ഛനുമമ്മയും പറഞ്ഞു. 2023 ലും ചൈനയില്‍ സമാനമായ സംഭവമുണ്ടായിരുന്നു. കൂട്ടുകാരിയ്ക്ക് അമ്മയുടെ സ്വര്‍ണവളയാണ് നഴ്സറിക്കുട്ടി സമ്മാനിച്ചത്. അധ്യാപിക…
Read More »