NEWSWorld

ഇറാനിലെ ഇരട്ട സ്ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ടെഹ്റാൻ: നൂറിലേറെ പേർ കൊല്ലപ്പെട്ട ഇറാനിലെ ഇരട്ട സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവനയിറക്കി.

2020-ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട  കമാൻഡര്‍ ഖാസിം സുലൈമാനിയെ അനുസ്മരിച്ച്‌ ഇറാനില്‍ നടന്ന ചടങ്ങിനിടെ 103 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത രണ്ട് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ അനുബന്ധ ടെലിഗ്രാം ചാനലുകളില്‍ പ്രസ്താവനയിറക്കിയത്.

Signature-ad

അതേസമയം അമേരിക്കയും ഇസ്രായേലുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇറാന്റെ ആരോപണം.ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, ആക്രമണങ്ങള്‍ക്ക് കാരണം ഇസ്ലാമിക് സ്റ്റേറ്റിൻ്റെ “ദുഷ്ടരായ ക്രിമിനല്‍ ശത്രുക്കളും” ആണെന്ന് പറയുകയും “കഠിനമായ പ്രത്യാക്രമണം” ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

Back to top button
error: