NEWSWorld

ഒറ്റ രാത്രികൊണ്ട് തീര്‍ത്തത് നാല് ഹിസ്ബുള്ള ഭീകരരെ; ലെബനനില്‍. കയറിയടിച്ച്  ഇസ്രായേൽ

ബെയ്റൂട്ട്: തെക്കൻ ലെബനനില്‍ ഒറ്റരാത്രികൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെ വധിച്ച്‌ ഇസ്രായേല്‍ സൈന്യം. അതിര്‍ത്തി പട്ടണമായ നഖുറയിലാണ് സംഭവം.

ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്‌റൂട്ടില്‍ മുതിര്‍ന്ന ഹമാസ് ഭീകരനെ വധിച്ച്‌ ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് ഹിസ്ബുള്ള ഭീകരര്‍ക്കും ഇസ്രായേല്‍ വൻ തിരിച്ചടി നല്‍കിയിരിക്കുന്നത്.

Signature-ad

ഒക്ടോബര്‍ 7 ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചത് മുതല്‍ ഭീകരരെയെല്ലാം വകവരുത്തുന്നതിനായുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള ഭീകരര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഹമാസ്-ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങള്‍ ഇസ്രായേല്‍ തകര്‍ക്കാൻ ആരംഭിച്ചത്.

ഏകദേശം മൂന്ന് മാസമായി നടക്കുന്ന യുദ്ധത്തില്‍ ലെബനനില്‍ 129 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേല്‍ സൈന്യം ഇതിനോടകം വധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഹമാസ് ഭീകര നേതാവ് സാലിഹ് അല്‍-അരൂരി അടക്കം ആറ് ഭീകരരെയും തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വച്ച്‌ ഇസ്രായേല്‍ വധിച്ചിരുന്നു.

Back to top button
error: