World
-
ഹമാസ് ആക്രമണത്തിന് സപ്പോർട്ടുമായി ജോര്‍ദാനില്‍ പുതിയ റസ്റ്റോറന്റ്; പേര്: ഒക്ടോബർ 7
അമ്മാൻ:ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണം ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. 1,200 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 240 പേർ ബന്ദികളാവുകയും ചെയ്‌ത ആ ദിവസം ഇസ്രായേലിനും, തുടർന്നുണ്ടായ സംഭവങ്ങള്‍ ലോകത്തിനും മറക്കാനാകുന്നതല്ല. ഇപ്പോള്‍ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഓർമക്കായി ജോർദാനില്‍ തുടങ്ങിയ ഒരു പുതിയ റസ്റ്റോറന്റ് ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജോർദാന്റെ തലസ്ഥാനമായ അമ്മാന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാരക് ഗവർണറേറ്റിലാണ് പുതിയ റസ്റ്റോറന്റ് തുറന്നിരിക്കുന്നത്. റസ്റ്റോറന്റിന്റെ പേര് ‘ഒക്‌ടോബർ 7’ എന്നുതന്നെ. പിസ്സയും രണ്ട് തരം ഷവർമയുമാണ് ഇവിടുത്തെ പ്രധാന മെനു.റസ്റ്റോറന്റ് തുറന്നതിന് പിന്നാലെ ആളുകളുടെ നീണ്ടനിരയാണ് ഇവിടെയുള്ളത്. ഭക്ഷണം കഴിക്കാൻ മാത്രമല്ല ഹമാസിനെ പിന്തുണച്ച് രംഗത്തെത്തുന്നവരും റസ്റ്റോറന്റിന് മുന്നില്‍ എത്തുന്നുണ്ട്. അതേസമയം റസ്റ്റോറന്റിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇസ്രായേല്‍ അനുകൂലികളില്‍ നിന്ന് കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്.ഇസ്രായേലി പ്രതിപക്ഷ നേതാവ് യാർ ലാപിഡ് റസ്റ്റോറന്റിന്റെ വീഡിയോ ഷെയർ ചെയ്‌തുകൊണ്ട് ജോർദാൻ…
Read More » -
ശ്രീലങ്കൻ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തില്‍ മരിച്ചു; മരണപ്പെട്ടവരില്‍ ഡ്രൈവറും സുരക്ഷാ ജീവനക്കാരനും
കൊളംബോ: ശ്രീലങ്കയില്‍ യുവമന്ത്രി ഉള്‍പ്പെടെ മൂന്നുപേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളംബോ കതുനായകെ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്. മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂർണമായും തകർന്നു. മന്ത്രിയും സുരക്ഷാ ജീവനക്കാരനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
ഇറാൻ ക്യാമ്പിന് നേരെ യു.എസ് വ്യോമാക്രമണം: 2 മരണം
ബാഗ്ദാദ്: ഇറാക്കില്‍ കതൈബ് ഹിസ്ബുള്ള അടക്കം ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ മൂന്ന് കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് മരണം. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഇറാക്കിലെ അല്‍ – അസദ് എയർ ബേസിന് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിന് തിരിച്ചടിയായിട്ടായിരുന്നു യു.എസിന്റെ നീക്കം. അതേസമയം യമനിലെ ഹൂതികേന്ദ്രങ്ങൾക്ക് നേരെ ഇന്നലെയും യുഎസ്,യുകെ സൈന്യങ്ങളുടെ സംയുക്ത ആക്രമണം നടന്നു.നിരവധി ഹൂതി കേന്ദ്രങ്ങൾ തകർത്തതായി പെന്റഗൺ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
Read More » -
ആശുപത്രികൾ കേന്ദ്രമാക്കി ഹമാസ് തീവ്രവാദികൾ; വളഞ്ഞ് ഇസ്രായേൽ സേന; ഖാൻയൂനിസില്‍ രൂക്ഷയുദ്ധം
റാഫ: തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള ആശുപത്രികള്‍ക്കു സമീപം ഇസ്രയേലും ഹമാസും തമ്മില്‍ രൂക്ഷയുദ്ധം. നാസർ, അല്‍ അഖ്സ, അല്‍ അമല്‍ ആശുപത്രികള്‍ക്കടുത്താണ് യുദ്ധം. ഇതേത്തുടർന്ന് ജനങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈജിപ്ത് അതിർത്തിയിലെ റാഫയിലേക്കാണ് കൂട്ടപ്പലായനം. ഹമാസ് തീവ്രവാദികൾ ആശുപത്രികളിൽ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ആശുപത്രികളുടെ പരിസരം ഒഴിയണമെന്ന് കഴിഞ്ഞദിവസം ഇസ്രയേല്‍ നിർദേശിച്ചിരുന്നു. 88,000 പലസ്തീൻകാരുടെ വീടുകള്‍ ഇവിടെയുണ്ട്. യുദ്ധത്തെത്തുടർന്ന് പലായനംചെയ്തെത്തിയ 4.25 ലക്ഷംപേരും ഈ പ്രദേശത്തെ അഭയകേന്ദ്രങ്ങളില്‍ തങ്ങുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ജീവകാരുണ്യവിഭാഗം പറഞ്ഞു. നാസർ ആശുപത്രിയിലും പരിസരത്തുമായി 850 രോഗികളും 18,000 അഭയാർഥികളുമുണ്ട്. നിരന്തര ആക്രമണം നടക്കുന്നതിനാല്‍ ഇവിടെനിന്ന് പുറത്തുകടക്കാൻ കഴിയാത്ത സ്ഥിതിയാണിവർക്കെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് അറിയിച്ചു. തുരങ്കങ്ങൾ ഇസ്രായേൽ സേന കണ്ടുപിടിച്ചതോടെ ഇവ ഉപേക്ഷിച്ച് ഹമാസ് തീവ്രവാദികൾ ഖാൻ യുനിസിലെ ആശുപത്രികളിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.ഇതോടെ ഇവിടം വിട്ട് ഒഴിഞ്ഞുപോകാൻ സാധാരണക്കാരോട് കഴിഞ്ഞ ദിവസം തന്നെ ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.കരയുദ്ധത്തിനൊപ്പം ഇസ്രയേല്‍ വ്യോമാക്രമണവും നടത്തുന്നുണ്ട്. ഖാൻ…
Read More » -
യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 65 മരണം
മോസ്‌കോ: യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ വിമാനം തകര്‍ന്ന് 65 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യയുടെ ഐഎല്‍-76 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബീല്‍ഗറദ് മേഖലയില്‍ തകര്‍ന്നുവീണത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തടവുകാരെ കൈമാറുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകര്‍ന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധതടവുകാര്‍ക്ക് പുറമെ ആറ് ജീനവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. റഷ്യന്‍ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ക്കായുള്ള മിസൈലുകള്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സൈനിക കമ്മീഷനെ നിയോ?ഗിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ പ്രത്യേക സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, യുക്രൈന്‍ സൈന്യം വിമാനം തകര്‍ത്തതാണെന്ന് ചില യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീട് ട്വീറ്റുകള്‍ പിന്‍വലിച്ചു.
Read More » -
ഇസ്രായേൽ ആക്രമണത്തിൽ തകർന്നത് 1000 മസ്ജിദുകൾ; കൊല്ലപ്പെട്ടത് 25,900 പേർ;കണക്ക് പുറത്തുവിട്ട് ഗാസ ഭരണകൂടം
ഗാസ: ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ഗാസയിലെ 1,000 മസ്ജിദുകൾ തകർന്നതായി റിപ്പോർട്ട്. 2023 ഒക്ടോബർ 7 ന് ഹമാസ്-ഇസ്രായേല്‍- യുദ്ധം ആരംഭിച്ച അന്നു മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ഗാസ മുനമ്ബിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍, ഇവിടുത്തെ 80 ശതമാനത്തോളം പള്ളികളും തകർന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആകെ 1,200 പള്ളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ പള്ളികളുടെ പുനർനിർമാണത്തിന് ഏകദേശം 500 മില്യൻ ഡോളർ (41,55,33,75,000 രൂപ) ചിലവ് വരുമെന്ന് ഗാസയുടെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനും അവരോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും മനസാക്ഷിയുള്ള എല്ലാ ജനങ്ങളോടും തങ്ങള്‍ അഭ്യർത്ഥിക്കുന്നതായും ഗാസയിലെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം പറഞ്ഞു. അതേസമയം ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 25,900 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 63,000 ആയി. 70,000 വീടുകളാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ നിലംപരിശായത്. 2,90,000 പേർ ഭവനരഹിതരായി. കൂടാതെ 20…
Read More » -
ഹമാസ് ആക്രമണത്തില്‍ 24 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു;24 മണിക്കൂറിനുള്ളിൽ 200 ഹമാസ് തീവ്രവാദികളെ വധിച്ച് ഇസ്രായേൽ
ഗാസ: കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികളുടെ ഒളിപ്പോരാട്ടത്തിൽ തങ്ങളുടെ 24 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രായേൽ.24 മണിക്കൂറിനുള്ളിൽ 200 ഹമാസ് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഗാസയിലെ ഖാൻ യൂനിസ് കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.അഭയാർഥികള്‍ തിങ്ങിപ്പാർക്കുന്ന ഇവിടങ്ങളിൽ നൂറുകണക്കിന് ഹമാസ് തീവ്രവാദികളാണ് ഒളിവിൽ താമസിക്കുന്നത്. അതിനിടെ ഖാൻ യൂനിസില്‍ കൂട്ട കുടിയൊഴിപ്പിക്കലുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. 5.15 ലക്ഷം പേരോട് ഉടൻ ഒഴിഞ്ഞുപോകണമെന്ന് സേന ആവശ്യപ്പെട്ടു. ഖാൻ യൂനിസിലെ 4 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന സ്ഥലത്ത് താമസിക്കുന്ന ഏകദേശം 90,000 പ്രദേശവാസികളോടും 4,25,000 അഭയാർഥികളോടും ഉടൻ പോകണമെന്നാണ് ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്.ഹമാസ് തീവ്രവാദികൾ ഇവിടങ്ങളിൽ നുഴഞ്ഞ് കയറിയെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഖാൻ യൂനിസിന്റെ പടിഞ്ഞാറുള്ള അല്‍ ഖീർ ഹോസ്പിറ്റലില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം ജീവനക്കാരെ പിടിച്ചുകൊണ്ടുപോവുകയും ആശുപത്രിയില്‍ അഭയം തേടിയവരെ തെക്കൻ ഗാസയിലേക്ക് തുരത്തുകയും ചെയ്തിരുന്നു. അതേസമയം, 24 മണിക്കൂറിനിടെ 200 പേർ കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 354…
Read More » -
ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പതാക വീട്ടില്‍ സ്ഥാപിച്ചു; മകനെ പിതാവ് വെടിവച്ച് കൊലപ്പെടുത്തി
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ ടെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ പതാക വീട്ടില്‍ സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മകനെ പിതാവ് വെടിവച്ച് കൊലപ്പെടുത്തി. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖൈബര്‍ പഖ്തുന്‍ഖവ പ്രവിശ്യയിലെ പെഷവാറിലാണ് സംഭവം. ഖത്തറില്‍ ജോലി ചെയ്യുന്ന 31കാരന്‍ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. മകന്‍ പിടിഐയില്‍ പ്രവര്‍ത്തിക്കുന്നതിനോട് പിതാവിന് എതിര്‍പ്പായിരുന്നു. ഇത് വകവയ്ക്കാതെ മകന്‍ കുടുംബവീട്ടില്‍ പിടിഐയുടെ പതാക ഉയര്‍ത്തി. ഇതേചൊല്ലിയുള്ള തര്‍ക്കം വഴക്കില്‍ കലാശിക്കുകയും മകനെ വെടിവച്ച ശേഷം പിതാവ് ഒളിവില്‍ പോവുകയായിരുന്നു. മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ജില്ലാ പോലീസ് ഓഫീസര്‍ നസീര്‍ ഫരീദ് വ്യക്തമാക്കി. അവാമി നാഷണല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് പിതാവ്. മുന്‍പ് ഈ പാര്‍ട്ടിയുടെ പതാക ഇയാള്‍ വീട്ടില്‍ സ്ഥാപിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ്.
Read More » -
മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്ന് സാനിയ മിർസ
ഹൈദരാബാദ് : പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമോചനത്തില്‍ പ്രതികരണവുമായി സാനിയ മിര്‍സ. മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്ന് സാനിയ പറഞ്ഞു.വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു. കഴിഞ്ഞദിവസം ഷുഹൈബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദാണ് മാലികിന്റെ പങ്കാളി. വിവാഹമോചനത്തിന് താന്‍ തന്നെയാണ് മുന്‍കൈയെടുത്തത്. താന്‍ എപ്പോഴും തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരിക്കേണ്ടതായി വന്നിരിക്കുന്നതായും സാനിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അഞ്ച് വയസുകാരനായ മകന്‍ ഇസാന്‍ സാനിയയ്‌ക്കൊപ്പമാണുള്ളത്.
Read More » -
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഓസ്ട്രേലിയയില്‍ നിര്‍മ്മിക്കുന്നു
പെര്‍ത്ത്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഓസ്ട്രേലിയയില്‍ നിര്‍മ്മിക്കുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. 721 അടി ഉയരമുള്ള ഘടനയായിരിക്കും ക്ഷ്രേതത്തിന് ഉണ്ടായിരിക്കുക. ശ്രീറാം വേദിക് ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ് ആണ് ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. 150 ഏക്കറിലുള്ള ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഏകദേശം 600 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന്‍റെ സാമ്ബ്രദായിക സങ്കല്‍പ്പത്തിനപ്പുറമാണ് പദ്ധതിയെന്ന് ട്രസ്റ്റ് ഉപമേധാവി ഡോ. ഹരേന്ദ്ര റാണ വെളിപ്പെടുത്തി. ഇന്‍റർനാഷനല്‍ ശ്രീരാമവേദിക് ആൻഡ് കള്‍ച്ചറല്‍ യൂണിയൻ (ഐ എസ് വി എ സി യു) ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ക്ഷേത്ര സമുച്ചയത്തില്‍ വിവിധ ഉദ്യാനങ്ങള്‍, രാം നിവാസ് ഭക്ഷണശാല എന്നിവ ഉണ്ടാകും. ഇതിന് പുറമെ സീതാ രസോയി റസ്റ്ററന്റ്, രാമായണ സദൻ ലൈബ്രറി, തുളസീദാസ് ഹാള്‍ തുടങ്ങിയ സാംസ്കാരിക ഇടങ്ങളും ക്ഷേത്ര സമുചയത്തിലുണ്ടാകുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. യോഗ കേന്ദ്രം, ധ്യാനകേന്ദ്രം, വേദപഠനകേന്ദ്രം, ഗവേഷണകേന്ദ്രം, മ്യൂസിയം എന്നിവയുള്‍പ്പെടെയുള്ള ആത്മീയ ഇടങ്ങളും ക്ഷേത്രത്തിലുണ്ടാകും.
Read More »