World
-
ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം: സൗദി
റിയാദ്: ജറൂസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് സൗദി അറേബ്യ. യുഗാണ്ടൻ തലസ്ഥാനമായ കമ്ബാലയില്‍ ചേരിചേരാ പ്രസ്ഥാന (നാം) ഉച്ചകോടിയുടെ 19ാമത് സെഷനിലായിരുന്നു സൗദിയുടെ ഈ ആവശ്യം. സല്‍മാൻ രാജാവിനെ പ്രതിനിധീകരിച്ച് വിദേശകാര്യ ഉപമന്ത്രി വലീദ് ബിൻ അബ്ദുല്‍കരീം അല്‍ഖുറൈജി നടത്തിയ പ്രസംഗത്തിലാണ് സൗദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയില്‍ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതാണ് പശ്ചിമേഷ്യയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഇന്നത്തെ സാഹചര്യത്തിൽ ചെയ്യുവാൻ സാധിക്കുന്നത്- അൽഖുറൈജി പറഞ്ഞു. ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി നിരാകരിക്കുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെയും സ്ഥിരതയെയും ബാധിക്കുന്ന സംഘർഷങ്ങള്‍ ലോകമാകെ വർധിക്കുകയാണ്. സമാധാനം കൈവരിക്കാൻ രാജ്യങ്ങള്‍ ശ്രമിക്കണം. ഗാസയിൽ അടിയന്തര വെടിനിർത്തല്‍ കൈവരിക്കേണ്ടതിന്റെയും സഹായം എത്തിക്കേണ്ടതിന്റെയും ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കുന്നത് തടയേണ്ടതിന്റെയും ആവശ്യകത അദ്ദേഹം യോഗത്തിൽ ഊന്നിപ്പറഞ്ഞു. ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഫലസ്തീൻ പ്രശ്നം ഞങ്ങളുടെ യോഗങ്ങളില്‍…
Read More » -
ഹൂതികള്‍ക്ക് നേരെ വീണ്ടും യു.എസും യു.കെയും; തുടർച്ചയായ ബോമ്പിംഗ്
ഏഡൻ: ഹൂതികള്‍ക്ക് നേരെ വീണ്ടും ആക്രമണവുമായി യു.എസും യു.കെയും. തെക്കൻ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടരുന്നതിനിടെയാണ് യു.എസിന്റേയും യു.കെയുടെയും നടപടി. എട്ടോളം ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. 10 ദിവസങ്ങള്‍ക്ക് മുമ്ബ് യെമനിലെ 70ഓളം ഹൂതി കേന്ദ്രങ്ങളില്‍ യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. അതേസമയം, ഇന്നത്തെ ആക്രമണത്തിലെ ആർക്കെങ്കിലും ജീവൻ നഷ്ടമായോ എന്നതില്‍ യു.എസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത് എട്ടാം തവണയാണ് ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് ആക്രമണം നടത്തുന്നത്. യു.കെ രണ്ടാം തവണയാണ് ആക്രമണങ്ങളില്‍ പങ്കാളിയാവുന്നത്. പോർ വിമാനങ്ങളും കപ്പലില്‍ നിന്നും തൊടുക്കാവുന്ന മിസൈലുകളും ഉപയോഗിച്ചാണ് യെമൻ തലസ്ഥാനമായ സനയില്‍ ആക്രമണം നടത്തിയതെന്ന് യു.കെ അറിയിച്ചു. യെമൻ സമയം 11.59 ഓടെയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രല്‍ കമാൻഡും വ്യക്തമാക്കി. ഹൂതികളുടെ മിസൈല്‍ ലോഞ്ചറുകള്‍, എയർ ഡിഫൻസ് സിസ്റ്റം, റഡാറുകള്‍, ആയുധ സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും യു.എസ് അറിയിച്ചു.
Read More » -
ചൈനയില്‍ വൻ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്ബനം,റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി
ന്യൂഡല്‍ഹി: ചൈനയില്‍ വൻ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സിൻജിയാങ് പ്രദേശമാണ്. ഇന്ത്യൻ സമയം രാത്രി 11.29-നാണ് ഷിൻജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്മോളജി റിപ്പോർട്ട്. ഇതിന്റെ പ്രകമ്ബനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read More » -
പിതാവിന് ഹൃദയാഘാതം; വീട്ടില്‍ തനിച്ചായ 2 വയസുകാരന്‍ വിശന്ന് മരിച്ചു
ലണ്ടന്‍: പിതാവ് മരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ തനിച്ചായ രണ്ടുവയസുകാരന്‍ വിശന്നുമരിച്ചു. യുകെയിലെ ലിങ്കണ്‍ഷയറിയിലാണ് ദാരുണസംഭവം നടന്നത്. 60 വയസുകാരനായ കെന്നത്തിനെയും 2 വയസുമാത്രമുളള മകന്‍ ബ്രോണ്‍സണെയുമാണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും താമസിച്ചിരുന്ന ലിങ്കണ്‍ഷയര്‍ സ്‌കെഗ്‌നെസിലെ പ്രിന്‍സ് ആല്‍ഫ്രഡ് അവന്യൂവിലെ ബേസ്‌മെന്റ് ഫ്ലാറ്റില്‍ നിന്ന് പിതാവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. ജനുവരി 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവിന്റെ മൃതദേഹത്തിനരികെ നിന്നാണ് കുഞ്ഞിന്റെ ശരീരവും പൊലീസ് കണ്ടെടുത്തത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് മരണപ്പെട്ടപ്പോള്‍ പരിചരിക്കാന്‍ ആളില്ലാതെ തനിച്ചായ കുഞ്ഞ് വിശന്നാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണം സംഭവിച്ച് 14 ദിസവങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തത്.കുഞ്ഞ് മരിച്ചത് നിര്‍ജ്ജലീകരണവും വിശപ്പും മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മാതാവ് സാറ പിതാവ് കെന്നത്തുമായി പിരിഞ്ഞതിനാല്‍ കുഞ്ഞും കെന്നത്തും മാത്രമായിരുന്നു വീട്ടില്‍ താമസമാക്കിയിരുന്നത്. അതേസമയം കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ പൊലീസിന്റെ…
Read More » -
നെഴ്സോ ഡോക്ടറോ മറ്റേതങ്കിലും മെഡിക്കൽ പ്രൊഫണലോ ആണോ നിങ്ങൾ…? ഗൾഫിൽ എളുപ്പത്തിൽ ജോലി ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന ഒരു മെഡിക്കൽ പ്രൊഫഷണലാണോ നിങ്ങൾ…? അങ്ങനെയെങ്കിൽ, അബുദബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് നിയന്ത്രിക്കുന്ന ഒരു പ്ലാറ്റ്ഫോം സഹായത്തിനായി ഒപ്പമുണ്ട്. ആശുപത്രികളും ക്ലിനിക്കുകളും പോലുള്ള മെഡിക്കൽ സ്ഥാപനങ്ങൾ പോസ്റ്റ് ചെയ്യുന്ന ജോലികൾ ഇതിലൂടെ കണ്ടെത്താം. മാത്രമല്ല, അബുദബിയിൽ പ്രാക്ടീസ് ചെയ്യാനുള്ള മെഡിക്കൽ ലൈസൻസ് ലഭിക്കുന്നതിനുള്ള വഴികളും ഇതിലൂടെ കണ്ടെത്താനാവും. ‘കവാദർ’ എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാകുക. താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത നഴ്‌സ്, ജനറൽ പ്രാക്ടീഷണർ, സ്പെഷ്യലിസ്റ്റുകൾ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ തുടങ്ങിയ ഒഴിവുകൾ കണ്ടെത്താനും അപേക്ഷിക്കാനും എളുപ്പത്തിൽ കഴിയും. മാത്രമല്ല മെഡിക്കൽ സ്ഥാപനങ്ങൾക്ക് അപേക്ഷകരുമായി നേരിട്ട് ബന്ധപ്പെടുന്നതിനും അവരുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും ഈ വെബ്‌സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുക അബുദബിയിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവർ കവാദർ പ്ലാറ്റ്‌ഫോമിൽ ആദ്യം രജിസ്റ്റർ ചെയ്യണം. 1. വെബ്സൈറ്റ് https://adhkawader(dot)doh(dot)gov(dot)ae/dohae സന്ദർശിക്കുക 2. സ്ക്രീനിന്റെ വലത് കോണിലുള്ള ‘Sign up now’…
Read More » -
മാലിക്കിന്റെ വിവാഹേതര ബന്ധങ്ങള്‍ വിനയായി; സാനിയയുടെ വിവാഹ മോചനത്തിന് പിന്നില്‍?
ഇസ്ലാമാബാദ്: പാക് മുന്‍ ക്യാപ്റ്റന്‍ ഷുഹൈബ് മാലിക്കും ടെന്നിസ് താരം സാനിയ മിര്‍സയുടെയും വിവാഹ മോചനത്തിന് പിന്നില്‍ മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയാന്‍ കാരണം മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളാണെന്നാണ് ഒരു പാക് മാധ്യമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാലിക്കിന്റെ മൂന്നാം വിവാഹത്തില്‍ താരത്തിന്റെ കുടുംബാംഗങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. വിവാഹമോചിതയായ പാക് നടി സന ജാവേദുമായുള്ള വിവാഹത്തില്‍ മാലിക്കിന്റെ കുടുംബാംഗങ്ങളാരും പങ്കെടുത്തില്ല. സാനിയ മിര്‍സയുമായുള്ള വിവാഹമോചനത്തില്‍ മാലിക്കിന്റെ സഹോദരിമാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടി സന ജാവേദുമായുള്ള വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഷുഹൈബ് മാലിക് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള മാലിക്കിന്റെ ദാമ്പത്യം തകര്‍ന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു വിവാഹ ചിത്രങ്ങള്‍ മാലിക് പങ്കുവെച്ചത്. നേരത്തെ സാനിയയും മാലിക്കും തങ്ങളുടെ വിവാഹബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഏറെ നാളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സാനിയയുടെ സോഷ്യല്‍…
Read More » -
ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത് 24,927 പേർ; യുദ്ധം അവസാനിപ്പിക്കാതെ ഇസ്രായേൽ
ഗാസ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ ഏഴിന് ശേഷം 24,927 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.യുദ്ധം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണമെന്നും ഗാസ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. 2023 ഒക്ടോബർ 7 ന് ഹമാസ് പോരാളികൾ ഇസ്രായേലിന് നേർക്ക് നടത്തിയ തീവ്രവാദ ആക്രമണത്തെ തുടർന്നാണ് ഇസ്രായേൽ സേന ഗാസയിലേക്ക് കടന്നു കയറി ആക്രമണം അഴിച്ചു വിട്ടത്. ഇസ്രായേല്‍ സൈന്യം ഇന്നലെ മാത്രം നടത്തിയ ആക്രമണത്തിൽ 165 പേർ കൊല്ലപ്പെട്ടതായി ഗാസ മന്ത്രാലയം അറിയിച്ചു. 62,338 പേർക്കാണ് ഇതുവരെ ആകെ പരിക്കേറ്റത്. യുദ്ധം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണം – ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലില്‍ ഹമാസ് ഭീകരര്‍ പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിടുകയും നൂറുകണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബന്ദികളാക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. ഗാസയിലെ ഹമാസ് ഭീകര ശൃംഖല പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍…
Read More » -
ഇറാഖിലെ അമേരിക്കൻ കേന്ദ്രത്തിന് നേരെ ഇറാന്റെ വ്യോമാക്രമണം; നിരവധി അമേരിക്കൻ സൈനികർക്ക് പരിക്ക്
ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിലെ വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ഇറാൻ പിന്തുണയുള്ള പോരാളികള്‍ ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച് ഇറാഖിന്റെ അല്‍ അസദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അക്രമത്തിന്റെ ഉത്തരവാദിത്തം ‘ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. 2023 അവസാനത്തോടെ ഉയർന്നുവന്ന ഈ സംഘടന ഇറാഖില്‍ പ്രവർത്തിക്കുന്ന ഇറാന്റെ നിരവധി സായുധ സംഘങ്ങള്‍ അടങ്ങിയ കൂട്ടായ്മയാണ് എന്നാണ് പറയുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ യുഎസ് സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഈ സംഘടന നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഇസ്രാഈലും ഫലസ്തീനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ താവളങ്ങള്‍ക്ക് നേരെ ഇറാൻ ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. ശനിയാഴ്ച തൊടുത്തുവിട്ട മിക്ക മിസൈലുകളും തടുത്തതായി യുഎസ് സൈന്യം അറിയിച്ചു. എന്നിരുന്നാലും, ചിലത് വ്യോമതാവളത്തില്‍ പതിച്ചു. ഇതുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണെന്നും യുഎസ് അറിയിച്ചു.
Read More » -
ഹമാസിന്റെ മറ്റൊരു തുരങ്കവും കണ്ടെത്തി ; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം
ഗാസ: ഹമാസ് പിടികൂടിയ ബന്ദികളെ താമസിപ്പിച്ച തുരങ്കത്തിന്റ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം. ഖാൻ യൂനിസിലെ ഹമാസ് കമാൻഡറുടെ വീടിന് താഴെയുള്ള വിശാലമായ തുരങ്ക ശൃംഖല സൈനികർ കണ്ടെത്തിയതായി ഐ.ഡി.എഫ് വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു തുരങ്കത്തില്‍ പ്രവേശിച്ചപ്പോള്‍ ഹമാസിന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ഉണ്ടായതായും അവരെ കൊലപ്പെടുത്തിയതായും ഹഗാരി അറിയിച്ചു. അതേസമയം, തുരങ്കത്തില്‍ ബന്ദികളൊന്നും ഉണ്ടായിരുന്നില്ല. സൈന്യം എത്തിയപ്പോഴേക്കും ഇവിടെയുണ്ടായിരുന്നവരെ മാറ്റിയെന്നാണ് കരുതുന്നത്. സ്ഫോടക വസ്തുക്കളും സ്ഫോടന വാതിലുകളും ഉപയോഗിച്ചാണ് തുരങ്കം ക്രമീകരിച്ചിരുന്നത്. ഒരു കിലോമീറ്ററോളം നടന്ന ശേഷം ഏകദേശം 20 മീറ്റർ ഭൂമിക്കടിയിലായിട്ടാണ് തുരങ്കത്തിന്റെ കേന്ദ്രഭാഗം. നേരത്തെ ഇസ്രായേലിലേക്ക് തിരിച്ചെത്തിയ ബന്ദികള്‍ പറഞ്ഞതനുസരിച്ച്, അവർ കൂടുതല്‍ സമയവും ഇവിടെ ചെലവഴിച്ചുവെന്നാണ് മനസ്സിലാകുന്നതെന്ന് ഹഗാരി അറിയിച്ചു. തുരങ്കത്തിനുള്ളില്‍ അഞ്ച് ഇടുങ്ങിയ മുറികളുണ്ട്. ഇതില്‍ കിടക്കയും ടോയ്ലെറ്റും സജ്ജീകരിച്ചിട്ടുണ്ട്. 20ഓളം ബന്ദികള്‍ ഈ തുരങ്കത്തില്‍ വിവിധ സമയങ്ങളില്‍ പകല്‍ വെളിച്ചമില്ലാതെയും മതിയായ ഓക്സിജനില്ലാതെയും കഠിനമായ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്നുവെന്നാണ് മനസ്സിലാകുന്നതെന്നും…
Read More » -
മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ വിരോധം 14 കാരന്റെ പ്രാണനെടുത്തു; മുയുസുവിനെരേ പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മാലദ്വീപ് സ്വദേശിയായ 14 വയസ്സുകാരന്‍ മരിച്ചെന്ന് പരാതി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച്, ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം മാലദ്വീപില്‍ എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നുണ്ട്. ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വില്‍മിങ്ടനില്‍ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്‌കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍, 16 മണിക്കൂറിനുശേഷം വ്യാഴാഴ്ച രാവിലെയാണ് എയര്‍ ആംബുലന്‍സിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപേക്ഷ ലഭിച്ചയുടന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നെന്നും അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കല്‍ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു. കുട്ടി…
Read More »