NEWSWorld

മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്ന് സാനിയ മിർസ 

ഹൈദരാബാദ് : പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമോചനത്തില്‍ പ്രതികരണവുമായി സാനിയ മിര്‍സ.

മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്ന് സാനിയ പറഞ്ഞു.വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു.

കഴിഞ്ഞദിവസം ഷുഹൈബ് മാലിക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദാണ് മാലികിന്റെ പങ്കാളി.

Signature-ad

വിവാഹമോചനത്തിന് താന്‍ തന്നെയാണ് മുന്‍കൈയെടുത്തത്. താന്‍ എപ്പോഴും തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരിക്കേണ്ടതായി വന്നിരിക്കുന്നതായും സാനിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അഞ്ച് വയസുകാരനായ മകന്‍ ഇസാന്‍ സാനിയയ്‌ക്കൊപ്പമാണുള്ളത്.

Back to top button
error: